അടിമാലി : റിസോർട്ട് ജിവനക്കാരിയായ വീട്ടമ്മക്കുനേരെ രാത്രിയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പീഡനശ്രമം. വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയ അക്രമി വധഭിഷണി മുഴക്കിയാണ് പീഡനത്തിന് ശ്രമിച്ചത്. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്തു. പള്ളിവാസൽ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിക്കു നേരെയാണ് പീഡനശ്രമം നടന്നത്. തിങ്കളാഴ്ച്ച രാത്രിയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമി വധഭീഷണി മുഴക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അക്രമത്തിന് ഇരയായ വീട്ടമ്മ പറഞ്ഞു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഭർത്താവും മക്കളും തിരുവനന്തപുരത്ത് താമസിക്കുന്നതിനാൽ മൂന്നാറിലെ റിസോർട്ട് ജിവനക്കാരിയായ വീട്ടമ്മ ഒറ്റക്കായിരുന്നു താമസിച്ചു വന്നിരുന്നത്. രാത്രി പത്തോടെ വീടിന്റെ കതകിൽ മുട്ടിവിളിച്ച അക്രമി വീട്ടമ്മയുടെ മകന്റെ ഫോണ് നന്പർ നൽകാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ വാതിൽ തകർത്ത് അകത്തു കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അക്രമിയുടെ കൈയ്യിൽ നിന്നും കുതറി രക്ഷപ്പെട്ട വീട്ടമ്മ തൊട്ടടുത്ത…
Read MoreCategory: Kottayam
കോട്ടയം ജില്ലയുടെ കിഴക്കൻമേഖലയിലും ഹൈറേഞ്ചിലുംകനത്തമഴ; എട്ടുസ്ഥലങ്ങളിലായി ഉരുൾപ്പൊട്ടി വൻ നാശനഷ്ടം; മുണ്ടക്കയം -എരുമേലി റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു
കോട്ടയം: ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് വൻനാശനഷ്ടം. എട്ടുസ്ഥലങ്ങളിലായി ഉരുൾപ്പൊട്ടി. അന്പതേക്കറിലേറെ കൃഷി നശിച്ചു. ഉരുൾപൊട്ടി രണ്ടു വീടുകൾ ഭാഗികമായി തകർന്നു. കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട്ടും, കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മൂപ്പൻമലയിലും ഉരുൾപൊട്ടൽ ഉണ്ടായി. ഇന്നലെ രാത്രി 10ഓടെയാണു ഉരുൾപൊട്ടൽ. അഴങ്ങാട്ടിലുണ്ടായ ഉരുൾ പൊട്ടലിലാണു രണ്ടു വീടുകൾ തകർന്നത്. വെള്ളൂർ റോയി, തെക്കേവയലിൽ സാബു എന്നിവരുടെ വീടുകളാണു ഭാഗികമായി തകർന്നത്. മൂപ്പൻമലയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിനാശമുണ്ടായതല്ലാതെ മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുണ്ടക്കയം-ഏന്തയാർ-ഇളംകാട് റോഡിലെ ഒരുഭാഗം കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിട്ടുണ്ട്. മുണ്ടക്കയം കോസ്വേ പാലം വെള്ളത്തിനടിയിലായി. കോസ്വേയോടു ചേർന്നു മൂന്നു കടകളിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ എരുമേലി-കോരുത്തോട് പാതയിലുള്ള യാത്രക്കാർ ദേശീയ പാതയിലുള്ള കല്ലേപ്പാലം വഴിയാണു മറുകരയിലെത്തിയത്. അഴുത, പന്പ, മണിമല തുടങ്ങിയ ആറുകളിൽ വെള്ളപ്പൊക്കമുണ്ടായി. വൈകുന്നേരം പെയ്ത മഴ രാത്രി വരെ പെയ്തതു മൂലം…
Read Moreഇഷ്ടസ്ഥലത്തിറങ്ങാൻ യുവാവിന്റെ അഭ്യാസം; പേടിച്ച് വിറുങ്ങലിച്ച് ബസ് യാത്രക്കാർ; കണ്ടക്ടറുമായി തട്ടിക്കയറിയ ശേഷം ഓടുന്ന ബസിൽ നിന്നും ഇയാൾ ചാടിയിറങ്ങുകയായിരുന്നു
കോട്ടയം: കണ്ടക്ടറോട് വഴക്കിട്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽനിന്നും ഓട്ടത്തിനിടെ യുവാവ് ചാടിയിറങ്ങി. അതിവേഗത്തിൽ പാഞ്ഞ ബസിൽ യുവാവ് നടത്തിയ സാഹസികത ബസ് ജീവനക്കാരെയും യാത്രക്കാരെയും ഉൾപ്പെടെ ഭീതിയിലാഴ്ത്തി. തിരുവനന്തപുരം-കോട്ടയം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ചങ്ങനാശേരി തുരുത്തിയിലായിരുന്നു സംഭവം. തിരുവല്ലയിൽനിന്നും ചങ്ങനാശേരിക്ക് ടിക്കറ്റെടുത്ത ഇരുപത്തിയഞ്ചുകാരൻ തുരുത്തിയിൽ ഇറങ്ങാൻ നടത്തിയ അഭ്യാസമാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയത്. ചങ്ങനാശേരിക്ക് 13 രൂപ ടിക്കറ്റെടുത്ത യുവാവ് സ്റ്റാൻഡിൽ ബസ് എത്തിയിട്ടും ഇറങ്ങിയില്ല. തുരുത്തി ഭാഗത്ത് ബസ് എത്തിയതോടെ ഇറങ്ങണമെന്ന് യുവാവ് വനിതാ കണ്ടക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ സൂപ്പർ ഫാസ്റ്റിന് ചങ്ങനാശേരി കഴിഞ്ഞാൽ ചിങ്ങവനത്തു മാത്രമാണ് സ്റ്റോപ്പ് ഉള്ളതെന്ന് കണ്ടക്ടർ അറിയിച്ചു.ഇതോടെ കണ്ടക്ടറോട് തട്ടിക്കയറിയ യുവാവ് തനിക്ക് തുരുത്തിയിൽ ഇറങ്ങണമെന്ന് നിർബന്ധം പറഞ്ഞു. ഇതോടെ ചങ്ങനാശേരി ടിക്കറ്റിൽ അധികദൂരം സഞ്ചരിച്ച യുവാവിന് കണ്ടക്ടർ 20 രൂപ ടിക്കറ്റ് നൽകി. തന്റെ പക്കൽ പണമില്ലെന്ന്…
Read Moreവേങ്ങര ഉപതെരഞ്ഞെടുപ്പ്; ലീഗിനുള്ളിൽ സ്ഥാനാർഥി ചർച്ച അന്തിമഘട്ടത്തിൽ; പട്ടികയിൽ കെപിഎ മജീദും കെഎൻഎ ഖാദറും? സ്ഥാനാർഥികളെ കണ്ടെത്താൻ സർവേ നടത്തിയെ വാർത്ത തെറ്റെന്ന് കെപിഎ മജീദ് രാഷ്ട്രദീപികയോട്
നിയാസ് മുസ്തഫ കോട്ടയം: മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന് നടക്കുമെന്ന് കേന്ദ്ര തെര ഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഡിഎഫി നു വേണ്ടി മത്സരിക്കുന്ന സ്ഥാനാർഥിയെ ലീഗ് ഉടൻ പ്രഖ്യാപി ക്കും. സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ച അവസാനഘട്ടത്തി ലാണ്. അന്തിമപട്ടികയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദും മലപ്പുറം ജില്ലാ സെക്രട്ടറി കെഎൻഎ ഖാദറും ഇടം നേടിയതാ യിട്ടാണ് ലീഗ് നേതൃത്വത്തിൽനിന്നു ലഭിക്കുന്ന വിവരം. അദ്ഭുത ങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇവരിൽ ഒരാളായിരിക്കും സ്ഥാനാർഥി. മുൻ താനൂർ എംഎൽഎ അബ്ദുർറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവരുടെ പേരു കളും മുന്പ് ഉയർന്നുവന്നിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ലീഗ് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ സംസ്ഥാന നേതൃത്വം…
Read Moreഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിൽ..! കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; റോഡിൽ ചോര വാർന്നു കിടന്നിരുന്ന അൻസറിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കോട്ടയം: ബേക്കർ ജംഗ്ഷനു സമീപം ബൈക്ക് യാത്രക്കാരൻ ബസിടിച്ചു മരിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് 304 എ വകുപ്പു പ്രകാരം കേസെടുത്തു. ഡ്രൈവർ ഇന്നലെ പോലീസിന് കീഴടങ്ങിയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. കോട്ടയം താഴത്തങ്ങാടി പള്ളിപ്പറന്പിൽ സലീമിന്റെ മകൻ അൻസർ (മിന്നാപ്പു -31) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45നു ബേക്കർ ജംഗ്ഷനു സമീപം കോട്ടയം- കുമരകം റോഡിലുള്ള ബറോഡ ബാങ്കിനു മുന്പിൽ കുമരകം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപകടം. യമുന ലോഡ്ജിനു സമീപത്തെ ഇടറോഡിൽനിന്ന് ചാലുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോവുകയായിരുന്ന ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ചേർത്തല- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് സർവീസ് അവസാനിപ്പിക്കുന്നതിനായി സ്റ്റാൻഡിലേക്കു പോവുകയായിരുന്നു. അൻസറിനെ കണ്ട്രോൾ റൂം പോലീസും കോട്ടയം ഫയർഫോഴ്സും ചേർന്നു ആംബുലൻസിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…
Read Moreഗർഭസ്ഥശിശുവിനു ഹൃദയമിടിപ്പ് കുറവായതിനെ തുടർന്ന് പൂർണ ഗർഭിണിയെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിട്ടു; ആശുപത്രി യിലെത്തും മുൻപ് യുവതി കാറിനുള്ളിൽ പ്രസവിച്ചു; നിലത്തുവീണ നവജാത ശിശു പിന്നീട് മരിച്ചു
പൊൻകുന്നം: കാറിനുള്ളിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മുണ്ടക്കയം കോരുത്തോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരിയാണ് കാറിനുള്ളിൽ പ്രസവിച്ചത്. ഇന്നലെ രാവിലെ ആറിനു പൊൻകുന്നത്തുനിന്നു കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലേക്കു വരുന്പോഴാണ് സംഭവം. പൊൻകുന്നം കോടതിക്കവലയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രസവസംബന്ധമായ ചികിത്സയ്ക്കെത്തിയത്. ഗർഭസ്ഥശിശുവിനു ഹൃദയമിടിപ്പ് കുറവായതിനാൽ മെഡിക്കൽ കോളജിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു. ഭർത്താവുമായി കാറിൽ മെഡിക്കൽ കോളജിലേക്കു വരവേ ശക്തമായ പ്രസവവേദന അനുഭവപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് എത്താറായപ്പോൾ കഠിനമായ വേദനയെത്തുടർന്നു യുവതി കാറിനുള്ളിൽ പ്രസവിക്കുകയായിരുന്നു. പ്രസവത്തെത്തുടർന്നു നവജാതശിശു കാറിനുള്ളിലേക്കു വീണു. ആശുപത്രിയിലെത്തി ഉടൻതന്നെ ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും പെൺകുഞ്ഞായ നവജാതശിശു മരണപ്പെട്ടു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സീറ്റിൽനിന്നു നവജാത ശിശു കാറിനുള്ളിലേക്കു വീണതുമൂലമുള്ള ക്ഷതമാണു മരണകാരണമെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreഭരണത്തണലിന്റെ മറവിൽ..! സിഎസ്ഡിഎസ് പ്രവർത്തകരെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനിൽ കയറി സഖാക്കളുടെ അതിക്രമം; സ്റ്റേഷനിലെ സാധാനങ്ങൾ തല്ലിതകർത്തു : സംഭവത്തിൽ 20 സിപിഎമ്മുകാർക്കെതിരേ കേസ്
കോട്ടയം: സിഎസ്ഡിഎസ് പ്രവർത്തകരെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയ 20 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ വാകത്താനം പോലീസ് കേസെടുത്തു. ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പിഡിപിപി ആൻഡ് റൈറ്റിംഗ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സിജുവിന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. സിഎസ്ഡി എസ് പ്രവർത്തകർ എത്തിയ ഓട്ടോറിക്ഷ തല്ലിത്തകർത്തതിനും അവരെ മർദിച്ചതിനും മറ്റൊരു കേസ് കൂടി സിപിഎം പ്രവർത്തകർക്കെതിരേ രജിസ്റ്റർ ചെയ്തു. ഇത് സിഎസ്ഡിഎസ് പ്രവർത്തകനായ സാബു എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തൃക്കോതമംഗലത്തുണ്ടായ സംഘർഷമാണ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയതിൽ വരെയെത്തിയത്. തൃക്കോതമംഗലത്ത് നടന്ന സിഎസ്ഡിഎസ് കുടുംബ സംഗമത്തിലാണ് ഇരുവിഭാഗവും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. സംഭവമറിഞ്ഞ് വാകത്താനം പോലീസ് എത്തി രംഗം ശാന്തമാക്കി. പിന്നീട് കുടുംബ സംഗമം കഴിഞ്ഞ് ഓട്ടോയിൽ…
Read Moreബിജെപിയുടെ മഥ്യാധാരണ മാത്രം..! കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകില്ല; ന്യൂനപക്ഷങ്ങൾക്ക് ബിജെപിയെക്കുറിച്ചുള്ള ധാരണ മാറുമെന്നും കരുതിന്നില്ലെന്ന് മാണി
കോട്ടയം: അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി പദവിയിൽ എത്തിയതുകൊണ്ട് കേരളത്തിൽ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളിയായ ഒരാൾക്ക് കേന്ദ്രമന്ത്രിസഭയിൽ പ്രാധിനിത്യം നൽകിയെന്ന് കരുതി കേരളം മുഴുവൻ പിടിച്ചടക്കാമെന്നത് ബിജെപിയുടെ മിഥ്യാധാരണ മാത്രമാണ്. കണ്ണന്താനത്തിന്റെ മന്ത്രി പദവികൊണ്ട് ന്യൂനപക്ഷങ്ങൾക്ക് ബിജെപിയെക്കുറിച്ചുള്ള ധാരണ മാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ആര് പ്രതിപക്ഷ നേതാവാകണമെന്ന കാര്യത്തിൽ താൻ അഭിപ്രായം പറയേണ്ടതില്ല. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മാർക്കിടേണ്ട കാര്യം തനിക്കില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. സാന്പത്തിക രംഗത്തെ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചുവെന്നും നോട്ട് നിരോധനം കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യവ്യവസായികൾക്ക് എല്ലാ സഹായവും ചെയ്യുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വാശ്രയ പ്രശ്നത്തില് സര്ക്കാര് ശരിയായ രീതിയില് കേസ് നടത്തിയിരുന്നുവെങ്കില്…
Read Moreഇനിയൊരപകടം ഇവിടെ പാടില്ല..! തകർന്നു കിടന്ന പെരുവ-പിറവം റോഡിൽ നാട്ടുകാർ തെങ്ങും വാഴയും നട്ടു പ്രതിഷേധിച്ചു; ഈ റോഡിൽ അപകടം പതിവായതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പച്ചത്
കടുത്തുരുത്തി: മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ സിപിഐ പെരുവ ബ്രാഞ്ച് കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെങ്ങും വാഴയും നട്ടു പ്രതിഷേധിച്ചു. പെരുവ-പിറവം റോഡിൽ പെരുവ ഗവണ്മെന്റ് ബോയിസ് ഹൈസ്കൂളിന് മുൻവശമുള്ള റോഡാണ് മാസങ്ങളായി തകർന്നു കിടക്കുന്നത്. പിറവത്തു നിന്ന് പെരുവയിലെ മറ്റപ്പിള്ളിക്കുന്നിലെ വാട്ടർ അതോറിറ്റിയുടെ ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പ് പൊട്ടിയതാണ് റോഡ് തകരാനിടയാക്കിയത്. തകർന്ന റോഡിൽ ഇരുചക്രവാഹനയാത്രക്കാർ വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ കുഴിയുടെ അടുതെത്തുന്പോൾ വെട്ടിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. റോഡ് നന്നാക്കി സഞ്ചാര യോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറി ടി.എം. സദൻ, ബ്രാഞ്ച് സെക്രട്ടറി ജോണ് പരിയാരം, ടി.എം. സാലി, സുകുമാരൻ, സനൽ മുകളേൽ എന്നിവർ പ്രതിക്ഷേധസമരത്തിന് നേതൃത്വം നൽകി.
Read Moreആരെയും കാണാതെ, ആരോടും മിണ്ടാതെ മെറിൻ ഇന്ന് കോളജിൽ; മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അമൽ ജ്യോതി കോളജിൽ പൊതുദർശനത്തിനു വയ്ക്കും; സംസ്കാരം നാളെ
കാഞ്ഞിരപ്പള്ളി: ചിക്മംഗളൂരിലെ വാഹനാപകടത്തിൽ മരിച്ച അമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി മെറിൻ സെബാസ്റ്റ്യന്റെ (20) മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ പൊതുദർശനത്തിനു വയ്ക്കും. വിദ്യാർഥികളും അധ്യാപകരും കോളജ് മാനേജ്മെന്റും അന്തിമോപചാരം അർപ്പിക്കും. ഒരു മണിക്കൂറിനു ശേഷം മുണ്ടക്കയം വരിക്കാനിയിലുള്ള വസതിയിലേക്കു മൃതദേഹം കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 10.30നു മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടക്കും. മെറിന്റെ മൃതദേഹം ഇന്നലെ പുലർച്ചെ മൂന്നിന് കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രി മോർച്ചറിയിലെത്തിച്ചു. മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യ കുരുവിളയുടെ (സീനിയർ പോലീസ് ഓഫീസർ പീരുമേട് പോലീസ് സ്റ്റേഷൻ) മകളാണ് മെറിൻ സെബാസ്റ്റ്യൻ. മരണമടഞ്ഞ മറ്റൊരു വിദ്യാർഥിനിയായ വയനാട് സുൽത്താൻ ബത്തേരി തൊടുവെട്ടി പുത്തൻകുന്ന് പാലീത്ത്മോളേൽ പി.ടി. ജോർജിന്റെ (സബ് ഇൻസ്പെക്ടർ കേരള പോലീസ്) മകൾ ഐറിൻ മരിയ ജോർജിന്റെ സംസ്കാരം ഇന്നലെ…
Read More