തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം..! കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വയറുവേദന യുമായെത്തിയ വീ​ട്ട​മ്മ​യു​ടെ ത​ല​മൊ​ട്ട​യ​ടി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​ട്ടു

ഗാ​ന്ധി​ന​ഗ​ർ: വ​യ​റു​വേ​ദ​ന​യ്ക്കു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ത​ല​ മൊ​ട്ട​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​ട്ടു.​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു എ​രു​മേ​ലി ക​ന​ക​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ ശോ​ഭ (40) വ​യ​റു​വേ​ദ​ന​യ്ക്കു ചി​കി​ത്സ തേ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. തു​ട​ർ​ന്നാ​ണു ഏ​താ​നും ജീ​വ​ന​ക്കാ​രെ​ത്തി ശോ​ഭ​യു​ടെ ത​ല​ മൊ​ട്ട​യ​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു വീ​ഴ്ച​യു​ണ്ടാ​യ​താ​യി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ഇ​വ​ർ രോ​ഗി​യോ​ടും ബ​ന്ധു​ക്ക​ളോ​ടും മാ​പ്പ് പ​റ​യു​ക​യും പ​രാ​തി ന​ല്ക​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ അ​ശ്ര​ദ്ധ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു ശോ​ഭ​യും ബ​ന്ധു​ക്ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്കി​യ​ത്.
അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

Related posts