കോട്ടയം: ഒാണം സീസണിൽ കഴുത്തറപ്പൻ ചാർജുമായി ബംഗളൂരു സർവീസ് ബസുകൾ. ഇരട്ടിയും അതിൽ കൂടുതലും ചാർജാണ് ഓണക്കാലം മുതൽ സ്വകാര്യ സർവീസുകൾ ഈടാക്കിക്കൊണ്ടിരിക്കുന്നത്. സാധാരണ സമയത്ത് 600 മുതൽ 750 രൂപ വരെ വാങ്ങുന്ന കോട്ടയം -ബംഗളൂരു യാത്രയ്ക്ക് ഇപ്പോൾ 1600 രൂപ വരെയാണ് വാങ്ങുന്നത്. നോണ്‍ എസി വിഭാഗത്തിലാണ് ഈ കൊള്ളയടി. ഇനി എസി വിഭാഗത്തിലാണെങ്കിൽ സാധാരണ ദിവസങ്ങളിൽ 1000 മുതൽ 1200 രൂപവരെയാണ് ചാർജ്. ഇപ്പോൾ വാങ്ങുന്നത് 2300 മുതൽ 2500 രൂപ വരെയാണ്. ഓണത്തിനു തുടങ്ങിയതാണ് കൊള്ളയടി. ഇപ്പോൾ പൂജാ അവധിക്കും ഇതേ കൊള്ള ചാർജാണ് ഈടാക്കുന്നത്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊള്ള ചാർജ് വാങ്ങുന്നത് നിയന്ത്രിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതാണ്. അന്നത്തെ സർക്കാർ നിർദേശം മറികടന്നാണ് ഇപ്പോൾ സീസണ് സമയത്ത് യാത്രക്കാരെ കൊള്ളയടിക്കുന്നത്. കെഎസ്ആർടിസി എസി സർവീസിന് കോട്ടയം -ബംഗളൂരു യാത്രയ്ക്ക്…
Read MoreCategory: Kottayam
നാലുകിലോ തൂക്കത്തിൽ ഭീമൻ ബീറ്റ്റൂട്ട്; സാധാരണ ബീറ്റ്റൂട്ടിന്റെ തൂക്കം 100 ഗ്രാം മുതൽ 500 ഗ്രാം വരെയാണ്
മറയൂർ: ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പെരുമലയിലയിൽ അഴകമ്മയുടെ കൃഷിത്തോട്ടത്തിൽ നാലുകിലോ തൂക്കംവരുന്ന ഭീമൻ ബീറ്റ്റൂട്ട് വിളഞ്ഞു. സാധാരണ ബീറ്റ്റൂട്ടിന്റെ തൂക്കം 100 ഗ്രാം മുതൽ 500 ഗ്രാം വരെയാണ്.
Read Moreനിഷാന്ത് വരയ്ക്കുകയാണ്; വിധിയെ തോൽപ്പിച്ച്! മനസിന്റെ നിശ്ചയദാർഢ്യത്തിനുമുന്പിൽ നിഷാന്തിന് ശാരീരിക അവശത വഴിമാറും
നെടുങ്കണ്ടം: മനസിന്റെ നിശ്ചയദാർഢ്യത്തിനുമുന്പിൽ നിഷാന്തിന് ശാരീരിക അവശത വഴിമാറും. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും വർണങ്ങൾകൊണ്ട് നിറക്കൂട്ടുകൾ ചാർത്തി വിധിയെ തോൽപിക്കുകയാണ് ഈ ചെറുപ്പക്കാരൻ. മൂന്നര വർഷംമുന്പാണ് വിധി നിഷാന്തിന്റെ ജീവിതത്തിൽ വില്ലനായി എത്തിയത്. കുമളിയിൽ പെയിന്റിംഗ് ജോലിക്കിടെ നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് ഈ ചെറുപ്പക്കാരൻ താഴേക്ക് പതിച്ചു. ഇതോടെ നിഷാന്തിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയും അരയ്ക്ക് താഴേക്കുള്ള ചലനശേഷി നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഈ ചെറുപ്പക്കാരന്റെ നിശ്ചയദാർഢ്യത്തെ തകർക്കാൻ വിധിക്കാകുമായിരുന്നില്ല. നിറക്കൂട്ടുകൾക്കിടയിൽ തന്റേതായ ഒരു ലോകം സൃഷ്ടിച്ചിരിക്കുകയാണ് ഈ മുപ്പതുകാരൻ. പെൻസിൽ ഡ്രോയിംഗിൽ അതീവ തത്പരനായ നിഷാന്ത് ഇതുവരെ വരച്ചത് 350-ൽപരം ചിത്രങ്ങൾ. മലനാടിന്റെ സ്വന്തം മണിയാശാനും ക്രിക്കറ്റ് ഇതിഹാസം സച്ചിനും മോഹൻലാലും മമ്മൂട്ടിയും ജഗതിയും മഞ്ജു വാര്യരും തുടങ്ങി നിഷാന്ത് വരച്ച പ്രശസ്തരുടെ നിര നീളുന്നു. മഹിഷ്മതി രാജ്യത്തിന്റെ അധിപൻ ബാഹുബലിയും റാണി ദേവസേനയുമൊക്കെ…
Read Moreമരണത്തിലും ഒന്നിച്ച്..! ഭര്‍ത്താവ് വീഴുന്നതുകണ്ടു ഭാര്യ കുഴഞ്ഞു വീണു; ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പുലിക്കുന്ന് (മുണ്ടക്കയം): ഭര്‍ത്താവ് വീഴുന്നതുകണ്ട് ഭാര്യ കുഴഞ്ഞു വീണു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുലിക്കുന്ന് പുന്നോലില്‍ രാഘവന്(70), ഭാര്യ ഭാര്‍ഗവി(65) എന്നിവരാണ് മരിച്ചത്. കര്‍ഷക തൊഴിലാളിയായിരുന്ന രാഘവന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നോടെ രാഘവന് കുഴഞ്ഞു വീഴുന്നതുകണ്ട ഭാര്‍ഗവിയും കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുകാര്‍ ഇരുവരേയും ഉടന്‍തന്നെ മുപ്പത്തഞ്ചാം മൈലിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. മക്കള്‍: സരസമ്മ,വിലാസിനി,വിനോദ്,മനോജ്,അനീഷ്. മരുമക്കള്‍: സുകുമാരന്‍,ശിവദാസ്,ബീന,കവിത,നിഷ.
Read Moreപറഞ്ഞു പറഞ്ഞ് ബിനു കണ്ണന്താനം ലോകറിക്കാർഡിൽ..! ‘ജീവിതവിജയം എങ്ങനെ കരസ്ഥമാക്കാം’ എന്ന വിഷയം 77 മണിക്കൂർ പറഞ്ഞാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്; ചരിത്രത്തിലേക്ക് കയറിയത് ഏഴ് വർഷത്തെ ശ്രമത്തിനൊടുവിൽ
കോട്ടയം: ജീവിതവിജയത്തിന്റെ തന്ത്രങ്ങളും വഴികളും പറഞ്ഞു പറഞ്ഞ് മണിമല സ്വദേശി ബിനു കണ്ണന്താനം ഗിന്നസ് റിക്കാർഡിലേക്ക്. ഉറക്കമില്ലാതെ നടത്തിവന്ന 77 മണിക്കൂർ തുടർപ്രസംഗം ഇന്നലെ ഉച്ചയോടെ പൂർത്തിയായപ്പോൾ സദസ് അഭിനന്ദനവുമായി ഓടിയെത്തി. പേഴ്സണാലിറ്റി ട്രെയിനറും വാഗ്മിയുമായ ബിനു കണ്ണന്താനം വൈകാതെ ഗിന്നസ് ബുക്കിൽ ഇടംപിടിക്കും. മുതിരയും പാഷൻഫ്രൂട്ടുമായിരുന്നു പ്രസംഗം തുടങ്ങിയ ദിവസം മുതൽ ഇന്നലെ വരെ ഇടവേളകളിലെ ആഹാരം. ഏഴു വർഷം നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇന്നലെ തെള്ളകം ചൈതന്യ സെന്ററിലെ വേദിയിൽ കണ്ടത്. ‘ജീവിതവിജയം എങ്ങനെ കരസ്ഥമാക്കാം’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രസംഗം. പത്താം ക്ലാസ് വരെ സ്റ്റേജിൽ കയറാൻ ഭയപ്പെട്ടിരുന്ന ബിനുവിന് അധ്യാപകൻ പ്രഫ. ആചാരി എൻഎസ്എസ് ക്യാന്പ് വിലയിരുത്താൻ നൽകിയ സന്ദർഭം മികച്ചതാക്കിയാണു പ്രസംഗകലയുടെ തുടക്കം. പിന്നീടു മൈക്ക് പ്രിയപ്പെട്ട സുഹൃത്തായി മാറി. 45 രാജ്യങ്ങൾ സന്ദർശിച്ച അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലായിരുന്നു ബിനുവിന്റെ…
Read Moreഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ..! പഠനയാത്ര പോയ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; രണ്ടു വിദ്യാർഥിനികൾ മരിച്ചു; കർണാടകത്തിലെ ചിക്മംഗളൂരിലാണ് അപകടം ഉണ്ടായത്
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്നു പഠനയാത്രയ്ക്കു പോയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് കർണാടകത്തിലെ ചിക്മംഗളൂരിൽ അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർഥിനികൾ മരിച്ചു. ഐറിൻ മരിയ ജോർജ്, മെറിൻ സെബാസ്റ്റ്യൻ എന്നീ വിദ്യാർഥികളാണ് മരിച്ചതെന്ന് കോളജ് വൃത്തങ്ങൾ അറിയിച്ചു. സുൽത്താൻ ബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലിയത്ത്മോളേൽ പി.ടി. ജോർജിന്റെയും എലിസബത്തിന്റെയും മകളാണ് ഐറിൻ. മുണ്ടക്കയം വരിക്കാനിവളയത്തിൽ ദേവസ്യ കുരുവിളയുടെയും റീനാമ്മയുടെയും മകളാണ് മെറിൻ. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിയെ മംഗലാപുരം കസ്തൂർബാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 12 വിദ്യാർഥികൾക്കു പരിക്കേറ്റു. രാത്രി എട്ടുമണിയോടെ ചിക്മംഗളൂരിൽ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം. ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം വർഷ ബാച്ചിലെ 74 വിദ്യാർഥികൾ രണ്ടു ബസുകളിലായി അധ്യാപകർക്കും രക്ഷിതാക്കളുടെ പ്രതിനിധികൾക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര പുറപ്പെട്ടത്. ബംഗളൂരു, മൈസൂരു, കൂർഗ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും…
Read Moreവഴിചോദി ച്ചെത്തി 80കാരിയുടെ മാല പൊട്ടിച്ചെടുത്തു പാഞ്ഞു; കൈയിൽ കിട്ടിയതാവട്ടെ വരവ് മാല; രണ്ടാമതൊരു ശ്രമവും കൂടി നടത്തുന്ന തിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; പിന്നെ സംഭവിച്ച തൊക്കെ സുരേഷ് പറഞ്ഞതിങ്ങനെ…
കടുത്തുരുത്തി: സ്കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തിരുന്ന സംഭവത്തിൽ പോലീസ് പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. മുളക്കുളം വൈപ്പേൽ സുരേഷ് (42) ആണ് റിമാൻഡിലായത്. കടുത്തുരുത്തി പാലകരയിൽ റോഡരികിലിരുന്ന് ചൂലുണ്ടാക്കി വിറ്റിരുന്ന എൺപത്തെട്ടുകാരിയുടെ മാല പൊട്ടിച്ചെടുത്തതും ആക്ടീവാ സ്കൂട്ടറിലെത്തി മുളക്കുളം മണ്ണുക്കുന്ന് പള്ളിക്കു സമീപം വീട്ടമ്മയുടെ മാല പൊട്ടിക്കൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതി സുരേഷ് തന്നെയെന്ന് പോലീസ് പറഞ്ഞു. മുളക്കുളത്ത് വീട്ടമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് പത്തടി താഴ്ച്ചയിലേക്ക് വീണതിനെ തുടർന്ന് പ്രതി പിടിയിലാവുകയായിരുന്നു. റോഡരികിൽ ചൂലുണ്ടാക്കി വിറ്റിരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷമാണ് മുളക്കുളത്ത് ഇയാൾ മോഷണത്തിനെത്തിയത്. പാലകരയിൽ ബുധനാഴ്ച്ച ഉച്ചയ്ക്കു ഒന്നോടെയാണ് ഇയാൾ വയോധികയുടെ മാല പൊട്ടിച്ചെടുത്തത്. മുളക്കുളത്ത് വൈകൂന്നേരമായിരുന്നു സംഭവം നടന്നത്. ഇയാൾ തന്നെയാണ് ഈ മാസം ഒന്നിന് പിറവം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിപടയിൽ വച്ചു…
Read Moreഎക്സൈസ് മന്ത്രി അറിയാൻ..! സഞ്ചരിക്കാൻ ഔദ്യോഗിക വാഹനമില്ലാതെ നട്ടംതിരിഞ്ഞ് കാഞ്ഞിരപ്പള്ളി എക് സൈസ് റേഞ്ച് ; അത്യാവശ്യ ഘട്ടങ്ങളിൽ സ്വന്തം പോക്കറ്റിൽ നിന്ന് കാശ് മടക്കി സ്വകാര്യ ടാക്സികൾ ആശ്രയികേണ്ടി വരുന്നെന്ന് ജീവനക്കാർ
കോട്ടയം: അത്യാവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാൻ ഔദ്യോഗിക വാഹനമില്ലാതെ നട്ടംതിരിയുകയാണ് കാഞ്ഞിരപ്പള്ളി എക് സൈസ് റേഞ്ച് ഓഫീസിലെ ജീവനക്കാർ. മുണ്ടക്കയത്താണു കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്. എങ്ങോട്ടെങ്കിലും പോകണമെന്നു പറഞ്ഞാൽ ഓഫീസിലുള്ളവർ വാഹനത്തിനായി ആദ്യം വിളിക്കുന്നത് എക്സൈസിന്റെ പൊൻകുന്നം സർക്കിൾ ഓഫീസിലേക്കും പീന്നിടു എരുമേലി റേഞ്ച് ഓഫീസിലേക്കുമാണ്. കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിൽനിന്നു പ്രതികളെ പിടികൂടാൻ പോകുന്നതിനു വാഹനം ആവശ്യപ്പെട്ടുള്ളതാണു ഈ വിളികൾ.’ വർഷങ്ങൾക്കു മുന്‍പു തുടങ്ങിയതാണു കാഞ്ഞിരപ്പള്ളി എക്സൈസിന്റെ പരാധീനതകൾ. മുന്‍പു ഇവിടെയുണ്ടായിരുന്ന ജീപ്പ് പ്രതിയെ പിടിക്കുവാൻ പോകുംവഴി തമിഴ്നാട്ടിലെ കന്പത്ത് വച്ചു അപകടത്തിൽപ്പെട്ടിരുന്നു. തുടർന്നു രണ്ടര ലക്ഷത്തോളം രൂപയുടെ കേടുപാടുകൾ സംഭവിച്ച ജീപ്പ് കോട്ടയത്തുള്ള വർക്ക്ഷോപ്പിലേക്കു മാറ്റി. ജീപ്പ് നന്നാക്കിയെടുക്കാൻ സർക്കാരിൽനിന്നു പണം ലഭിച്ചില്ല. വർഷങ്ങൾ കഴിയുന്പോഴും ഈ ജീപ്പ് നന്നാക്കാൻ സാധിക്കാതെ കോട്ടയത്തെ വർക്ക്ഷോപ്പിലുണ്ട്. ജീപ്പ് ലഭിക്കണമെന്ന ആവശ്യം നിരന്തരമായി കാഞ്ഞിരപ്പള്ളി റേഞ്ച് ഉന്നയിച്ചിരുന്ന സമയത്താണു…
Read Moreഗിന്നസിലേക്ക് ബിനു കണ്ണന്താനം..! തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് റിക്കാർഡിൽ കയറാനുള്ള ശ്രമത്തിന് ഇനി മണിക്കൂറുകൾ മാത്രം; 77 മണിക്കൂർ പ്രസംഗിച്ചാണ് ചരിത്രത്താളുകളിലേക്കുള്ള ചുവട് വയ്പ്
കോട്ടയം: ബിനു കണ്ണന്താനം തുടർച്ചയായി നടത്തുന്ന പ്രസംഗം ഇന്നു അവസാനിക്കും. തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ചു യൂണിവേഴ്സൽ റിക്കാർഡും ഗിന്നസ് റിക്കാർഡും നേടുവാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അഞ്ചിനു രാവിലെ ഒന്പതിനു ആരംഭിച്ച പ്രസംഗം ഇന്നു ഉച്ചകഴിഞ്ഞു രണ്ടിനു സമാപിക്കും. തുടർന്ന് ചൈതന്യ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധകൃഷൻ എംഎൽഎ അധ്യക്ഷത വഹിക്കും.എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അവാർഡ് ദാനവും നടത്തും. എക്സൈസ് കമ്മീഷണർ സുരേഷ് റിച്ചാർഡ്, കോട്ടയം ജില്ലാ ചീഫ് വി.എം. മുഹമ്മദ് റഫീക്ക്, സി.കെ. ശശിധരൻ എന്നിവർ പ്രസംഗിക്കും.
Read Moreഒടുവിൽ മരണത്തിന് കീഴടങ്ങി..! മരിച്ചെന്നു കരുതി വീട്ടമ്മയെ മോർച്ചറിയിലാക്കിയ സംഭവം; അസ്വാഭാവികത ഇല്ല; വെന്റിലേറ്ററിൽ നിന്ന് മാറ്റിയാലുടൻ മരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെന്ന് പോലീസ്
കട്ടപ്പന: മരിച്ചെന്നു കരുതി മൊബൈൽ മോർച്ചറി കിടത്തിയ സ്ത്രീക്ക് ജീവന്റെ തുടിപ്പു കണ്ടെത്തിയതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒടുവിൽ മണിക്കൂറുകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്ത സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നു പോലീസ് വ്യക്തമാക്കി.ഗുരുതരമായ രോഗം ബാധിച്ച ഇവർ ഏതു നിമിഷവും മരണത്തിനു കീഴടങ്ങുമായിരുന്നെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയതെന്നും വണ്ടൻമേട് പോലീസ് പറഞ്ഞു. വണ്ടൻമേട് പുതുവൽ രത്തനവിലാസം മുനിസ്വാമിയുടെ ഭാര്യ രത്തനം (52) ആണ് ജീവനോടെ ഒരുമണിക്കൂറോളം ഫ്രീസറിൽ കിടന്ന ശേഷം ആശുപത്രിയിൽ മരിച്ചത്.മൊബൈൽ മോർച്ചറിയിലാക്കിയ ഇവരുടെ സമീപം ഇരുന്നവരാണ് ’മൃതദേഹം’ കണ്ണുതുറക്കുന്നതു കണ്ടത്. ഇവർ ഉടനെ വണ്ടൻമേട് പോലീസിൽ വിവരമറിയിച്ചു. വണ്ടൻമേട് എസ്ഐ കെ.വി. വിശ്വനാഥന്റെ നേതൃത്വത്തിൽ പോലീസെത്തി ബലമായി രത്തനത്തെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് മരുന്നു നൽകിയെങ്കിലും വൈകുന്നേരം ആറരയോടെ യാഥർഥ മരണം…
Read More