ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിൽ..! കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വിന് ദാരുണാന്ത്യം; റോ​​ഡി​​ൽ ചോ​​ര വാ​​ർ​​ന്നു കി​​ട​​ന്നി​​രു​​ന്ന അ​​ൻ​​സ​​റി​​നെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കോ​ട്ട​യം: ബേ​ക്ക​ർ ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ബ​സി​ടി​ച്ചു മ​രി​ച്ച കേ​സി​ൽ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ മ​നഃപൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് 304 എ ​വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. ഡ്രൈ​വ​ർ ഇ​ന്ന​ലെ പോ​ലീ​സി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി പ​ള്ളി​പ്പ​റ​ന്പി​ൽ സ​ലീ​മി​ന്‍റെ മ​ക​ൻ അ​ൻ​സ​ർ (മി​ന്നാ​പ്പു -31) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10.45നു ​ബേ​ക്ക​ർ ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട​യം- കു​മ​ര​കം റോ​ഡി​ലു​ള്ള ബ​റോ​ഡ ബാ​ങ്കി​നു മു​ന്പി​ൽ കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. യ​മു​ന ലോ​ഡ്ജി​നു സ​മീ​പ​ത്തെ ഇ​ട​റോ​ഡി​ൽനി​ന്ന് ചാ​ലു​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ. കോ​ട്ട​യം

കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സു​മാ​യാ​ണ് ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്. ചേ​ർ​ത്ത​ല- കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. അ​ൻ​സ​റി​നെ ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സും കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഷ​റ​ഫി​യ കേ​റ്റ​റിം​ഗ് സ​ർ​വീ​സി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​ൻ​സ​ർ ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ൻ​സ​ർ യാ​ത്ര ചെ​യ്തി​രു​ന്ന ഡി​സ്ക​വ​ർ ബൈ​ക്ക് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. റോ​ഡി​ൽ ത​ളം​കെ​ട്ടി കി​ട​ന്നി​രു​ന്നു ര​ക്തം ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണു ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഏ​റെ നേ​രം കോ​ട്ട​യം- കു​മ​ര​കം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
അ​ൻ​സ​റി​ന്‍റെ മാ​താ​വ്: ഹ​ഫ്സ. ഭാ​ര്യ: ഷാ​മി​ല. മ​ക്ക​ൾ: ​അൻ​സി​യ (എ​ട്ട്), അ​ൽ​ഫി​യ (മൂ​ന്ന്). കബറടക്കം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കും.

Related posts