കോട്ടയം ജില്ലയുടെ കിഴക്കൻമേഖലയിലും ഹൈറേഞ്ചിലുംകനത്തമഴ; എ​ട്ടു​സ്ഥ​ല​ങ്ങ​ളി​ലാ​യി ഉ​രു​ൾ​പ്പൊ​ട്ടി വൻ നാശനഷ്‌‌ടം; മു​ണ്ട​ക്ക​യം -എ​രു​മേ​ലി റോ​ഡി​ലൂടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു

കോ​ട്ട​യം: ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യെ തുട​ർ​ന്ന് വ​ൻ​നാ​ശ​ന​ഷ്ടം. എ​ട്ടു​സ്ഥ​ല​ങ്ങ​ളി​ലാ​യി ഉ​രു​ൾ​പ്പൊ​ട്ടി. അ​ന്പ​തേ​ക്ക​റി​ലേ​റെ കൃ​ഷി ന​ശി​ച്ചു. ഉ​രു​ൾ​പൊ​ട്ടി ര​ണ്ടു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഴ​ങ്ങാ​ട്ടും, കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട്  മൂ​പ്പ​ൻ​മ​ല​യി​ലും ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. ഇ​ന്ന​ലെ രാ​ത്രി 10ഓ​ടെ​യാ​ണു ഉ​രു​ൾ​പൊ​ട്ട​ൽ. അ​ഴ​ങ്ങാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ലാ​ണു ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. വെ​ള്ളൂ​ർ റോ​യി, തെ​ക്കേ​വ​യ​ലി​ൽ സാ​ബു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണു ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

മൂ​പ്പ​ൻ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത​ല്ലാ​തെ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ണ്ട​ക്ക​യം-ഏ​ന്ത​യാ​ർ-ഇ​ളം​കാ​ട് റോ​ഡി​ലെ ഒ​രു​ഭാ​ഗം ക​ന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി​ട്ടു​ണ്ട്. മു​ണ്ട​ക്ക​യം കോസ്‌‌വേ പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കോസ്‌‌വേയോ​ടു ചേ​ർ​ന്നു മൂ​ന്നു ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​തോ​ടെ എ​രു​മേ​ലി-കോ​രു​ത്തോ​ട് പാ​ത​യി​ലു​ള്ള യാ​ത്ര​ക്കാ​ർ ദേ​ശീ​യ പാ​ത​യി​ലു​ള്ള ക​ല്ലേ​പ്പാ​ലം വ​ഴി​യാ​ണു മ​റു​ക​ര​യി​ലെ​ത്തി​യ​ത്.​

അ​ഴു​ത, പ​ന്പ, മ​ണി​മ​ല തു​ട​ങ്ങി​യ ആ​റു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. വൈ​കു​ന്നേ​രം പെ​യ്ത മ​ഴ രാ​ത്രി വ​രെ പെ​യ്ത​തു മൂ​ലം മ​ണി​മ​ല​യാ​ർ ഉ​ൾ​പ്പെടെ​യു​ള്ള ആ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മു​ണ്ട​ക്ക​യം -എ​രു​മേ​ലി റോ​ഡി​ലൂടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ കോ​രു​ത്തോ​ട്, പു​ഞ്ച​വ​യ​ൽ, എ​രു​മേ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ 35-ാം മൈ​ൽ-വ​ണ്ട​ൻ​പ​താ​ൽ വ​ഴി പോ​ലീ​സ് വ​ഴി​തി​രി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്നു കെ​കെ റോ​ഡി​ലെ കു​മ​ളി, വ​ണ്ടി​പെ​രി​യാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഏ​ല​പ്പാ​റ വാ​ഗ​മ​ണ്‍ റോ​ഡി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. മ​ഴ​യെ തു​ട​ർ​ന്ന് മു​റി​ഞ്ഞു​പു​ഴ, കു​ട്ടി​ക്കാ​നം, പീ​രു​മേ​ട് മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര പാ​ത​ക​ളി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.

പീ​രു​മേ​ട്: ഹൈ​റേ​ഞ്ചി​ൽ ഇ​ന്ന​ലെ പെ​യ്ത മ​ഴ വി​ത​ച്ച​ത് ക​ന​ത്ത നാ​ശന​ഷ്ടം. മു​റി​ഞ്ഞ​പു​ഴ ചെ​റു​വ​ള്ളി​ക്കു​ളം റോ​ഡി​ൽ ഉ​രു​ൾ​പൊ​ട്ടി ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽപ്പെട്ടു. താ​ഴോ​ത്ത്കോ​രോ​ത്ത് സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​യും ജീ​പ്പു​മാ​ണ് മ​ണ്ണി​നടിയിൽപ്പെട്ടത്. ഇന്നലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് വാ​ഹ​നങ്ങ​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ ബൈ​ക്കു​ക​ളും മൂ​ടി​പ്പോ​യി​ട്ടു​ണ്ട്.

ദേ​ശീയ​പാ​ത​യി​ലും ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലും പാ​ത​ക​ൾ യാ​ത്രാ യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം മ​ണ്ണു മൂ​ടി​യും മ​രം വീ​ണും കി​ട​ക്കു​ക​യാ​ണ്. മു​റി​ഞ്ഞ​പു​ഴ, ചെ​റു​വ​ള്ളി​ക്കു​ളം, അ​മ​ല​ഗി​രി, പു​റ​ക്ക​യം, തെ​ക്കേ​മ​ല എ​ന്നി​വിട​ങ്ങ​ളി​ലാ​യി പ​ല ആ​ളു​ക​ളു​ടെ​യും കൃ​ഷി സ്ഥ​ല​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ലാ​യി. റ​ബ​ർ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞ് വീ​ണി​ട്ടു​ണ്ട്.​

റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം മ​ണ്ണി​ടി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. സ​മീ​പ​ത്തു​ള്ള കൃ​ഷി​യും മ​ണ്ണി​ടി​ച്ചി​ലി​ൽ ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോലീസും നാട്ടുകാരും ചേ​ർ​ന്ന് ഗ​താ​ഗ​ത ത​ട​സം നി​ക്കം ചെ​യ്തുവ​രു​ന്നു. കു​ട്ടി​ക്കാ​നം ഐഎ​ച്ച്ആ​ർഡി കോ​ള​ജി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ് വീ​ണ് റോ​ഡി​ൽ കി​ട​ക്കു​ക​യാ​ണ്.​ ഒ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു പോ​കാ​ൻ സാ​ധി​ക്കും.

Related posts