മറയൂര്‍: ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കു നേരേ കാട്ടുകൊമ്പന് പടയപ്പയുടെ ആക്രമണം. മറയൂര്‍ സെന്റ് മൈക്കിള്‍സ് എല്‍പി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികളെ മേക്കപ്പ് ചെയ്യാന്‍ തൃശൂ രില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറിലും ബൈക്കിലുമായി എത്തിയ സംഘത്തിനു നേരേ വാഗുവരൈയ്ക്ക് സമീപത്തു വച്ചാണ് പടയപ്പയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. തൃശൂര്‍ ആമ്പല്ലൂര്‍ അളഗപ്പനഗര്‍ വെളിയത്ത് ദില്‍ജ (40), മകന് ബിനില്‍ (19) എന്നിവര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് വനംവകുപ്പിന്റെ ആംബുലന്‍സില്‍ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഇന്നു പുലര്‍ച്ചെ വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആനയെ കണ്ട് ഭയന്ന് താഴെ വീണ ദില്‍ജയെ ആന കൊമ്പില്‍ തോണ്ടി പൊക്കിയെടുത്തെറിയുകയായിരുന്നു. വീഴ്ചയില്‍…
Read MoreCategory: Kottayam
റാബിസ് ഫ്രീ കേരള പദ്ധതി… പേവിഷ വിമുക്ത കേരളം പദ്ധതി കോട്ടയത്തേക്കും; ഉദ്ഘാടനം നാളെ
കോട്ടയം: ദേശീയ ക്ഷീര വികസന ബോര്‍ഡ്(എന്‍ഡിഡിബി) ന്റെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് (ഐഐഎല്‍) ന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) യുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണവകുപ്പും കമ്പാഷന്‍ ഫോര്‍ അനിമല്‍സ് വെല്‍ഫെയര്‍ അസോസിയേഷന് (കാവ) നുമായി സഹകരിച്ച് റാബിസ് ഫ്രീ കേരള പദ്ധതി ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു. പേവിഷബാധ ഇല്ലാതാക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്തും കൊല്ലത്തും പേവിഷ വിമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെയാണ് കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമാണ് റാബീസ് ഫ്രീ കേരള എന്ന സംരംഭം. റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ…
Read Moreപത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്: കൂടുതല്‍ അന്വേഷണത്തിന് പോലീസ്
അടൂര്‍: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ വിശദമായ അന്വേഷണത്തിനു പോലീസ് നിര്‍ദേശം. കേസില്‍ രണ്ടുപേരെയാണ് അടൂര്‍ പോലീസ് പിടികൂടിയത്്. ഇതില്‍ ഒരാള്‍ 15 വയസുള്ള കുട്ടിയാണ്. കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. ചേന്നംപുത്തൂര് കോളനിക്കു സമീപമായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാള്‍ കുട്ടിയെ വീടിനു സമീപത്തുനിന്നു കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറില് വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരന് പീഡിപ്പിച്ചു. സംഭവം ഉടനടി അറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സാന്നിധ്യത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ചുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം…
Read Moreദിശാ ബോർഡ് ചുവട് മുറിച്ച് മാറ്റിയതിന്റെ അവശിഷ്ട ഭാഗം: യാത്രക്കാർക്കു ഭീഷണിയായി സീബ്രാലൈനിലെ ഇരുമ്പുകുറ്റി
പൊൻകുന്നം: സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി വഴിയാത്രികർക്ക് ഭീഷിണിയാകുന്നു.പൊൻകുന്നത്ത് ദേശീയപാത 183 ൽ നിന്ന് സംസ്ഥാനപാതയിലെ മണിമല റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ സീബ്രാ ലൈനിലാണ് ഇരുമ്പു കുറ്റിയുള്ളത്. സീബ്രാ ലൈനിൽ തടസമായി നിന്നിരുന്ന ദിശാ ബോർഡ് ചുവട് മുറിച്ച് മാറ്റിയതിന്റെ അവശിഷ്ടഭാഗമാണിത്. കഴിഞ്ഞദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ വസ്ത്രം കുറ്റിയിൽ ഉടക്കി വീട്ടമ്മതട്ടിവീഴുകയും പരിക്കേൽക്കുകയും സാരി കീറുകയും ചെയ്തിരുന്നു. മറ്റു പലർക്കും പരിക്കേറ്റതായും പരാതിയുണ്ട്. സ്ത്രീകളും വിദ്യാർഥികളുമുൾപ്പടെ നിരവധിയാളുകളാണ് ഇതു വഴി കടന്നുപോകുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി എത്രയും വേഗം നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreസ്വർണം പണയംവച്ചതിലുള്ള തർക്കം; ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച 55കാരൻ പിടിയിൽ
ഉപ്പുതറ: ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച 55കാരനെ പോലീസ് അറസ്റ്റു ചെയ്തു. തങ്കമണി പഴയചിറയിൽ ജോസ് പി. ജോർജിനെയാണ് (മോനിച്ചൻ-55) ഉപ്പുതറ സിഐ ജോയി മാത്യു അറസ്റ്റ് ചെയ്തത്. ചപ്പാത്ത് കന്നിക്കൽ എഴുകുന്താനത്ത് ലില്ലിക്കുട്ടിക്കാണ് (75) വെട്ടേറ്റത്. ശനിയാഴ്ച രാത്രി 9.30 നാണ് സംഭവം. ലില്ലിക്കുട്ടിയുടെ മകൾ ബിൻസി (51) യുടെ ഭർത്താവാണ് മോനിച്ചൻ. ഇവർക്ക് മൂന്നു മക്കളുണ്ട്. മകളുടെയും മകന്റെ ഭാര്യയുടെയും 23 പവൻ സ്വർണം ബിൻസി പണയം വച്ചു. എന്നാൽ, പണം എന്തു ചെയ്തു എന്ന വിവരം ഭർത്താവിനോടും വീട്ടിലുള്ള മറ്റുള്ളവരോടും പറഞ്ഞില്ല. സ്വർണം കാണാനില്ലെന്നു കാട്ടി മകൻ തങ്കമണി പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ചോദിച്ചിട്ടും സ്വർണം പണയം വച്ചതു ബിൻസി വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ മോനിച്ചനുമായി വഴക്കിട്ട് ബിൻസി കഴിഞ്ഞ 21ന് കന്നിക്കല്ലിൽ അമ്മയുടെ അടുത്തേക്ക് പോയി. പോലീസ് വിളിപ്പിച്ചിട്ടും ബിൻസി സ്റ്റേഷനിൽ ഹാജരായില്ല.…
Read Moreവീടിന്റെ വാതില്‍ തകര്‍ത്ത് സ്വർണക്കവർച്ച: പ്രതി പിടിയിൽ
കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.…
Read Moreമുണ്ടക്കയത്തെ പശ്ചിമയിൽ വളർത്തുനായ്ക്കൾക്കു നേരേ അജ്ഞാതജീവിയുടെ ആക്രമണം; പുലിയാണെന്ന് നാട്ടുകാർ
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് പത്താം വാർഡ് പശ്ചിമഭാഗത്ത് വളർത്തുനായ്ക്കൾക്ക് നേരേ അജ്ഞാത ജീവിയുടെ ആക്രമണം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പശ്ചിമ കൊച്ചുപുരയ്ക്കൽ സുബ്രഹ്മണ്യൻ, കൊടുങ്ങേൽ ബാബു, ഈട്ടിക്കൽ ഷാരോൺ, തെക്കേതിൽപറമ്പിൽ അനീഷ് എന്നിവരുടെ നായ്ക്കൾക്കാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പഞ്ചായത്തംഗം സിനിമോൾ തടത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് ആർആർടി ടീം അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല.വനത്തോട് ചേർന്നുകിടക്കുന്ന പശ്ചിമ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കൊച്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. രാത്രിയിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതോടെ ഭയപ്പാടോടെയാണ് നാട്ടുകാർ കഴിയുന്നത്. മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി തവണയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നുണ്ടെങ്കിലും നടപടികൾ ഒന്നും…
Read Moreമാഞ്ഞൂരിൽ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയയാൾ പിടിയിൽ; കോലാനി സെല്‍വന്റെ പേരിൽ എണ്ണിയാൽ തീരാത്തത്ര കേസുകൾ
കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്.കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍. സെല്‍വകുമാര്‍…
Read Moreപത്തനംതിട്ടയിലെ പോലീസ് മർദനം: എഫ്ഐആറിൽ പൊരുത്തക്കേടുകള്‍; പരാതിയുമായി പരിക്കേറ്റവര്‍
പത്തനംതിട്ട: പത്തനംതിട്ട പോലീസ് നഗരത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടത്തിയ നരവേട്ടയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിറയെ പൊരുത്തക്കേടുകള്‍. ലാത്തിയടിക്ക് നേതൃത്വം നല്കിയ പത്തനംതിട്ട എസ്ഐ ജെ.യു. ജിനുവിനെയും രണ്ട് സിപിഒമാരെയും സസ്പെന്‍ഡ് ചെയ്തെങ്കിലും ഇവരുടെ പേരുകള്‍ എഫ്ഐആറില്‍ ഇല്ല. ആക്രമണം നടത്തിയത് എസ്ഐയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും പേരുകള്‍ ഉള്‍പ്പെടുത്താതിരുന്നത് സംശയകരമാണെന്ന് പരിക്കേറ്റ എരുമേലി തുലാപ്പള്ളി ചെളിക്കുഴിയില്‍ ശ്രീജിത്ത്, ഭാര്യ സിതാര എന്നിവര്‍ പറഞ്ഞു. സംഭവം നടന്നത് രാത്രി 11നാണെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അബാന്‍ ജംഗ്ഷനിലെ ബാറില്‍ ചിലര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞത് 11.15ന് എന്നാണ് എഴുതിയിരിക്കുന്നത്. ബാര്‍ ജീവനക്കാര്‍ വിളിച്ചപ്പോള്‍ എത്തിയതാണെന്നും ആളുമാറി മര്ദ്ദിച്ചതാണെന്നുമുള്ള പോലീസ് വാദത്തിന് എതിരാണ് എഫ്ഐആര്‍. എസ്ഐയുടെയും പോലീസുകാരുടെയും പേരുകള്‍ ഒഴിവാക്കിയതും സമയത്തിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ദമ്പതികള്‍…
Read Moreവന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് മോൻസ് ജോസഫ്
പത്തനംതിട്ട: വന്യ മൃഗ അക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്ന വർക്കും ഉള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രവർത്തക യോഗവും വിവിധ പാർട്ടികളിൽ നിന്നും കടന്നുവന്നവർക്കുള്ള മെംബർഷിപ്പ് വിതണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വനത്തിൽത്തന്നെ വന്യജീവികളെ അധിവസിപ്പിക്കാനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം.ജി. കണ്ണൻ, വർഗീസ് ചള്ളക്കൽ, തോമസ് കുട്ടി കുമ്മണ്ണൂർ,ഉമ്മൻ മാത്യു വടക്കേടം അനിൽ ശാസ്ത്രി മണ്ണിൽ,ജോൺ വട്ടപ്പാറ, രാജൻ ദാനിയേൽ പുതുവേലിൽ, സജി കളക്കാട്, സജേഷ് കെ.സാം,…
Read More