മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ നൽകുന്നത് സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങൾക്കെതിരേ പരാതികളും നിരവധിയാണ്. വാക്സിൻ സ്വീകരിക്കാനായി എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. എന്നാൽ അത്തരം പരാതികളൊന്നും ഇല്ല എന്ന് മാത്രമല്ല വാക്സിനേഷനായി എത്തുന്നവർക്ക് ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പുതിയ വാക്സിനേഷൻ കേന്ദ്രമായ പന്നിക്കോട്. പന്നിക്കോട് എയുപി സ്കൂൾ അങ്കണത്തിലാണ് സ്കൂൾ അധികൃതരുടെ പൂർണ്ണ പിന്തുണയോടെ സെന്റർ പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്നവർക്കായി സൗജന്യ വൈഫൈ കണക്ഷൻ, ടെലിവിഷൻ, ഫാൻ എന്നിവക്ക് പുറമേ വിശ്രമകേന്ദ്രം, ശൗചാലയം, എമർജൻസി വാഹനം, കോഫി സ്പോട്ട്, വിശാലമായപാർക്കിംഗ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ കോ ഓഡിനേറ്റർ കൂടിയായ മൂന്നാം വാർഡ് മെമ്പർ ശിഹാബ് മാട്ടു മുറിയുടെ ശ്രമഫലമായാണ് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നേരത്തെ പഞ്ചായത്തിലെ…
Read MoreCategory: Kozhikode
മൂന്ന് ലക്ഷം നിക്ഷേപിച്ചാല്‍ മാസത്തില്‍ ഒരു ലക്ഷം തിരിച്ച് നല്‍കും, ആദ്യ ഒരു മാസം ഒരു ലക്ഷം കിട്ടി..! മോറിസ് കോയിന് ക്രിപ്റ്റോ തട്ടിപ്പ്; പുറമേരി സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം
നാദാപുരം: മോറിസ് കോയിന് ക്രിപ്റ്റോ കമ്പനിയുടെ തട്ടിപ്പില്‍ പുറമേരി സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം രൂപ. പുറമേരി മീത്തലെ പുനത്തില്‍ ഷഹനാസ് ബാനുവിനും ബന്ധുക്കള്‍ക്കുമാണ് പണം നഷ്ടമായത്. ഷഹനാസ് ബാനു നല്കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കമ്പനിയുടെ പിന് സ്റ്റോക്ക് കമ്പനിയുടെതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് 2020 ഒാഗസ്റ്റ് 24 തിയ്യതി മുതല്‍ ഷഹനാസിനേയും ബന്ധുക്കളെയും കൊണ്ട് 15 ലക്ഷം രൂപ നിക്ഷേപിപ്പിച്ച ശേഷം തുകയോ ലാഭ വിഹിതമോ തിരിച്ച് കൊടുക്കാതെ ചതിച്ചെന്നാണ് പരാതി. ഷഹനാസിനെയും ഭര്‍ത്താവ് ഷജീറിനെയും 2020 ജൂൺ 30 മുതല്‍ നിരന്തരം ഫോണില്‍ വിളിച്ച് മലപ്പുറം സ്വദേശികളായ നിഷാദ്, ഗഫൂര്‍ എന്നിവർ പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യു…
Read Moreസ്വന്തം മകൾ മരണത്തിന്റെ കയത്തിലേക്ക് കൈകാലിട്ടടിച്ച് മറയുന്നത് ആ പിതാവിന് കണ്ടു നിൽക്കേണ്ടി വന്നു; അബ്ദുറഹ്മാന് നഷ്ടപ്പെട്ടത് പൊന്നുമകളെ….
മഞ്ചേരി: സ്വന്തം മകൾ മരണത്തിന്റെ കയത്തിലേക്ക് കൈകാലിട്ടടിച്ച് മറയുന്നത് ആ പിതാവിന് കണ്ടു നിൽക്കേണ്ടി വന്നു.രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോൾ പിതാവ് അബ്ദുറഹ്മാന് നഷ്ടപ്പെട്ടത് പൊന്നുമകളെയാണ്. ഇന്നലെ പന്തല്ലൂരിൽ നാട്ടുകാരുടെ കണ്ണ് ഈറനണിയിച്ച് മരണത്തിലേക്കു ഒഴുകിപ്പോയ ഫാത്തിമ ഫിദയെന്ന ബാലിക രക്ഷപ്പെടുത്താനുള്ള പിതാവിന്റെ ശ്രമം വിഫലമാകുകയായിരുന്നു. അഞ്ചു മുതൽ 19 വരെ പ്രായമുള്ളവരും ബന്ധുക്കളുമായ എട്ടു കുട്ടികൾക്കൊപ്പം ഫാത്തിമ ഫിദയുടെ പിതാവ് അബ്ദുറഹ്മാനും പുഴയോരത്ത് എത്തിയിരുന്നു. പുറമെ ശാന്തമെങ്കിലും അടിയൊഴുക്ക് ഉള്ളിലൊളിപ്പിച്ച കടലുണ്ടിപ്പുഴയുടെ ചതി മനസിലാക്കാൻ അബ്ദുറഹിമാനോ കുട്ടികൾക്കോ ആയില്ല. കുട്ടിക്കാലം മുതൽ കാണുന്ന കടലുണ്ടിപ്പുഴ കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് രൗദ്രഭാവം പൂണ്ടത് മനസിലാക്കാതെയാണ് സംഘത്തിലെ നീന്തലറിയുന്ന നാലുപേർ വെള്ളത്തിലേക്കു ചാടിയത്. ഒഴുക്കിൽപ്പെട്ട ബാലികമാരുടെ വെപ്രാളം ശ്രദ്ധയിൽപ്പെട്ട് അബ്ദുറഹ്മാനും പുഴയിലേക്കെടുത്തു ചാടിയെങ്കിലും കുട്ടികൾ തലനാരിഴ വ്യത്യാസത്തിൽ മരണത്തിലേക്ക് ഒഴുകിപോവുകയായിരുന്നു. വെള്ളത്തിൽ മുങ്ങി താഴ്ന്ന് മരണവുമായി നേരിൽക്കണ്ട…
Read Moreഎട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പോലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട്ട് എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. കോഴിക്കോട് ആര്‍സി റോഡ് സ്വദേശി വിനില്‍ രാജ്(33)അറസ്റ്റിലായത്. ഇയാളില്‍ നിന്നും 7,500 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ഈ ഉത്പന്നങ്ങള്‍. വിനില്‍ രാജിനൊപ്പമുണ്ടായിരുന്നയാള് ഓടി രക്ഷപെട്ട. താമരശേരി സ്വദേശി ഷാമിലാണ് രക്ഷപെട്ടത്. ഇവര്‍ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreകുട്ടികളുടെ നിലവിളി കേട്ട് പരിസരവാസികകള് ഓടിയെത്തിയെങ്കിലും..! പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികൾ മുങ്ങിമരിച്ചു; നാടിനെ നടുക്കിയ സംഭവം മഞ്ചേരിയില്‍
മഞ്ചേരി: പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളുടെ സംഘത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഒരു കുട്ടി രക്ഷപ്പെട്ടു. മഞ്ചേരിക്കടുത്ത് പന്തല്ലൂരിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ കുട്ടികളാണു മരിച്ചത്. പന്തല്ലൂർ തോട്ടാശേരി കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇഫ്റത്ത്(19), ഹുസൈന്റെ സഹോദരൻ തോട്ടാശേരി അബ്ദുറഹ്മാൻ ലത്വീഫിയുടെ മകൾ ഫാത്തിമ ഫിദ(13), നെല്ലിക്കുത്ത് വെങ്ങുവങ്ങാട് കൊണ്ടോട്ടി വീട്ടിൽ അൻവറിന്റെ മകൾ ഫസ്മിയ ഷെറിൻ(16)എന്നിവരാണു മരിച്ചത്. പന്തല്ലൂർ പാലിയംകുന്നത്ത് അബ്ദുള്ളക്കുട്ടിയുടെ മകൾ അൻഷിദയെ (11) നാട്ടുകാർ രക്ഷപ്പെടുത്തി. ബന്ധുക്കളായ എട്ടു കുട്ടികളാണു പുഴയിൽ കുളിക്കാനിറങ്ങിയത്. മരിച്ചവരിൽ രണ്ടുപേർ പന്തല്ലൂർ സ്വദേശികളും ഒരാൾ പന്തല്ലൂരിലെ ബന്ധുവീട്ടിലേക്കു നെല്ലിക്കുത്തിൽനിന്നു വിരുന്നെത്തിയതുമായിരുന്നു. കുട്ടികളോടൊപ്പം ഫാത്തിമ ഫിദയുടെ പിതാവ് അബ്ദുറഹ്മാൻ ലത്വീഫിയുമുണ്ടായിരുന്നു. നീന്തലറിയുന്ന നാലു കുട്ടികൾ കരയിൽനിന്നു കുറച്ചു ദൂരം പുഴയിൽ നീന്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പുഴയിലെ അടിയൊഴുക്കു തിരിച്ചറിയാനാകാതെ കുട്ടികൾ ഒഴുക്കിൽപ്പെട്ടു…
Read Moreഇരുവഞ്ഞിപ്പുഴയിൽ തുഴയെറിഞ്ഞ്..! സോളാര്‍ പാനലില്‍ പ്രകൃതി സൗഹൃദബോട്ട്; പത്ത് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം; പ്രത്യേകതകൾ ഏറെ…
മുക്കം : സോളാര്‍ ബോട്ടുമായി ഓളപ്പരപ്പിന് മുകളില്‍ തുഴയെറിഞ്ഞ് പുതുഅധ്യായം രചിച്ച് കൂളിമാട് സ്വദേശി. മരവഞ്ചികളും ഇരുമ്പു വള്ളങ്ങളും തുഴയെറിഞ്ഞ ഇരുവഞ്ഞിപുഴയിലാണ് പ്രകൃതി സൗഹൃദ ബോട്ടുമായി കൂളിമാട് സ്വദേശിയായ കെ.ടി.എ. നാസര്‍ എത്തിയത്. സോളാള്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഫൈബര്‍ വള്ളം തയാറാക്കിയത്. പത്ത് പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന വിധത്തിലാണ് സോളാര്‍ ബോട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നും എത്തിച്ച ഹോളണ്ട് നിര്‍മിത ഫൈബര്‍ ബോട്ടിലാണ് സോളാര്‍ സംവിധാനമൊരുക്കിയത്. ഒരു സോളാര്‍ പാനലും, ബാറ്ററിയും ഇലട്രിക് മോട്ടോറും മാത്രമാണ് ബോട്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടതന്ന് നാസര്‍ പറയുന്നു. പ്രത്യേകതകൾ ഏറെ ശബ്ദമില്ലെന്നതാണ് ഈ ബോട്ടിന്റെ വലിയ പ്രത്യേകത. കൂടാതെ മറ്റു ബോട്ടുകളെ പോലെ ജല, വായു മലിനകരണവുമില്ല. ഈ ബോട്ടു കുതിച്ചു പായുമ്പോള്‍ ഓളം തള്ളലുമില്ല എന്നതിനാല്‍ കരയിടിയുന്ന പ്രദേശങ്ങളിലും ഭീഷണിയില്ല. അഞ്ച് സ്പീഡില്‍ പ്രവര്ത്തിപ്പിക്കാവുമെന്നതും ഇത്തരം ബോട്ടുകളുടെ പ്രത്യേകതയാണ്. മാത്രവുമല്ല…
Read Moreകോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നാട് സാധാരണനിലയിലേക്ക് മടങ്ങുന്നു! ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാർ
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നാട് സാധാരണനിലയിലേക്ക് മടങ്ങുന്നു. എന്നാൽ ഈ സാഹചര്യത്തിലും ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാർ . പൊതുഗതാഗതം തുറന്നിട്ടുണ്ടെങ്കിലും പലർക്കും പ്രാപ്യമല്ലാത്തരീതിയിലാണ് പൊതുഗതാഗതത്തിന്റെ നടത്തിപ്പ്. കെഎസ്ആർടിസി പരിമിതമായ സർവീസുകളാണ് നടത്തുന്നത്. അതാകട്ടെ സീറ്റിംഗ് കപ്പാസിറ്റിയിൽ മാത്രമാണ് യാത്രക്കാരെ അനുവദിക്കുന്നത്. ബസ് വല്ലപ്പോഴും മാത്രമാണുള്ളത് എന്നതിനാൽ സ്റ്റാൻഡിൽനിന്നുതന്നെ സീറ്റുകൾ നിറയും. പിന്നീടുള്ള സ്റ്റോപ്പുകളിലൊന്നും നിർത്താതെയാണ് കെഎസ്ആർടിസിയുടെ തുടർയാത്ര. ബസിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനു കണ്ടക്ടർമാർ അനുവദിക്കുന്നുമില്ല. ഇത് പലയിടത്തും യാത്രാക്കാരും കണ്ടക്ടർമാരുമായും തർക്കത്തിനും കാരണമാകുന്നുണ്ട്. സ്വകാര്യ ബസുകൾക്കാവട്ടെ ഒറ്റ-ഇരട്ട നന്പർ ക്രമീകരണമാണുള്ളത്. ഒരു ബസ് ഇന്ന് സർവീസ് നടത്തിയാൽ അടുത്തദിവസം അടുത്ത സീരീസ് നന്പറിലുള്ള ബസുകൾക്കാണ് അവസരം. അതിനാൽതന്നെ ജില്ലയിൽ സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തുന്ന വടകര, പേരാന്പ്ര, മാവൂർ, ബാലുശേരി മേഖലകളിൽ യാത്രാബുദ്ധിമുട്ട് പരിധിയിലധികമാണ്. നഗരപരിധിയിൽ സർവീസ് നടത്തുന്ന പച്ചബസുകളുടെ ഗതിയും ഇതുതന്നെ.…
Read Moreമദ്യലഹരിയിൽ ഭാര്യയെ മഴുകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ; പതിനേഴുകാരിയായ മകളെ മുഹമ്മദ് സലീം കടിച്ചു പരിക്കേൽപ്പിച്ചു
എടക്കര(മലപ്പുറം): മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മക്കളുടെ കണ്മുന്നിലിട്ട് കൈമഴുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച മകൾക്കു നേരേയും ആക്രമണമുണ്ടായി. ഗുരുതര പരിക്കുകളേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വഴിക്കടവ് കെട്ടുങ്ങൽ ചേരിക്കല്ലൻ സീനത്തി(40)നാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് പതാരി മുഹമ്മദ് സലീം എന്ന മണിയെ(45) വഴിക്കടവ് സിഐ രാജീവ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. മാതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഇവരുടെ പതിനേഴുകാരിയായ മകളെ മുഹമ്മദ് സലീം കടിച്ചു പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപതേമുക്കാലോടെയാണു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ മുഹമ്മദ് സലീം ഭാര്യ സീനത്തുമായി വഴക്കിടുകയും അവരെ മർദിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സീനത്ത് വണ്ടൂരിലുള്ള സഹോദരൻ അസ്കറിനെ വിളിച്ച് വിവരമറിയിച്ചു. അസ്കർ വഴിക്കടവ് പോലീസിൽ അറിയിച്ച ഉടൻതന്നെ എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് ഇവർ താമസിക്കുന്ന വീട്ടിലെത്തി. പോലീസെത്തിയ വിവരമറിഞ്ഞ് മുഹമ്മദ് സലീം…
Read Moreവാക്സിന് ബുക്കിംഗിന് പ്രത്യേക സൗകര്യമൊരുക്കി സൈബര്‍ ഡോം
കോഴിക്കോട്: കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി പുതിയ വെബ്സൈറ്റ്. vaccinefind.in വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമാണിപ്പോള്‍ ഒരുക്കിയത്. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്സിൻ സ്ലോട്ട് തിരയുന്നത് ഇത് വളരെ സഹായകരമാണ്. ഒട്ടുമിക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് പ്രത്യേകത. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും. വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കും. അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും…
Read Moreകോഴിക്കോട്ട് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം; കാർ പൂർണമായും തകർന്നു
കോഴിക്കോട്ട്: കോഴിക്കോട് രാമനാട്ടുകരയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഇന്ന് പുലർച്ചെ 4.45നായിരുന്നു അപകടം. നടന്നത്. പാലക്കാട് സ്വദേശികളായ സാഹിർ, ഷാഹിർ , നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്. കാർ യാത്രക്കാരാണ് മരിച്ച എല്ലാവരും. മരിച്ച അഞ്ച് പേരും പുരുഷൻമാരാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു. രാമനാട്ടുകര വൈദ്യരങ്ങാടിക്കു സമീപത്താണ് അപകടമുണ്ടായത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും പാലക്കാട്ടേയ്ക്ക് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More