മുക്കം: ലോക്ഡൗൺ മൂലം പട്ടിണിയിലും ദുരിതത്തിലുമായി അന്ധരായ തെരുവ് ഗായകർ. വിവിധ അങ്ങാടികളിലും പൊതു പരിപാടികളിലും ഗാനങ്ങൾ ആലപിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഇവരിപ്പോൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്. കാഴ്ചയില്ലാത്തതിനാൽ മറ്റു ജോലികൾക്ക് പോവാൻ ഇവർക്ക് തടസവുമുണ്ട്. സർക്കാർ നൽകുന്ന തുച്ഛമായ പെൻഷൻ കൊണ്ട് ജീവിച്ചു പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഇവർ പറയുന്നു. തെരുവുകളിൽ പാടി ലഭിക്കുന്ന അന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്ന ഇവർക്ക് കൊവിഡ് ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ ദുരിതം സഹിച്ചാണ് ഇവരുടെ കുടുംബം ഇപ്പോൾ കഴിയുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാത്തതും അന്ധ ഗായകരുടെ ജീവിതം ദുരിതപൂർണമാക്കുന്നു. വാഹനവും മൈക്ക് സെറ്റും വാടകയ്ക്കെടുത്താണ് ഇവർ തെരുവിലേക്ക് ഇറങ്ങുന്നത്. ഒന്നാം തരംഗത്തിന് ശേഷം ജീവിതം പച്ച പിടിച്ചു വരുന്നതിനിടെയാണ് രണ്ടാം തരംഗം ഇവരെ ബാധിച്ചത്. കാരശേരി പഞ്ചായത്തിലെ…
Read MoreCategory: Kozhikode
പെൻസിലുകളെ ഗിന്നസ് റിക്കാർഡ് നേടിയെടുക്കാൻ കഴിയും വിധം രൂപമാറ്റം വരുത്താൻ കഴിയുമോ? പെൻസിൽ ലെഡിൽ നീളൻമാല; ഗിന്നസ് റിക്കാർഡുമായി ഡോ. മനോജ്
കൽപ്പറ്റ: പെൻസിലുകളെ ഗിന്നസ് റിക്കാർഡ് നേടിയെടുക്കാൻ കഴിയും വിധം രൂപമാറ്റം വരുത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വെറ്ററിനറി ഡോക്ടർ. തിരുവനന്തപുരം സ്വദേശിയും വയനാട് പൂക്കോടുള്ള കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ പിജി വിദ്യാർഥിയുമായ എം. മനോജാണ് ഒരുമാസത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്. എച്ച് ബി ഗ്രേഡിലുള്ള പെൻസിലിൽ തീർത്ത തീർത്ത 212 കണ്ണികളുപയോഗിച്ചാണ് മാല നിർമിച്ചത്. ചൈനയിലെ ലീചെൻ ചു എന്നയാൾ 168 കണ്ണികൾ നിർമിച്ച് നേടിയ റിക്കാർഡാണ് മനോജ് തകർത്തത്. ഗിന്നസ് ബുക്ക് അധികൃതരുടെ അനുവാദം ലഭിച്ചതിനെ തുടർന്നു കഴിഞ്ഞ വർഷം നവംബർ 18 മുതൽ ഡിസംബർ 18 വരെയുള്ള സമയത്തിനുള്ളിലാണ് നിബന്ധനകൾ പാലിച്ചുകൊണ്ട് മനോജ് ലെഡിന്റെ മാല തീർത്തത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുകൊണ്ടായിരുന്നു ആർട്ട്ലൈൻ ബ്ലാക്ക് ബ്യൂട്ടി പെൻസിലിൽ ചെയിനുകൾ നിർമിച്ചത്. പെൻസിലിന്റെ മരത്തിന്റെ ഭാഗം…
Read Moreസംസ്ഥാനത്തിന്റെ വാണിജ്യ-വ്യവസായ മുന്നേറ്റത്തിന് കരുത്ത്പകര്‍ന്ന് തീരദേശ ചരക്കുകപ്പൽ സർവീസിന് തുടക്കം
കോഴിക്കോട്: സംസ്ഥാനത്തിന്റെ വാണിജ്യ-വ്യവസായ മുന്നേറ്റത്തിന് കരുത്ത്പകര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹ്രസ്വദൂര കണ്ടെയ്നര്‍ കപ്പല്‍ ബേപ്പൂരിലെത്തി. രണ്ടരവര്‍ഷത്തിന് ശേഷമാണ് കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളിലേക്ക് കണ്ടെയ്നര്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. കൊച്ചി വല്ലാർപാടം കണ്ടൈയ്നർ ടെർമിനലിൽ നിന്ന് 42 കണ്ടൈയ്നറുകളുമായി “ഹോപ്പ് ദ സെവൻ’ വ്യാഴാഴ്ച പുലർച്ചെ നാലര മണിയോടെയാണ് ബേപ്പൂരിന് സമീപം പുറംകടലിലെത്തിയത്. രാവിലെ ആറുമണിയോടെ “മിത്രാ’ ടെഗ്ഗ് പുറം കടലിൽ ചെന്ന് കപ്പലിനെ ബേപ്പൂർ തുറമുഖത്തേക്ക് പൈലറ്റ് ചെയ്തു. കപ്പൽ ചാലിന് ആഴം കുറവായതിനാൽ വേലിയേറ്റ സമയം നിരീക്ഷിച്ചാണ് ടെഗ്ഗ് പൈലറ്റ് ഗണേശ്, ടെഗ്ഗ് മാസ്റ്റർ രാജേഷ് , ഡ്രൈവർമാരായ ബഷീർ, സത്യൻ എന്നിവർ ചേർന്ന് കപ്പലിനെ തുറമുഖത്തേക്ക് പൈലറ്റ് ചെയ്തത്. മലബാറിലെ വിവിധ ജില്ലകളിലേക്ക് 42 കണ്ടെയ്നറുകളുമായാണ് കപ്പൽ എത്തിയത്. ടൈൽസ്, സാനിറ്ററി ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, പ്ലൈവുഡ്, ടയർ എന്നിവയാണ് ചരക്കുകൾ.…
Read Moreകോവിഡ് പ്രോട്ടോക്കോൾ ; ഉന്നതരുടെ നിയമ ലംഘനങ്ങൾ കണ്ടില്ലെന്ന് നടിച്ച് പോലീസ്
മുക്കം: വൈകുന്നേരം കടയടക്കുന്ന സമയം ഒരു മിനുട്ട് വൈകിയാൽ, അല്ലങ്കിൽ റോഡരികിലെ വീട്ടിൽ നിന്ന് ഫോൺ ചെയ്ത് റോഡിലേക്കൊന്നിറങ്ങിയാൽ, അതുമല്ലങ്കിൽ മാസ്ക് ചെറുതായൊന്ന് താഴ്ന്ന് പോയാൽ അപ്പോ ഓടിയെത്തും സെക്ടറൽ മജിസ്ട്രേറ്റും അല്ലങ്കിൽ പോലീസും. പിന്നെ ഏറ്റവും വലിയ പിഴ ചുമത്തും. ഈ ലോക് ഡൗൺ കാലത്ത് ഇത്തരത്തിൽ നിരവധി പേർക്കാണ് അധികൃതർ പിഴയിട്ടത്. ഉള്ള ജോലിക്ക് പോലും പോവാനാവാതെ വീട്ടിൽ കഴിയുന്നവരും വ്യാപാരികളും ഉൾപ്പെടെ നിരവധി പേരിപ്പോൾ പിഴയടക്കാനായി കടം വാങ്ങുകയാണ്. ഇതെല്ലാം സാധാരണക്കാർക്ക് മാത്രമാണന്നതാണ് സത്യം. എംഎൽഎ മാർക്കോ, പഞ്ചായത്ത് പ്രസിഡന്റുമാർക്കോ സമൂഹത്തിൽ ഉന്നതരെന്ന് സ്വയം നടിക്കുന്നവർക്കോ ഇതൊന്നും ബാധകമല്ല താനും. ഇതിന് എത്രയോ ഉദാഹരണങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി മലയോര മേഖലയിൽ മാത്രം കാണാനായത്. തോട്ടുമുക്കം പനം പിലാവ് റോഡ് ഉദ്ഘാടനത്തിന് എംഎൽഎ യോടൊപ്പം പങ്കെടുത്തത് 20 ഓളം പേരാണ്. നാട മുറിക്കുന്ന സമയത്ത്…
Read Moreഷെഫീഖിനെ നിരീക്ഷിക്കാനും ഫ്ളൈറ്റില്‍ ചാരന് ! നാട്ടിലേക്കുള്ള യാത്രക്കാരനെയാണ് ഇതിനായി നിയോഗിച്ചതെന്ന് വിവരം
സ്വന്തംലേഖകന്‍ കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫ്ളൈറ്റിലും ചാരന്. ദുബായില്‍നിന്ന് പുറപ്പെട്ടതു മുതല്‍ ഷെഫീഖിനെ കവര്‍ച്ചാസംഘത്തിന്റെ ചാരന് പിന്തുടര്ന്നിരുന്നു. നാട്ടിലേക്കുള്ള യാത്രക്കാരനെയാണ് ഇതിനായി നിയോഗിച്ചതെന്നാണ് വിവരം. ദുബായ് വിമാനതാവളത്തില്‍ നിന്ന് ഷെഫീഖ് പുറപ്പെടുമ്പോഴുള്ള ഫോട്ടോയും ചാരന് നാട്ടിലുള്ള കവര്‍ച്ചാസംഘത്തിന് കൈമാറിയിരുന്നു. കൂടാതെ ഷെഫീഖിന്റെ ഫോണ്‍ കോളുകളും മറ്റു പെരുമാറ്റങ്ങളുമെല്ലാം പിന്തുടര്ന്ന് നിരീക്ഷിക്കുകയും തത്സമയം വിവരം നാട്ടിലുള്ളവരെ അറിയിച്ചിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അതേസമയം ഷെഫീഖിനെ നിരീക്ഷിക്കാനും സ്വര്‍ണം കവര്‍ച്ച നടത്താനും സാധ്യതയുണ്ടെന്ന് അര്ജുന് മനസിലാക്കി. ഇതേതുടര്‍ന്നാണ് വിമാനതാവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ വസ്ത്രം മാറ്റാന്‍ അര്ജ്ജുന് ആവശ്യപ്പെട്ടത്. ഷെഫീഖ് വസ്ത്രം മാറി വിമാനതാവളത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ കവര്‍ച്ചാസംഘം തിരിച്ചറിയില്ലെന്നും സ്വര്‍ണവുമായി രക്ഷപ്പെടാമെന്നുംമായിരുന്നു അര്‍ജ്ജുന്റെ പ്ലാന്‍. അതേസമയം വിമാനത്തില്‍ നിരീക്ഷിക്കാനാളുണ്ടെന്ന വിവരം ഷെഫീഖും അര്‍ജ്ജുനും അറിഞ്ഞിരുന്നില്ല. കവര്‍ച്ചയ്ക്ക് ചെറുപ്പുളശേരി സംഘത്തെ നിയോഗിച്ചവര്‍ തന്നെയാണ് യാത്രക്കാരനേയും ചുമതലപ്പെടുത്തിയത് . ഷെഫീഖ്…
Read Moreകാപ്പന്റെ പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ് ; എ.കെ.ശശീന്ദ്രന് ആശ്വാസം; വിട്ടുപോയ നേതാക്കൾ തിരികെ എൻസിപിയിലേക്ക്
‘കോഴിക്കോട്: എന്‍സിപിയില്‍നിന്നും തെറ്റിപിരിഞ്ഞ മാണി സി. കാപ്പന്റെ പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്. മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്നും ഒരു കൂട്ടം നേതാക്കള്‍ രാജിവച്ചിരിക്കുന്നത്. എന്‍സികെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ഇതോടെ കോഴിക്കോട് പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമായി. എ.കെ.ശശീന്ദ്രനുമായി ഇടഞ്ഞ് കാപ്പനൊപ്പം പോയ നേതാക്കളില്‍ വലിയൊരു വിഭാഗവും പിളര്‍പ്പോടെ തിരികേ എത്തുമെന്നാണ് കരുതപ്പെടുന്നത്. കോഴിക്കോട് എലത്തൂരിലും പാലയിലുമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സികെ മത്സരിച്ചിരുന്നത്. പാലായില്‍ മാണി സി കാപ്പന് മിന്നും വിജയം സ്വന്തമാക്കിയപ്പോള്‍ എലത്തൂരില്‍ എ.കെ.ശശിന്ദ്രനോട് എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരി തോറ്റു. ഇവിടെയാണെങ്കില്‍ പാര്‍ട്ടിക്ക് യൂണിറ്റ് പോലുമില്ലാത്ത അവസ്ഥയാണ്. എന്‍സികെ എന്നാല്‍ കാപ്പന് മാത്രമായി ചുരുങ്ങിയ അവസ്ഥയില്‍ എലത്തൂര്‍ സീറ്റ് ഇനി എന്‍സികെയ്ക്ക് വിട്ടുകൊടുക്കരുതെന്ന നിലപാട് കോണ്‍ഗ്രസ് കടുപ്പിക്കും. സുല്‍ഫിക്കര്‍ മയൂരിയുടെ…
Read Moreഎട്ടു വർഷത്തോളമായി വൈദ്യുതിയില്ലാത്ത വീട്ടിൽ വൈദ്യുതിയുണ്ടെന്നു രേഖ; ദുരിതത്തിലായി ഒരു കുടുംബം
തേഞ്ഞിപ്പലം: എട്ടു വർഷത്തോളമായി വൈദ്യുതിയില്ലാത്ത കുടുംബത്തിനു വീട്ടിൽ വൈദ്യുതിയുണ്ടെന്ന് ഒൗദ്യോഗിക രേഖ. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡിൽ തെറ്റായ വിവരം രേഖപ്പെടുത്തിയതിനാൽ വൈദ്യുതിക്കായുള്ള അപേക്ഷ കെഎസ്ഇബി നിരസിച്ചു. തിരൂരങ്ങാടി കരിപറന്പ് കോട്ടുവലക്കാട് ചിറക്കൽ വീട്ടിൽ ബാബുവിന്റെ ഭാര്യ ലിജിലയുടെ പേരിലുള്ള റേഷൻ കാർഡിലാണ് ഉദ്യോഗസ്ഥർ തെറ്റായ വിവരം രേഖപ്പെടുത്തിയത്. വീട്ടിലേക്ക് വൈദ്യുതി എത്തണമെങ്കിൽ ചുരുങ്ങിയതു മൂന്ന് വൈദ്യുതപോസ്റ്റുകളെങ്കിലും വേണം. ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ള റേഷൻ കാർഡായതിനാൽ വൈദ്യുതിക്കായുള്ള അപേക്ഷ ആദ്യമേ പരിഗണിക്കപ്പെട്ടില്ല. പിന്നീട് റേഷൻ കാർഡ് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള വിഭാഗത്തിലേക്കു മാറ്റിയെങ്കിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡിൽ വൈദ്യുതീകരിച്ച വീടെന്ന് രേഖപ്പെടുത്തി. ഇതോടെ കെഎസ്ഇബിയിൽ വൈദ്യുതിയ്ക്കായി രണ്ടാമതായി നൽകിയ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. സുഹൃത്തിന്റെ ഗുഡ്സ് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂന്നുകുട്ടികളുടെ പഠനവും കുടുംബത്തിന്റെ മറ്റു ചെലവുകളും ബാബു നിർവഹിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് തൊഴിൽ…
Read Moreകോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ബസ്സ്റ്റോപ്പ് ഉദ്ഘാടനം
മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്പിൽ നടന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം വിവാദമാവുന്നു. കോവിഡുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പഞ്ചായത്തിലാണ് സാമൂഹിക അകലം പോലും പാലിക്കാതെ ചെറിയ സ്ഥലത്ത് മുപ്പതിലധികം ആളുകൾ ഒരുമിച്ച് കൂടിയത്. സമൂഹത്തിന് മാതൃക കാണിക്കേണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ഉദ്ഘാടന വേളയിലും ഉദ്ഘാടന ചടങ്ങുകളിലും യാതൊരു വിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് ആളുകൾ നിൽക്കുന്നതെന്നതും വ്യക്തമാണ്. ദിവസേന നിരവധി പേർ വെയിലും മഴയുമേറ്റ് ബസ് കാത്തിരിക്കുന്ന അവസ്ഥയിലാണ് പുറായിൽ ബീരാൻ ഹാജിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചത്. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ചുള്ള്യാർമ്പ് പഴയ എൽ.പിക്കാർ എന്ന വാട്സ്ആപ് കൂട്ടായ്മയും. സ്ഥലം സൗജന്യമായി നൽകിയവരുടെയും നല്ല നിലയിൽ കാത്തിരിപ്പു…
Read Moreഭാഗ്യം കൊണ്ട് ജീവൻ പോയില്ല; വീടിനു ചുറ്റും കാട്ടാനക്കൂട്ടം; പുറത്തിറങ്ങാനാവാതെ കുടുംബങ്ങൾ; ഉപജീവനത്തിനായുള്ള കൃഷിയും നശിപ്പിച്ചു
മുക്കം: ഇത് കണ്ടോ സാറെ, കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി കാട്ടി കൂട്ടിയതാണിതെല്ലാം, ഭാഗ്യം കൊണ്ട് ജീവൻ പോയില്ല. ഈ കൊച്ചു കുട്ടികളേയും കൊണ്ട് ഞങ്ങൾ എന്ത് ചെയ്യാനാ …70കാരൻ വർഗീസ് മാത്യുവിന്റെ ദയനീയ ചോദ്യത്തിന് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല. താമസിക്കുന്ന വീടിനുചുറ്റും സദാസമയവും കാട്ടാനക്കൂട്ടം. ഉപജീവനത്തിനായി ചെയ്യുന്ന കൃഷികൾ ആകെ ആനകൾ തകർത്തെറിയുന്നു. പുറംലോകത്ത് എത്താൻ ഒരു നല്ല വഴിയോ മറ്റു സൗകര്യങ്ങളോ ഇല്ല. കോഴിക്കോട്-മലപ്പുറം ജില്ലാതിർത്തിയോട് ചേർന്ന കക്കാടംപൊയിലിന് സമീപത്തെ വെണ്ടേക്കും പൊയിൽ മേലെ മങ്ങാടുള്ള അഞ്ച് കുടുംബങ്ങളുടെ ദുരിതജീവിതമാണിത്. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാനകളെ പേടിച്ചു കഴിയുന്നവരാണ് ഈ വീടുകളിൽ ഉള്ളത്. പതിറ്റാണ്ടുകളായി കൃഷി മുഖ്യ ഉപജീവനമാർഗമായ ഇവിടെ താമസിക്കുന്ന ഈ കുടുംബങ്ങൾക്ക് കാട്ടാനകളുടെ ആക്രമണം ഇത്ര രൂക്ഷമാകുന്നത് സമീപകാലത്താണ്. ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇവർ. 2500ഓളം വാഴകളാണ് കഴിഞ്ഞദിവസം…
Read Moreഭാര്യയെയും നാല് കുട്ടികളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസ്
വണ്ടൂർ: ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. മലപ്പുറം വണ്ടൂർ നടുവത്താണ് സംഭവം. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ പോലീസ് കേസെടുത്തു.ഷമീര്‍ മദ്യപിച്ച് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാൾക്കെതിരേ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനുമാണ് കേസുകളെടുത്തത്. മലപ്പുറം സ്നേഹിതയിലാണ് യുവതിയെയും കുട്ടികളെയും താമസിപ്പിച്ചിരിക്കുന്നത്.
Read More