നി​ങ്ങ​ളു​ടെ പ​ണം അ​ക്കൗ​ണ്ടി​ൽ നി​ന്നും പി​ൻവ​ലി​ക്ക​ട്ടെ..? അ​ർ​ത്ഥം മ​ന​സി​ലാ​ക്കി മാ​ത്രം എഗ്രി ചെ​യ്യു​ക! വൈ​റ​ലാ​യി സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ സ​ഞ്ജ​യി​ന്‍റെ കു​റി​പ്പ്

പ്രി​യ സു​ഹൃ​ത്തു​ക്ക​ളെ, വി​വി​ധ രീ​തി​യി​ലു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ധാ​രാ​ളം അ​ര​ങ്ങേ​റു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ശ്ര​ദ്ധി​ച്ചു കാ​ണു​മ​ല്ലോ. ആ​റു ല​ക്ഷ​ത്തി​ന​ടു​ത്താ​ണ് പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​മാ​യ​ത്. വ​ള​രെ സിം​പി​ൾ ആ​യി മൂ​ന്നു​നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ വ​ള​രെ ചെ​റി​യ തു​ക​യാ​ണ് എ​ല്ലാ ദി​വ​സ​വും ഓ​ൺ​ലൈ​ൻ വ​ഴി ത​ട്ടി​പ്പ് ന​ട​ത്തി ത​ട്ടി​യെ​ടു​ത്ത​ത്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യും ന​മു​ക്ക് നി​ഷേ​ധി​ക്കാ​നൊ​ന്നും പ​റ്റി​ല്ല. അ​തി​ന്‍റെ ഗു​ണ​ങ്ങ​ൾ ഈ ​തി​ര​ക്ക് പി​ടി​ച്ച ജീ​വി​ത​കാ​ല​ത്ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. അ​തു​കൊ​ണ്ട് എ​ല്ലാ കാ​ര്യ​ത്തി​ലും അ​ല്പം ശ്ര​ദ്ധ കൊ​ടു​ക്കു​ക. ഇ​ത്ത​രം സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഒ​രു നി​മി​ഷം കൂ​ടി ആ​ലോ​ചി​ക്കു​ക ഉ​റ​പ്പ് വ​രു​ത്തു​ക. എ​ല്ലാ ആ​ഴ്ച​യും ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ക്കു​ക . ഒ​ന്ന്, ര​ണ്ട് കാ​ര്യ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്നു ശ്ര​ദ്ധി​ക്കു​ക. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ നി​ന്നു​ള്ള ഫേക്ക് ഐഡിയി​ൽ നി​ന്നും പ​ണം…

Read More

ലൈ​ഫ് മി​ഷ​ന്‍ ; ല​ക്ഷം​വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കൽ:  ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ബാ​ധ്യ​ത

കൊ​ണ്ടോ​ട്ടി: ​ല​ക്ഷം​വീ​ട് പ​ദ്ധ​തി​യി​ല്‍​ നി​ര്‍​മി​ച്ച ഇ​ര​ട്ട​വീ​ടു​ക​ള്‍ ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​റ്റ​വീ​ടു​ക​ളാ​ക്കാ​ന്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക ബാ​ധ്യ​ത.​ ഇ​ര​ട്ട വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കു​മ്പോ​ള്‍ ലൈ​ഫ്മി​ഷ​ന് മാ​റ്റി​വെ​ച്ച തു​ക​യി​ല്‍ നി​ന്ന​ല്ലാ​തെ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന​താ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ വെ​ട്ടി​ലാ​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക​ള്‍​ക്കാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന ഫ​ണ്ടിന്‍റെ 20 ശ​ത​മാ​ന​മാ​ണ് മാ​റ്റി​വയ്​ക്കു​ന്ന​ത്.​ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ 20 ശ​ത​മാ​നം ലൈ​ഫി​ലേ​ക്ക് ന​ല്‍​കി​യ​തി​ന് ശേ​ഷ​മു​ള​ള ഫ​ണ്ടു​ക​ളാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മ​റ്റു​ള​ള പ​ദ്ധ​തി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.​ ഇ​തി​ല്‍നി​ന്ന് ഇ​ര​ട്ട വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കാ​ന്‍ കൂ​ടി ഫ​ണ്ട് ന​ല്‍​ക​ണ​മെ​ന്ന​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക ബാ​ധ്യ​ത​യാ​വു​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്ക് വീ​ടും സ്ഥ​ല​വും സൗ​ജ​ന്യ​മാ​യി ല​ക്ഷം​വീ​ട് കോ​ള​നി​ക​ളി​ലൂ​ടെ ന​ല്‍​കി​യ​ത്.​ ചു​മ​രു​ക​ള്‍ ചേ​ര്‍​ന്നു​ള​ള വീ​ടു​ക​ളാ​ണ് ഇ​വ​യി​ലേ​റെ​യും.​ കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍​ണി​ച്ച​വ​യും ആ​ളി​ല്ലാ​ത്ത​തു​മ​ാണ് പ​ല​വീ​ടു​ക​ളും.​ ഇ​ത്ത​രം വീ​ടു​ക​ള്‍ ഒ​റ്റ​വീ​ടു​ക​ളാ​ക്കി മാ​റ്റാ​നാ​ണ് ലൈ​ഫ് മി​ഷ​നി​ല്‍ അ​പേ​ക്ഷ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ​ഒ​റ്റ​വീ​ടു​ക​ളാ​ക്കാ​ന്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന…

Read More

മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​ന്‍റെ ഫോ​ണി​ല്‍ എ​ന്തെ​ല്ലാം? ഡി​ജി​റ്റല്‍ തെ​ളി​വു​ക​ളി​ല്‍ വ​ൻമരം വീ​ണു ;ഇ​നി ആ​ര് ?

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മൂ​ന്ന് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നാ​ലു​മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ സു​പ്ര​ധാ​ന അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത് ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശി​വ​ശ​ങ്ക​ര്‍ മ​റി​ച്ചു​വ​ച്ച ര​ഹ​സ്യ​ങ്ങ​ളെ​ല്ലാം പി​ന്നീ​ട് ഡി​ജി​റ്റല്‍ തെ​ളി​വു​ക​ളാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​യ​ത്.ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ഡി​ജി​റ്റി​ല്‍ രേ​ഖ​ക​ള്‍ ക​സ്റ്റം​സും എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും (എ​ന്‍​ഐ​എ) ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ ഗ​ണ്‍​മാ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ഉ​ള്‍​പ്പെ​ടും. ക​സ്റ്റം​സാ​ണ് ഈ ​മാ​സം 17ന് ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത​ത്. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ റം​സാ​ന്‍ കി​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​രി​ത്ത് ഗ​ണ്‍​മാ​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍​ക്കാ​ണ് ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ത​ഗ്ര​ന്ഥ വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ക​സ്റ്റം​സും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും എ​ന്‍​ഐ​എ​യും നേ​ര​ത്തെ പ​രി​ശോ​ധ​നക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​യി​രു​ന്നു ഗ​ണ്‍​മാ​നെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം…

Read More

കോവി​ഡ് പ​ട​ർ​ന്ന​തോ​ടെ ഗ​ൾ​ഫി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി! കോവി​ഡ് പ്ര​തി​സ​ന്ധി​യെ ‘പൊ​ടി​ച്ച് തോ​ല്‍​പ്പിച്ച്’ പി​താ​വും മ​ക​നും!

മു​ക്കം: കോവി​ഡ് മ​ഹാ​മാ​രി മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി​യ​പ്പോ​ൾ അ​തി​നെ വ്യ​ത്യ​സ്ത രീ​തി​യി​ൽ അ​തി​ജീ​വി​ച്ച് പി​താ​വും മ​ക​നും. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല സ്വ​ദേ​ശി​യാ​യ മു​നീ​ർ കൊ​യ്‌ലത്തു​ക​ണ്ടി​യും മ​ക​ൻ ദി​ൽ​ഷാ​ദു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് മു​ന്പിൽ ത​ള​രാ​തെ ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. കാ​ര​മൂ​ല​ക്ക​ടു​ത്ത് മ​ണ്ടാം​ക​ട​വി​ൽ ഷെ​ഡ് കെ​ട്ടി ക​ട​യി​ട്ടാ​ണ് ഇ​വ​ർ പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്ത​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന മു​നീ​ർ ജ​നു​വ​രി ആ​ദ്യ​ത്തെ ആ​ഴ്ച​യി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ആ​ഴ്ച​ക​ൾ​ക്ക​കം കോവി​ഡ് പ​ട​ർ​ന്ന​തോ​ടെ ഗ​ൾ​ഫി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തോ​ടെ​യാ​ണ് അ​തി​ജീ​വ​ന​ത്തി​നാ​യി മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​ൻ മു​നീ​ർ തീ​രു​മാ​നി​ച്ച​ത്. ജ്യേ​ഷ്ഠ​ൻ ന​ട​ത്തു​ന്ന ഫ്ലോ​ർ​മി​ല്ലി​ൽ ജോ​ലി​യെ​ടു​ത്ത് പ​രി​ച​യ​മു​ള്ള​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽനി​ന്ന് മു​ള​കും മ​ല്ലി​യും അ​ട​ക്ക​മു​ള്ള​വ വാ​ങ്ങി ക​ഴു​കി പൊ​ടി​ച്ച് വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് മ​ണ്ടാം​ക​ട​വി​ന​ടു​ത്ത് ക​ട സ​ജ്ജ​മാ​ക്കു​ന്ന​ത്. മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, വി​വി​ധ​യി​നം മ​സാ​ല പൊ​ടി​ക​ൾ, വി​വി​ധ​യി​നം അ​ച്ചാ​റു​ക​ൾ, ശു​ദ്ധ​മാ​യ നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്…

Read More

ഭൂ​മി​ത​ട്ടി​പ്പ്: ടി.​ഒ.സൂ​ര​ജി​ന്‍റെ മ​ക​ള്‍​ക്കെ​തി​രേ കേ​സ് ;എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മു​ന്‍ ജി​ല്ലാ ക​ള​ക്ട​റും പൊ​തു​മ​രാ​മ​ത്ത് മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​ഒ. സൂ​ര​ജി​ന്‍റെ മ​ക​ള്‍​ക്കെ​തി​രേ ഭൂ​മി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തു. നോ​ര്‍​ത്ത് ബേ​പ്പൂ​ര്‍ പു​ഞ്ച​പ്പാ​ടം സ്വ​ദേ​ശി സ​രോ​ജി​നി നി​വാ​സി​ല്‍ സു​രേ​ന്ദ്ര​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൂ​ര​ജി​ന്‍റെ മ​ക​ള്‍​ക്കെ​തി​രേ​യും മ​റ്റു​ള്ള നാ​ലു​പേ​ര്‍​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ക​ളു​ടെ പേ​രി​ല്‍ ബേ​പ്പു​ര്‍ വെ​സ്റ്റ്മാ​റി​യി​ലെ 1.215 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് നി​ന്ന് സെ​ന്‍റി​ന് 1,20,000 രൂ​പ തോ​തി​ല്‍ 60 സെ​ന്‍റ് സ്ഥ​ലം ന​ല്‍​കാ​മെ​ന്ന് ക​രാ​റു​ണ്ടാ​ക്കി പ​ല​പ്പോ​ഴാ​യി 61.5 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ 25 സെ​ന്‍റ്് മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​നെ​തി​രേ​യാ​ണ് പ​രാ​തി സ​മ​ര്‍​പ്പി​ച്ച​ത്. 2015 നാ​ണ് സ്ഥ​ലം വാ​ങ്ങാ​ന്‍ ആ​ദ്യം അ​ഡ്വാ​ന്‍​സ് ന​ല്‍​കു​ന്ന​ത്. 2018 ജ​നു​വ​രി​ക്കി​ട​യി​ല്‍ 60 സെ​ന്‍റ് സ്ഥ​ല​ത്തി​ന് പ​ല​പ്പോ​ഴാ​യി 61.5 ല​ക്ഷം രൂ​പ ന​ല്‍​കി​യെ​ങ്കി​ലും ക​രാ​റ് പ്ര​കാ​ര​മു​ള്ള മു​ഴു​വ​ന്‍ സ്ഥ​ല​വും ന​ല്‍​കി​യി​ല്ല. ബാ​ക്കി പ​ണ​ത്തി​ന് വേ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ഞ്ച് ല​ക്ഷം രൂ​പ തി​രി​ച്ചു…

Read More

1.62 കോ​ടി രൂ​പ​യു​ടെ വീ​ടു​ണ്ട്; കെ.​എം.​ഷാ​ജി​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട് : പ്ല​സ്ടു കോ​ഴ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​ടു​ത്ത​ മാ​സം 10ന് ​ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി​യു​ടെ തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച് ഷാ​ജി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​താ​യാ​ണ് വി​വ​രം. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വേ​ങ്ങേ​രി വി​ല്ലേ​ജി​ലു​ള്ള വീ​ട് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ന്ന​ലെ ഇ​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ആ​ഡം​ബ​ര വീ​ടി​ന്‍റെ നി​ര്‍​മാ​ണച്ചെ​ല​വ് 1.62 കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. വീ​ട്ടി​ലെ ഫ​ര്‍​ണി​ച്ച​റ​ട​ക്ക​മു​ള്ള​യു​ടെ മ​തി​പ്പ് ക​ണ​ക്കാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് അ​ധി​കാ​ര​മെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ഡി​യെ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ഭാ​ര്യ​യു​ടെ പേ​രി​ല്‍ 3200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള വീ​ട് നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു ഷാ​ജി കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​നു​മ​തി തേ​ടി​യ​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 5,420 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. വീ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യാ​ണ് നി​ര്‍​മി​ച്ച​തെ​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നാ​ലു വ​ര്‍​ഷം മു​മ്പ് ഷാ​ജി നി​ര്‍​മി​ച്ച…

Read More

പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ യുവാക്കൾ ജീവനക്കാരന്‍റെ കണ്ണിൽ മണൽ വാരിയിട്ട് മോഷണം; പോലീസ് അന്വേഷണം തുടങ്ങി

കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ക​ണ്ണി​ല്‍ മ​ണ​ല്‍ വാ​രി​യെ​റി​ഞ്ഞ് ക​വ​ര്‍​ച്ച. ന​ട​ക്കാ​വ് ഗേ​ള്‍​സ് സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30 ഓ​ടെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​വ​ര്‍​ച്ച​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പെ​ട്രോ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ചു​വ​ന്ന ബൈ​ക്കി​ലാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ എ​ത്തി​യ​ത്. ഈ ​സ​മ​യം ജീ​വ​ന​ക്കാ​ര​ന്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​റ​കി​ലി​രു​ന്ന യു​വാ​വ് ബൈ​ക്കി​ല്‍ നി​ന്നി​റ​ങ്ങി ജീ​വ​ന​ക്കാ​ര​ന് സ​മീ​പ​മെ​ത്തി. അ​പ്പോ​ഴേ​ക്കും ജീ​വ​ന​ക്കാ​ന്‍ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ന്റെ ക​ണ്ണി​ല്‍ മ​ണ​ല്‍ എ​റി​ഞ്ഞ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​ഐ ബി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

Read More

കൊ​ടു​വ​ള്ളി​ക്ക് മീ​തെ ‘കേ​ന്ദ്രം’; ഇ​ഡി, ക​സ്റ്റം​സ്, എ​ന്‍​ഐ​എ ഏ​ജ​ന്‍​സി​ക​ള്‍ കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലേ​ക്ക്; കാ​രാ​ട്ട് റ​സാ​ഖും ഫൈ​സ​ലും ത​മ്മി​ലു​ള്ള ബ​ന്ധം ഐ​ബി പ​രി​ശോ​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന്‍റെ പ​ങ്കി​നെ കു​റി​ച്ച് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും (ഐ​ബി) അ​ന്വേ​ഷി​ക്കു​ന്നു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​സ്റ്റം​സ്, ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​യ്ക്ക് പു​റ​മേ​യാ​ണ് ഐ​ബി​യും ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ​ന്ദീ​പ്‌​നാ​യ​രു​ടെ ഭാ​ര്യ​യു​ടെ മൊ​ഴി​യി​ല്‍ കൊ​ടു​വ​ള്ളി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കാ​രാ​ട്ട് ഫൈ​സ​ലി​ന്‍റെ​യും കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ പേ​രു​ക​ള്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​വ​രു​ടേ​യും പൂ​ര്‍​വ ബ​ന്ധ​ങ്ങളും ഇ​പ്പോ​ഴു​ള്ള ബ​ന്ധ​ങ്ങ​ളു​മെ​ല്ലാം വി​ശ​ദ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​ത്. ക​സ്റ്റം​സി​ന് മു​മ്പാ​കെ സ​ന്ദീ​പ്‌​നാ​യ​രു​ടെ ഭാ​ര്യ മൊ​ഴി ന​ല്‍​കി മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ല്‍ ഫൈ​സ​ലി​നെ​ക്കു​റി​ച്ച് ഐ​ബി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പു​റ​മേ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന ബി​സി​ന​സു​ക​ളെ കു​റി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഐ​ബി പ​രി​ശോ​ധി​ച്ച​ത്. ചി​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഇ​തി​ന​കം കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന് കൈ​മാ​റി​യ​താ​യാ​ണ് സൂ​ച​ന.…

Read More

ട്രോളി ബാഗിന്‍റെെ ചക്രങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നത് 12 ലക്ഷത്തിന്‍റെ സ്വർണം; കരിപ്പൂരിൽ സ്വർണച്ചങ്ങലയുമായി യുവാവ്  പിടിയിൽ

കൊ​ണ്ടോ​ട്ടി:​ നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 12.25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി കാ​സ​ര്‍​ക്കോ​ട് സ്വ​ദേ​ശി ക​രി​പ്പൂ​രി​ല്‍ പി​ടി​യി​ലാ​യി. ​ഇ​ന്ന​ലെ രാ​ത്രി എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ കാ​സ​ര്‍​ഗോട് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളിലും ബാ​ഗേ​ജി​നു​ള്ളിലു​മാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​സ്വ​ര്‍​ണ​ച്ച​ങ്ങ​ല,സ്വ​ര്‍​ണ കോ​യി​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 245 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ആ​കെ ക​ണ്ടെ​ടു​ത്ത​ത്.​ ഇ​വ​യ്ക്ക് 12.25 ല​ക്ഷം വി​ല​വരും. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ.​കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​ധീ​ര്‍, ഐ​സ​ക് വ​ര്‍​ഗീ​സ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.​റ​ഹീ​സ്, പ്ര​മോ​ദ്, ടി.​മി​നി​മോ​ള്‍, ര​വീ​ന്ദ്ര​കു​മാ​ര്‍, എം.​ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 22 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി ഇ​ന്ന​ലെ വ​ട​ക​ര സ്വ​ദേ​ശി സി​ദ്ധീ​ഖ​ലി(31)​യെ ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം പി​ടി​കൂ​ടി​യു​രു​ന്നു.​  

Read More

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ബ​ന്ധം യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​?

മു​ക്കം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം യു ​ഡി എ​ഫി​ന് പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​ല്ല​ന്ന് സൂ​ച​ന. ​ സ​ഖ്യ​ത്തി​നെ​തി​രേ സ​മ​സ്ത ഇ.​കെ, എ.​പി വി​ഭാ​ഗ​ങ്ങ​ളും മു​ജാ​ഹി​ദ് വി​ഭാ​ഗ​വും ശ​ക്ത​മാ​യി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ഇ​തി​ൽ കാ​ല​ങ്ങ​ളാ​യി ലീ​ഗി​നൊ​പ്പം നി​ൽ​ക്കു​ന്ന ഇ.​കെ വി​ഭാ​ഗ​ത്തി​ന്‍റെ​യും മു​ജാ​ഹി​ദ് വി​ഭാ​ഗ​ത്തി​ന്‍റെ​യും എ​തി​ർ​പ്പ് വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റും. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന വാ​ർ​ഡു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഇ.​കെ വി​ഭാ​ഗം സ​മ​സ്ത അ​ണി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് അ​റി​വ്. കെ​എ​ൻ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ഐ അ​ബ്ദു​ൽ അ​സീ​സും സ​ഖ്യ​ത്തി​നെ​തി​രേ പ​ര​സ്യ​യ​മാ​യി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മു​ക്കം ന​ഗ​ര സ​ഭ​യി​ൽ ചേ​ന്ദ​മം​ഗ​ല്ലൂ​ർ പ്ര​ദേ​ശം ഉ​ൾ​ക്കൊ​ള​ളു​ന്ന മൂ​ന്ന് വാ​ർ​ഡു​ക​ളാ​ണ് യു​ഡി​എ​ഫ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്ക് ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം. ഈ ​പ്ര​ദേ​ശ​മാ​വ​ട്ടെ സം​സ്ഥാ​ന​ത്ത് ത​ന്നെ പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള​ള സ്ഥ​ലം കൂ​ടി​യാ​ണ്. എ​ന്നാ​ൽ ലീ​ഗ്, കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക​ൾ ഇ​വി​ടെ ജ​മാ​അ​ത്തെ…

Read More