ട്രോളി ബാഗിന്‍റെെ ചക്രങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നത് 12 ലക്ഷത്തിന്‍റെ സ്വർണം; കരിപ്പൂരിൽ സ്വർണച്ചങ്ങലയുമായി യുവാവ്  പിടിയിൽ


കൊ​ണ്ടോ​ട്ടി:​ നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 12.25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി കാ​സ​ര്‍​ക്കോ​ട് സ്വ​ദേ​ശി ക​രി​പ്പൂ​രി​ല്‍ പി​ടി​യി​ലാ​യി.

​ഇ​ന്ന​ലെ രാ​ത്രി എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ കാ​സ​ര്‍​ഗോട് തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളിലും ബാ​ഗേ​ജി​നു​ള്ളിലു​മാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​സ്വ​ര്‍​ണ​ച്ച​ങ്ങ​ല,സ്വ​ര്‍​ണ കോ​യി​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 245 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ആ​കെ ക​ണ്ടെ​ടു​ത്ത​ത്.​ ഇ​വ​യ്ക്ക് 12.25 ല​ക്ഷം വി​ല​വരും.

ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ.​കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​ധീ​ര്‍, ഐ​സ​ക് വ​ര്‍​ഗീ​സ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.​റ​ഹീ​സ്, പ്ര​മോ​ദ്, ടി.​മി​നി​മോ​ള്‍, ര​വീ​ന്ദ്ര​കു​മാ​ര്‍, എം.​ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 22 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി ഇ​ന്ന​ലെ വ​ട​ക​ര സ്വ​ദേ​ശി സി​ദ്ധീ​ഖ​ലി(31)​യെ ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം പി​ടി​കൂ​ടി​യു​രു​ന്നു.​

 

Related posts

Leave a Comment