നിലന്പൂർ: കോവിഡിനെ പ്രതിരോധിക്കാൻ വിറ്റാമിൻ സി ഏറെയുള്ള നെല്ലിക്ക നല്ലതാണെന്നറിഞ്ഞതോടെ നെല്ലിക്കക്ക് ആവശ്യക്കാരേറെ. അതോടെ തൊഴിലില്ലാത്ത ചെറുപ്പക്കാരും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുമെല്ലാം തിരക്കിട്ട നെല്ലിക്ക വിൽപ്പനയിലാണ്. ദേശീയപാതയോരത്തുൾപ്പെടെ നിരത്തുകളുടെ ഇരു വശങ്ങളിലുമായി നെല്ലിക്ക വണ്ടികൾ ഇടം പിടിച്ചിരിക്കുകയാണ്. കോവിഡിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളും കോവിഡ് മൂലം നാട്ടിൽ തൊഴിലില്ലാതായ യുവാക്കളുമാണ് നെല്ലിക്ക വ്യാപാരത്തിൽ തൊഴിൽ കണ്ടെത്തുന്നത്. നെല്ലിക്ക വിൽപ്പന ഒരു തൊഴിൽ മാത്രമല്ല, കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനം കൂടിയാണെന്ന് എടക്കര പാലത്തിന് സമീപം നെല്ലിക്ക വിൽപന നടത്തുന്ന കൂറ്റന്പാറയിലെ കരുവാൻ തൊടിക ഷറഫലി പറയുന്നു. 13 വർഷത്തെ പ്രവാസ ജീവിതത്തിൽ കാര്യമായി ഒന്നും സന്പാദിക്കാൻ കഴിയാതെയാണ് കോവിഡ് മൂലം തൊഴിൽ നഷ്ടമായി അഞ്ചു മാസംമുന്‍പ് ഷറഫലി നാട്ടിൽ തിരിച്ചെത്തിയത്. ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നപ്പോഴാണ് കയ്യിൽ മിച്ചമുണ്ടായിരുന്ന പണം കൊണ്ട് ഒരു ഗുഡ്സ്…
Read MoreCategory: Kozhikode
കെട്ടിടങ്ങളില്‍ ചില്ല് വാതിലാണോ..? ഇനി മുന്നറിയിപ്പ് ബോര്‍ഡ് നിര്‍ബ്ബന്ധം
സ്വന്തം ലേഖനകന് കൊണ്ടോട്ടി: കെട്ടിടങ്ങളില്‍ ഗ്ലാസുകള്‍ കൊണ്ടുളള വാതിലുകളും ചുമരുകളും നിര്‍മിക്കുമ്പോള്‍ സമീപത്ത് തന്നെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചില്ലെങ്കില്‍ ഇനി മുതല്‍ തദ്ദേശ അനുമതിപത്രം ലഭിക്കില്ല. തദ്ദശ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി വാങ്ങുന്ന കെട്ടിടങ്ങള്‍ക്ക് നിലവിലെ ചട്ടങ്ങള്‍ക്ക് പുറമെയാണ് ഇനി മുതല്‍ ഗ്ലാസ് വാതിലുകള്‍ക്കും ചുമരുകള്‍ക്കും മുന്നറിയിപ്പ് ബോര്‍ഡ് നിര്‍ബന്ധമാക്കുന്നത്. പെരുമ്പാവൂരില്‍ കഴിഞ്ഞ ജൂലൈയില്‍ ബാങ്കിലെത്തിയ വീട്ടമ്മ ബാങ്കിലെ ചില്ലുവാതിലില്‍ ഇടിച്ച് വയറില്‍ ചില്ല് കഷ്ണം തുളച്ച് കയറി മരിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കെട്ടിടങ്ങളില്‍ ഗ്ലാസ് ചുമരുകള്‍ക്കും വാതിലുകള്‍ക്കും മുന്നറിയിപ്പ് ബോര്‍ഡ് നിര്‍ബന്ധമാക്കുന്നത്. കെട്ടിടങ്ങളില്‍ സ്ഥാപിക്കുന്ന ചില്ല് പ്രതലങ്ങള്‍ ഇവിടെ എത്തുന്നവര്‍ക്ക് തിരിച്ചറിയാന്‍ അറിയിപ്പുകളും സന്ദേശങ്ങള്‍ സൂചികകളും ഉള്‍ക്കൊളളിച്ച സ്റ്റിക്കര്‍ പതിക്കണം. ഏത് ദിശയിലേക്കാണ് ചില്ലുവാതില്‍ തുറക്കുന്നതെന്ന് വ്യക്തമാകുന്ന രീതിയില്‍ വാതിലില്‍ മതിയായ വലുപ്പത്തില്‍ രേഖപ്പെടുത്തുകയും വേണം. ഉയരം കൂടിയ ചില്ലുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ കെട്ടിട നിര്‍മാണ…
Read Moreസാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി 13കാരിയെ തട്ടിക്കൊണ്ടുപോയി; പിന്നെ നടന്നത് ഇങ്ങനെ…
മുക്കം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് യുവാക്കളെ മുക്കം പോലിസ് പിടികൂടി. പെൺകുട്ടിയുടെ സുഹൃത്തായ മണാശേരി സ്വദേശി മിഥുൻ രാജ്, ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ്, കുറ്റിപ്പാല സ്വദേശി ജോബിൻ രാജ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാരശേരി പഞ്ചായത്തിലെ വലിയപറമ്പ് സ്വദേശിനിയായ പെൺകുട്ടി മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കർണാടക- തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂരിലെ കാമരാജ് കോളനി സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു. ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശേരി സ്വദേശി മിഥുൻ രാജിന്റെ സഹായം തേടുകയായിരുന്നു. ഹുസൂരിൽ എത്തിക്കാമെന്ന് പറഞ്ഞ് മിഥുൻ പെൺകുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം മണാശേരിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം മിഥുൻ മറ്റു മൂന്ന് കൂട്ടുകാരെയും…
Read Moreപോലീസിനായി എഫ്എല്‍ടിസി റെഡി! ചിന്താവളപ്പ് ക്വാര്‍ട്ടേഴ്സിലെ ഒരു ബ്ലോക്ക് സജ്ജമാക്കി; ക്വാറന്റൈന് കേന്ദ്രമായും ഉപയോഗിക്കാന്‍ സൗകര്യം
കോഴിക്കോട്: റാംമോഹന് റോഡിലെ ചിന്താവളപ്പ് പോലീസ് ക്വാര്‍ട്ടേഴ്സ് കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററാക്കാന്‍ തീരുമാനം. സിറ്റിയിലെ പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനമെടുത്തത്. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നാല് ബ്ലോക്കുകളുള്ള ക്വാര്‍ട്ടേഴ്സ് കെട്ടിടം ഇതുവരേയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഉദ്ഘാടനത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം കണക്കിലെടുത്ത് പോലീസുകാര്‍ക്ക് സൗകര്യമൊരുക്കുന്നത്. എഫ്എല്ടിസിയ്ക്ക് പുറമേ ക്വാറന്റൈന് കേന്ദ്രമായും ഉപയോഗിക്കാനുള്ള സൗകര്യം ഇതിനകം ഒരുക്കിയിട്ടുണ്ട്. പോലീസ് അസോസിയേഷന് മുന്‍കൈയെടുത്താണ് സൗകര്യമൊരുക്കിയത്. 24 കിടക്കകളാണിപ്പോള് ഒരുക്കിയത്. കൂടുതല്‍ പേരുണ്ടെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കോഴിക്കോട് സിറ്റിയില്‍ വിവിധ യൂണിറ്റുകളിലായി 30 പോലീസുകാരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 150 ഓളം പേര് ക്വാറന്റൈനിലുമാണ്. എന്നാല്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഇതുവരേയും ആരും മാറിയിട്ടില്ല. 2010 ലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. കേരളാപോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. പൊതുമരാമത്തിനെ ഏല്‍പ്പിക്കുമ്പോള്‍ ഉണ്ടാവുന്ന മെല്ലേപ്പോക്ക് ഒഴിവാക്കാനായി…
Read Moreയുവതിക്ക് ഫ്ളാറ്റ് എടുത്തു കൊടുത്ത സംഭവം! സസ്പെന്‍ഷനിലായ സിപിഒയ്ക്കെതിരേ വീണ്ടും വകുപ്പുതല അന്വേഷണം; മാധ്യമങ്ങളോട് സംസാരിച്ചതിനു നടപടി
കോഴിക്കോട്: യുവതിക്ക് താമസസൗകര്യത്തിനായി ഫ്ളാറ്റ് എടുത്ത് കൊടുത്തതിനു സസ്പെന്‍ഷനിലായി സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ രണ്ട് സംഭവങ്ങളില്‍കൂടി അന്വേഷണം. മാധ്യമങ്ങളോടു സംസാരിച്ചതിനും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനുമാണ് യു. ഉമേഷിനെതിരേ വകുപ്പുതല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഉത്തരവിട്ടത്. യുവതിക്കു ഫ്ളാറ്റ് എടുത്തു നല്‍കിയതിനു സസ്പെന്ഷന് നേരിട്ടതും സസ്പെന്‍ഷനിലെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ഉമേഷിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് പ്രതികരണവും നല്കി. പ്രതികരണം പോലീസ് സേനയ്ക്കു കളങ്കമുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് വകുപ്പുതല അന്വേഷണത്തിനു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. കുന്നമംഗലം സിഐക്കാണ് അന്വേഷണ ചുമതല. അതേസമയം സസ്പെന്ഷന് ഓര്‍ഡറിലെ “സദാചാര’ പരാമര്‍ശം പരസ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതു പോലീസ് ഉദ്യോഗസ്ഥരെ സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കി എന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ വെള്ളയില്‍ സിഐയെ ചുമതലപ്പെടുത്തിയത്. വാക്കാലുള്ള അന്വേഷണത്തിനാണ് കമ്മീഷണര്‍ ഉത്തരവിട്ടത്. രണ്ടു മാസത്തിനുള്ളില്‍…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്; എന്നെത്തും സിബിഐ? പോലീസ്പിൻവലിഞ്ഞു; കോഴിക്കോട് ഇന്നലെ ആറു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
സ്വന്തം ലേഖകന്‍ കോഴിക്കോട്: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടരന്വേഷണം നിലച്ചു. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്കു കൈമാറിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. പരാതികള്‍ സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും മാത്രമാണിപ്പോള്‍ നടക്കുന്നത്. സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തതായി അറിയിപ്പ് ലഭിച്ചിട്ടില്ല. നേരത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമായിരുന്നു കേസ് അന്വേഷിച്ചത്. അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു. പല തെളിവുകളും ശേഖരിക്കുകയും ചെയ്തിരുന്നു. പരാതിക്കാർ ഒഴുകുന്നുസംസ്ഥാനത്ത് രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. വിദേശരാജ്യങ്ങളിലടക്കം പ്രതികള്‍ നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ അന്വേഷിക്കാന്‍ പോലീസിനു പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്കു വിട്ടത്. ആദ്യഘട്ടത്തില്‍ തട്ടിപ്പിനിരയായവരുടെ പരാതികളില്‍ ഒറ്റ എഫ്ഐആര്‍ മതിയെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നത്.…
Read Moreഅടിവസ്ത്രത്തിൽ സ്വർണവുമായി യുവതി പിടിയിൽ; കരിപ്പൂരിൽ പിടിച്ചത് 90 ലക്ഷത്തിന്റെ സ്വര്‍ണം
സ്വന്തം ലേഖകന്കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഇന്നു പുലര്‍ച്ചെ ഒന്നിന് എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യുവതിയടക്കം രണ്ട് യാത്രക്കാരനില്‍നിന്ന് 2.3 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം 77 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചിരുന്നു.തലശേരി പെരങ്കളം വലിയ പറമ്പത്ത് ജസീല(27), കോഴിക്കോട് കൊടുവളളി ചൂണപ്പുരം മുഹമ്മദ് അസീബ്(26) എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. അടിവസ്ത്രത്തിലെ പാഡിനുള്ളിൽ ഒളിപ്പിച്ചാണ് ജസീല സ്വര്‍ണം എത്തിച്ചത്. 1640 ഗ്രാം സ്വര്‍ണമാണ് ജസീലയില്നിന്നു കണ്ടെടുത്തത്. മിശ്രിത രൂപത്തിലുളള സ്വര്‍ണം പാഡിനുള്ളിൽ പൊതിഞ്ഞനിലയിലായിരുന്നു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് അസീബ് സ്വര്‍ണം കൊണ്ടുവന്നത്. മൂന്ന് ഗുളിക രൂപത്തിലാണ് സ്വര്‍ണമുണ്ടായിരുന്നത്. 660 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇരുവരും ഗ്രീന്‍ ചാനല്‍ വഴി പുറത്തിറങ്ങുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്നു…
Read Moreകോവിഡ് 19 വ്യാപനം; പിഎസ്സി പരീക്ഷാ നടത്തിപ്പ് “പരീക്ഷണം’; രോഗവ്യാപനതോത് പരിഗണിച്ച് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍ കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായിട്ടും പിഎസ്സി പരീക്ഷകൾ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷയാണ് അടുത്ത മാസം നടത്താന്‍ പിഎസ്സി തീരുമാനിച്ചത്. അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം നിലനില്‍ക്കെ പരീക്ഷാർഥികള്‍ ആശങ്കയിലാണ്. ഈ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി, യുപി അധ്യാപക പരീക്ഷ അടുത്തമാസം നടത്താനിരിക്കെയാണ് പരീക്ഷാർഥികളുടെ ആശങ്കയേറിയത്. 14 ജില്ലകളിലായി യുപി എസ്ടി (യുപി സ്കൂള്‍ ടീച്ചര്‍) പരീക്ഷയ്ക്കായി 1,06,785 പേരാണ് അപേക്ഷിച്ചത്. എല്‍പി എസ്ടി (എല്‍പി സ്കൂള്‍ ടീച്ചര്‍) പരീക്ഷയ്ക്കായി 35,455 പേരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. യുപി ടീച്ചര്‍ പരീക്ഷ നവംബര്‍ ഏഴിന് നടത്താനാണ് തീരുമാനം. നവംബര്‍ 24നാണ് എല്‍പി എസ്ടി പരീക്ഷ. ഇതിന് പുറമേ അസി. പ്രഫസര്‍ പരീക്ഷയും ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 പരീക്ഷയും…
Read Moreവിമാന അപകടത്തിന് നാളേക്ക് രണ്ട് മാസം ; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കാത്ത് കരിപ്പൂര്‍; രണ്ടുപേർ ഇപ്പോഴും ചികിത്സയിൽ
സ്വന്തം ലേഖകന്കൊണ്ടോട്ടി: വിമാനാപകടത്തിന് രണ്ട് മാസമാകുമ്പോഴും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കാത്ത് കരിപ്പൂര്‍ വിമാനത്താവളം. ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ അന്വേഷണച്ചുമതല എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കാണ്. ഇവരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. കരിപ്പൂര്‍ അപകടത്തിന് കാരണം റണ്‍വേ അപാകതയല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്.ചെറിയ ഇനത്തില്‍പ്പെട്ട ബോയിംഗ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. വൈമാനികന്റെ വിമാന ലാൻഡിംഗിലെ പിഴവാണ് വിമാന അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വൈമാനികരുടെ സംഘടനകള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതോടെ അഞ്ച് മാസത്തെ സമയമാണ് കേന്ദ്രവ്യോമയാന മന്ത്രാലയം അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റ് റിക്കാര്‍ഡ്, ബ്ലാക്ക് ബോക്സ് എന്നിവയില്‍ നിന്നുളള തെളിവുകള്‍ പരിശോധിച്ച് വരികയാണ്. വിമാന അപകടം നടന്നിട്ട് രണ്ടുമാസമാകുമ്പോഴും രണ്ട് പേര് ഇപ്പോഴും പരിക്കേറ്റ് ആശുപത്രിയില്‍ തന്നെയാണ്. അപകടത്തില്‍ 21…
Read Moreസ്മിതയെ ചൊല്ലി ബിജെപിയില്‍ അസ്വാരസ്യം ; നേതാക്കളിലും അണികളിലും അമര്‍ഷം
സ്വന്തംലേഖകന്‍ കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പ് വരെ സ്വര്‍ണക്കടത്ത് സംസ്ഥാന സര്‍ക്കാറിനെതിരേയുള്ള ആയുധമായി നിലനിര്‍ത്താന്‍ തീരുമാനിച്ച ബിജെപിയില്‍ ‘സ്മിത’വിവാദം പുകയുന്നു. കേന്ദ്രസഹമന്ത്രി വി.മുരളീധരന് ചട്ടംലംഘിച്ച് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സ്മിത മേനോനെ ചൊല്ലിയാണ് ബിജെപിക്കുള്ളില്‍ തര്‍ക്കം ശക്തമായത്. ബിജെപിയുടെ പോഷക സംഘടനകളിലൊന്നും പ്രവര്ത്തിച്ചതിന്റെപരിചയം പോലുമില്ലാത്ത സ്മിത മേനോനെ സംസ്ഥാന ഭാരവാഹിയാക്കിയതിലുള്ള എതിര്‍പ്പ് പലരും പാര്‍ട്ടിക്കുള്ളില്‍ പ്രകടിപ്പിച്ചതായാണ് വിവരം. സമ്തിയെ മഹിളാമോര്‍ച്ചാ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് പാര്‍ട്ടിയുടെ താഴെകിടയിലുള്ള പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പാര്‍ട്ടിയുടെ ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയമോ പാര്‍ട്ടി പാരമ്പര്യമോ ഒന്നുമില്ലാത്ത സ്മിതയെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ ആരാണ് നിര്‍ദേശിച്ചതെന്നാണ് പൊതുചോദ്യം. വി.മുരളീധരനെതിരേയുള്ളവര് പാര്‍ട്ടിയില്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് തുടക്കം കുറിക്കാനരിക്കെയാണ് ബിജെപിയെ പുതിയ വിവാദം വേട്ടയാടുന്നത്. എന്നാല്‍ കേന്ദ്രമന്ത്രി മുരളീധരനെതിരേയുള്ള പരാതി സംബന്ധിച്ച് പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നാണ് ബിജെപി…
Read More