മലപ്പുറം: ബാബറി മസ്ജിദ് തകർത്തത് സംബന്ധിച്ച കേസിലെ ലക്നൗ പ്രത്യേക സിബിഐ കോടതി വിധി ഏറെ നിർഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. അക്രമത്തിന്റെ മാർഗത്തിലൂടെ നിയമവിരുദ്ധമായി മസ്്ജിദ് തകർത്തവർക്ക് ശിക്ഷ ലഭിക്കാതെ പോയത് നിർഭാഗ്യകരമാണ്. അന്വേഷണ ഏജൻസികൾ ഉടൻ തന്നെ അപ്പീൽ നൽകണം. എല്ലാവരും സമാധാനം നിലനിർത്തണമെന്നും സൗഹാർദം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മസ്ജിദ് തകർത്തത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ്. അന്വേഷണ ഏജൻസികൾ കുറ്റക്കാരെ കണ്ടെത്തിയിരുന്നു. എന്നിട്ടും എല്ലാവരെയും വെറുതെ വിട്ട കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നതെന്നതു തന്നെ നീതി നിഷേധമാണ്. ഇത്തരമൊരു വിധി മസ്ജിദ് പൊളിച്ചില്ലെന്ന്…
Read MoreCategory: Kozhikode
ശുചിമുറിയിലേക്ക് പോയി ഏറെനേരം കഴിഞ്ഞിട്ടും കാണാനില്ല! വധശ്രമക്കേസ് പ്രതി കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ ജനാല വഴി രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: മുസ്ലീംലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവ് കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. പടന്നക്കാട്ടെ എഫ്എല്ടിസിയിലെ ശുചിമുറിയുടെ ജനാല വഴിയാണ് കോവിഡ് പോസീറ്റീവായ യുവാവ് രക്ഷപ്പെട്ടത്. ഒമ്പത് മാസം മുമ്പ് ഉപ്പളയിലെ മുസ്ലീംലീഗ് പ്രവര്ത്തകന് മുസ്തഫയെ മാരകമായി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതി ഉപ്പള കൈക്കമ്പ സ്വദേശി ആദം ഖാനാ (23) ണ് രക്ഷപ്പെട്ടത്. കഴിഞ്ഞ 26 ന് അറസ്റ്റിലായ ആദമിനെ കോടതിയില്‍ ഹാജരാക്കി കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തതായിരുന്നു. ഇതിനിടെ നടത്തിയ കോവിഡ് പരിശോധനയുടെ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പടന്നക്കാട്ടെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റിയത്. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ ഇയാളെ താമസിപ്പിച്ച മുറിക്ക് പോലീസ് കാവലും ഉണ്ടായിരുന്നു. ഇന്നലെ രാത്രി പോലീസുകാരുടെ കണ്ണുവെട്ടിച്ച് ശുചിമുറിയുടെ ജനാലവഴിയാണ് ഇയാള്‍ കടന്നു കളഞ്ഞത്. ശുചിമുറിയിലേക്ക് പോയി ഏറെനേരം കഴിഞ്ഞിട്ടും ഇയാളെ കാണാതിരുന്നതിനെ തുടര്‍ന്ന്…
Read Moreജയില്‍ ബിരിയാണി സൂപ്പര്‍ ഹിറ്റ് ! ആവശ്യക്കാരേറെയെന്ന് ജയില്‍വകുപ്പ്; കൂടുതല്‍ അളവില്‍ വില്‍പ്പനയ്ക്കെത്തിക്കും
കോഴിക്കോട് : ജയില്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച മൊബൈല്‍ കൗണ്ടറുകള്‍ സൂപ്പർഹിറ്റ്. മാനാഞ്ചിറ എല്‍ഐസി ഓഫിസിനോട് ചേര്‍ന്നും പുതിയറയിലും ആരംഭിച്ച സഞ്ചരിക്കുന്ന കൗണ്ടറുകളാണ് വന്‍ വിജയമായത്. ആവശ്യക്കാരേറേയുമുള്ളത് ബിരിയാണിക്കാണ്. ആദ്യഘട്ടത്തില്‍ 150 ബിരിയാണികളാണ് വില്പ്പനയ്ക്കെത്തിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 175 ബിരിയാണി വരെ വില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടോടെ തന്നെ ബിരിയാണി വിറ്റഴിയും. ആവശ്യക്കാരേറെയെത്തുന്നതിനാല് വരും ദിവസങ്ങളില്‍ ബിരിയാണിയുടെ എണ്ണം കൂട്ടുമെന്നും ജയില്‍വകുപ്പ് അറിയിച്ചു. ഇതിനു പുറമേ മറ്റു വിഭവങ്ങള്‍ക്കും ആവശ്യക്കാരെത്തുന്നുണ്ട്. ചിക്കന്‍ ബിരിയാണി (65 രൂപ), ചില്ലി ചിക്കന്‍ (60), ചപ്പാത്തി (പത്തെണ്ണത്തിന് 20 രൂപ), ചിക്കന്‍ കറി (25), വെജിറ്റബിള്‍ കറി (15), മുട്ടക്കറി (15), കുപ്പിവെള്ളം (10) രൂപയുമാണ് വില. ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ ഇടവേളയില്ലാതെ ഫ്രീഡം ഫുഡ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജയിലിനോട് ചേര്‍ന്ന് പുതിയറയില്‍ മാത്രമാണ് ഇതുവരെ വിഭവ വിതരണ കൗണ്ടര്‍…
Read More‘സിഐഡി’കള്‍ ഇറങ്ങും! കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കകണ്ടെത്തി നടപടി സ്വീകരിക്കാനായി വിവിധ സ്ക്വാഡുകള്‍ രംഗത്ത്
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കകണ്ടെത്തി നടപടി സ്വീകരിക്കാനായി വിവിധ സ്ക്വാഡുകള്‍ രംഗത്ത്. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സ്ക്വാഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പരിശോധന നടത്തുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെയും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുടെ ഭാഗമായി വിവിധ സ്ക്വാഡുകള്‍ രംഗത്തിറങ്ങുന്നത്. സബ് ്ഡിവിഷണല് മജിസ്ട്രേറ്റുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ക്വിക് റെസ്്പോണ്സിബിള് ടീം ലീഡര്‍മാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, എസ്്ഐ തസ്്തികയില്‍ കുറയാത്ത പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ള കോവിഡ് മാനദണ്ഡം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കും. വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിലയില്‍ നടപടിയെടുക്കാം. സ്ഥാപനം ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പരാതി…
Read More‘ഫോട്ടോയില്‍ കാണുന്നതു പോലെയല്ലല്ലോ’ കറുപ്പാണല്ലോ; അശ്ലീല പരാമർശത്തിനെതിരേ ഐജിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നു യുവഗായിക
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരേ സിറ്റി പോലീസ് കമ്മിഷണര്‍ക്കടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ നിയമം കൈയിലെടുക്കേണ്ടി വന്നത് വിവാദമായിരിക്കെ, തനിക്കും നീതി ലഭിച്ചില്ലെന്നു കോഴിക്കോട് സ്വദേശിയായ ഗായികയും സ്കൂൾ കൗണ്‍സിലറുമായ യുവതി. മേലുദ്യോഗസ്ഥർക്കു പരാതി നല്കി 10 ദിവസം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്.പോലീസുകാരന് ഫ്ളാറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ അന്വേഷണത്തിനെത്തിയ സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ അപമാനിച്ചെന്നായിരുന്നു യുവതി ഉത്തരമേഖലാ ഐജിക്കു നല്കിയ പരാതി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഫ്ളാറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പൻഡ് ചെയ്തുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വരെ “സദാചാര’ വാക്കുകള്‍ എഴുതി ചേര്‍ത്ത സംഭവം പോലീസിനുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ചയായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്കുന്ന സര്‍ക്കാരിനെ വരെ പ്രതികൂട്ടിലാക്കുന്ന…
Read Moreകൊണ്ടോട്ടിയിൽ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസ്: പിന്നിൽ പത്തോളം പേർ; അഞ്ചുപേരെ കുടുക്കി പോലീസ്
സ്വന്തം ലേഖകന്കൊണ്ടോട്ടി: യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ ഒരാഴ്ചകൊണ്ടു പിടികൂടിയ പോലീസ് യാത്രക്കാരന്റെ ‘മൊഴി നാടകവും’ പൊളിച്ചതു പഴുതടച്ച അന്വേഷണത്തിലൂടെ. താമരശേരി ചെമ്പായി മുഹമ്മദ്(45), ഇയാളുടെ മകളുടെ ഭര്‍ത്താവ് താമരശേരി കണ്ണീരുപ്പില്‍ ഫസല്‍ (31), മമ്പാട് കച്ചേരിക്കുനിനിയില്‍ മുഹമ്മദ് ബഷീര്‍(45), കോരക്കാട് ഇഷല്‍ മന്‍സില്‍ അബ്ദുള്‍ നാസര്‍ (46) എന്നിവരാണ് പിടിയിലായ പ്രതികള്‍. ഇവരെ തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ 17ന് വൈകുന്നേരം കൊണ്ടോട്ടി-അരീക്കോട് റോഡിലെ കാളോത്ത് തൊട്ടില്‍പ്പാലം സ്വദേശി പാറശേരി മിത്തല്‍ റിയാസിനെ സംഘം തട്ടികൊണ്ടുപോയ കേസിലെ പ്രതികളെയാണ് ഒരാഴ്ചയ്ക്കകം പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവ സ്ഥലത്തുനിന്നു കിട്ടിയ മൊബൈല്‍ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളും മാത്രമാണ് പോലീസിനു ലഭിച്ച തെളിവുകൾ. ഇതില്‍ തുടങ്ങിയ അന്വേഷണമാണ് നാലു പ്രതികളിലേക്ക് എത്തിപ്പെട്ടത്. പ്രതികളുടെ വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ഇവര്‍ ഒളിവില്‍ പോകുന്നതിനു മുമ്പ് തന്നെ…
Read Moreഇരട്ടക്കുട്ടികളുടെ മരണം: ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു
മഞ്ചേരി: മഞ്ചേരിയിൽ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതിയിലാണ് അന്വേഷണം. മഞ്ചേരി മെഡിക്കൽ കോളജിനു പുറമേ സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചിരുന്നു. മൂന്നുആശുപത്രികൾ കൈയൊഴിയുകയും അവസാനം 14 മണിക്കൂർ അലഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്ത പൂർണഗർഭിണിയുടെ ഇരട്ടക്കുഞ്ഞുങ്ങളാണ് പ്രസവത്തോടെ മരിച്ചത്. മലപ്പുറം കൊണ്ടോട്ടി കിഴിശേരി സ്വദേശി എൻ.സി.ഷെരീഫിന്റെ ഭാര്യ സഹ്ല തസ്നീമിന്റെ ഇരട്ടക്കുഞ്ഞുങ്ങളാണ് ഞായറാഴ്ച വൈകുന്നേരം പ്രസവത്തോടെ മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ നാലിന് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ മാധ്യമപ്രവർത്തകൻ കൂടിയായ എൻ.സി. ഷെരീഫാണ് അധികൃതരുടെ അനാസ്ഥമൂലം ഇരുപതുകാരിയായ ഭാര്യയുമായി മണിക്കൂറുകൾ അലഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സാസൗകര്യം ലഭ്യമായില്ല.പ്രസവചികിത്സയ്ക്ക് കോവിഡ് പിസിആർ ഫലം തന്നെ വേണമെന്നും കോവിഡ് ആന്റിജൻ പരിശോധനാഫലം…
Read Moreപരേതരുടേയും പുനര്‍ വിവാഹിതരായ വിധവകളുടേയും പെന്ഷന് തട്ടുന്നവർ ജാഗ്രതൈ; പണി വരുന്നുണ്ട്….
സ്വന്തം ലേഖകന്‍ കൊണ്ടോട്ടി: മരണപ്പെട്ടവരുടേയും പുനര്‍ വിവാഹിതരായ വിധവകളുടേയും പെന്ഷന് തട്ടിയെടുക്കുന്ന ബന്ധുക്കളെ കണ്ടെത്താന്‍ അങ്കണവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും പരിശോധനയ്ക്കെത്തുന്നു. ഓരോ മാസവും ഇവര്‍ വാര്‍ഡുകളില്‍ സാമൂഹ്യസുരക്ഷ പെന്ഷന് വാങ്ങുന്നവരുടെ ലിസ്റ്റ് പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കും. വിവാഹിതരുടേയും മരണപ്പെട്ടവരുടേയും പേരിലുളള പെന്ഷന് വ്യാപകമായി ബന്ധുക്കള്‍ കൈപ്പറ്റുന്നുവെന്ന പരാതികള്‍ ലഭിച്ചതോടെയാണ് നടപടി കര്‍ക്കശമാക്കുന്നത്. സാമൂഹ്യ സുരക്ഷ പെന്ഷന് അപേക്ഷകരുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് അപേക്ഷകന് ആധാര്‍ കാര്‍ഡില്ലെങ്കില്‍ റേഷന്‍ കാര്‍ഡും പരിഗണിക്കും. എന്നാല്‍ ആധാര്‍ കാര്‍ഡ് ലഭ്യമായാല്‍ ഇവ അപേക്ഷകളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷകന്റെ പ്രായം തെളിയിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ്,പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫക്കറ്റ് തുടങ്ങിയവയും പരിഗണിക്കും. ഇവയൊന്നുമില്ലാത്തവര്ക്ക് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാം. വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുത്ത് മാതാപിതാക്കളുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഇതി മുതല്‍ തടയില്ല. എന്നാല്‍ അപേക്ഷകന്റെ പേരിലോ, കുടംബത്തിന്റെ പേരിലോ…
Read Moreഡിസിസി പ്രസിഡന്റിന് നൽകിയ സ്വീകരണ യോഗം ബഹിഷ്കരിച്ചു; പ്രശ്നങ്ങൾ അവസാനിക്കാതെ മലയോര മേഖലയിലെ കോൺഗ്രസ്
മുക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും മുക്കം കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. ഇന്നലെ കോഴിക്കോട് ഡിസിസി പ്രസിഡന്റിന് നൽകിയ സ്വീകരണ യോഗവും ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു. മുക്കം ബാങ്ക് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ആണ് ഇന്നലെയും പ്രതിഷേധത്തിന് വഴിവെച്ചത്. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള മുക്കം കാരശേരി കൂടരഞ്ഞി കൊടിയത്തൂർ മണ്ഡലങ്ങളിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ഐവിഭാഗം ആരോപിച്ചു. മുക്കം സർവീസ് സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങളും അഴിമതിക്കും നേതൃത്വം കൂട്ടുനിൽക്കുകയാണെന്നും ഇവർ പറഞ്ഞു. അർഹതപ്പെട്ട സ്ഥാനങ്ങൾ പോലും നൽകാതെ ഐ വിഭാഗത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ടാടാണ് യോഗം ബഹിഷ്കരിച്ചതെന്ന് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എം .ദിലീപ് ഖാൻ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സംവിധാനവുമായി…
Read Moreയുവാവിനെ ഭാര്യയുടെ സഹോദരൻ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി; ഭാര്യയുടെ വീട്ടുകാരുമായി ചെറിയ തർക്കം നിലനിന്നിരുന്നു…
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഫാർമസിയിൽ മരുന്നുവാങ്ങാനെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ രാവിലെ11.30ഓടെയാണ് സംഭവം. പാതായ്ക്കര കോവിലകംപടി പഴയിടത്ത് അസ്കർ(38)നാണ് മർദനമേറ്റത്. ഭാര്യ സഹോദരനാണ് തന്നെ മർദിച്ചതെന്നും ഇരുന്പ് കൊണ്ടുള്ള വസ്തുകൊണ്ടാണ് പരിക്കേൽപ്പിച്ചതെന്നും അസ്കർ പറഞ്ഞു. നെറ്റിക്കാണ് പരിക്കേറ്റത്. ചോരവാർന്നൊഴുകിയ നിലയിൽ ഇയാൾ ആശുപത്രിയിൽ തന്നെ ചികിത്സ തേടി. ഭാര്യയുടെ വീട്ടുകാരുമായി ചെറിയ തർക്കം നിലനിന്നിരുന്നുവെന്നും അസ്കർ പറയുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മറികടന്നാണ് ഭാര്യാ സഹോദരൻ ആശുപത്രിക്ക് അകത്തെത്തിയത്. ആശുപത്രി വളപ്പിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായും പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Read More