മുക്കം:മുക്കം നഗരസഭയിലെ മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തി പോലീസ് പിടിയിലായശേഷം രക്ഷപ്പെട്ട പ്രതി മുജീബ് റഹ്മാന് (45) അറസ്റ്റില്‍. കാസര്‍ഗോഡ്-കണ്ണൂര്‍ അതിര്‍ത്തിക്ക് സമീപം കതിരൂരില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ പ്രതിയെ നടക്കാവ് പോലീസ് പടികൂടിയത്. മലമുകളില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ നടക്കാവ് എസ്ഐ കൈലാസ്നാഥിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ പിടികൂടുകയായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കോവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഞായറാഴ്ച രാത്രി 8. 30ഓടെ ഇയാള്‍ രക്ഷപ്പെട്ടത്. കൊലപാതക കേസിലടക്കം സംസ്ഥാനത്തിന് വിവിധഭാഗങ്ങളില്‍ 16- ഓളം കേസുകളില്‍ പ്രതിയായ മുജീബ് റഹ്മാനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തിരിച്ചേല്‍പ്പിച്ച ശേഷം കോഴിക്കോട് ജില്ലാ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് കോവിഡ് പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. കാസര്‍ഗോഡ്, മഞ്ചേശ്വരം, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുള്ള പ്രതി സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത്…
Read MoreCategory: Kozhikode
പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടിപ്പ്; നൈജീരിയന്‍ ഉഡായിപ്പ്
കോഴിക്കോട്: പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടുന്ന നൈജീരിയന്‍ ഡിജിറ്റല്‍ തട്ടിപ്പു റാക്കറ്റുകൾ സമൂഹത്തിൽ വിലസുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങളാണ് പിന്നിലെന്ന് സൈബര്‍ പോലീസ്. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടുന്ന വലിയ റാക്കറ്റ് തന്നെ സംഘത്തിനു പിന്നിലുണ്ടെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളോളം ഇത്തരം ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഫോളോ ചെയ്ത ശേഷമാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് തട്ടിപ്പ് ആരംഭിക്കുന്നത്. കൂടാതെ ജോലി അന്വേഷണം നടത്തുന്ന സൈറ്റുകള്‍ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്നത് ഈ സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. നൈജീരിയയില്‍…
Read Moreകൊടിയത്തൂരിൽ മീൻ വിൽപ്പനക്കാരനും 10 കുട്ടികള്‍ക്കും കോവിഡ്; മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല
മുക്കം: കൊടിയത്തൂരിൽ ഇന്നലെ 15 പേർക്ക് കോവിഡ് . 15 -ൽ പത്തു പേരും ഒന്‍പത്, 10, 12, 13, 14, 15, 16 പ്രായക്കാരായ കുട്ടികളാണ്. പന്നിക്കോട് എയുപി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയിൽ മീൻ വിൽപനക്കാരനു രോഗം സ്ഥിരീകരിച്ചതും ആശങ്കക്കിടയായി. നീരീക്ഷണത്തിൽ കഴിയുന്നവരും രോഗലക്ഷണമുള്ളവരുമായി 48 പേർക്കു നടത്തിയ ആർടിപിസിആർ പരിശോധനാ ഫലമാണിത്. നാലാം വാർഡിൽ അഞ്ച്, പതിനാറിൽ നാല്, രണ്ട് മൂന്ന് വാർഡുകളിൽ രണ്ട്, ഒന്ന്, പതിനഞ്ചാം വാർഡിൽ ഒരോരുരുത്തർക്കമാണ് രോഗം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.12 പേർക്ക് പ്രാഥമിക സമ്പർക്കത്തിലൂടെയുമാണ് രോഗം. കാരശേരിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ പതിനൊന്ന് പേരുടെ ഫലം പോസറ്റീവ് ആയിരുന്നു. കോവിഡ് സ്ഥിരികരിച്ച ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും പൊതുജനങ്ങളും ഉൾപ്പെടെ 97 പേരിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലും ആന്റിജൻ പരിശോധനയിലും ആണ്…
Read Moreകോവിഡ്! സ്ഥിതി ഗുരുതരമായാല്‍ വീണ്ടും ഞായർ ലോക്ക്ഡൗണിലേക്ക്; നോട്ടീസുകളുമായി ദ്രുതകര്‍മ സേന
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങും. രോഗികള്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ദ്രുതകര്‍മസേനയെ ഉപയോഗിച്ച് ബോധവത്കരണത്തിലൂടെ സമൂഹവ്യാപന സാധ്യത തടയനാണ് ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം. ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പുനരാരംഭിക്കുന്നതിനെകുറിച്ചും ആലോചിച്ചുവരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കോഴിക്കോട് കോര്‍പറേഷനിലാണ്. കോഴിക്കോട് ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം രണ്ടു ദിവസമായി 600-ന് മേലെയാണ്. വരും ദിവസങ്ങളില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എറ്റവുമധികം രോഗികളുള്ളത് കോഴിക്കോട് കോര്‍പറേഷനിലാണ്. കൊയിലാണ്ടി, വടകര, പയ്യോളി നഗരഭകളും ചാത്തമംഗലം, പെരുവയല്‍, ഉണ്ണികുളം, കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കുടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കൂടുതല്‍ പേരില്‍ പരിശോധന നടത്തി വ്യാപനം തടയനാണ് ജില്ലാ ഭരണ കൂടം ആലോചിക്കുന്നത്. ജില്ലയില്‍ രോഗികളുടെ എണ്ണം കുടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫസ്റ്റ്…
Read Moreകോവിഡ്! വീട്ടില്‍ ചികിത്സയില്‍ കഴിയാം; മാര്‍ഗ നിര്‍ദേശങ്ങളായി; നിബന്ധനകൾ ഇങ്ങനെ…
കോഴിക്കോട്: പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്ത കോവിഡ് രോഗികൾക്ക് ഇനി ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ വീടുകളിൽ ചികിത്സയാവാം. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും ചികിത്സയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാത്തവർക്കും ചെറിയ ലക്ഷണങ്ങൾ മാത്രമുളളവർക്കും വീടുകളിൽ ഒരു മുറിയിൽ നിരീക്ഷണത്തിൽ കഴിയാം. ഇത്തരത്തിൽ നിരീക്ഷണത്തിലുളളവരുടെ ആരോഗ്യവിവരങ്ങൾ ദിവസവും പ്രദേശത്തെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വിലയിരുത്തും. നിബന്ധനകൾ ഇങ്ങനെ… വീട്ടിൽ വാഹനം, ടെലിഫോൺ തുടങ്ങിയവ ഉണ്ടായിരിക്കണം,വാർഡ്തല ആർആർടിയുടെ അറിവോടെ മാത്രമേ വീട്ടിൽ കഴിയാവൂ. പ്രായാധിക്യമുളളവർ, ഗുരുതരമായ രോഗമുളളവർ, ചെറിയകുട്ടികൾ, ഗർഭിണികൾ എന്നിവരെ മാറ്റി പാർപ്പിക്കണം. പരിചരണത്തിന് ഒരു കുടുംബാംഗത്തിന്റെ സേവനം ഉറപ്പുവരുത്തണം. ഭക്ഷണസാധനങ്ങളും മറ്റും കൈമാറുന്നവർ മൂന്ന് പാളികളുളള മാസ്ക് ധരിച്ചിരിക്കണം. നിരീക്ഷണത്തിലുള്ളവർ യാതൊരുകാരണവശാലും മുറിയിൽ നിന്ന് ഇറങ്ങരുത്.രോഗികൾക്ക് അസ്വാസ്ഥ്യം തോന്നിയാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. നിരീക്ഷണവിവരങ്ങളും രോഗവിവരങ്ങളും ഒരു ഡയറിയിൽ സ്വയം എഴുതി സൂക്ഷിക്കണം.ആരോഗ്യ പ്രവർത്തകരുടെ ഫോൺ കാളിന്…
Read Moreപെന്ഷന് തട്ടുന്നവർ ജാഗ്രതൈ… പരിശോധിക്കാൻ അങ്കണവാടി ജീവനക്കാരും ആശാവര്ക്കാര്മാരും വരുന്നു; പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ ഇതാ….
സ്വന്തം ലേഖകന്കൊണ്ടോട്ടി: മരണപ്പെട്ടവരുടേയും പുനര്‍ വിവാഹിതരായ വിധവകളുടേയും പെന്ഷന് തട്ടിയെടുക്കുന്ന ബന്ധുക്കളെ കണ്ടെത്താന്‍ അങ്കണവാടി ജീവനക്കാരും ആശവര്ക്കാര്മാരും പരിശോധനയ്ക്കെത്തുന്നു. ഓരോ മാസവും ഇവര്‍ വാര്‍ഡുകളില്‍ സാമൂഹ്യസുരക്ഷ പെന്ഷന് വാങ്ങുന്നവരുടെ ലിസ്റ്റ് പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കും.വിവാഹിതരുടേയും മരണപ്പെട്ടവരുടേയും പേരിലുളള പെന്ഷന് വ്യാപകമായി ബന്ധുക്കള്‍ കൈപ്പറ്റുന്നുവെന്ന പരാതികള്‍ ലഭിച്ചതോടെയാണ് നടപടി കര്‍ക്കശമാക്കുന്നത്. പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ ഇതാ സാമൂഹ്യ സുരക്ഷാ പെന്ഷന് അപേക്ഷകരുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് അപേക്ഷകന് ആധാര്‍ കാര്‍ഡില്ലെങ്കില്‍ റേഷന്‍ കാര്‍ഡും പരിഗണിക്കും. എന്നാല്‍ ആധാര്‍ കാര്‍ഡ് ലഭ്യമായാല്‍ ഇവ അപേക്ഷകളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപേക്ഷകന്റെ പ്രായം തെളിയിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ്,പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫക്കറ്റ് തുടങ്ങിയവയും പരിഗണിക്കും. ഇവയൊന്നുമില്ലാത്തവര്ക്ക് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാം. മക്കളുടെ വരുമാനം തടസമാവില്ലവിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുത്ത് മാതാപിതാക്കളുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഇതി മുതല്‍ തടയില്ല. എന്നാല്‍ അപേക്ഷകന്റെ പേരിലോ,…
Read Moreസൂപ്പർ ഡയലോഗും ആത്മവിശ്വാസവും വെറുതേയായി; മനസിലെ ആ പൂതിക്ക് വിലങ്ങിട്ട് സിബിഐ വരുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: ലൈഫ്മിഷന് പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ എത്തിയതോടെ വെട്ടിലായത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വാക്കുകകളും. കേസില്‍ ‘തന്നെയും തദ്ദേശഭരണമന്ത്രിയെയും ചോദ്യം ചെയ്യാ മെന്ന പൂതി മനസില്വച്ചാല്മതി’ യെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിജിലന്‍സ് കേസ് ഏറ്റെടുത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണം. സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിയായ വിജിലന്‍സ് അന്വേഷിച്ചാല്‍ കേസ് ശരിയായ ദിശയിലാകുമോ എന്ന ന്യായമായ സംശയത്തിനുനേരെയായിരുന്നു വിജിലന്‍സിനെ പോലും ‘ഞെട്ടിച്ച’ മുഖ്യമന്ത്രിയുടെ പ്രതികരണം. കേസ് അന്വേഷണം തന്നിലേക്കോ മന്ത്രിയിലേക്കോ എത്തരുത് എന്ന പരോക്ഷ സൂചനയായി ഇതിനെ സിപിഎം അനുകൂലികള്‍ പോലും വ്യാഖാനിച്ചു. എന്നാല്‍ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേസ് സിബിഐ എറ്റെടുത്തതോടെ ഈ പ്രതികരണം പോലും അപ്രസക്തമായി. നിലവില്‍ ലൈഫ് മിഷന് ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ്.ചെയര്‍മാനായ തദ്ദേശ സ്വയംഭരണ മന്ത്രി, മുന്‍ സിഇഒ ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്താല്‍ പോലും അത് നടപടിക്രമങ്ങളുടെ ഭാഗമായിമാത്രമേ…
Read Moreപാളയം മാര്‍ക്കറ്റ്;കോവിഡ് ലക്ഷണമില്ലാത്തവര്‍ക്ക് മാത്രം കച്ചവടത്തിന് അനുമതി
കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റ് ഒരാഴ്ച്ചക്ക് ശേഷം തുറക്കുമ്പോള്‍ രോഗലക്ഷണമില്ലാത്തവര്മാത്രം കച്ചവടം ചെയ്താല്‍മതിയെന്ന് നിര്‍ദേശം. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആഴ്ചയിലൊരിക്കല്‍ പാളയം മാര്‍ക്കറ്റില്‍ കോവിഡ് പരിശോധന നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ ഇത് പ്രാവര്ത്തികമാകാത്തതുമൂലമാണ് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനും സമ്പര്‍ക്കപട്ടിക ഇത്രയും വിപുലമകാനും കാരണമായത്. നിലവില്‍ പാളയത്ത് ഈ മാസം 16-ന് ശേഷം എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് അടച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്കി.
Read Moreതട്ടിക്കൊണ്ടു പോകൽ! പ്രതികളുടെ വാഹനം കണ്ടെത്തി; തട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് വാഹനങ്ങളും തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍ കൊണ്ടോട്ടി: ദുബായിയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളുടെ ഒരു കാർ പോലീസ് കണ്ടെത്തി. ഇതുവഴി പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരാണ് നിലവില്‍ പോലീസ് നിരീക്ഷണത്തിലുളളത്. ഇവരുടെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂ. താമരശേരി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. മലപ്പുറം,കോഴിക്കോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് കേസ് നിലവിലുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരന് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയ വാഹനമാണ് പോലീസിന് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരന് മുഹമ്മദ് റിയാസ് നല്കിയ മൊഴി പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 17നാണ് കൊണ്ടോട്ടി- അരീക്കോട് റോഡില്‍ കാളോത്ത് വച്ച് സ്വര്‍ണ കാരിയറെന്ന സംശയത്തില്‍…
Read More‘ഈ പോക്ക് ശരിയല്ല..! മുഖ്യമന്ത്രിയില്‍ ജലീലിന്റെ സ്വാധീനം; തള്ളാനും കൊള്ളാനും വയ്യാതെ സിപിഐ; ഘടകകക്ഷികൾ നോക്കുകുത്തികളോ ?
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഘടകകക്ഷികള്‍ പിന്നോട്ടടിച്ചിട്ടും മന്ത്രി കെ.ടി.ജലീലിനെ ഏതറ്റം വരെയും സംരക്ഷിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. ജലീല്‍ വിഷയം ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇടിവുണ്ടാക്കിയെന്ന് പറയുമ്പോഴും ജലീലിനെ വിട്ട് യാതൊരുകളിക്കുമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഈ നിലപാടിനോട് സമരസപ്പെടേണ്ട അവസ്ഥയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടിയും. മന്ത്രി ജലീല്‍ ഇഡി ഓഫീസിലേക്ക് ഒളിച്ചുപോയത് ശരിയായില്ലെന്ന കാനത്തിന്റെ വാദം പോലും മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞു. വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനാണ് ജലീല്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എതിർപ്പു പരസ്യമാക്കാതെ… പ്രമുഖ ഘടകകക്ഷിനേതാവിനെ പോലും പരസ്യമായിതള്ളി പറഞ്ഞുകൊണ്ടാണ് പാര്‍ട്ടിഅംഗം പോലുമല്ലാത്ത കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചുനിര്‍ത്തുന്നത്. ഇക്കാര്യത്തില്‍ സിപിഐയ്ക്ക് ശക്തമായ ഏതിര്പ്പുണ്ടെങ്കിലും അത് പരസ്യപ്പെടുത്തില്ല. മാത്രമല്ല കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ കൂടെ കൂട്ടാന്‍ സിപിഎം തയാറാണെങ്കിലും സിപിഐയുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം തീരുമാനിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി…
Read More