കോഴിക്കോട്: രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷന്‍ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി മാര്‍ഗരേഖ തയാറാക്കി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും ചെറിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഹോം ഐസൊലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഹോം ഐസൊലേഷന്‍ തെരഞ്ഞെടുക്കുന്ന രോഗികള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ അപകട സാധ്യതകള്‍ കുറയ്ക്കാനും രോഗവ്യാപനത്തിന്റെ കണ്ണികള്‍ പൊട്ടിച്ച് കോവിഡിനെ നേരിടാനും സാധിക്കും. ഹോംഐസൊലേഷനില്‍ നില്ക്കുന്നവര് റൂം ക്വാറന്റൈന് ചെയ്യുന്നതിന് മാനസികമായി തയാറായിരിക്കണം. ഒരു കെയര്‍ടേക്കര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കെയര്‍ടേക്കര്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഹോം ഐസൊലേഷനില്‍ ഉള്ളവരുടെ ആരോഗ്യവിവരങ്ങള്‍ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കണം. ഹോം ഐസൊലേഷന്‍ തെരഞ്ഞെടുത്തിട്ടുള്ള വീടുകളില്‍ വാഹന, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെന്ന്…
Read MoreCategory: Kozhikode
എല്ലാം നോക്കി കാണും… പിന്നീട് ‘സ്വന്തമാക്കും’! പിടിയിലായ നാടോടി സ്ത്രീകള്‍ക്ക് നിരവധി കേസുകളില്‍ പങ്ക്; പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നു
കോഴിക്കോട് : കോടതി വളപ്പില്‍ നിന്ന് കോണ്‍ക്രീറ്റിന് സൂക്ഷിച്ച 700 കിലോ കമ്പി മോഷ്ടിച്ച അഞ്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ കേസുകളില്‍ പങ്കുള്ളതായി സൂചന. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലേയും മറ്റിടങ്ങളിലേയും വിവിധ സ്ഥലങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലിനോട് പൂര്‍ണമായും നിസഹകരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രതികളുടെ ഫോട്ടോ മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ മാധ്യമങ്ങള്‍ വഴിയും ഫോട്ടോകള്‍ പരസ്യപ്പെടുത്തിയതിനാല്‍ പ്രതികളെ തിരിച്ചറിയും. നടോടി സ്ത്രീകളായതിനാല്‍ മോഷണം നടന്ന സ്ഥലങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. ഇതുവഴി കൂടുതല്‍ കേസുകളില്‍ ഇവരുടെ പങ്ക് കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. താമരശ്ശേരി അമ്പായത്തോട് കോളനിയില്‍ താമസിക്കുന്ന അന്തര്‍ സംസ്ഥാനക്കാരായ ശെല്‍വി, മങ്കമ്മ, ചിത്ര, ശാന്തി, രാസാത്തി എന്നിവരെയാണ് ടൗണ്‍ പോലീസ് ഇന്നലെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് ജില്ലാ കോടതി ക്വാട്ടേഴ്സ് പരിസരത്തുനിന്നും 25,000…
Read Moreതട്ടിക്കൊണ്ടുപോകൽ സംഭവം വഴിത്തിരിവിലേക്ക്;സ്വര്‍ണക്കടത്തിന് വാഗ്ദാനം 30,000 രൂപ; ശരീരത്തിലൊളിപ്പിക്കാന് വിസമ്മതിച്ചു
സ്വന്തം ലേഖകന്കൊണ്ടോട്ടി: സ്വര്‍ണക്കടത്ത് സംശയിച്ചു ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനെ നടുറോഡില്‍ വാഹനം തടഞ്ഞു തട്ടിക്കൊണ്ടുപോയി സംഭവം വഴിത്തിരിവിലേക്ക്. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെയാണ് കൊണ്ടോട്ടി- അരീക്കോട് റോഡില്‍ കാളോത്ത് വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് മുക്കം പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിച്ചത്. ഇവർ റിയാസിന് നാട്ടിലേക്കു മടങ്ങാന്‍ 1,000 രൂപയും നല്കി. ദുബായിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന റിയാസ് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. റിയാസിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ അറിഞ്ഞ് സ്വര്‍ണക്കടത്ത് സംഘം 30,000 രൂപ പാരിതോഷികം നല്‍കാമെന്ന് അറിയിച്ച ു സ്വര്‍ണം നല്‍കുകയായിരുന്നു. ശരീരത്തിനുള്ളിൽ ഒളിപ്പിക്കാന്‍ മൂന്നു സ്വര്‍ണ ഗുളികകളും നല്കി.എന്നാല്‍, സ്വര്‍ണം നികുതി അടച്ചുകൊണ്ടുപോകാനേ റിയാസ് തയാറായുള്ളൂ. ഒടുവിൽ, റിയാസ് സ്വര്‍ണം തിരിച്ചു നല്‍കിയാണ് വിമാനം കയറിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് റിയാസ് കരിപ്പൂരിലെത്തിയത്.രാത്രിയോടെ കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍…
Read Moreകരിപ്പുരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന
കരിപ്പുർ: കരിപ്പുരില്‍ വിമാനമിറങ്ങിയ യുവാവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍ വച്ച് ഒരു സംഘമാളുകള്‍ തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. വ്യാഴാഴ്ച രാത്രിയിലാണ് റിയാസ് കരിപ്പുരില്‍ വിമാനമിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം നടന്നത്. റിയാസിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവം നടന്നത്. റിയാസിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനീന്തലറിയാമെങ്കിലും നിയന്ത്രണം നഷ്ടമായി! എട്ടു കിലോമീറ്റർ ഒഴുകിയെത്തിയ വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തി
മഞ്ചേരി: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. പന്തല്ലൂർ കടന്പോട് പറക്കോട്ട്പലത്ത് മുഹമ്മദിന്റെ ഭാര്യ ഓലിക്കൽ ഫാത്തിമയെന്ന എഴുപതുകാരിയാണ് ഒഴുക്കിൽ പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. കടന്പോട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഫാത്തിമ. ശക്തമായ ഒഴുക്കിൽ നീന്തലറിയാമെങ്കിലും ഫാത്തിമക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.എങ്കിലും വെള്ളത്തിൽ മലർന്ന് ഒഴുകാനായത് ഇവർക്ക് രക്ഷയായി. പുഴയിലൂടെ സ്ത്രീ ഒഴുകി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരൻ മൊബൈൽ ഫോണിൽ ആനക്കയം ചെക്ക്പോസ്റ്റ്കടവിലുള്ള മണൽ തൊഴിലാളികൾക്ക് വിവരം കൈമാറുകയായിരുന്നു. എട്ടു കിലോമീറ്റർ ഒഴുകിയെത്തിയ ഫാത്തിമയെ ആനക്കയം ചെക്ക് പോസ്റ്റ് കടവിൽ വെച്ച് മണൽ തൊഴിലാളികൾ കരയ്ക്കു കയറ്റുകയായിരുന്നു.ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഫാത്തിമ വൈകീട്ടോടെ അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Read Moreലോക്ക് ലൗഡിൽ ലോക്കായി വെറുതേയിരുന്നില്ല; പത്താം ക്ലാസിൽ പഠിക്കുന്ന സബിത അങ്ങനെ നൃത്താധ്യാപികയായി
മാനന്തവാടി: പരിമിതികളെ അതിജീവിച്ച് സബിതയുടെ നൃത്തവിദ്യാലയം. മാനന്തവാടി വള്ളിയൂർകാവ് വരടിമൂല പണിയ കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി സബിതയാണ് സഹോദരന്റെ മൊബൈൽ ഫോണിലെ യുട്യൂബിൽ നിന്നും നൃത്തം പഠിച്ച് കൂട്ടുകാരികളുടെ നൃത്താധ്യാപികയായി മാറിയത്. സബിതയ്ക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടില്ല. ചോർന്നൊലിക്കുന്ന ബന്ധുവീട്ടിൽ ടിവിയോ സ്വന്തമായി മൊബൈൽ ഫോണോ ഇല്ല. ഇതെല്ലാം സ്വപ്നമായി അവശേഷിക്കുന്പോഴും സബിത നൃത്തവിദ്യാർഥിനിയും അധ്യാപികയുമാണ്. ആറാട്ടുതറ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സബിത ചെറുപ്രായത്തിൽ മൂന്ന് വർഷത്തോളം നൃത്തമഭ്യസിക്കാൻ പോയിരുന്നു. പിന്നീട് സാന്പത്തിക പ്രയാസം കാരണം പരിശീലനം നിർത്തിവയ്ക്കേണ്ടിവന്നു. എന്നാൽ നൃത്തത്തോടുള്ള താത്പര്യം മനസിൽ നിന്നും പോയില്ല. പിന്നീട് സഹോദരന്റെ മൊബൈൽഫോണിലെ യുട്യൂബിൽ നിന്നായി പഠനം. പഠിച്ച ശേഷം ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മ ചിത്ര പിന്തുണയുമായി എപ്പോഴും മകൾക്കൊപ്പം നിന്നു. മൂന്നു മാസം പിന്നിട്ടപ്പോൾ വീഡിയോ കണ്ട അയൽവാസികളായ…
Read Moreമോട്ടോർ കംപ്രസറിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി യുവാവ് പിടിയിൽ; അന്വേഷണം ഊർജിതമാക്കി
കസ്റ്റംസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി 1,200 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സ്വര്‍ണം കടത്തിയ മലപ്പുറം മുറയൂര്‍ സ്വദേശി കയ്യങ്ങല് പാലോളി അജ്മല്‍(24)ലിനെ ഇന്നലെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഇയാള്‍ ആദ്യമായാണ് സ്വര്‍ണം കൊണ്ടുവന്നതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. അതേസമയം അജ്മലിന് ആരാണ് സ്വര്‍ണം നല്‍കിയതെന്നും മറ്റമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ജിദ്ദയില്‍ നിന്നു വന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അജ്മല്‍. ഹൈഡ്രോളിക് എയര്‍പമ്പിനുള്ളിലെ കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ചായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. വിപണിയില്‍ എകദേശം 62 ലക്ഷം വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Moreകരിപ്പൂർ സ്വർണക്കടത്ത്: നിക്ഷേപകരെ കണ്ടെത്താനായി ഡിആര്‍ഐ അന്വേഷണം ഊര്‍ജിതമാക്കി; അറസ്റ്റ് ഉടനെന്ന് സൂചന
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി 30 കിലോ ഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ നിക്ഷേപകര്‍ മുങ്ങി. മൂന്നുപേരാണ് സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചതെന്നാണ് വിവരം. അതേസമയം അരീക്കോട്, താമരശേരി, എന്നിവിടങ്ങളിലുള്ള ഇവരുടെ വീടുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ ) പരിശോധന നടത്തിയിരുന്നു. ഒളിവിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിക്ഷേപകരെ കണ്ടെത്താനായി ഡിആര്‍ഐ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. കേസില്‍ വിമാനത്താവളത്തില്‍ ശുചീകരണ വിഭാഗം തൊഴിലാളികളായ മൂന്നു പ്രതികള്‍ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. മൂന്നാംപ്രതി അബ്ദുള്‍ സലാം, നാലാം പ്രതി അബ്ദുള്‍ ജലീല്‍, അഞ്ചാം പ്രതി വി. പ്രഭാത് എന്നിവര്‍ക്കാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ജാമ്യം നല്‍കിയത്. ജാമ്യം അനുവദിച്ചെങ്കിലും ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഡിആര്‍ഐയ്ക്ക് ശേഖരിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ കോടതി അനുമതിയോടെ വീണ്ടും ചോദ്യം…
Read Moreവെൽഫെയർ പാർട്ടിബന്ധം; മലബാറില്‍ ലീഗിന് തിരിച്ചടിയാകും; സമസ്തയ്ക്കു പിന്നാലെ പരസ്യ എതിർപ്പുമായി മുജാഹിദ്
മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയുമായി ധാരണ ഉണ്ടാക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. സമസ്തയ്ക്കു പിന്നാലെ മുജാഹിദ് വിഭാഗവും ലീഗ് നീക്കത്തിനെതിരേ പരസ്യമായി രംഗത്തെത്തി. ലീഗിന് ശക്തമായ കരുത്തുപകരുന്ന സമുദായസംഘടനകൾ കടുത്ത വിയോജിപ്പു മായി രംഗത്തെത്തിയതോടെ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള ലീഗിന്റെ ചില നേതാക്കളുടെ ശ്രമം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സൂചന. കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി എ.ഐ. അബ്ദുൽമജീദ് സ്വലാഹി ഫേസ് ബുക്കിലൂടെയാണ് സംഘടനയുടെ എതിർപ്പ് പരസ്യമാക്കിയത്. മാത്രമല്ല ജമാഅത്തെ ഇസ്ലാമിയെ പാലസ്തീനിലെ ഹമാസ്, ഈജിപ്തിലെ ബ്രദർഹുഡ്, ലബനനിലെ ഹിസ്ബുള്ള, ഇറാനിലെ സായുധസംഘങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ബന്ധം നന്നാക്കുക, പുതിയ ബന്ധം സൂക്ഷിക്കുക എന്ന തലക്കെട്ടിലെഴുതുക കുറിപ്പിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റ അടിത്തറ സമസ്തയും മുജാഹിദുകളും അവരുടെ അനുഭാവികളും…
Read Moreമന്ത്രി നാമത്തില്‍! രാജിക്ക് മുറവിളിയുമായി ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍; ബിജെപി പ്രതിഷേധം ജലീലിന്റെ രാജിക്ക് ; വി.മുരളീധരനെതിരേ സിപിഎമ്മും
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര -സംസ്ഥാന മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയ യുദ്ധം മുറുകുന്നു. സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ കേന്ദ്ര -സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ആരോപിച്ചാണ് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പോരടിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് ബിജെപി ആദ്യഘട്ടം മുതല്‍ തന്നെ പ്രതിഷേധം കടുപ്പിച്ചത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തതോടെ പ്രതിഷേധം അക്രമത്തിലേക്ക് കടുന്നു. അതിനിടയിലാണ് കേന്ദ്രമന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയത്. മന്ത്രി വി.മുരളീധരന് രാജിവയ്ക്കണമെന്നും കേന്ദ്രഏജന്‍സികള്‍ മന്ത്രിക്കെതിരേ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. പ്രസ്താവന കുരുക്ക്സമൂഹമാധ്യമങ്ങള് വഴിയും ബിജെപിക്കെതിരേ സിപിഎം രംഗത്തെത്തിയതോടെ മന്ത്രിമാരുടെ പേരിലുള്ള ‘യുദ്ധം’ മുറുകുകയും ചെയ്തു. ഇതോടെ വിശദീകരണവുമായി ആരോപണസ്ഥാനത്തുള്ള മന്ത്രി ജലീലും കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ മന്ത്രി കെ.ടി.ജലീല്‍, സ്പീക്കര്‍, തുടങ്ങി പല…
Read More