കരിപ്പൂർ വിമാന അപകടം; ര​ക്ഷാ പ്ര​വർത്ത​ക​രി​ൽ 14 പേ​ർക്ക്​ കോവിഡ് പോ​സി​റ്റീ​വ്


കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രി​ൽ 14 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. 300 ലേ​റെ പേ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ വീ​ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലു​മാ​യി ക്വാ​റ​ന്‍റൈനി​ലു​ള​ള​ത്.

അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യി പ​ങ്കെ​ടു​ത്ത​വ​രോ​ട് ആ​രോ​ഗ്യ വ​കു​പ്പ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 13 മു​ത​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​യ​ർ​പ്പോ​ർ ജീ​വ​ന​ക്കാ​ർ​ക്കും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ​ക്കു​മാ​യി അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

കോവി​ഡ് വ്യാ​പ​ന​ത്തെത്തുട​ർ​ന്ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണാ​യി​രി​ക്കെ​യാ​ണ് ക​രി​പ്പൂ​രി​ൽ വി​മാ​ന അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ എ​ല്ലാം മ​റ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നി​റ​ങ്ങി​യ​ത്.

ഇ​വ​രു​ടെ ഇ​ട​പെ​ട​ലാ​ണ് വി​മാ​ന അ​പ​ക​ട​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ മ​ര​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രി​ലെ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും നെ​ഗ​റ്റീ​വ് ഫ​ലം വ​ന്ന​തും ആ​ശ്വാ​സ​മാ​യി.​പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും തു​ട​രു​ന്നു​ണ്ട്.

Related posts

Leave a Comment