പേരാമ്പ്ര: ദീപിക വാർത്ത വന്നു മൂന്നു ദിവസത്തിനകം നടപടിയായി. ചെമ്പനോടയിലെ തുണ്ടത്തിക്കുന്നേൽ ഏലിക്കുട്ടിയുടെ കൃഷിയിടത്തിലേക്കു വാനരസംഘം എത്തുന്ന മരഭാഗങ്ങൾ ഇന്നലെ വനപാലകരുടെ നേതൃത്വത്തിൽ മുറിച്ചു. മൂത്തേട്ടുപുഴയുടെ അരികിൽ വനഭാഗത്തു നിന്ന മരത്തിന്റെ അഗ്രം പുഴയിലേക്കു നീണ്ടനിലയിലായിരുന്നു. ഏലിക്കുട്ടിയുടെ കൃഷിയിടത്തിലെ കായ്ഫലമുള്ള തെങ്ങിലൊന്നു മരവുമായി ബന്ധപ്പെട്ടാണു നിന്നിരുന്നത്. കാട്ടിൽ നിന്നു കുരങ്ങൻമാർ മരത്തിലൂടെ തെങ്ങിൽ പ്രവേശിച്ചു കൃഷിയിടത്തിൽ നാശമുണ്ടാക്കുകയായിരുന്നു. തുരത്താൻ ശ്രമിച്ച ഏലിക്കുട്ടിയെ കായ്കളും മറ്റും കൊണ്ട് എറിഞ്ഞു ഉപദ്രവിക്കാൻ തുടങ്ങി. ആൺവേഷം കെട്ടിയാണു അവർ കുരങ്ങുകളിൽ നിന്നു രക്ഷപ്പെട്ടിരുന്നത്. രണ്ടുവർഷമായി ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം വനപാലകരോടു പലതവണ പറഞ്ഞെങ്കിലും അവർ വേണ്ടത്ര ഗൗരവം നൽകിയില്ല. ഏലിക്കുട്ടിയുടെ ദുഃഖം കഴിഞ്ഞ ദിവസം ദീപികയിൽ വാർത്തയായതോടെ കാര്യത്തിനു തീരുമാനമായി. വാർഡ് അംഗം സെമിലി സുനിൽ, സംയുക്ത കർഷക സമിതി നേതാക്കളായ ജോർജ് കുംബ്ലാനി, രാജേഷ് തറവട്ടത്ത്, മാത്യു തേരകം, ചെമ്പനോടയിലെ…
Read MoreCategory: Kozhikode
നിയന്ത്രണങ്ങൾ കടുപ്പിച്ചു! കരിപ്പൂർ വിമാനത്താവളം കണ്ടെയ്ൻമെന്റ് സോണിൽ
കൊണ്ടോട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് കൊണ്ടോട്ടിക്ക് പുറമെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവും കണ്ടെയ്ൻമെന്റ് സോണിലായി. കൊണ്ടോട്ടി നഗരസഭയ്ക്ക് പുറമെ പള്ളിക്കൽ പഞ്ചായത്തിലെ ഒന്‍പത് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കിയതോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും നിയന്ത്രണ മേഖലയിൽ ഉൾപ്പെട്ടത്. കരിപ്പൂർ വിമാനത്താവളം പള്ളിക്കൽ പഞ്ചായത്തിലും വിമാനത്താവള റോഡ് പൂർണമായും കൊണ്ടോട്ടി നഗരസഭ പരിധിയിലുമാണ് ഉൾപ്പെടുന്നത്. കരിപ്പൂരിൽ വിമാനങ്ങൾ കുറവായതിനാൽ യാത്രക്കാരുടെ തിരക്കില്ല. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പോലീസ് പരിശോധനയുണ്ട്. വിമാനത്താവള നുഹ്മാൻ ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് തീർത്ത് പരിശോധന നടത്തുന്നുണ്ട്. കൊണ്ടോട്ടി നഗരസഭ-പളളിക്കൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. വാഹനങ്ങളിൽ എത്തുന്നവരെ കൃത്യമായി ചോദ്യം ചെയ്താണ് വിട്ടയക്കുന്നത്.
Read Moreആരോഗ്യപ്രവര്ത്തരിലെ രോഗബാധ; ആശങ്കയേറുന്നു! മെഡി. കോളജില്‍ 88 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍
കോഴിക്കോട്: സമ്പര്‍ക്ക വ്യാപനം വഴി കോവിഡ് കേസുകള്‍ കൂടുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ ആശങ്കയുളവാക്കുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാരടക്കം ഇന്നലെ നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ത്രിതല കാന്‍സര്‍ സെന്ററിലെ രണ്ടുഡോക്ടര്‍മാര്‍ക്കും നഴ്സിനും ഫാര്‍മസിസ്റ്റുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ത്രിതല കാന്‍സര്‍ സെന്ററിലെ നാലു ആരോഗ്യപ്രവര്‍ത്തകര്‍ പോസിറ്റീവായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ തുടര്‍ നടപടികളെ സംബന്ധിച്ച് തീരുമാനിക്കും. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ 339 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്ത്തിലായ 88 പേരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 64-ഓളം ആരോഗ്യപ്രവര്‍ത്തകരാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇതില്‍ കൂടുതലും ഡോക്ടര്‍മാരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷാ മുന്‍ കരുതലോടെയാണ് കോവിഡ് വാര്‍ഡുകളില്‍ ഡ്യൂട്ടിചെയ്യുന്നത്. എന്നാല്‍ , കോവിഡിതര വാര്‍ഡുകളില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. ഒരു അസിസ്റ്റന്റ് പ്രഫസര്‍, മൂന്ന്…
Read Moreകരിപ്പൂർ വിമാനത്താവളം കണ്ടെയ്ൻമെന്റ് സോണിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു
കൊണ്ടോട്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കണ്ടെത്തിയതിനെത്തുടർന്ന് കൊണ്ടോട്ടിക്ക് പുറമെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവും കണ്ടെയ്ൻമെന്റ് സോണിലായി. കൊണ്ടോട്ടി നഗരസഭയ്ക്ക് പുറമെ പള്ളിക്കൽ പഞ്ചായത്തിലെ ഒന്‍പത് വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കിയതോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും നിയന്ത്രണ മേഖലയിൽ ഉൾപ്പെട്ടത്. കരിപ്പൂർ വിമാനത്താവളം പള്ളിക്കൽ പഞ്ചായത്തിലും വിമാനത്താവള റോഡ് പൂർണമായും കൊണ്ടോട്ടി നഗരസഭ പരിധിയിലുമാണ് ഉൾപ്പെടുന്നത്. കരിപ്പൂരിൽ വിമാനങ്ങൾ കുറവായതിനാൽ യാത്രക്കാരുടെ തിരക്കില്ല. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പോലീസ് പരിശോധനയുണ്ട്. വിമാനത്താവള നുഹ്മാൻ ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് തീർത്ത് പരിശോധന നടത്തുന്നുണ്ട്. കൊണ്ടോട്ടി നഗരസഭ-പളളിക്കൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. വാഹനങ്ങളിൽ എത്തുന്നവരെ കൃത്യമായി ചോദ്യം ചെയ്താണ് വിട്ടയക്കുന്നത്.
Read Moreആദ്യ വനിതാ സബ് ഇൻസ്പെക്ടർ എന്ന രമ്യയുടെ മോഹം കൊയിലാണ്ടിയുടെ ചരിത്രത്തിലേക്ക്…
കൊയിലാണ്ടി: എസ്ഐ ആകാനുള്ള രമ്യയുടെ മോഹം ചരിത്രത്തിന്റെ ഭാഗമായി. കേരളത്തിലെ ആദ്യ സബ് ഇൻസ്പെക്ടർ ഓൺലൈൻ പാസിംഗ് ഔട്ടിലൂടെ കേരള പോലീസിന്റെ ഭാഗമാവുകയാണ് കൊയിലാണ്ടികാരിയായ ഇ.കെ. രമ്യ. കൊയിലാണ്ടി താലൂക്കിലെ ആദ്യത്തേതും കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെയും നേരിട്ടുള്ള വനിതാ എസ്ഐ ആയി ആണ് രമ്യ ചരിത്രത്തിൽ ഇടം നേടിയത്. . കണ്ണൂർ ജില്ലയിലാണ് പ്രൊബേഷൻ നിയമനം. പ്രോസസ്സ് സെർവർ ആയി ആറു വർഷത്തോളം കോഴിക്കോട് ജില്ല കോടതിയിലും കൊയിലാണ്ടി സബ് കോടതിയിലുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കമ്പനി അസിസ്റ്റന്റ് തുടങ്ങി ആറ് പിഎസ് സി നിയമന അര്‍ഹത രമ്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിട്ടും സബ് ഇൻസ്പെക്ടർ ജോലിയോടുള്ള ആഗ്രഹം കാരണം മറ്റു ജോലികൾ ഉപേക്ഷിക്കുകയായിരുന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂർ സ്വദേശികളായ കൂലിപ്പണിക്കാരായ എടക്കാട്ടിൽ രാഘവന്റെയും ലീലയുടെയും മകളാണ്. കൊയിലാണ്ടി ഫിദൽ എന്റർപ്രൈസ് ഉടമയായ പ്രേമൻ ഭർത്താവും പോയിൽകാവ് യു.പി. സ്കൂളിലെ ആറാം…
Read Moreതൊണ്ടിമുതൽ കണ്ടെത്താൻ പ്രതിയുമായി സ്വർണക്കടയിൽ കയറിയ സിഐയും സംഘവും ക്വാറന്റൈനിൽ; പ്രദേശവാസികൾ ആശങ്കയിൽ
കോഴിക്കോട്/മുക്കം: ജില്ലയില്‍ രണ്ടിടത്തെ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ ക്വാറന്റൈനില്‍. മുക്കം ഇന്‍സ്പെക്ടറും തൊട്ടില്‍പാലം ഇന്‍സ്പെക്ടറുമാണ് ക്വാറന്റൈനിലായത്. കൊടുവള്ളിയിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ.സിജു ക്വാറന്റൈനില്‍ പോയത്. വയോധികയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആഭരണങ്ങള്‍ കണ്ടെടുക്കുന്നതിനായി മുക്കം ഇന്‍സ്പെക്ടറും പ്രത്യേക അന്വേഷണ സംഘവും ഈ ജ്വല്ലറിയില്‍ രണ്ടു ദിവസം മുന്‍പ് പോയിരുന്നു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇത്. ഇതോടെ മുക്കം സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ആശങ്കയിലാണ്. നിരീക്ഷണത്തില്‍ കഴിയവേ കുഴഞ്ഞു വീണ കായക്കൊടി സ്വദേശിയുടെ ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് തൊട്ടില്‍പാലം സിഐ എം.ടി.ജേക്കബും രണ്ടുപോലീസുകാരും ക്വാറന്റൈനില്‍ പോയത്. പിപിഇ കിറ്റ് ധരിച്ചുകൊണ്ടായിരുന്നു ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചത്. അതേസമയം സിഐമാര്‍ ക്വാറന്റൈനില്‍ ആയെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. മുക്കം, തൊട്ടില്‍പാലം പോലീസ് സ്റ്റേഷനിലെ…
Read Moreകൊറോണയെ വിരട്ടാന്‍ തല തല്ലിപ്പൊളിച്ച് പോലീസ് ; നാലു തുന്നിക്കെട്ടുമായി നൗഷാദ്;വടകരയിൽ നടന്ന സംഭവം ഇങ്ങനെ…
വടകര: ആളുകള്‍ കണ്ടെയ്ന്മെന്റ് സോണിലെ നിയന്ത്രണം പാലിക്കുന്നില്ലെന്നു പറഞ്ഞ് വടകര പോലീസ് മധ്യവയസ്കന്റെ തല തല്ലിപ്പൊളിച്ചതായി പരാതി. നിസിപ്പാലിറ്റിയിലെ തീരദേശമേഖലയായ പുറങ്കര അവറാങ്കത്ത് നൗഷാദിനാണ് (48) തലയ്ക്കു സാരമായി അടിയേറ്റത്. തലയിലെ മുറിവില്‍ നാലു തുന്നിക്കെട്ടുമായി വീട്ടില്‍ കഴിയുകയാണ് നൗഷാദ്. വീടിനു മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം എസ്ഐ ഇദ്ദേഹത്തെ തല്ലിയത്. മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും പുറത്ത് എന്തിനിറങ്ങി എന്നു ചോദിച്ചായിരുന്നു അടിയെന്നു പറയുന്നു. കടലും നൗഷാദിന്റെ വീടുമായി 50 മീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ഇയാളുടെ ആറ് വയസുള്ള പേരക്കുട്ടി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് പോലീസ് വരുന്നത്. കുട്ടിയെ അകത്തേക്ക് വിളിച്ച് കൊണ്ട് വരുവാന്‍ മുറ്റത്ത് ഇറങ്ങിയപ്പോഴാണ് എസ്ഐയും സംഘവും എത്തിയതും നൗഷാദിനെ അടിച്ച് വീഴ്ത്തിയതും. തല പൊട്ടി രക്തം വാര്ന്നൊലിക്കുന്നതുകണ്ട സ്ത്രീകള്‍ ബഹളം വച്ചപ്പോഴാണ് എസ്ഐയും സംഘവും പിന്മാറിയതും പിരിഞ്ഞ് പോയതും. പിന്നീട് നാട്ടുകാരാണ് നൗഷാദിനെ ആശുപത്രിയില്‍ എത്തിച്ചത്.മത്സ്യത്തൊഴിലാളിയ…
Read Moreക്വാറന്റൈൻ ലംഘനം! സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടു മുക്കത്ത് ക്വാറന്റൈൻ ലംഘിച്ച് അക്രമം അഴിച്ചുവിട്ട സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ മുക്കത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്വാറന്റൈൻ നിയമം ലംഘിച്ച് റോഡിലിറങ്ങിയാണ് സിപിഎം ഏരിയ കമ്മിറ്റി അംഗമായ ജോണി എടശേരി കൊലവിളി നടത്തിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ദ്രുതകർമസേന വളണ്ടിയറായി സേവനം അനുഷ്ഠിക്കുന്ന വൈ.പി അഷ്റഫിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് മർദ്ദിച്ചെന്നും യുഡിഎഫ് ആരോപിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ പള്ളി പരിസരം ക്ലീനിംഗ് നടത്തുന്നതിനായാണ് വിളിച്ചുവരുത്തിയതന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ ക്വാറന്റൈനിൽ ഇരിക്കേണ്ട വ്യക്തി ക്ലീനിംഗിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞതിനെത്തുടർന്ന് സിപിഎം നേതാവ് സന്തോഷിന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നു ആർആർടി കാർഡ് വലിച്ചു എടുക്കുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ജോണി വധഭീഷണി മുഴക്കിയതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ജോണിയുടെ സാനിധ്യത്തിൽ ക്ലീനിംഗിൽ ഏർപ്പെട്ട മുഴുവൻ സിപിഎം നേതാക്കളും ക്വാറന്റൈനിൽ…
Read Moreമാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ആഷിക്ക് രണ്ട് ദിവസത്തിനുള്ളില്‍ മോഷ്ടിച്ചത് രണ്ട് ബൈക്കുകള്‍; മോഷ്ടിച്ച രണ്ടു ബൈക്കില്‍ ഒന്ന് കണ്ടെത്തി
കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്ത താമരശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിക്കിന് ബൈക്ക് മോഷണത്തിലും പങ്ക്. രക്ഷപ്പെട്ട ശേഷം ആഷിക്ക് മെഡിക്കല്‍കോളജ് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ ഈ ബൈക്ക് കണ്ടെത്തിയിട്ടില്ല. അതേസമയം ചോമ്പാല പോലീസ് സ്റ്റേഷന് പരിധിയിലെത്തിയ ആഷിക്ക് അവിടെ വച്ചും മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഷിക്കിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ താമരശേരിയിലെ കട കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തതായി മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു. മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നാലുപേരയും അഞ്ചു ദിവസത്തിനുള്ളില്‍ പിടികൂടാനായത് പോലീസിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. ഡിസിപി സുജിത്ത്ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. മെഡിക്കല്‍കോളജ് എസ്ഐ ധനജ്ഞയദാസ്, കസബ എസ്ഐ വി.സിജിത്ത്, നടക്കാവ് എസ്ഐ…
Read Moreകേക്ക് കഴിച്ചവരൊക്കെ കേൾക്കാൻ; നിരീക്ഷണത്തിലിരിക്കേ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്; ഇരട്ടി ആശങ്കയിൽ
ഇരിട്ടി: നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ നിരവധി തവണ ക്വാറന്റൈന് ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പര്‍ക്കത്തിലായതായും കണ്ടെത്തി. വീട്ടില്‍ നടന്ന ജന്മദിനാഘോഷച്ചടങ്ങില് പങ്കെടുത്തവരില്‍ കൂറേ പേര് ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്. ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുവാവുമായി പ്രൈമറി തലത്തില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. നഗരസഭാ വാര്‍ഡ് തല സുരക്ഷാസമിതി നടത്തിയ അന്വേഷണത്തില്‍ കോവിഡ് ബാധിച്ച യുവാവുമായി 20ല്‍ അധികം പേര് ഹൈ…
Read More