മലപ്പുറം: സസ്യശാസ്ത്ര മേഖലയ്ക്ക് മുതൽക്കൂട്ടായി വയനാടൻ മലനിരകളിൽ നിന്നു പുതിയൊരു പൂച്ചെടി കൂടി. കാലിക്കട്ട് സർവകലാശാല ഗവേഷകരുടെ സംഭാവനയായി ജസ്നേറിയസി സസ്യകുടുംബത്തിൽപ്പെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്. വയനാടൻ മലനിരകളിൽ നിന്നു കണ്ടെത്തിയതിനാൽ ഹെലൻ കീലിയ വയനാടൻസിസ് എന്നാണ് പുതിയ ചെടിക്ക് പേരിട്ടിരിക്കുന്നത്. സർവകലാശാല സസ്യശാസ്ത്ര പഠന വകുപ്പിലെ പ്രഫ. ഡോ. സന്തോഷ് നന്പിയും കോഴിക്കോട് പ്രോവിഡൻസ് കോളജിലെ ഗസ്റ്റ് അധ്യാപിക ഡോ.ജനീഷ ഹസീമും ചേർന്നാണ് പുതിയ പൂച്ചെടിയെ തിരിച്ചറിഞ്ഞത്. കണ്ടെത്തൽ ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോ സ്പേം ടാക്സോണമി (ഐഎഎടി) യുടെ അന്താരാഷ്ട്ര സസ്യവർഗീകരണ ജേണലായ റീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയനാട് മീനങ്ങാടിയിലെ കടുവാക്കുഴി മലനിരകളിൽ നിന്നു 1200 കിലോമീറ്റർ മുകളിലായി പാറയിടുക്കുകളിലാണ് ഇവ കാണപ്പെടുന്നത്. നിലം പറ്റി വളരുന്ന വലിയ ഇലകളോടു കൂടി ചെടിയിൽ ഭംഗിയുള്ള പുഷ്പങ്ങളുണ്ടാകും. ഉയർന്നു നിൽക്കുന്ന പൂങ്കുലകളിൽ ഇളം വയലറ്റ് നിറത്തിലുള്ള ചെറിയ പൂക്കളാണുണ്ടാകുക.…
Read MoreCategory: Kozhikode
തോറ്റുകൊടുക്കാത്ത മനസുമായി കിടപ്പിലായിട്ട് 15 വർഷം; പ്രത്യാശയുടെ ഗാനങ്ങളുമായി ജോഷി
നിലന്പൂർ: തോറ്റുകൊടുക്കാത്ത മനസുമായി കഴിഞ്ഞ പതിനഞ്ചു വർഷമായി ഒരേ കിടപ്പിലാണ് ജോഷി. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ നാല്സെന്റ് കോളനിക്ക് സമീപമുള്ള വലിയ കുളത്തിൽ (ആറു തൊട്ടിൽ) വീട്ടിൽ ആൻഡ്രൂസ്-പെണ്ണമ്മ ദന്പതികളുടെ മകനായ ജോഷി (45). വീട്ടിലെ മുറിയിൽ ജോഷി കിടപ്പിലായിട്ട് വരുന്ന ക്രിസ്മസ് നാളിൽ 15 വർഷം പൂർത്തിയാകും. 2005 ലെ ക്രിസ്മസ് ദിനത്തിലാണ് അപകടം ജോഷിയുടെ ജീവിതത്തെ ഒറ്റമുറിയിലാക്കിയതെന്ന് പിതാവ് ആൻഡ്രൂസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുറുവൻ പുഴയിൽ കുളിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ നട്ടെല്ലിനു പൊട്ടലുണ്ടായി. ഇതോടെ കാലുകൾക്ക് പൂർണമായി ചലനശേഷി നഷ്ടമായി. വർഷങ്ങൾ നീണ്ട ചികിൽസക്കൊടുവിൽ കൈകൾ പകുതി അനക്കാൻ കഴിയുമെങ്കിലും പൂർണമായി ചലിക്കില്ല. അതിനുശേഷം ചികിത്സ തുടരുകയാണ്. 15 വർഷമായി തനിക്ക് താങ്ങും തണലുമായി നിന്നവരെ തന്റെ ആദ്യ ഗാനരചനയിലൂടെ നന്ദിയോടെ ഓർമിക്കുകയാണ് ജോഷി. ’നിറവുള്ളവർ കാണുന്നു കുറവുള്ളവരെ’ എന്ന ഗാനത്തിലൂടെ. ഫേസ് ബുക്ക്, വാട്ട്സ്ആപ്പ്…
Read Moreതടവുചാടിയ പ്രതി പോലീസിനെയും ആശുപത്രി ജീവനക്കാരെയും തടവിലാക്കി;കുതിരവട്ടത്ത് നിന്ന് തടവുചാടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: പതിനാല് ദിവസം മുമ്പ് കുതിരവട്ടത്തുനിന്ന് തടവുചാടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഞ്ചാവ് കേസിലെ പ്രതിയായിരുന്നു ഇയാൾ. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്. ചാടിപ്പോയി രണ്ടു ദിവസത്തിനു ശേഷം പിടികൂടി തിരിച്ചെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോലീസും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാകും.
Read Moreമന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
മാനന്തവാടി: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ വള്ളിയൂർക്കാവ് കണ്ണിവയൽ ആദിവാസി കോളനിയിലെ വിനീത് (43) അറസ്റ്റിൽ. മറ്റൊരു പെണ്‍കുട്ടിയെ സമാന രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഇയാൾ മറ്റു കുട്ടികളേയോ സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
Read Moreതദ്ദേശതെരഞ്ഞെടുപ്പ് ത്രിതല പഞ്ചായത്തുകളിൽ; പ്രസിഡന്റ് പദവിയിലെത്തുന്നതിൽ 555 പേരും വനിതകൾ
കൊണ്ടോട്ടി: സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്-ജില്ലാപഞ്ചായത്തുകളിൽ വരുന്ന തെരഞ്ഞെടുപ്പിൽ 555 ഇടങ്ങളിലും പ്രസിഡന്റ് സ്ഥാനത്ത് വനിതകൾ. ത്രിതല പഞ്ചായത്തുകളുടെ പ്രസിഡന്റ് സംവരണ പദവികൾ നിശ്ചയിച്ചതോടെയാണ് 1107 സ്ഥാപനങ്ങളിലായി 555 ഇടങ്ങളിൽ അമരത്ത് സ്ത്രീകൾ ഭരണ കർത്താക്കളാവുക. 552 പ്രസിഡന്റ് പദവികളാണ് ജനറൽ വിഭാഗത്തിലുണ്ടാവുക. അധ്യക്ഷ പദവിയിലേക്ക് നിശ്ചിത എണ്ണം സ്ഥാനങ്ങൾ സംവരണം ചെയ്തെങ്കിലും ഇവയിലെ നറുക്കെടുപ്പ് നിശ്ചയിച്ചിട്ടില്ല. വാർഡുകളിലേക്കുളള സംവരണ സീറ്റുകളിലും നറുക്കെടുപ്പും ഈ മാസം നടന്നേക്കും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 417 ഗ്രാമപഞ്ചായത്തുകളിലും ജനറൽ വനിത സംവരണമാണ്. 46 ഇടങ്ങളിൽ പട്ടിക ജാതി സ്ത്രീ സംവരണവും എട്ടിടങ്ങളിൽ പട്ടിക വർഗ സ്ത്രീ സംവരണവുമായിരിക്കും. 416 ഗ്രാമപഞ്ചായത്തുകളിൽ ജനറൽ പ്രസിഡന്റുമാരായിരിക്കും. 46 ഇടങ്ങളിൽ പട്ടിക ജാതി സംവരണമായും, എട്ട് പട്ടിക വർഗ സംവരണവുമാണ്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 77 ഇടങ്ങളിലും പ്രസിഡന്റ് പദവി വനിതാ സംവരണമായിരിക്കും. ഇതിൽ…
Read Moreഎടീ അല്ലാ… എടാ… വനിതാ മെമ്പർ ചമഞ്ഞ് സ്ത്രീകളുടെ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചു യുവാവ് അറസ്റ്റിൽ
പൂക്കോട്ടുംപാടം: വനിതാമെന്പറാണെന്ന വ്യാജേന ജില്ലയിലെ വിവിധ പഞ്ചായത്ത് കുടുംബശ്രീ വനിതാ മെന്പർമാരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ, മൂച്ചിക്കൽ സ്വദേശിയായ റിജാസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെന്പർമാർ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി അശ്ലീല വീഡിയോകൾ അയച്ചിരുന്നത്. ഇവരുടെ നന്പറുകൾ പഞ്ചായത്തിന്റെ വെബ് സൈറ്റിൽ കയറിയാണ് പ്രതി ശേഖരിച്ചത്. പ്രതി രണ്ട് വർഷത്തോളമായി രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള മൊബൈൽ നന്പറുപയോഗിച്ചാണ് ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയിരുന്നത്. കൂടാതെ ഫോണ്‍ നന്പറിൽ നിന്ന് മറ്റാരെയും വിളിക്കാത്തതും പ്രതിയെ പിടികൂടുന്നതിന് പോലീസിന് പ്രയാസകരമായി. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളിൽ പ്രതിയെ പിടികൂടുന്നതിനായി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദേശപ്രകാരം…
Read Moreഎസ്എസ്എൽസി ബാച്ചിന്റെ സംഗമത്തിൽ സ്കൂൾ പഠനകാലത്തെ കാമുകനെ കണ്ടു! കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയെ അറസ്റ്റു ചെയ്തു
പെരിന്തൽമണ്ണ: മൂന്നു വയസു പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ അമ്മിനിക്കാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് എസ്എസ്എൽസി ബാച്ചിന്റെ സംഗമത്തിൽ സ്കൂൾ പഠനകാലത്തെ കാമുകനെ കണ്ടു വീണ്ടും ബന്ധത്തിലാവുകയായിരുന്നു യുവതി. ഇക്കാരണത്താൽ ഭർത്താവുമായി കുറച്ചു കാലമായി അകൽച്ചയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിക്കു ജാമ്യം അനുവദിച്ചു. ബാലനീതി നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Moreപോലീസ്, പഞ്ചായത്ത് അധികൃതർ, ആരോഗ്യ പ്രവർത്തകർ! കോവിഡ് പടയാളികൾക്കു ബിരിയാണി നൽകി ബലിപെരുന്നാൾ ആഘോഷം
എടപ്പാൾ: കോവിഡ് പ്രതിരോധത്തിന്റെ കാവലാളുകൾക്കു ഭക്ഷണമെത്തിച്ച് സന്നദ്ധ സംഘടനയുടെ പെരുന്നാൾ ആഘോഷം. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാൻ സർവത്യാഗം ചെയ്യുന്ന പോലീസ്, പഞ്ചായത്ത് അധികൃതർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് നടുവട്ടത്തെ നൻമ പബ്ലിക് സർവീസ് സെന്റർ പ്രവർത്തകർ പെരുന്നാൾ ദിനത്തിൽ ഉച്ചഭക്ഷണമെത്തിച്ചത്. കുടുംബത്തോടൊപ്പം കൂടാനാകാതെയും സുഖങ്ങൾ ത്യജിച്ചും നാടിന്റെ സുരക്ഷക്ക് വേണ്ടി പോരാടുന്ന ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബലിപെരുന്നാൾ സുദിനത്തിൽ ബിരിയാണി നൽകി സൽക്കരിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ, ആലങ്കോട്, വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, വട്ടംകുളം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷണമെത്തിച്ചത്. വാരിയത്ത് മുഹമ്മദലി, ടി. ഇസ്മാഈൽ, സി.വി ഇബ്രാഹിം മാസ്റ്റർ, അശ്ഫാഖ്, അൽത്വാഫ്, മുഹമ്മദ് സാരിയ, ശഫാഖ്, സഹൽ എന്നിവർ നേതൃത്വം നൽകി.
Read Moreകടുവ പൊലിമയിൽ ബന്ദിപ്പുരയും നാഗരഹോളയും; വയനാട്ടിൽ 80 കടുവകൾ
കൽപ്പറ്റ: വയനാടൻ കാടുകളുമായി അതിരുപങ്കിടുന്ന കർണാടകിലെ നാഗരഹോള, ബന്ദിപ്പുര വനങ്ങൾ കടുവ പൊലിമയിൽ. രാജ്യത്ത് കടുവ സാന്ദ്രതയിൽ ഒന്നാം സ്ഥാനത്തുള്ള ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതത്തിനു തൊട്ടുപിന്നിലാണ് നാഗരഹോള ദേശീയ ഉദ്യാനം. ബന്ദിപ്പുര കടുവ സങ്കേതമാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ദേശീയ കടുവ സെൻസസ് റിപ്പോർട്ടിലാണ് ഈ വിവരം. രാജ്യത്തെ 50 കടുവ സങ്കേതങ്ങളിലും മറ്റു വന മേഖലകളിലുമാണ് സെൻസസ് നടന്നത്. 100 ചതുരശ്ര കിലോമീറ്ററിൽ 14 ആണ് ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ കടുവ സാന്ദ്രത. ഇതു നാഗർഹോളയിൽ 11.82-ഉം ബന്ദിപ്പുരയിൽ 7.7-ഉം ആണ്. 520.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ ഒരു വയസിലധികം പ്രായമുള്ള 231 കടുവകളാണ് ഉള്ളത്. 200 ചതുരശ്ര കിലോമീറ്റർ ബഫർ സോണ്‍ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗർഹോള കടുവ സങ്കേതത്തിന്റെ…
Read More16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടുവളപ്പില്‍ കണ്ടെടുത്തു
നീലേശ്വരം:16 കാരിയെ പിതാവടക്കം ഏഴുപേര്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നാണ് മൂന്നുമാസവും ആറുദിവസവും പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ശാന്ത് എസ്.നായരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. കേസില്‍ പ്രധാന പ്രതിയായ പിതാവിനെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. മതാചാരപ്രകാരം സംസ്കാരം നടത്തണമെന്ന പിതാവിന്റെ നിര്‍ബന്ധം മൂലമാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതെന്ന് നീലേശ്വരം പോലീസ് പറഞ്ഞു. കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്. പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പടന്നക്കാട് സ്വദേശിയായ ക്വിന്റല്‍ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാള്‍…
Read More