ആ​ദ്യ വ​നി​താ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എന്ന ര​മ്യ​യു​ടെ മോ​ഹം കൊ​യി​ലാ​ണ്ടി​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക്…

കൊ​യി​ലാ​ണ്ടി: എ​സ്ഐ ആ​കാ​നു​ള്ള ര​മ്യ​യു​ടെ മോ​ഹം ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കേ​ര​ള​ത്തി​ലെ ആ​ദ്യ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ൺ​ലൈ​ൻ പാ​സിം​ഗ് ഔ​ട്ടി​ലൂ​ടെ കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​ണ് കൊ​യി​ലാ​ണ്ടി​കാ​രി​യാ​യ ഇ.​കെ. ര​മ്യ.

കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ആ​ദ്യ​ത്തേ​തും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ​യും നേ​രി​ട്ടു​ള്ള വ​നി​താ എ​സ്ഐ ആ​യി ആ​ണ് ര​മ്യ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ​ത്. .

ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് പ്രൊ​ബേ​ഷ​ൻ നി​യ​മ​നം. പ്രോ​സ​സ്സ് സെ​ർ​വ​ർ ആ​യി ആ​റു വ​ർ​ഷ​ത്തോ​ളം കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി​യി​ലും കൊ​യി​ലാ​ണ്ടി സ​ബ് കോ​ട​തി​യി​ലു​മാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ക​മ്പ​നി അ​സി​സ്റ്റ​ന്‍റ് തു​ട​ങ്ങി ആറ് പി​എ​സ് സി ​നി​യ​മ​ന അ​ര്‍​ഹ​ത ര​മ്യ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ലി​യോ​ടു​ള്ള ആ​ഗ്ര​ഹം കാ​ര​ണം മ​റ്റു ജോ​ലി​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ മേ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൂ​ലി​പ്പ​ണി​ക്കാ​രാ​യ എ​ട​ക്കാ​ട്ടി​ൽ രാ​ഘ​വ​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​ളാ​ണ്. കൊ​യി​ലാ​ണ്ടി ഫി​ദ​ൽ എ​ന്‍റ​ർ​പ്രൈ​സ് ഉ​ട​മ​യാ​യ പ്രേ​മ​ൻ ഭ​ർ​ത്താ​വും പോ​യി​ൽ​കാ​വ് യു.​പി. സ്കൂ​ളി​ലെ ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഫി​ദ​ൽ ആ​ർ .പ്രേം ​മ​ക​നു​മാ​ണ്.

Related posts

Leave a Comment