സ്വന്തം ലേഖകൻ കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണക്കടത്തിനു പിന്നിലും തിരുവനന്തപുരം കേസിൽ പിടിയിലായ പെരിന്തൽമണ്ണ വെട്ടത്തൂർ റമീസ്. 2015-ലാണ് കരിപ്പൂരിൽ 17.5 കിലോ സ്വർണം കാർഗോ കോംപ്ലക്സ് വഴി കടത്താൻ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് ഈ കള്ളക്കടത്ത് പിടികൂടിയത്. ഈ കേസിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസും ഇയാളുടെ അയൽവാസിയും ഉൾപ്പെട്ടിരുന്നു. തൊട്ടുമുന്‍പുളള വർഷം ഇയാൾ തിരുവനന്തപുരം വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു. ഇപ്പോൾ എൻഐഎയെ അറസ്റ്റ് ചെയ്ത സന്ദീപ് നായർക്കും ഈ കേസിൽ ബന്ധമുണ്ടന്നു കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ച കരിപ്പൂർ വിമാനത്താവളത്തിൽ ഏറ്റവും വലിയ സ്വർണ വേട്ടയായിരുന്നു 2015ലേത്. യാത്രക്കാരില്ലാതെ ഗൾഫിൽനിന്നു കാർഗോ വഴി അയച്ച കാർഗോ ഉത്പന്നങ്ങളിലാണ് സ്വർണം കടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു കരിപ്പൂരിലെത്തിയ ഡിആർഐ സംഘം ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ്…
Read MoreCategory: Kozhikode
ഭര്‍തൃമതിയെയും യുവാവിനെയും കാണാതായിട്ട് ഒരു വര്‍ഷം; സംഭവത്തിനുശേഷം യുവാവ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല; അന്വേഷണത്തിന് പുതിയ സംഘം
കൊയിലാണ്ടി /പയ്യോളി: ഭര്‍തൃമതിയായ യുവതിയെയും വിവാഹിതനായ യുവാവിനെയും കാണാതായിട്ട് ഒരു വര്‍ഷം പിന്നിട്ട സംഭവത്തില്‍ കേസ് പുതിയ അന്വേഷണസംഘം ഏറ്റെടുത്തു. വടകര കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി.ടി. ബാലകൃഷ്ണന്റെമകള് ഷൈബ (37) യെയാണ് 2019 മെയ് 14 മുതല്‍ കാണാതായത്. അന്നേ ദിവസം കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില് വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നും മകളുമൊത്ത് സ്കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി പതിമൂന്ന് വയസുള്ള മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം ഇത് വരെ ഇവരെ പറ്റി യാതൊരു വിവരവുമില്ല. തൊട്ട് പിറ്റേന്ന് സഹോദരന് ഷിബിന്‍ ലാല്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ ലാല്‍ സൂചിപ്പിച്ചിരുന്നു. അന്ന് വിദേശത്തായിരുന്ന യുവാവിന്റെ കൂടെയാണോ…
Read Moreഇരട്ട കരിയർമാർ! ഇത് ട്രാൻസിറ്റ് കള്ളക്കടത്തിന്റെ കാലം; സ്വർണക്കടത്തിന്റെ പുതിയ മറ്റൊരു മുഖം
സ്വന്തം ലേഖകൻ കൊണ്ടോട്ടി: വിമാനത്തിലെ സീറ്റിനടിയിലും ശുചിമുറിയിലും സ്വർണം ഒളിപ്പിക്കാൻ വിദേശത്ത് നിന്നുളള യാത്രക്കാരൻ. അത് പുറത്തിറക്കി കൊണ്ടുവരാൻ ആഭ്യന്തര യാത്രക്കാരൻ. സ്വർണക്കടത്തിന്റെ പുതിയ മറ്റൊരു മുഖമാണ് ട്രാൻസിറ്റ് കളളക്കടത്ത്. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രമാണ് കസ്റ്റംസ് പരിശോധനയുളളത്. ആഭ്യന്തര യാത്രക്കാർക്ക് കർശന പരിശോധനകളില്ല. ഇത് മുതലെടുത്താണ് കളളക്കടത്ത് സുഖകരമായി പുറത്തെത്തിക്കുന്നത്. ഇതിനായി ഗൾഫിൽ നിന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനമാണ് കളളക്കടത്തുകാർ പ്രയോജനപ്പെടുത്തുക. ദുബായിൽ നിന്ന് മുംബൈ വഴി കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്കുളള വിമാനങ്ങളിലാണ് ഇത്തരം കളളക്കടത്ത് കൂടുതൽ പിടിക്കപ്പെട്ടത്. ദുബായിൽ നിന്ന് മുംബൈ വഴി കേരളത്തിലേക്കുളള വിമാനത്തിൽ സ്വർണവുമായി കയറുന്ന കളളക്കടത്ത് കരിയർ യാത്രക്കിടെ വിമാനത്തിന്റെ സീറ്റിനടിയിലും ശുചിമുറിയിലുമായി സ്വർണം ഒളിപ്പിക്കും. ഇയാൾ പിന്നീട് മുബൈയിൽ ഇറങ്ങും. ഇതോടെ കരിയർ തന്റെ ഡ്യൂട്ടി കഴിഞ്ഞ് പുറത്തെത്തുന്പോൾ പിന്നീട് ഇതെ വിമാനത്തിൽ കേരളത്തിലേക്ക് കയറും.…
Read Moreരാഷ്ട്രീയ,സിനിമ സ്വർണത്തിളക്കം! സ്വർണക്കടത്ത് ബന്ധങ്ങൾ ചെന്നെത്തുന്നത് കേവലം ജ്വല്ലറികളിലേക്ക് മാത്രമല്ല…
കൊണ്ടോട്ടി: സ്വർണക്കടത്ത് ബന്ധങ്ങൾ ചെന്നെത്തുന്നത് കേവലം ജ്വല്ലറികളിലേക്ക് മാത്രമല്ല, സംസ്ഥാനത്തെ രാഷ്ട്രീയ, സിനിമ മേഖലയിലേക്ക് കൂടിയാണ്. സ്വർണക്കടത്തിന്റെ ഇടനിലക്കാരിൽ പലപ്പോഴും രാഷ്ട്രീയ-സിനിമ ബന്ധങ്ങൾ ഏറെയാണ്. സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന നടീനടന്മാരെ വരെ പ്രയോജനപ്പെടുത്തി സ്വർണക്കടത്തിന് ആക്കം കൂട്ടുന്പോൾ സംഘത്തിന് പലപ്പോഴും ബലം ലഭിക്കാൻ പ്രമുഖ രാഷ്ട്രീയക്കാരുമായി കൂട്ടുകെട്ടുണ്ടാക്കുന്നു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത് വലിയ പണമുടക്കുന്ന ആഡംബര ജീവിതം നയിക്കുന്നവർ സ്വർണക്കടത്തിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവരിൽ സ്വർണം കൊടുത്തയക്കുന്ന പ്രവണത അടുത്തിടെ വരെയുണ്ടായിരുന്നു. സെലിബ്രിറ്റി ആയതിനാൽ കസ്റ്റംസ് പരിശോധനകൾ കുറയുമെന്ന ധാരണയാണ് ഇതിന് പിന്നിലുളളത്. കൊച്ചിയിലും കൊടുവളളിയിലും പിടിക്കപ്പെട്ട സ്വർണക്കടത്തുകാർക്ക് ഇടത്-വലത് പാർട്ടികളിലെ പ്രമുഖന്മാരുമായി ബന്ധമുണ്ടെന്നത് കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ വിവാദമായിരുന്നു. തിരുവനന്തപുരം കളളക്കടത്ത് കേസിലും രാഷ്ട്രീയബന്ധങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.
Read Moreകേസും ബഹളവും പുല്ലാണ്! ഇന്നലെയും വന്നു സ്വർണവുമായി മൂന്നു പേർ…
സ്വന്തം ലേഖകന്‍ കൊണ്ടോട്ടി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് വിവാദം കത്തി നില്‍ക്കെ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം നിർബാധം ഒഴുകുന്നു. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരില്‍ നിന്ന് മാത്രമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒന്നര കോടിയുടെ സ്വര്‍ണ പിടികൂടിയത്. കേരളത്തില്‍ സ്വര്‍ണക്കടത്ത് വിവാദം പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് മാഫിയ ഇവയൊന്നും മുഖവിലക്കെടുക്കാതെ കളളക്കടത്ത് നിരുപാധികം തുടരുന്നത്. റാസല്‍ ഖൈമയില്‍ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം ടി.പി ജിഷാര്‍,കോഴിക്കോട് കോടഞ്ചേരി പി.എം അബ്ദുള്‍ ജലീല്‍,ദോഹയില്‍ നിന്ന് ഖത്തര്‍ വഴി ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവളളി മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നാണ് ഒന്നര കോടിയുടെ 3.3 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്.മൂവരും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് എത്തിയത്. അതീവ രഹസ്യമായി ഒളിപ്പിച്ച സ്വര്‍ണം കടത്തിയവര്‍ കളളക്കടത്ത് കരിയര്മാരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ധരിച്ചിരുന്ന ജീന്‍സിന്റെ പ്രത്യേക പോക്കറ്റിലാണ് 500 ഗ്രാം സ്വര്‍ണമിശ്രിതം ജിഷാര്‍…
Read Moreശരീരത്തിനുള്ളിൽ സ്വർണം കയറ്റുന്നവർ! വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ…
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തിനായി വിദേശത്തേക്ക് പുറപ്പെടുകയും ലോക്ക്ഡൗണില്‍ കുടുങ്ങുകയും ചെയ്ത ക്യാരിയര്‍മാര്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തുന്നു. ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്ന യാത്രക്കാര്‍ക്കിടയിലാണ് ക്യാരിയര്‍മാരും ഉള്‍പ്പെട്ടതെന്നാണ് വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ക്യാരിയര്‍മാരുടെ താമസമുള്‍പ്പെടെയുള്ള ചെലവുകള്‍ വഹിച്ചത് സ്വര്‍ണ കള്ളക്കടത്ത് മാഫിയയാണ്. ഒരാഴ്ചത്തെ ആവശ്യത്തിനായി എത്തിച്ച ക്യാരിയര്‍മാര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളോളം വിദേശത്ത് കുടുങ്ങി. ഇക്കാലയളവിലെ എല്ലാ ചെലവുകളും വഹിച്ചത് കള്ളക്കടത്ത് മാഫിയയാണ്. സാധരണയിലും കൂടുതല്‍ അളവ് സ്വര്ണംകൊടുത്തുവിട്ട് ഈ നഷ്ടം നികത്താനാണ് മാഫിയ ലക്ഷ്യമിട്ടത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തോടെയാണു മാഫിയ യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോവുന്നത്. ഇപ്രകാരം കൊണ്ടുപോവുന്ന യുവാക്കള്‍ക്ക് അവിടെ താമസസൗകര്യവും മറ്റു സുഖസൗകര്യങ്ങളും നല്‍കും. തിരിച്ചുപോരുന്നതിനിടെ കൈയില്‍ ബാഗുകള്‍ നല്‍കുകയാണ് പതിവ്. ഈ ബാഗിലുള്ള വസ്തുക്കളിൽ ഏതെങ്കിലും രീതിയില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കും. സ്വര്‍ണം ഒളിപ്പിച്ചു വയ്ക്കുന്നത് എവിടെയാണെന്നത് കൊണ്ടുവരുന്ന വാഹകരായ…
Read Moreസ്വര്‍ണക്കടത്ത് കേസ് ; അന്വേഷണങ്ങളില്‍നിന്നു മറ്റുള്ള കസ്റ്റംസ് യൂണിറ്റും ഔട്ട് ! പോലീസിനും അയിത്തം
കോഴിക്കോട്: രാജ്യാന്തരതലങ്ങളിലും സംസ്ഥാനത്തും ഏറെ വിവാദം സൃഷ്ടിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ ഏജന്‍സികളേയും അകറ്റി നിര്‍ത്തി കസ്റ്റംസ്. നയതന്ത്ര പരിരക്ഷയുള്ള പാര്‍സലില്‍ കോടികളുടെ സ്വര്‍ണം അനധികൃതമായി കടത്തിയ കേസില്‍ കസ്റ്റംസിന്റെ അന്വേഷണം കൊടുവള്ളിയിലേക്കും നീളുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സാധാരണ പോലീസിന്റെ സഹായം ആവശ്യമെങ്കില്‍ മറ്റുള്ള ഏജന്‍സികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ഇത്തരം സേവനങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല. കൊടുവള്ളിയിലെ ചില സ്വര്‍ണവ്യാപാരികള്‍ക്കും നയതന്ത്ര പാര്‍സലിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപ് നായരുടെ സുഹൃത്തായ വസ്ത്രവ്യാപാരിയുടെ കൊടുവള്ളി സ്വദേശിയായ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്തതായി അഭ്യൂഹമുയര്‍ന്നു. കൊടുവള്ളിയിലെ ഒരു സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയോടെ റെയ്ഡ് നടന്നതായും ചില ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ…
Read Moreപിണറായി സർക്കാരിന്റെ കാലത്ത് എൻഐഎ ഏറ്റെടുക്കുന്ന ഒന്‍പതാമത്തെ കേസ്; വിവരങ്ങൾ ഇങ്ങനെ…
കൊണ്ടോട്ടി: ഇടതു സർക്കാരിന്റെ കാലത്ത് കേരളത്തിൽ എൻഐഎ അന്വേഷിക്കാനെത്തുന്ന ഒന്‍പതാമത്തെ കേസാണ് തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന ഇപ്പോഴത്തെ സ്വർണക്കടത്ത് കേസ്. ഇതിനു മുന്‍പ് എട്ടു കേസുകളാണ് പിണറായി സർക്കാരിന്റെ കാലത്ത് എൻഐഎ ഏറ്റെടുത്തിട്ടുളളത്. ഇതിൽ കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ അലൻതാഹ ക്രൈം.നന്പർ 507.19 കേസാണ് അവസാനം എൻഐഎ ഏറ്റെടുത്തിരുന്നത്. സ്വർണക്കടത്തിന്റെ പേരിൽ കേരളത്തിൽ എൻഐഎ കേസെടുക്കുന്നതും ഇതാദ്യമായാണ്. എൻഐഎ ആക്ടിലെ 6(4),6(5) വകുപ്പുകൾ പ്രകാരം ഏതെങ്കിലും ഒരു ഒഫൻസ് എൻഐഎ ആക്ട് പ്രകാരമുളള ഒരു ഷെഡ്യൂൾ ഒഫൻസ് ആണ് ബോധ്യപ്പെട്ടാലാണ് കേന്ദ്രസർക്കാർ എൻഐഎക്ക് കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ നിർദേശം നൽകാറുളളത്. പാലക്കാട്, എറണാംകുളം ജില്ലകളിലാണ് എൻഐഎ കൂടുതൽ കേസുകൾ ഏറ്റെടുത്തിട്ടുളളത്. കാസർഗോഡ്് ജില്ലയിലെ ചന്ദേര പോലീസ് സ്റ്റേഷൻ ക്രൈ.നന്പർ 534.16, കണ്ണൂർ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷൻ ക്രൈം നന്പർ 1010.17, പാലക്കാട്…
Read Moreസ്ക്രാച്ച് കാര്‍ഡ് സമ്മാനത്തിന്റെ പേരില്‍ പണം തട്ടിപ്പ് ; തട്ടിപ്പിനിരയാവരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ പേരില്‍ വ്യാജന്മാര് സജീവം. തപാലില്‍ സ്ക്രാച്ച് കാര്‍ഡ് അയച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ് . അടുത്തിടെ കാസര്‍ഗോഡുള്ള ഒരു വീട്ടമ്മയ്ക്ക് ഇത്തരത്തില്‍ സ്ക്രാച്ച് കാര്‍ഡ് തപാലില്‍ ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ മുഖേന ഗൃഹോപകരണങ്ങള്‍ വാങ്ങിയ പ്രമുഖ സ്ഥാപനത്തിന്റെ പേരിലുള്ള സ്ക്രാച്ച് കാര്‍ഡ് ലഭിച്ച് ചുരണ്ടിയപ്പോള്‍ 9,50,000 രൂപ ആണ് സമ്മാനമായി കണ്ടത്. ഇതില്‍ നല്‍കിയിരുന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ട്, ലിങ്ക് ചെയ്ത ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ അയച്ചു കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സമ്മാനം അയച്ചു കിട്ടുന്നതിനുള്ള ചെലവ് മുന്‍കൂര്‍ ആയി അടയ്ക്കണമെന്ന സൂചനയാണ് കത്തില്‍ ഉണ്ടിയിരുന്നത്. ഫോണില്‍ വിളിച്ചത് മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ കോട്ടയം സ്വദേശി എന്നു പരിചയപ്പെടുത്തിയ വ്യക്തിക്ക് മൊബൈല്‍ ഫോണ്‍ കൈമാറി. വ്യക്തി വിവരങ്ങള്‍ ലഭിച്ചാല്‍ പിന്നീട് തുടര്‍ നടപടികള്‍ അറിയിക്കാമെന്നായിരുന്നു…
Read Moreനൂറിലധികം ജ്വല്ലറികളുള്ള കൊടുവള്ളി കേരളത്തിലെ സ്വര്‍ണനഗരി; എളുപ്പത്തില്‍ പണം സമ്പാദിക്കാൻ യുവാക്കൾ
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് വന്‍ വിവാദമായി മാറുന്നതിനിടെ വടക്കന്‍ കേരളത്തിലെ സ്വര്‍ണനഗരി വീണ്ടും ‘തിളങ്ങുന്നു’. വിദേശത്ത് നിന്ന് അനുദിനം സ്വര്‍ണം പറന്നിറങ്ങുന്ന മലബാറിന്റെ സ്വര്‍ണ നഗരിയായ കൊടുവള്ളിയാണ് വീണ്ടും ചര്‍ച്ചയായി മാറുന്നത്. അറബി അത്തറിന്റെ മണം പരത്തുന്ന വീടുകളും മഞ്ഞച്ചരടുപോല് കോര്‍ത്തുണ്ടാക്കിയ സ്വര്‍ണാഭരണ ശാലകളും നിറഞ്ഞിരിക്കുന്ന കൊടുവള്ളി രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സ്വര്ണവ്യാപാരമേഖലയാണ്. സ്വര്‍ണക്കടത്തും ഹവാലയുമായും ബന്ധപ്പെട്ട് വലതും ചെറുതുമായ പല കേസുകളും കൊടുവള്ളിക്കാരെ ഇപ്പോഴും തേടിയെത്തുകയാണ്. തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലും കൊടുവള്ളിക്ക് ബന്ധമുണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യം കസ്റ്റംസോ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സോ സ്ഥിരീകരിച്ചിട്ടില്ല. കൊടുവള്ളിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഡിആര്‍ഐയ്ക്ക് പോലും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും കൊടുവള്ളിയാണ് ‘പ്രതിസ്ഥാനത്തുള്ളത്’. പത്തരമാറ്റില്‍ തിളങ്ങി നിന്നിരുന്ന കൊടുവള്ളിക്കു മേല്‍ കരിപ്പൂര്‍…
Read More