മുക്കം: കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകൾക്ക് നേരെ വ്യാപക അക്രമം. പൊതുഗതാഗതത്തിന് സർക്കാർ അനുമതി നൽകിയതോടെ ബുധനാഴ്ച സർവീസ് നടത്തിയ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സർക്കാർ നിർദേശ പ്രകാരം ഓടിയ ഈ ബസുകൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അടിച്ചുതകർക്കുകയായിരുന്നു. കൊളക്കാടൻ ഗ്രൂപ്പിൻ എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസും ബനാറസ് ഗ്രൂപ്പിന്റെ മാവൂർ ഭാഗത്ത് നിർത്തിയിട്ട ഒരു പ്രൈവറ്റ് ബസും ഒരു ടൂറിസ്റ്റ് ബസും കൂളിമാട് പിഎച്ച്ഡി നിർത്തിയിട്ട എംഎആർ എന്ന ബസുമാണ് അടിച്ചുതകർത്തത്. അടിച്ചു തകർത്ത ബസ്സുകൾ എല്ലാം ബുധനാഴ്ച സർവീസ് നടത്തിയിരുന്നു. ഇവർക്ക് നേരെ ബസുടമകളുടെ ഭാഗത്തുനിന്ന് ഭീഷണിയും ഉണ്ടായിരുന്നു. സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിലെ ബസുകൾ നോക്കിയാണ് ആക്രമിച്ചത്. മൂവായിരം രൂപയോളം കയ്യിൽനിന്നും നഷ്ടം സഹിച്ചാണ് ഉടമകൾ ബുധനാഴ്ച ബസ് ഓടിച്ചത്. കൊളക്കാടൻ ഗ്രൂപ്പിന്റെ അടിച്ചുതകർത്ത ബസുകൾക്ക് പകരമുള്ള രണ്ടു ബസുകൾ ഉൾപ്പെടെ ആറു…
Read MoreCategory: Kozhikode
ഒരാൾക്ക് 7000 രൂപ! ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടു; അതിഥി തൊഴിലാളികൾ ബസ് വാടകയ്ക്കെടുത്ത് നാട്ടിലേക്ക് തിരിച്ചു
മുക്കം: സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടതോടെ കാരശേരി ഗ്രാമപഞ്ചായത്തിൽ നിന്നും രണ്ട് ബസുകളിലായി അതിഥി തൊഴിലാളികൾ യാത്രയായി. പശ്ചിമബംഗാളിലെ മുർഷിദാബാദിലേക്കാണ് 30 പേർ വീതം അടങ്ങിയ രണ്ട് സംഘം കഴിഞ്ഞ ദിവസങ്ങളിലായി യാത്രയായത്. ഓൺലൈനായി പാസ് എടുത്തു ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെയാണ് സ്വകാര്യ ടൂറിസ്റ്റ് ബസിൽ നാട്ടിലേക്ക് പോയത്. ഒരാൾക്ക് 7000 രൂപ വീതം 2,10,000 രൂപയാണ് ഒരു ബസിനുള്ള യാത്ര ചിലവ്. ഇത് ഇവർ സ്വയം കണ്ടെത്തുകയായിരുന്നു. കാരശേരി കക്കാടിൽ നിന്നും നോർത്ത് കാരശശേരിയിൽ നിന്നുമാണ് ബസുകൾ യാത്ര തിരിച്ചത്. റവന്യൂ വകുപ്പ് അധികൃതരും പോലീസും അതിഥി തൊഴിലാളികളെ യാത്രയാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്രകാരം തൊഴിലാളികള്‍ ബസ് വാടകയ്ക്കെടുത്ത് നാട്ടിലേക്ക് പുറപ്പെടുന്നുണ്ട്. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ നിന്ന് പരിശോധന നടത്തിയ ശേഷമാണ്…
Read Moreവയനാട്ടിൽ ബയോഫ്ളോക് മത്സ്യകൃഷിയുമായി യുവ കര്ഷകന് സിജു ശ്രദ്ധേയനാകുന്നു
നടവയല്‍: വയനാട്ടില്‍ ആദ്യമായി ബയോഫ്ളോക് മത്സ്യകൃഷി നടത്തി യുവകര്ഷകന് ശ്രദ്ധേയനാകുന്നു. ചിറ്റാലൂര്‍കുന്ന് പരുവമ്മേല്‍ സിജുമാണ് വീട്ടുമുറ്റത്ത് ജലസംഭരണി സ്ഥാപിച്ച് ബയോഫ്ളോക് മത്സ്യകൃഷി ചെയ്യുന്നത്. ജലത്തില്‍ അമോണിയയെ വിഘടിപ്പിക്കുകയും സ്വയം മത്സ്യത്തിന് തീറ്റയാവുകയും ചെയ്യുന്ന ബാക്ടീരിയയെ ഉപയോഗിച്ചാണ് കൃഷി. ഇസ്രായേലില്‍ വേരുള്ള ഈ അതിസാന്ദ്രത മത്സ്യകൃഷിമുറ പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നതെന്നു സിജു പറയുന്നു. രണ്ടോ മുന്നോ സെന്റ് സ്ഥലത്തുപോലും ബയോഫ്ളോക് മത്സ്യകൃഷി നടത്താനാകും. കുളങ്ങളില്‍ വളര്ത്താവുന്നതിന്റെ പല ഇരട്ടി മത്സ്യങ്ങളെ ഈ രീതിയില്‍ കൃഷി ചെയ്യാം. ഏകദേശം ഒരു ലക്ഷം രൂപ മുടക്കിയാല്‍ സംഭരണിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാം. കുറഞ്ഞ തീറ്റച്ചെലവ്, രുചികരമായ മത്സ്യലഭ്യത എന്നിവ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ പ്രത്യേകതയാണ്. സംഭരണിയിലെ വെള്ളം മാറ്റേണ്ടതില്ല. അതിനാല്‍ ജലക്ഷാമമുള്ള പ്രദേശത്തും കൃഷി സാധ്യമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന കൃഷി വിജയമാകുമെന്ന പ്രതീക്ഷയിലാണ് സിജു.
Read Moreയുവതികളുടെ കുളിക്കടവ് ദൃശ്യങ്ങൾ പകർത്തിയതു ചോദ്യംചെയ്ത മധ്യവയസ്കനെ മര്‍ദിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍
മാനന്തവാടി: പുഴക്കടവില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനോടു പ്രതികരിച്ച യുവതികളെ അസഭ്യം വിളിച്ചതു ചോദ്യംചെയ്ത മധ്യവയസ്കനെ സംഘംചേര്‍ന്നു മര്‍ദിച്ച കേസില്‍ അഞ്ചു പേര് അറസ്റ്റില്‍. എള്ളുമന്ദം വെള്ളരിപ്പാലം നിനോജ്(40), മൂലപ്പീടിക അനൂപ്(33), അനീഷ്(38), ബിനീഷ്(41), വെങ്ങാരംകുന്ന് അജീഷ്(40) എന്നിവരാണ് അറസ്റ്റില്‍. മാനന്തവാടി കണ്ടെയ്ന്മെന്റ്് സോണായതിനാല്‍ പ്രതികളെ 14 ദിവസത്തെ ഗൃഹനിരീക്ഷണത്തിലാക്കി. ഗൃഹനിരീക്ഷണം കഴിഞ്ഞതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മെയ് എട്ടിനു എള്ളുമന്ദത്താണ് കേസിനു ആസ്പദമായ സംഭവം. കോട്ടയത്തു ജേണലിസം പഠിക്കുന്ന യുവതികളില്‍ ഒരാളുടെ പിതാവിനെയാണ് അഞ്ചംഗസംഘം മര്‍ദിച്ചത്. സ്ത്രീകളെ അപമാനിച്ചതിനും വയോധികനെ മര്‍ദിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്. യുവതികളും മധ്യവയസ്കനും പോലീസില്‍ പരാതി നല്‍കിയിരുന്നു.
Read Moreസ്വകാര്യ വ്യക്തി കുന്നിടിച്ചു; കുന്നിൻ മുകളിൽ നിന്ന് മണ്ണ് ഒലിച്ചിറങ്ങി; റോഡ് ചളിക്കുളമായി
മുക്കം: മുക്കം നഗരസഭയിലെ മാമ്പറ്റ പൈറ്റൂളി കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ മുക്കം -മാമ്പറ്റ ബൈപാസ് പൂർണമായും ചളിയിൽ മുങ്ങി. ഗതാഗതവും തടസപ്പെട്ടു. വൈകിട്ട് അഞ്ചോടെ പെയ്ത കനത്ത മഴയിലാണ് സ്വകാര്യ വ്യക്തി തന്റെ സ്ഥലത്ത് കുന്നിടിച്ച് കുട്ടിയിട്ട മണ്ണ് മഴയിൽ കുത്തിയൊലിച്ചത്.മൂന്നാഴ്ച്ച മുമ്പ് മഴയിൽ മണ്ണിടിഞ്ഞ് വിള്ളൽ പ്രകടമായതോടെ പത്ത് കുടുംബങ്ങൾ ഭീഷണി നേരിട്ടിരുന്നു. അപകടാവസ്ഥയിലായ സ്ഥലം നഗരസഭാ അധികൃതർ സന്ദർശിക്കുകയും ചെയ്തിരുന്നു .നഗരസഭയുടെ അനുമതി കൂടാതെ പ്രവൃത്തി നടത്തിയതിന് സ്ഥലം ഉടമയ്ക്കെതിരേ മുനിസിപ്പൽ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കളക്ടറുടെ നിർദ്ദേശപ്രകാരം ഭൂഉടമ മണ്ണിട്ട നിരത്തിയഭാഗങ്ങിൽ താത്കാലിക മതിൽ നിർമിച്ച് പ്രശ്നം പരിഹരിച്ചു. എന്നാൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ വൻതോതിൽ മണ്ണ് ഒലിച്ചു വരികയും വെള്ളം…
Read Moreപണം വാങ്ങി കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി കൊടുത്തു; കബളിപ്പിച്ചതിന്റെ പ്രതികാരം തീർക്കാൻ തട്ടിക്കൊണ്ടുപോകല്‍; ഒടുവില്‍…
എടപ്പാൾ : പണം വാങ്ങി കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി കൊടുത്ത് കബളിപ്പിച്ചതിന്റെ പ്രതികാരം തീർക്കാൻ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി നാലുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ഒന്നാം പ്രതി പോലീസ് പിടിയിൽ. എടപ്പാളിനടുത്ത അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണി (18) നെയാണ് പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി സ്വദേശിയായ അമലിന് കഞ്ചാവ് വാങ്ങുന്നതിനായി സുഹൃത്ത് കൂടിയായ കിരണ്‍ 45,000 രൂപ നൽകിയിരുന്നു. അമൽ കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി കഞ്ചാവ് രൂപത്തിലാക്കി നൽകി. ഇതിന്റെ പ്രതികാരമായി കിരണും സുഹൃത്തുക്കളും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി നടപ്പാക്കിയത്.കിരണ്‍ സൗഹൃദം വച്ച് അമലിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി അയിലക്കാട്ടെ ഇരുവരുടെയും സുഹൃത്തായ സൈനുദീന്റെ വീട്ടിലേക്കെന്ന് പറഞ്ഞു കൊണ്ടുപോവുകയും പിന്നീട് അയിലക്കാട്…
Read Moreനാട്ടിലേക്ക് പോകാൻ വാങ്ങിയത് 18 സൈക്കിളുകൾ! അതിഥി തൊഴിലാളികളുടെ സൈക്കിളിന് പോലീസിന്റെ പൂട്ട്
കോഴിക്കോട് : ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കെത്താന്‍ വാങ്ങിയ സൈക്കിളുകള്‍ക്ക് പോലീസിന്റെ പൂട്ട്. ഒഡിഷ സ്വദേശികളായ അതിഥിതൊഴിലാളികള്‍ കഴിഞ്ഞ ദിവസമാണ് പുതിയ 18 സൈക്കിളുകള്‍ വാങ്ങിയത്. നാട്ടിലേക്ക് പോവുന്നതിന് വേണ്ടി മാത്രമായിരുന്നു കഴിഞ്ഞ ദിവസം തുറന്നു പ്രവര്‍ത്തിച്ച നഗരത്തിലെ സൈക്കിള്‍ കടയില്‍ നിന്ന് ഇവര്‍ സൈക്കിള്‍ വാങ്ങിയത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് മിംസ് ആശുപത്രിക്ക് സമീപം അതിഥിതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. അവിടെ സൈക്കിളുകള്‍ കാണുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികളുമായി സംസാരിക്കുകയും യാത്രയുടെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളും പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ഒഡിഷയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകണമെന്നും പോകുമ്പോള്‍ സൈക്കിള്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ കടയില്‍തന്നെ നല്കി പണം തിരിച്ചുവാങ്ങാനും പോലീസ് സഹായം ഉണ്ടാവുമെന്നറിയിച്ചു. അതേസമയം 14 ദിവസംകൊണ്ട് സൈക്കിളില്‍ ഒഡിഷയിലെ തങ്ങളുടെ ഗ്രാമത്തിലെത്താനാകുമെന്നാണ് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്. നിര്‍ദേശം നല്‍കിയെങ്കിലും…
Read Moreഇരുവഴിഞ്ഞി പുഴയിൽ വിസ്മയ കാഴ്ചയായി അപൂർവ മത്സ്യം
മുക്കം: ഇരുവഴിഞ്ഞി പുഴയിൽ വിസ്മയ കാഴ്ചയായി അപൂർവ്വ മത്സ്യം. പിടിക്കുന്നവരുടെ കൈ നിറയെ കൂർത്ത മുള്ളുകൾ തുളച്ചു കയറ്റുന്ന പ്രത്യേകതരം മത്സ്യയത്തെ കണ്ടെത്തി. കക്കാട് മൂലയിൽ ശംസുവിന്റെ വലയിൽ കുടുങ്ങിയ അപൂർവ മത്സ്യം വിസ്മയ കാഴ്ചയായിരിക്കുകയാണ്. എല്ലാ വശങ്ങളിലും മുള്ളുകൾ എന്നതിനു പുറമെ തല ഭാഗത്ത് പറക്കും മത്സ്യ (ഫ്ലയിംഗ് ഫിഷ് ) ത്തിന്റെതു പോലെ പ്രത്യേകതരം ചിറകുമുണ്ട്. അടിഭാഗം കണ്ടാൽ കരയിലൂടെ ഇഴയുന്ന മട്ടുമുണ്ട്. തലയുടെ ആകൃതിയിലും വ്യത്യാസമുണ്ട്. പിരാന ( റെഡ് ബല്ലി)യെപ്പോലെ ആക്രമണ സ്വഭാവമുള്ള മത്സ്യമാണെന്നാണ് നിഗമനം.
Read Moreബ്ലാക്ക്മാനെ പിടികൂടാൻ സംഘടിച്ച നാട്ടുകാരുടെ കൈയ്യിൽ ഒളിഞ്ഞു നോട്ടക്കാരൻ കുടുങ്ങി; കുടുങ്ങാൻ കാരണം ഇങ്ങനെ
നിലന്പൂർ: കിടപ്പറയിൽ ഒളിഞ്ഞു നോക്കിയ വിരുതനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. നിലന്പൂർ കരിന്പുഴ സ്വദേശി എറയത്തല റെനീഷ് (25)നെയാണ് നിലന്പൂർ സിഐ ടി.എസ്.ബിനു അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാത്രി ഏനാന്തി ഭാഗത്തെ ഒരു വീട്ടിലാണ് റെനീഷ് കിടപ്പറയിൽ ഒളിഞ്ഞു നോക്കാൻ എത്തിയത്. ഗ്രില്ലിലൂടെ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ടെറസിലൂടെ കയറി ഒളിഞ്ഞ് നോക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. മേഖലയിൽ ബ്ലാക്ക്മാൻ ഭീതി നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗരൂകരാണ്. ഇതാണ് ഒളിഞ്ഞുനോട്ട വിരുതൻ വലയിലാകാൻ കാരണം. ഇയാൾക്ക് എതിരെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു.
Read Moreസമ്പർക്കവിവരം മറച്ചുവച്ച് വയനാട്ടിലെ വൈറസ് ബാധിതർ; പോലീസ് നിലപാട് കടുപ്പിക്കുന്നു
കൽപ്പറ്റ: വയനാട്ടിലെ കൊറോണ വൈറസ് ബാധിതരിൽ ചിലർ സന്പർക്ക വിവരം പൂർണമായി വെളിപ്പെടുത്താൻ തയാറാകാത്ത സാഹചര്യത്തിൽ പോലീസ് നിലപാട് കടുപ്പിക്കുന്നു. സന്പർക്കവിവരം മറച്ചുവയ്്ക്കുന്നതായി സംശയിക്കുന്നവരെ ചോദ്യം ചെയ്യാനാണ് പോലീസ് പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന സംഘം രൂപീകരിച്ചതായാണ് അറിയുന്നത്. കോവിഡ്-19 രോഗികളായ 17 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. ഇതിൽ കമ്മന, ചീരാൽ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു യുവാക്കളുടെ പൂർണ സന്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞില്ല. കമ്മന സ്വദേശിയായ യുവാവിൽ മേയ് 10നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ജീവനക്കാർ കിണഞ്ഞുശ്രമിച്ചിട്ടും യുവാവ് സന്പർക്കവിവരം തുറന്നുപറഞ്ഞില്ല. പിന്നീട് പിപിഇ അണിഞ്ഞു രണ്ടു പോലീസുകാർ ചോദ്യം ചെയ്തിട്ടും പ്രത്യേകഫലം ഉണ്ടായില്ല. ഒടുവിൽ മേയ് 15നാണ് യുവാവിന്റെ സന്പർക്കവിവരം ഭാഗികമായി പുറത്തുവിട്ടത്. മേയ് ഏഴിനു കോയന്പേടുനിന്നു ചീരാലിൽ എത്തിയ യുവാവിൽ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി പ്രാഥമിക സന്പർക്കമുണ്ടായി വൈറസ്…
Read More