വടകര: മാത്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം റാങ്കിനു സമ്മാനമായി ലഭിക്കുന്ന സ്വർണ മെഡൽ കോവിഡ് പ്രതിരോധത്തിന് നൽകി നാലാം ക്ലാസ് വിദ്യാർഥി മാതൃകയായി. മണിയൂർ കുറുന്തോടി യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഭഗത് തെക്കേടത്താണ് ഇത്തരമൊരു മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്. ഗണിത ശാസ്ത്ര പരിഷത്ത് ഈ വർഷം സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ഒന്നാം റാങ്കും സ്വർണ മെഡലും ഭഗത്തിനാണ്. ലോക്ക് ഡൗണിനു ശേഷം കോട്ടയത്തു നടക്കുന്ന ചടങ്ങിലാണ് അവാർഡ് ദാനം. എന്നാൽ അതുവരെ കാത്തു നിൽ്ക്കാതെ സ്വർണ മെഡലിന് തുല്യമായ സംഖ്യ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭഗത് വടകര തഹസിൽദാർ കെ.കെ.രവീന്ദ്രന് കൈമാറുകയായിരുന്നു. ഒന്നാം ക്ലാസ് മുതൽ നാലു വർഷം തുടർച്ചയായി സംസ്ഥാന തല മത്സരത്തിൽ ഈ കൊച്ചു പ്രതിഭ ആദ്യ 10 റാങ്കുകാരിൽ ഒരാളാണ്. കഴിഞ്ഞ വർഷം രണ്ടാം റാങ്ക് നേടി.…
Read MoreCategory: Kozhikode
ഗൾഫിൽ അത്യാസന്നനിലയിൽ കഴിയുന്ന മലയാളിയുടെ ഭാര്യയും കുഞ്ഞും ജീവനൊടുക്കിയനിലയിൽ; സംഭവം കോഴിക്കോട്
കോഴിക്കോട്: സൗദിയിൽ കൊയിലാണ്ടി സ്വദേശി ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഭാര്യയേയും കുഞ്ഞിനെയും താമസസ്ഥലത്ത് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യ മുപ്പതുകാരിയായ മണിപ്പൂർ സ്വദേശിനിയേയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് ഫ്ളാറ്റിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപത് വയസ് പ്രായമുള്ള മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുദിവസം മുൻപ് മൂക്ക് സംബന്ധമായ അസുഖം ചികിത്സിക്കാനാണ് ബിജു ആശുപത്രിയിൽ പോയത്. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടിൽനിന്ന് ബന്ധപ്പെട്ടപ്പോൾ മറുപടി ഉണ്ടായില്ല. തുടർന്ന് സുഹൃത്തുക്കളെ അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ ആശുപ്ത്രിയിൽ അത്യാസന്ന നിലയിലാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനിടെ ഇന്നലെയാണ് ബിജുവിന്റെ ഭാര്യയും കുഞ്ഞും ജീവനൊടുക്കിയത്.
Read Moreകണ്ണൂരിൽനിന്ന് പെൻഷൻ രേഖകൾ എത്തിച്ചു നൽകി മുക്കം ജനമൈത്രി പോലീസ്; നന്ദിയറിയിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു
മുക്കം: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായ മുക്കം ജനമൈത്രി പോലീസിനെ അഭിനന്ദിച്ചുകൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ബാലുശ്ശേരി ഏകരൂരിൽ വാടക വീട്ടിൽ താമസിക്കുന്ന റീനയാണ് തന്റെ കുടുംബത്തിന് കണ്ണൂരിൽ നിന്ന് രേഖകൾ എത്തിച്ചു നൽകിയ പോലീസിന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് എഴുതിയത്. റീനയുടെ അമ്മയുടെ പെൻഷൻ ലഭിക്കാൻ ആവശ്യമായ രേഖകളാണ് പൊലിസ് എത്തിച്ചു നൽകിയത്. പോസ്റ്റ് ഇങ്ങനെ; ‘എന്റെ സ്വന്തം വീട് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലെ എടന്നൂരാണ്. എൻറെ അമ്മ അവിടെയായിരുന്നു താമസം. ശാരീരിക അവശത മൂലം എൻറെ വീട്ടിലേക്ക് വന്നിരുന്നു. അപ്പോഴേക്കും കൊറോണ വ്യാപനത്തോടെ ലോക്ക് ഡൗണ്‍ മൂലം കേരളം നിശ്ചലമായ സമയം. ഇതോടെ കണ്ണൂരിലേക്ക് അമ്മക്ക് തിരിച്ചു പോകാൻ പറ്റാതെ വന്നു. ഈ സമയം സാന്പത്തികമായി തകർന്ന ഞങ്ങളെ സന്നദ്ധ സംഘടനകളും മറ്റും അരിയും കിറ്റും നൽകി…
Read Moreവിലനിലവാര പട്ടികയ്ക്ക് പുല്ലുവില; ങ്ങള് കളക്ടറുടെ അടുത്തൂന്ന് വാങ്ങിക്കോളീ… തണ്ട്കാണിച്ച് കോഴിക്കോട്ടെ വ്യാപാരികൾ
കോഴിക്കോട്: വ്യാപാരികളുടെ പകൽകൊള്ള തടയുന്നതിന് ജില്ലാ ഭരണകൂടം പുറത്തിറക്കുന്ന വിലനിലവാര പട്ടികയോട് മിക്ക വ്യാപാരികൾക്കും പല്ലുവില. പച്ചക്കറി, പഴം, പലചരക്ക് , മത്സ്യം, ഇറച്ചി എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക ഇടയ്ക്കിടെ പുറത്തിറക്കുന്നുണ്ടെങ്കിലും ആ വിലയ്ക്ക് പലതും ലഭ്യമാകുന്നില്ല. ഇറച്ചിക്കും മത്സ്യത്തിനുമാണ് തീവില ഈടാക്കുന്നത്. ജില്ലാ കളക്ടർ പുറത്തിറക്കിയ വിലനിലവാരപട്ടികയെക്കുറിച്ച് ചൂണ്ടിക്കാണിച്ചാൽ, “ങ്ങള് കളക്ടറുടെ അടുത്തൂന്ന് വാങ്ങിക്കോളീ ….’ എന്നാണ് ചില ഇറച്ചി- മത്സ്യ വ്യാപാരികൾ നൽകുന്ന മറുപടി. കോഴിയിറച്ചി കിലോയ്ക്ക് 180, എല്ലില്ലാത്ത പോത്തിറച്ചി 300, അയല- 240 തുടങ്ങിയാണ് ജില്ലാ കളക്ടർ ഇന്നലെ പുറത്തിറക്കിയ വിലനിലവാരം. പക്ഷെ ഒരു കിലോ കോഴിയിറച്ചിക്ക് 220 രൂപയും അയലക്ക് 400 ഉം, പോത്തിറച്ചിക്ക് 330 രൂപയുമാണ് വാങ്ങുന്നത്. മൊത്തവിലനിലവാരം പരിശോധിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിലനിലവാര പട്ടിക പുറത്തിറക്കുന്നത്. ജില്ലാ കലക്ടർക്ക് അതിനുള്ള അധികാരവുമുണ്ട്. ലോക്ഡൗൺ പ്രമാണിച്ച്…
Read Moreകമ്മനയിലെ കോവിഡ് ബാധിതനു നിരവധിപേരുമായി സമ്പര്‍ക്കം; പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പി ഓഫീസിലും എത്തി; റൂട്ട് മാപ്പ് തയാറാക്കുന്നതു വൈകാൻ കാരണം…
കൽപ്പറ്റ: മേയ് 19നു കോവിഡ്-19 സ്ഥിരീകരിച്ച മാനന്തവാടി കമ്മനയിലെ 20കാരനു നിരവധിയാളുകളുമായി സന്പർക്കം. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട റൂട്ട് മാപ്പാണ് ഇതിലേക്കു വിരൽചൂണ്ടുന്നത്. കേസുമായി ബന്ധപ്പെട്ടു ഏപ്രിൽ 24നും 28നും മാനന്തവാടി പോലീസ് സ്റ്റേഷനിലും മെയ് രണ്ടിനു മാനന്തവാടി ഡിവൈഎസ്പി ഓഫീസിലും യുവാവ് എത്തിയതായി റൂട്ട്മാപ്പ് വ്യക്തമാക്കുന്നു. യുവാവുമായുള്ള സന്പർക്കമാണ് മാനന്തവാടി സ്റ്റേഷനിലെ മൂന്നു പോലീസുകാർക്കു കൊറോണ വൈറസ് ബാധയേൽക്കാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. മേയ് 10നു രോഗം സ്ഥിരികരിച്ചെങ്കിലും നാലു ദിവസങ്ങൾക്കു ശേഷമാണ് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കാൻ ആരോഗ്യവകുപ്പിനായത്. യുവാവിന്റെ നിസഹകരണമാണ് റൂട്ട് മാപ്പ് തയാറാക്കുന്നതു വൈകാൻ കാരണമായത്. പിപിഇ ധരിച്ചു രണ്ടു പോലീസുകാർ ചോദ്യം ചെയ്തിട്ടും ലഹരിക്കച്ചവടക്കാരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാവ് സന്പർക്കവിവരം പൂർണമായി വെളിപ്പെടുത്താൻ തയാറായില്ല. ഇതിനകം നൽകിയ വിവരം അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് തയാറാക്കിയത്. ഇതു അപൂർണമാണെന്ന അഭിപ്രായം…
Read Moreകേരളത്തില്‍ നിന്ന് ഓഡിഷയിലേക്ക് സൈക്കിളില്‍; അഞ്ച് അതിഥി തൊഴിലാളികളെ പോലിസ് പിടികൂടി തിരിച്ചയച്ചു
അങ്ങാടിപ്പുറം: വളാഞ്ചേരിയിൽ നിന്നും സൈക്കിളിൽ ഒഡീഷയിലേക്ക് പുറപ്പെട്ട അഞ്ചംഗ അതിഥി തൊഴിലാളികളെ അങ്ങാടിപ്പുറത്ത് വച്ച് പെരിന്തൽമണ്ണ പോലീസ് പിടികൂടി തിരിച്ചയച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് നാലു സൈക്കിളുകളിലായി അഞ്ചുപേരടങ്ങുന്ന സംഘം വളാഞ്ചേരിയിൽ നിന്നും പുറപ്പെട്ടത്. സൈക്കിളിൾ കെട്ടിവച്ച ബാഗുകളുമായി കിലോമീറ്ററുകൾ താണ്ടി വരുന്നതിനിടയ്ക്കാണ് അങ്ങാടിപ്പുറം മേൽപ്പാലം പരിസരത്തു വെച്ചു പെരിന്തൽമണ്ണ വനിതാ എസ്ഐ രമാദേവിയും സംഘവും പിടികൂടിയത്. വളാഞ്ചേരിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു ഇവരെല്ലാവരും. ലോക്ക് ഡൗണ്‍ മൂലം ഹോട്ടൽ പൂട്ടിയതോടെ പണിയില്ലാതെ റൂമിൽ കഴിയുന്പോഴാണ് വീട്ടുടമയുടെ നിർദേശ പ്രകാരം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയത്. എന്നാൽ തങ്ങൾക്ക് പോകാൻ താത്പര്യമില്ലായിരുന്നുവെന്നും കയറി കിടക്കാൻ ഇടമില്ലാത്തതിനാലാണ് ഞങ്ങൾ സൈക്കിളുമെടുത്ത് നാട്ടിലേക്ക് പോകാൻ ഇറങ്ങിതെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് വീട്ടുടമയ്ക്ക് ഫോണ്‍ ചെയ്ത് താക്കീത് നൽകിയ പോലിസ് ഇവരോട് താമസസ്ഥലത്തേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു. പോലീസിന്റെ നിർദേശ…
Read Moreകുന്ദമംഗലത്ത് വർക്ഷോപ്പിൽ വൻ അഗ്നിബാധ; 12 ബെൻസ് കാറുകൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
‘മുക്കം: വയനാട് ദേശീയപാതയിൽ കുന്ദമംഗലത്തിനടുത്ത് കാർ വർക് ഷോപ്പിൽ വൻ അഗ്നിബാധ. ബെൻസ് കാറുകളുടെ വർക് ഷോപ്പായ എമിറേറ്റ്സ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ആണ് തീ അളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും വെള്ളിമാടുക്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള പത്തു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെൻസ് കാറുകൾ ആണ് പ്രധാനമായും ഇവിടെ റിപ്പയർ ചെയ്തിരുന്നത്. പന്ത്രണ്ടോളം കാറുകൾ കത്തി നശിച്ചു. ജോഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വർക്ക് ഷോപ്പ്. ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തിന് കാരണം എന്നാണ് സൂചന.
Read Moreകുവൈറ്റ്, ജിദ്ദ വിമാനങ്ങളില്‍ എത്തിയത് 347 പ്രവാസികള്‍; 19 പേരെ ആശുപത്രികളിലേക്ക് മാറ്റി
കോഴിക്കോട്: പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കരിപ്പൂരിലെത്തിയ കുവൈറ്റ്- കോഴിക്കോട്, ജിദ്ദ- കോഴിക്കോട് പ്രത്യേക വിമാനങ്ങളില്‍ നാടണഞ്ഞത് ആകെ 347 പ്രവാസികള്‍. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ 19 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലായാണ് വിവിധ ജില്ലകളില്‍ നിന്നുള്ളവരെ പ്രവേശിപ്പിച്ചത്. കോഴിക്കോട് ജില്ലക്കാരായ 107 പേരാണ് രണ്ട് വിമാനങ്ങളിലുമായി എത്തിയത്. കുവൈത്തില്‍ നിന്ന് 84 ഉം ജിദ്ദയില്‍ നിന്ന് 23 ഉം കോഴികോട് ജില്ലക്കാരാണ് എത്തിയത്. ഇവരില്‍ കുവൈത്തില്‍ നിന്നെത്തിയ നാലും ജിദ്ദയില്‍ നിന്നെത്തിയ ഒരാളും അടക്കം അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 384 നമ്പര്‍ വിമാനത്തില്‍ 12 ജില്ലകളില്‍ നിന്നായി 111 പുരുഷന്മാരും 81 സ്ത്രീകളുമടക്കം 192 പേരാണ് തിരിച്ചെത്തിത്. ഇവരില്‍…
Read Moreപൊതുരംഗത്തെ സ്ത്രീകൾക്കു നേരേ സൈബറാക്രമണം; പ്രതിഷേധം ഉയരണമെന്ന് കെ.കെ. രമ
വടകര: കോവിഡ് കാലത്തെ രാഷ്ട്രീയ സംവാദ മണ്ഡലത്തിലും സ്ത്രീവിരുദ്ധമായ, ആണത്ത രാഷ്ട്രീയത്തിന്റെ അക്രമ മനോഭാവങ്ങൾ അഴിഞ്ഞാടുകയാണെന്ന് ആക്ഷേപം. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്ന് ആർഎംപിഐ നേതാവ് കെ.കെ. രമ പറഞ്ഞു. കഴിഞ്ഞ ദിവസം ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ ടെലിവിഷൻ ചർച്ച എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്തു വന്നതു മുതൽ സ്ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും വലിയ പരിഹാസത്തിനാണവർ പാത്രമായത്. സാധാരണ പ്രവർത്തകരോ മുഖമില്ലാത്ത ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളോ അല്ല, ഇടതുമുന്നണിയുടെ കണ്‍വീനർ തന്നെ അവരെ അധിക്ഷേപിച്ചത് കേരളം കണ്ടു. ഇടതുപക്ഷത്തിന്റെ കോട്ട എന്ന നിലയിൽ നിന്ന് ആലത്തൂരിൽ അവർ നേടിയ വിജയം സിപിഎമ്മുകാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതിന്റെ കൂടി ഫലമാണ് വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തുള്ള ഈ പ്രചാരണം. ഇന്നലെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി…
Read Moreഅജ്ഞാതന്റെ സാന്നിധ്യം, വേട്ടേക്കോടും മണ്ണുപ്പാടത്തും ജനങ്ങൾ ഭീതിയിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് വെട്ടേക്കോടും മണ്ണുപ്പാടത്തും അജ്ഞാതന്റെ സാന്നിധ്യത്തെ തുടർന്ന് ജനം ഭീതിയിൽ. ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി പോലീസ്. ചൊവ്വാഴ് രാത്രി 7.15 ഓടെ എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടിപറന്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. അടുക്കളയിലേക്ക് ഇറങ്ങുന്നതിനിടയിൽ മാസ്ക് ധരിച്ച് എത്തിയ ഒരാൾ യുവതിയെ പുറത്തേക്ക് വലിച്ച് ഇഴച്ച് കൊണ്ടുപോയി വാതിൽ പുറമെ നിന്ന് പൂട്ടി. ഇതിനിടയിൽ മറഞ്ഞിരുന്ന ഒരാൾ കൂടി രംഗത്ത് വന്നു. കത്തി ഉപയോഗിച്ച് ഇവരുടെ മാല പൊട്ടിച്ചെങ്കിലും ബഹളം വെച്ചതോടെ രണ്ടാളും മതിൽ ചാടി രക്ഷപ്പെട്ട് ബൈക്കിൽ കടന്നതായാണ് പറയുന്നത്. നിലന്പൂർ സിഐയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി പരിശോധന നടത്തി. രാത്രി 11.30 തോടെ മണ്ണൂപ്പാടത്തെ പരിക്കത്തു പറന്പിൽ ശാന്തകുമാരിയുടെ വീട്ടിലെ അടുക്കളയോടെ ചേർന്ന് ജനലിൽ കൈ കൊണ്ട് തട്ടുന്ന ഒച്ച കേട്ട് വീട്ടുകാർ നോക്കിയെങ്കിലും ആളെ…
Read More