കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്. റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്. നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി…
Read MoreCategory: Kozhikode
കെപിസിസി പുനഃസംഘടന; ‘തെരഞ്ഞെടുപ്പാണു മുമ്പിലെന്ന് ഓര്‍ക്കണം’; കോണ്‍ഗ്രസിനു ലീഗിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു കോണ്ഗ്രസിനുള്ളിലുയര്ന്നിരിക്കുന്ന വിവാദങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. ഇങ്ങനെ പോയാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പരസ്യപ്രതികരണം നടത്തിയത് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് ഓർമിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പി.എം.എ. സലാം നല്കിയ മുന്നറിയിപ്പ്. കെപിസിസി അധ്യക്ഷ പദവിയില്‍നിന്നു മാറ്റപ്പെട്ട കെ. സുധാകരന്റെ അതൃപ്തിയും കെപിസിസി പുനഃസംഘടനയില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം. യുഡിഎഫിനെ ഭദ്രമാക്കാന്‍ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓര്‍ക്കണം. അത് ലീഗ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്. അക്കാര്യം എല്ലാ പാര്‍ട്ടികളെയും ഓര്‍മിപ്പിക്കുകയാണ്. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.
Read Moreമലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാന്‍ അന്‍പതംഗ സ്പെഷൽ ടീം; കുങ്കിയാനകളെ സ്ഥലത്തെത്തിച്ച
കോഴിക്കോട്: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ റാപിഡ് റെസ്പോണ്‍സ് ടീമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം സിദ്ധിച്ച കുങ്കിയാനകളെ വയനാട് മുത്തങ്ങയില്‍നിന്നു സ്ഥലത്തെത്തിച്ചിട്ടുണ്ട്. കടുവയെ നിരീക്ഷിക്കാനായി ഇന്നലെ ഈ പ്രദേശത്ത് 50 കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് ഓപറേഷന് നടത്താനാണ് തീരുമാനം. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ അടക്കാക്കുണ്ട് പാറശേരിമലയില് റാവുത്തന്‍ കാട്ടില്‍ വച്ച് കല്ലാമൂല സ്വദേശി കളപ്പറമ്പന്‍ അബ്ദുള്‍ ഗഫൂറി(44)നെ കടുവ കടിച്ചു കൊന്നത്. ടാപ്പിംഗിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ ഏതാനും ഭാഗങ്ങള്‍ കടുവ…
Read Moreസംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു; പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിൽ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ. വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൂനെയിലെ ലാബിലേക്ക് സ്രവ സാമ്പിള്‍ അയച്ചു. ഈ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Read Moreഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; റിട്ട. എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കില്ല
കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചു വകുപ്പുതല നടപടികള്‍ക്കിരയായ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിച്ചു. കണ്ണൂര്‍ സിറ്റി പോലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ ജോലി ചെയ്തിരുന്ന ഗ്രേഡ് എഎസ്ഐ മനോജ്കുമാറിനെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ചത് 1958ലെ കേരള പോലീസ് ചട്ടപ്രകാരം. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട മനോജ്കുമാറിനെ അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം കുറ്റവിമുക്തനാക്കി സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. 2024 മേയില്‍ മനോജ്കുമാര്‍ സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. അതിനിടയില്‍, മനോജ്കുമാറിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ ചില കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ നോട്ടീസ് നല്‍കിയത്. മനോജ്കുമാറിന്റെ കോള്‍ ഡീറ്റെല്‍സ് റിക്കാഡ് (സിഡിആര്‍) അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വാഹന ഉടമയുടെ ബന്ധുവായ ആരിഫ് എന്നയാളെ കൂട്ടിയാണ് പോലീസ് സംഘം രത്നഗരിയിലേക്കു പോയത്. ആരിഫ് മുഖാന്തിരം വിവരം ചോര്ന്നുവോയെന്നത് അന്വേഷണ…
Read Moreഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും; മോദിക്ക് യോഗി പോലും ഇത്ര മാച്ച് ആകില്ലെന്ന് കെ. മുരളീധരന്
കോഴിക്കോട്: വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരം നല്‍കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താനില്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷമായേനെ എന്ന് പ്രസംഗിക്കാം. മുഖ്യമന്ത്രി പിണറായി വിജയന് താനില്ലെങ്കിൽ കേരളം ഉണ്ടാക്കാൻ പരശുരാമൻ വീണ്ടും മഴു ഏറിയണമെന്ന് പറയാം. എതിർ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreവിദ്യാര്‍ഥി സംഘര്‍ഷം മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചത് കൊലയിലെത്തി; അന്വേഷണം കൂടുതല്‍ പേരിലേക്ക്
കോഴിക്കോട്: കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം. നിലവില്‍ പിതാവും മകനും ഉള്‍പ്പെടെ പത്ത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കോളജിലെ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ സംഘം ചേര്‍ന്നു മര്ദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണു പരാതി. മായനാട് സ്വദേശിയായ സൂരജാണ് (20) കൊല്ലപ്പെട്ടത്.ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പാലക്കോട്ട് വയല്‍ തിരുത്തിക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച അര്‍ധരാത്രി യുവാക്കള്‍ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തിലാണ് സൂരജ് മരിച്ചത്. പാലക്കോട്ടുവയല്‍ സ്വദേശി മനോജ് (49), ഇയാളുടെ മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19) എന്നിവര്‍ക്കു പുറമെ അനന്തു കൃഷ്ണ (20), അശ്വിന് ശങ്കര്‍ (18), യദുകൃഷ്ണ (20),…
Read Moreപോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി. 17കാരിയെയും മൂന്ന് വയസുള്ള കുഞ്ഞിനെയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി കുഞ്ഞുമായി സംരക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയതെന്നാണ് പോലീസ് പറയുന്നത്. വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസമാണ് ഇരുവരെയും നഗരത്തിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നാലെ ഇന്നലെ രാത്രിയോടെ കാണാതാവുകയായിരുന്നു.
Read Moreപഞ്ചാബ് പിസിസി അധ്യക്ഷന്‍ ഇഡി റെയ്ഡില്‍ കുരുങ്ങി; വഖഫ് പ്രതിഷേധത്തില്‍ പങ്കെടുക്കാനായില്ല
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരേ മുസ് ലിം ലീഗ് ഇന്നലെ വൈകുന്നേരം കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിലെ മുഖ്യാതിഥിയായി പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ഇഡി റെയ്ഡില്‍ കുടുങ്ങിയതിനാൽ പരിപാടിയില്‍ പങ്കെടുക്കാനായില്ല. ബംഗളൂരു വഴി കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഇന്നലെ രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിക്കുകയും വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിക്കുകയും ചെയ്തതോടെ യാത്ര റദ്ദാക്കേണ്ടിവരികയാ യിരുന്നു. പകരം കര്‍ണാടക റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, തെലുങ്കാന വനിതാ ശിശുക്ഷേമ വികസനമന്ത്രി ദന്‍സാരി അനസൂയ സീതക്ക എന്നിവരാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. മുസ്് ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്തത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത…
Read Moreബസ് ജീവനക്കാര്‍ക്കുനേരേ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; വ്ലോഗര്‍ തൊപ്പിയെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ബസ് ജീവനക്കാര്‍ക്കുനേരേ തോക്ക് ചൂണ്ടിയതിനു “തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന വ്ലോഗര്‍ മുഹമ്മദ് നിഹാലിനെയും രണ്ടുപേരെയും വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാര്‍ക്കു പരാതി ഇല്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. വടകരയില്‍ ഇന്നലെ വെെകിട്ടായിരുന്നു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണ് ചൂണ്ടിയത്. വടകരനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇയാള്‍. ശരത് എസ്. നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരും മുഹമ്മദ് നിഹാലിന്റെ ഒപ്പമുണ്ടായിരുന്നു. കൈനാട്ടിയിലാണ് ബസ് ജീവനക്കാരും നിഹാലും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സ്വകാര്യബസിനെ ഇവര്‍ പിന്തുടരുകയും വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് വീണ്ടും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ എയര്‍പിസ്റ്റള്‍ ചൂണ്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ രക്ഷപ്പെടാന്ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസില്‍ അറിയിച്ചു. പരാതി ഇല്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതോടെ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
Read More