ഇരിട്ടി: ഓൺലൈനിൽ ലാപ്ടോപ്പ് ഓഡർ ചെയ്ത കീഴ്പള്ളി സ്വദേശിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടു. 2,40,000 രൂപ വിലവരുന്ന ലാപ്ടോപ്പിനായി ക്വിക്കർ.കോം -ൽ അന്വേഷണം നടത്തിയ കീഴ്പ്പള്ളി സ്വദേശിക്കാണ് 2,00,299 രൂപ നഷ്ടമായത്. മേയ് നാലിനാണ് ലാപ്ടോപ്പിനായി സൈറ്റിൽ അന്വേഷണം നടത്തിയത്. അന്നുതന്നെ ഡീലർ എന്ന് അവകാശപ്പെടുന്ന കാർത്തിക് എന്നയാൾ പരാതിക്കാരനെ ബന്ധപ്പെട്ടു. 2,40,000 വിലവരുന്ന ലാപ്ടോപ്പ് 18,000 രൂപയ്ക്ക് നൽകാമെന്നായിരുന്നു ഓഫർ. മുഴുവൻ തുകയും അടച്ച് ലാപ്ടോപ്പ് ലഭിച്ച ശേഷം 18,000 കിഴിച്ചുള്ള തുക തിരിച്ചുനൽകുമെന്നായിരുന്നു വ്യവസ്ഥ. തുടർന്ന് പ്രീ ബുക്കിംഗിന് 6000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അക്കൗണ്ടന്റ് സ്നേഹ എന്ന യുവതി ഫോണിൽ ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി 2,00,299 രുപ ഗൂഗിൾ പേ വഴിയും അക്കൗണ്ട് ട്രാൻസ്ഫർ ആയും കൈപ്പറ്റുകയായിരുന്നു. ലാപ്ടോപ്പ് കേരളത്തിൽ വായാട്ടുപറമ്പ് എത്തിയിട്ടുണ്ടെന്നും ഉടൻ ഡെലിവറി ലഭിക്കുമെന്നും ഡെലിവറി ബോയ്…
Read MoreCategory: Kozhikode
നിലമ്പൂര്‍: മല്‍സരിക്കേണ്ടെന്ന ബിജെപി തീരുമാനത്തെ പരിഹസിച്ച് സന്ദീപ് വാര്യര്‍
കോഴിക്കോട്: വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ 17,500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത്? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം താഴോട്ടാണ് എന്ന സത്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് ഭേദഗതി ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയാലും 2024 ൽ നേടിയ 17,500 വോട്ട്…
Read Moreറേഷന്‍ കരാറുകാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു ധനവകപ്പ്; സമരം അവസാനിച്ചു
കോഴിക്കോട്: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പടി വിതരണം നടത്തുന്ന കരാറുകാര്‍ക്ക് കുടിശിക നല്കാന് 50 കോടി രൂപ ധനവകപ്പ് അനുവദിച്ചു. ഇതോടെ കഴിഞ്ഞ 12 മുതല്‍ നടത്തി വന്ന സമരത്തിനു വിരാമമായി. വിതരണം അവസാനിപ്പിക്കാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ധനകാര്യ വകുപ്പ് തുക അനുവദിച്ചത്. കരാറുകാര്‍ക്ക് നാല് മാസത്തെ കരാര്‍ തുകയും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത തുകയില്‍നിന്ന് പ്രതിമാസം10 ശതമാനം തടഞ്ഞുവച്ചതും ഉള്‍പ്പെടെ 90 കോടി രൂപ നല്‍കാനുണ്ട്. ഇതിനെ തുടര്‍ന്നാണ് റേഷന്‍ വാതില്‍പടി കരാറുകാര്‍ സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് തീർന്നിരുന്നു. സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് കരാറുകാരുടെ സമരം മൂലം റേഷന്‍ മുടങ്ങുന്ന ദുരവസ്ഥയ്ക്ക് ജനങ്ങള്‍ വിധേയമാകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഭക്ഷ്യമന്ത്രിയും ഇടപെടണമെന്ന് ഓള് കേരളാ റേഷന്‍…
Read Moreവടക്കൻ ജില്ലകളിലെ രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ നിർത്തുന്നു; പുനഃപരിശോധിക്കണമെന്ന് എംഎല്‍എമാർ
കോഴിക്കോട്: കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും റെയില്‍വേ നിര്‍ത്തലാക്കുന്നു. 26ന് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇതുസംബന്ധിച്ച് പാലക്കാട് ഡിവിഷന് സീനിയര്‍ കമേഴ്സ്യല്‍ മാനേജരുടെ ഉത്തരവ് പുറത്തിറങ്ങി. റെയില്‍വേയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും രംഗത്തെത്തി. വെള്ളറക്കാട് വിഷയത്തില്‍ ഇന്നു സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.60 വര്‍ഷം മുന്‍പ് കേളപ്പജി മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് വെള്ളറക്കാട് സ്റ്റേഷന്. മലബാറില്‍ രണ്ടു സ്റ്റേഷനുകളാണ് നിര്‍ത്തലാക്കുന്നത്. വെള്ളറക്കാടിനു പുറമേ കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്റ്റേഷനും നിര്‍ത്തലാക്കുന്നുണ്ട്. വെള്ളറക്കാട് സ്റ്റേഷനില്‍ കോവിഡിനു മുമ്പ് എട്ടു ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്നു. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ -കണ്ണൂര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയതോടെയാണ് വരുമാനം കുറഞ്ഞത്. പ്രതിമാസം നൂറിലധികം സീസണ് ടിക്കറ്റുകള്‍ ഇവിടെ നിന്ന് വില്‍പ്പന നടത്തിയിരുന്നു. കോവിഡ് കാലത്ത് നിര്‍ത്തിലാക്കിയ ട്രെയിനുകള്‍ പിന്നീട് ആരംഭിച്ചില്ല. ആദര്‍ശ്…
Read Moreമുത്തങ്ങയില്‍ മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കല്‍പ്പറ്റ: മിനി ലോറിയില്‍ കടത്തുകയായിരുന്ന 3,495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ മാനന്തവാടി വാളാട് നൊട്ടന്‍ സഫീറിനെ(36)കസ്റ്റഡിയിലെടുത്തു. 133 പ്ലാസ്റ്റിക് ചാക്കിലും 50 ചണച്ചാക്കിലുമായിരുന്നു പുകയില ഉത്പന്നങ്ങള്‍. ഓരോ പ്ലാസ്റ്റിക് ചാക്കിലും 15 -ഉം ചണച്ചാക്കില്‍ 30 -ഉം കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്. 40 ചാക്ക് ബിയര്‍ വേസ്റ്റായിരുന്നു കവറിംഗ് ലോഡ്. ലോറിയില്‍ കാലത്തീറ്റയാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എം. സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്. ജിനോഷ്, സി.ഡി. സാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.ബി. അനീഷ്, പി. വിപിന്‍, പി.എന്‍. ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘം പന്തികേടുതോന്നി കവറിംഗ് ലോഡ് മാറ്റി നോക്കിയപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
Read Moreദേശീയപാത തകര്‍ച്ച: ആശങ്ക തീർക്കാന്‍ വിശദ പരിശോധന
മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി അധികൃതരിൽനിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതേസമയം കാലവര്‍ഷം ശക്തിയാകുന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ റോഡുകളില്‍ തകര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും ദേശീയപാത അഥോറിറ്റി തള്ളുന്നില്ല. റോഡ് നിര്‍മാണ മേഖലയിലെ വിദഗ്ധരുടെ സംഘം ഇത്തരം സ്ഥലങ്ങള്‍ പരിശോധിക്കും. വയല്‍ പ്രദേശങ്ങളില്‍നിന്നും ഏറെ മണ്ണിട്ട് ഉയര്‍ത്തി നിര്‍മിച്ച ഭാഗങ്ങളിലായിരിക്കും വിശദമായ പരിശോധന നടത്തുക. അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എൻഎച്ച്എഐ അപകടത്തെക്കുറിച്ച് വിശദീകരണം നൽകി. മഴയെത്തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ്…
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreഅന്‍വറിനെയും പാര്‍ട്ടിയെയും ആര്‍എംപി മാതൃകയില്‍ സഹകരിപ്പിക്കും ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി
കോഴിക്കോട്: സിപിഎമ്മുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവച്ച പി.വി. അന്‍വര്‍ എംഎല്‍എയെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ യുഡിഎഫിന് പുറത്തുനിന്നു പിന്തുണ നല്കുന്ന രീതിയില്‍ സഹകരിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആര്‍എംപി മാതൃകയിലായിരിക്കും പുറത്തുനിന്നുള്ള പിന്തുണ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കില്ലെന്ന കാര്യം കേരള നേതൃത്വം പി.വി. അന്‍വറിനെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ പുറത്തുനിന്ന് സഹകരണമാകാം. സര്‍ക്കാരിനെതിരായ പോരാട്ടത്തിലും വരുന്ന തെരഞ്ഞെടുപ്പിലും പി.വി. അന്‍വറുമായി പൂര്‍ണമായി സഹകരിക്കും.ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചര്‍ച്ച നടത്തിയത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകാന്‍ തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസം അന്‍വര്‍…
Read Moreനരഭോജി കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ കാമറകള്‍; കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും
കോഴിക്കോട്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട്ടില്‍ ഒരാളുടെ ജീവനെടുത്ത കടുവയെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി. ഡ്രോണ്‍ കാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം ഉറപ്പിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. സ്ഥലം തിരിച്ചറിഞ്ഞാല്‍ കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും. ഇതിനായി മുത്തങ്ങയിലെ കുഞ്ചു, കോന്നിയിലെ സുരേന്ദ്രന് എന്നീ ആനകളെ സ്ഥത്തെത്തിച്ചിട്ടുണ്ട്. പാലക്കാട് വൈല്‍ഡ്ലൈഫ് വാര്ഡന് ഉമാ കമല്ഹാറിന്റെ നേതൃത്വത്തില്‍ ഡോ. അരുണ്‍സക്കറിയയുടെ കീഴില്‍ കടുവയെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് തീരുമാനം. 50 കാമറകൾ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് രണ്ടു മയക്കുവെടിവിദഗ്ധൻമാരടങ്ങുന്ന 60 അംഗങ്ങളാണ് റാവുത്തൻ കാട്ടിൽ കടുവക്കായി തെരച്ചിൽ നടത്തുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടതല്ലാതെ മറ്റു സൂചനയൊന്നും ലഭിച്ചിട്ടില്ല. കെണി കൂടിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. തെരച്ചിൽ സംഘത്തിൽ നിന്ന് കടുവയെ ലേക്കേറ്റ് ചെയ്തതായുള്ള വിവരം ലഭിച്ചാലുടൻ പുറപ്പെടാൻ തയാറായി ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഉമ, നിലന്പൂർ സൗത്ത് ഡിഎഫ്ഒ…
Read Moreവയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകര്‍ന്ന് മകള്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് അമ്മ
കോഴിക്കോട്: വയനാട്ടില്‍ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ.തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന മരത്തടികള്‍ കൊണ്ടുനിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകന്നുവീണാണ് നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ (24) മരിച്ചത്. അവളുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോയെന്നും എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചുതെ ന്നും ജെസീല ചോദിക്കുന്നു. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. അവര്‍ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാന്‍ കൊടുക്കാന്‍ പാടില്ലല്ലോ -ജെസീല പറയുന്നു.യാത്ര പോയശേഷം മകൾ മൂന്ന് തവണ സംസാരിച്ചിരുന്നതായി ജെസീല അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച്…
Read More