മ​ല​പ്പു​റം ജി​ല്ല​യി​ൽ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ഇ​ല്ല; കോ​ഴിക്കോട്ട് 155 പേ​ര്‍ കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട് സ്പോ​ട്ട് പ​ട്ടി​ക​യി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളെ കൂ​ടി ഒ​ഴി​വാ​ക്കി. മാ​റ​ഞ്ചേ​രി, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​നി ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ല്ല. കോ​വി​ഡ് ബാ​ധി​ത​ർ നി​ല​വി​ൽ ജി​ല്ല​യി​ലി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണി​ത്. കോ​വി​ഡ് ബാ​ധി​ത​രും ഹോ​ട്ട് സ്പോ​ട്ടു​ക​ളും ഇ​ല്ലെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും ആ​രോ​ഗ്യ ജാ​ഗ്ര​ത ഒ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗ വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഇ​പ്പോ​ഴും ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ തി​രി​ച്ചെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ എ​ല്ലാ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ന​ൽ​കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴിക്കോട്ട്…

Read More

ഒ​രേ സ​മ​യം പ്രവർത്തിക്കുന്നത് 22 മോട്ടറുകൾ;ഉ​റ​വ വ​റ്റാ​ത്ത കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വി​ട​മാ​യി ക​ക്കാ​ടി​ലെ പൊ​തുകി​ണ​ർ

മു​ക്കം: ക​ക്കാ​ട് ത​ല​ക്കു​ളം ഭാ​ഗ​ത്തെ നാ​ൽ​പ്പ​ത്തി​യ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൊ​തു​കി​ണ​ർ ഉ​റ​വ വ​റ്റാ​ത്ത കാ​രു​ണ്യ​ത്തി​ന്‍റെ നേ​ർ ചി​ത്ര​മാ​ണ്. 2006 ൽ ​കാ​ര​ന്തൂ​ർ മ​ർ​ക്ക​സി​ന്‍റെ കീ​ഴി​ലു​ള്ള റി​ലീ​ഫ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ണ​ർ നി​ർ​മി​ച്ചി​രു​ന്ന​ത്.​തു​ട​ക്ക​ത്തി​ൽ അ​ഞ്ചോ ആ​റോ വീ​ട്ടു​കാ​രാ​ണ് കി​ണ​റി​ൽനി​ന്നും വെ​ള്ളം ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ൽ ഇ​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ നാ​ൽ​പ്പ​ത്തി​യ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് ഈ ​പൊ​തു​കി​ണ​ർ. പ​ള്ളി​യാ​റ എ​ട​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ ഹാ​ജി​യി​ൽ നി​ന്നാ​ണ് എ​സ്‌ വൈ എ​സ് യൂ​ണി​റ്റ് ക​മ്മി​റ്റി 2006 ൽ ​സ്ഥ​ലം വി​ല​യ്ക്ക് വാ​ങ്ങി​യി​രു​ന്ന​ത്. ത​ല​ക്കു​ളം ഭാ​ഗ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. കി​ണ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ ചി​ല​വ് കാ​ര​ന്തൂ​ർ മ​ർ​ക​സ് ഏ​റ്റെ​ടു​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ ആ ​പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​വു​മാ​യി .ആ ​പ്ര​ദേ​ശ​ത്തെ ആ​ർ​ക്കും ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം കി​ണ​ർ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് എ​സ്‌വൈഎ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​രേ സ​മ​യം ഇ​രു​പ​ത്തി​ര​ണ്ട്…

Read More

കോ​ഴി​ക്കോ​ട് മേ​യ​ർ എ​വി​ടെ? മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ഡി​യോ കോൺഫറൻസിൽ “ക​ൺ​ഫ്യൂ​ഷ​ൻ’

കോ​ഴി​ക്കോ​ട്: കൃ​ഷി​സ​മൃ​ദ്ധി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫറൻ​സി​ൽ കോ​ഴി​ക്കോ​ട് മേ​യ​റെ നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ ക്ഷ​ണി​ച്ച​ത് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കി. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം സം​സാ​രി​ച്ച​തി​നു​ശേ​ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് സം​സാ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​നു​മ​തി ന​ൽ​കി. ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ക്ഷ​ണി​ച്ച മു​ഖ്യ​മ​ന്ത്രി മൂ​ന്നാ​മ​താ​യാ​ണ് കോ​ഴി​ക്കോ​ട് മേ​യ​റെ സം​സാ​രി​ക്കാ​ൻ ക്ഷ​ണി​ച്ച​ത്. “അ​ടു​ത്ത​ത് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, കോ​ഴി​ക്കോ​ട് മേ​യ​ർ’ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​ണം കേ​ട്ട് കോ​ഴി​ക്കോ​ട് ടാ​ഗോ​ർ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മേ​യ​റ​ട​ക്ക​മു​ള്ള​വ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം ചേ​രു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് ന​ട​ന്ന മു​ഖ്യ​മ​ന്തി​യു​ടെ വീ​ഡി​യോ കോ​ൺ​ഫറൻ​സ് കാ​ണാ​ൻ മേ​യ​റും കൗ​ൺ​സി​ല​ർ​മാ​രും ടാ​ഗോ​ർ ഹാ​ളി​ലെ​ത്തി​യി​രു​ന്നു. സ്ക്രീ​ൻ ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും കോ​ൺ​ഫ്ര​ൻ​സ് ന​ട​ത്താ​നു​ള്ള കാ​മ​റ ടാ​ഗോ​ർ ഹാ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ചാ​യ​ബ്രേ​ക്കി​ന് പു​റ​ത്തു​പോ​യി​രു​ന്ന മേ​യ​റെ ആ​രോ വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഓ​ടി​ക്കി​ത​ച്ച് ഹാ​ളി​ലെ സ്ക്രീ​നി​നു മു​ന്നി​ലെ​ത്തി. കോ​ഴി​ക്കോ​ട് മേ​യ​ർ തോ​ട്ട​ത്തി​ൽ…

Read More

വാ​ഹ​ന​പ​രി​ശോ​ധ​ന കു​റ​ച്ചു; ഓ​റ​ഞ്ച് സോ​ണി​ൽ​ ഇ​ള​വു​മാ​യി പോ​ലീ​സ്; കോഴിക്കോട്ട് ചെ​റു​കി​ട ടെ​ക്സ്റ്റൈ​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി

കോ​ഴി​ക്കോ​ട് : ഓ​റ​ഞ്ച് സോ​ണി​ൽ ഇ​ള​വ​നു​വ​ദി​ച്ച് സി​റ്റി​പോ​ലീ​സ്. ഓ​റ​ഞ്ച് സോ​ണി​ലാ​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഏ​താ​നും ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ള്ള​തി​നാ​ൽ ഇ​ന്ന​ലെ​വ​രെ ക​ർ​ശ​ന റോ​ഡ് പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ന്നും പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടാ​വാ​ത്ത​തും ചി​ല​രു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്നു​രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​ള​വു​ണ്ടാ​യ​ത്. പോ​ലീ​സ് പി​ക്ക​റ്റു​ക​ൾ അ​തേ​പ​ടി ഉ​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ സം​ശ​യം​തോ​ന്നു​ന്ന ചി​ല​രെ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പു​തു​താ​യി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടാ​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. അ​തേ​സ​മ​യം ജി​ല്ല​യി​ലെ ഒ​ന്നി​ല​ധി​കം നി​ല​ക​ളി​ല്ലാ​ത്ത ചെ​റു​കി​ട ടെ​ക്സ്റ്റൈ​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ഞ്ചി​ൽ താ​ഴെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ത്തോ​ടെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ മാ​ത്ര​മാ​യി​രി​ക്കും . ടെ​ക്സ്റ്റൈ​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ഴി​കെ ര​ണ്ടു നി​ല​ക​ളി​ലു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ല​യി​ൽ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്…

Read More

നമ്പർ 101; നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ സേ​വ​നം ല​ഭി​ച്ച​ത് 555 കു​ടും​ബ​ത്തി​ന്

നി​ല​ന്പൂ​ർ: ഈ ​കൊ​റോ​ണ കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സി​ൽ നി​ന്ന് മാ​യാ​തെ ആ ​ന​ന്പ​ർ ഇ​പ്പോ​ഴും നി​ല​കൊ​ള്ളു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ടോ​ൾ​ഫ്രീ ന​ന്പ​ർ 101. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 101 ലേ​ക്ക് ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഫോ​ണ്‍ പ്ര​വാ​ഹ​മാ​യി​രു​ന്നു. ഈ ​ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ജീ​വ​ൻ ര​ക്ഷാ മ​രു​ന്ന് കി​ട്ടാ​തെ പ്ര​യാ​സ​പ്പെ​ട്ട 555 വീ​ടു​ക​ളി​ലേ​ക്കാ​ണ് സേ​ന മ​രു​ന്നു​ക​ൾ എ​ത്തി​ച്ച് ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 185 രോ​ഗി​ക​ൾ​ക്കാ​ണ് ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ൾ എ​ത്തി​ച്ച് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും മ​രു​ന്നു​ക​ളെ​ത്തി​ച്ചു. സി​വി​ൽ ഡി​ഫെ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് ജി​ല്ല​ക്ക് അ​ക​ത്ത് നി​ന്നു​ള്ള മ​രു​ന്നു​ക​ൾ എ​ത്തി​ച്ച​ത്. മൊ​ത്തം 370 പേ​ർ​ക്കാ​ണ് ഇ​തി​ലൂ​ടെ ജീ​വ​ൻ ര​ക്ഷാ മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി. വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ച്ച്…

Read More

ഒമ്പതു ജി​ല്ല​ക​ളി​ലെ പ്രവാസികളുമായി ക​രി​പ്പൂ​രി​ൽ ആ​ദ്യ വി​മാ​നം ഇ​ന്ന് രാത്രി 10.30ന്

മ​ല​പ്പു​റം: പ്ര​വാ​സി​ക​ളു​മാ​യി ദു​ബാ​യി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്നു രാ​ത്രി 10.30 ന് ​ക​രി​പ്പൂ​രി​ലെ​ത്തും. മ​ല​പ്പു​റം ജി​ല്ല​യു​ൾ​പ്പെ​ടെ ഒ​ന്പ​തു ജി​ല്ല​ക​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​കു​ക. പ്ര​വാ​സി​ക​ളെ​ത്തു​ന്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ​ദു​ൾ ക​രീം, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ഇ​ന്ന​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ കെ. ​ശ്രീ​നി​വാ​സ​റാ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു​ള്ള​വ​രി​ൽ പ്ര​ത്യേ​കി​ച്ച് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ലോ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലോ അ​ത​ത് ജി​ല്ലാ അ​ധി​കൃ​ത​ർ​ക്ക് മു​ൻ​കൂ​ട്ടി വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം കൊ​ണ്ടു​പോ​കും. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന​വ​രെ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. പ്ര​ക​ട​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ ആം​ബു​ല​ൻ​സി​ൽ മ​ഞ്ചേ​രി അ​ല്ലെ​ങ്കി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ…

Read More

വയനാട്ടിലെ കോ​വി​ഡ് ബാ​ധി​ത​നാ​യ യു​വാ​വി​നു നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സമ്പര്‍ക്കം; ബൈ​ക്കി​ലും ന​ട​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്

ക​ൽ​പ്പ​റ്റ:​ മാ​ന​ന്ത​വാ​ടി എ​ട​പ്പ​ടി​യി​ലെ 20കാ​ര​നാ​യ കോ​വി​ഡ് ബാ​ധി​ത​നു നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം. ഏ​പ്രി​ൽ 27നും ​മെ​യ് ര​ണ്ടി​നും ഇ​ട​യി​ൽ യു​വാ​വ് ബൈ​ക്കി​ലും ന​ട​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട സ​ഞ്ചാ​ര​പ​ഥം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 26നു ​ചെ​ന്നൈ​യി​ൽ​നി​ന്നു മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ ലോ​റി​യി​ലെ സ​ഹാ​യി​യു​ടെ മ​ക​നാ​ണ് യു​വാ​വ്. സ​ഹാ​യി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നാ​ൽ ലോ​റി ഡ്രൈ​വ​റി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ പി​താ​വു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ യു​വാ​വ് 27നു ​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നു ബൈ​ക്കി​ൽ എ​ട​പ്പ​ടി​ലെ പ​ല​ച​ര​ക്കു​ക​ട​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്നു ക​ളി​സ്ഥ​ല​ത്തും പോ​യി​രു​ന്നു. 28നു ​രാ​വി​ലെ ബൈ​ക്കി​ൽ എ​ട​പ്പ​ടി​യി​ൽ​ത്ത​ന്നെ​യു​ള്ള മു​ത്ത​ശി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് ഇ​വി​ടെ​നി​ന്നു മാ​ന​ന്ത​വാ​ടി​യി​ലെ ഹാ​ർ​ഡ്വെ​യ​ർ ക​ട​യി​ലും തു​ട​ർ​ന്നു സി​ൻ​ഡി​ക്ക​റ്റ്, ഗ്രാ​മീ​ണ ബാ​ങ്ക് ശാ​ഖ​ക​ളി​ലും എ​ത്തി. ഉ​ച്ച​യോ​ടെ ചെ​റ്റ​പ്പാ​ല​ത്തെ പ​ന്പി​ലെ​ത്തി പെ​ട്രോ​ൾ അ​ടി​ച്ചു. ഇ​വി​ടെ​നി​ന്നു മു​ത്ത​ശി​യു​ടെ വീ​ട്ടി​ലും തു​ട​ർ​ന്നു സ്വ​ന്തം വീ​ട്ടി​ലു​മെ​ത്തി. 29, 30, മെ​യ് ഒ​ന്ന് തി​യ​തി​ക​ളി​ൽ യു​വാ​വ് വീ​ടി​നു…

Read More

കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് ചേവരമ്പലം സെന്റ്‌മേരീസ് സ്‌കൂള്‍! കോവിഡിനെതിരായ ചെയിന്‍ വീഡിയോ വൈറലാകുന്നു…

കോവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കോഴിക്കോട് ചേവരമ്പലം സെന്റ് മേരീസ് സ്‌കൂള്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പോലീസിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഒരുക്കിയ ചെയിന്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസിന്റെ നേതൃത്വത്തില്‍ അധ്യാപകരും സ്റ്റാഫ് അംഗങ്ങളും അവരവരുടെ വീട്ടില്‍ ഇരുന്ന് പ്രത്യേകം ഷൂട്ട് ചെയ്തയച്ച വീഡിയോകള്‍ കൂട്ടിയോജിപ്പിച്ച് ഒരുക്കിയ ചെയിന്‍ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

Read More

പ്ര​വാ​സി​ക​ളു​മാ​യി വി​മാ​ന​ങ്ങ​ൾ; ക​രി​പ്പൂ​രി​ൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും

കൊ​ണ്ടോ​ട്ടി:​ കോ​വി​ഡ് 19 ഭീ​തി​യെ തു​ട​ർ​ന്നു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പ്രാ​വ​സി​ക​ളു​മാ​യി നാ​ളെ മു​ത​ൽ വി​മാ​ന​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ഴു​തു​ക​ള​ട​ച്ച സൗ​ക​ര്യ​ങ്ങ​ൾ. ഓ​രോ യാ​ത്ര​ക്കാ​രെ​യും പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കാ​നും ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലി​നാ​യി മ​ല​പ്പു​റം ജി​ല്ലാ​ക​ള​ക്ട​റു​ടെ​യും പോ​ലീ​സ്,ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​ഘം ഇ​ന്നു ക​രി​പ്പൂ​രി​ലെ​ത്തും. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഉ​ന്ന​ത​രും എ​മി​ഗ്രേ​ഷ​ൻ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തും. കോ​വി​ഡ് 19 ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ പ്ര​വാ​സി​ക​ളി​ൽ ചി​ല​ർ രോ​ഗ​ബാ​ധ​യു​ള​ള​പ്പോ​ൾ ത​ന്നെ പ്ര​ദേ​ശ​ത്തി​റ​ങ്ങി ന​ട​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും. ആ​രോ​ഗ്യ, ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​കും. ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സ് അ​ട​ക്കം മ​ല​പ്പു​റം ജി​ല്ല​യി​ൽ 200 കോ​വി​ഡ് സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്കും. പ്ര​ത്യേ​ക എ​യ​ർ​ക​ണ്ടീ​ഷ​ൻ സൗ​ക​ര്യ​മ​ട​ക്കം…

Read More

പ​ഴ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളെ തി​രി​കെ​യെ​ത്തി​ച്ച് കൊ​റോ​ണക്കാ​ലം; ഇ​വി​ടെ ച​ക്ക മാ​ത്ര​മ​ല്ല പ​ന വി​ഭ​വ​ങ്ങ​ളും താ​ര​മാ​ണ്

മു​ക്കം: ശീ​ല​ങ്ങ​ൾ പ​ല​തും മാ​റു​ക​യും മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കൊ​റോ​ണാ കാ​ല​ത്ത് പു​തു​ത​ല​മു​റ പോ​ലും ത​ങ്ങ​ൾ​ക്ക് മു​ൻ​പേ ന​ട​ന്ന​വ​രു​ടെ ശീ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് ഒ​രു സം​ഭ​വം. കാ​ര​ശ്ശേ​രി ക​ള​രി​ക്ക​ണ്ടി മാ​ന്ത്ര​യി​ൽ ചെ​റൂ​ട്ടി രാ​ധ​യു​ടെ പ​റ​ന്പി​ലെ 30 വ​ർ​ഷം പ്രാ​യ​മാ​യ പ​ന ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചി​രു​ന്നു. ആ​ദ്യം പു​തി​യ ത​ല​മു​റ​യി​ലെ ആ​ളു​ക​ൾ സാ​ധ​ര​ണ ഒ​രു മ​രം മു​റി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ നോ​ക്കി​യ​പ്പോ​ൾ പ​ഴ​യ ത​ല​മു​റ​യി​ലെ രാ​ധ​മ്മ​യും ലീ​ലാ​മ്മ​യും പ​നം​പൊ​ടി​യു​ടെ പ​ണ്ട് കാ​ല​ത്തെ ക​ഥ​ക​ളും ഒൗ​ഷ​ധ ഗു​ണ​ങ്ങ​ളും വി​വ​രി​ച്ച​തോ​ടെ ന്യൂ ​ജ​ന​റേ​ഷ​ൻ ആ​ളു​ക​ളും പ​ന​ന്പൊ​ടി ശേ​ഖ​രി​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി. പ​ണ്ട് ഏ​ക​ദേ​ശം ഒ​ന്ന​ര അ​ടി നീ​ള​ത്തി​ലാ​യി​രു​ന്നു ഓ​രോ കു​ടും​ബ​വും കൊ​ണ്ട് പോ​യി​രു​ന്ന​ത്. അ​ത് കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ഴും ആ ​ശീ​ല​ത്തി​ന് മാ​റ്റം വ​രു​ത്താ​നും ഇ​വ​ർ ത​യാ​റാ​യി​ല്ല. കേ​ട്ട​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​നം​പൊ​ടി ശേ​ഖ​രി​ക്കാ​ൻ ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. പ​ണ്ടു​കാ​ല​ത്ത് സാ​ധാ​ര​ണ മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള…

Read More