കൽപ്പറ്റ: വയനാട്ടിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരിൽക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊറോണ രോഗത്തിനു ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. നേരത്തേ ജില്ലയിൽ തിരിച്ചെത്തിയ മൂന്നു പ്രവാസികളിൽ കോവിഡ്19 കണ്ടെത്തിയിരുന്നു. രോഗമുക്തി നേടിയ ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ബത്തേരി ചീരാൽ സ്വദേശിയായ 25കാരനിലും മീനങ്ങാടിയിലെ 45കാരിയിലും മാനന്തവാടി എടവക കമ്മനയിലെ 20കാരനിലുമാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.ചീരാൽ സ്വദേശി ചെന്നൈയിലെ കോയന്പേട് മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. മേയ് എഴിനു ചെന്നൈയിൽനിന്നു കാറിൽ വാളയാറിലെത്തിയ ഇദ്ദേഹം മറ്റൊരു കാറിലാണ് വയനാട് അതിർത്തിയിലെ ലക്കിടിയിൽ വന്നത്. ഇവിടെനിന്നു സഹോദരനും സുഹൃത്തും ചേർന്നു കൂട്ടിക്കൊണ്ടുവന്ന യുവാവ് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.കമ്മന സ്വദേശിയായ യുവാവിനു സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്നാണ് സൂചന. മേയ് അഞ്ചിനു രോഗം സ്ഥിരീകരിച്ച മാനന്തവാടി എടപ്പടിയിലെ യുവാവുമായി ഇദ്ദേഹത്തിനു സന്പർക്കം ഉണ്ടായതായാണ് ആരോഗ്യവകുപ്പിനു ലഭിച്ച പ്രാഥമിക വിവരം.…
Read MoreCategory: Kozhikode
അബുദാബിയിൽ നിന്നെത്തിയ പ്രവാസിക്ക് കോവിഡ് ബാധ; മലപ്പുറം ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23
മലപ്പുറം: അബുദാബിയിൽ നിന്നു കഴിഞ്ഞദിവസം നെടുന്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനു കോവിഡ് ബാധയുള്ളതായി കണ്ടെത്തി. മേയ് ഏഴിനു അബുദാബിയിൽ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ മുപ്പത്തിനാലുകാരനാണ് രോഗബാധയെന്നു മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ഇയാൾ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എടപ്പാൾ നടുവട്ടം സ്വദേശി കളമശേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ ചാപ്പനങ്ങാടി സ്വദേശി ദുബായിൽ നിന്നും നടുവട്ടം സ്വദേശി അബുദാബിയിൽ നിന്നും മേയ് ഏഴിനു തന്നെ തിരിച്ചെത്തിയവരാണ്. ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. മേയ് ഒന്പതിനു…
Read Moreമലപ്പുറം ജില്ലയിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള അതിഥിത്തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും
മലപ്പുറം: ലോക്ക് ഡൗണ് കാരണം ജില്ലയിൽ കഴിയുന്ന ഉത്തർപ്രദേശിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,150 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. തിരൂരിൽ നിന്ന് വൈകീട്ടോടെയാണ് ഇവർക്കായി ഏർപ്പെടുത്തിയ പ്രത്യേക തീവണ്ടി പുറപ്പെടുക. ജില്ലയിൽ നിന്ന് നേരത്തെ ബിഹാറിലേയ്ക്കും മധ്യപ്രദേശിലേയ്ക്കും പ്രത്യേക തീവണ്ടികളിൽ അതിഥിത്തൊഴിലാളികൾ മടങ്ങിയിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക പോലീസിന്റെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു. ഇതനുസരിച്ച് ജില്ലാ ഭരണകൂടം യാത്രാ അനുമതി നൽകി. തിരൂർ താലൂക്കിൽ നിന്ന് 300, പെരിന്തൽമണ്ണ താലൂക്കിൽ നിന്ന് 150, കൊണ്ടോട്ടി താലൂക്കിൽ നിന്ന് 300, തിരൂരങ്ങാടി താലൂക്കിൽ നിന്ന് 400 പേരുമാണ് തിരിച്ചു പോകുന്നത്. വിവിധ ക്യാന്പുകളിൽ കഴിയുന്ന തൊഴിലാളികളെ രാവിലെ ഏഴ് മണിയ്ക്ക് മുന്പായി പ്രത്യേകം ഏർപ്പെടുത്തിയ കഐസ്ആർടിസി ബസുകളിൽ…
Read Moreബഹറിനിൽ നിന്ന് 10 ജില്ലകളിൽ നിന്നുള്ള 183 യാത്രക്കാരുമായി പ്രത്യേക വിമാനം ഇന്ന് രാത്രി 11.20ന് കരിപ്പൂരെത്തും
കൊണ്ടോട്ടി: കോവിഡ്-19 ആശങ്കകൾക്കിടെ ഗൾഫിൽ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം ഇന്ന് രാത്രി 11.20ന് കരിപ്പൂരിലെ വിമാനത്താവളത്തിലെത്തും. ബഹറിനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകിട്ട് 4.30ന് കരിപ്പൂരെത്തും. 10 ജില്ലകളിൽ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നത്. ഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി കളക്ടർ ജാഫർ മലിക് അറിയിച്ചു. കോവിഡ് ജാഗ്രതാ നടപടികൾ പൂർണമായും പാലിച്ചാവും യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജിൽ വച്ചുതന്നെ തെർമൽ സ്കാനിംഗിനു വിധേയരാക്കും. തുടർന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂർത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും. ഗർഭിണികൾ, 10 വയസിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസിന്…
Read Moreഅശ്ലീലം പ്രചരിപ്പിച്ചെന്ന ആരോപണം; കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വച്ചു
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ അശ്ലീലം പ്രചരിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജി വച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് തോമസ് മാത്യു അശ്ലീല ചിത്രം പങ്കുവച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. തോമസ് മാത്യുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഡിജിപിക്ക് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ഇയാള്ക്കതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് , യൂത്ത് ലീഗ് പ്രവര്ത്തകര് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില് പ്രതിഷേധിച്ചു. ഇതോടെയാണ് അദ്ദേഹം രാജി വയ്ക്കുവാൻ തീരുമാനിച്ചത്. രാജി പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു.
Read Moreചരിത്രമുറങ്ങുന്ന ഗുഹ! പഴശിരാജ ഒളിവിൽ കഴിഞ്ഞ ഗുഹ കാടുമൂടി നശിക്കുന്നു; ചരിത്രം ഇങ്ങനെ…
നിലന്പൂർ: കേരളവർമ്മ പഴശിരാജ ഒളിവിൽ കഴിഞ്ഞിരുന്ന കക്കാടംപൊയിലിലെ പഴശി ഗുഹ കാടുമൂടി നശിക്കുന്നു. വനം വകുപ്പിന്റെ അധീനതയിലുള്ള ചരിത്രമുറങ്ങുന്ന ഗുഹ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് എത്താറ്. ഏതാനും മാസം മുൻപ് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായതിനെ തുടർന്ന് വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പഴശി ഗുഹയിലേക്ക് വിനോദ സഞ്ചാരികൾക്ക് ട്രക്കിംഗ് സൗകര്യം ഏർപ്പെടുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വനം വകുപ്പ്. 1800-1805 കാലയളവിനുള്ളിലാണ് തുരങ്ക മാർഗം വയനാട് നിന്ന് ഏറെ സുരക്ഷിതമായ നായാടംപൊയിലിലെ വലിയ പാറക്കെട്ടിനുള്ളിലെ വിശാലമായ ഗുഹയിലേക്ക് എത്തിയത്. നിരവധി പേർക്ക് ഇരിക്കാനും കിടക്കാനും കഴിയുന്ന നിരന്ന പാറ ഗുഹക്ക് മുന്നിലുണ്ട്. 50 പേരിൽ കുറയാതെ ഏതു മഴയത്തും സുരക്ഷിതമായി ഗുഹയിൽ ഇരിക്കാനും കഴിയും. 1990 വരെ സമീപത്തെ മുതുവാൻ കോളനി നിവാസികൾ എന്നും ഗുഹയും പരിസരവും വൃത്തിയാക്കി ഇട്ടിരുന്നു.…
Read Moreമടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് സുസജ്ജം
കോഴിക്കോട്: സ്വദേശത്ത് മടങ്ങിയെത്തുന്ന പ്രവാസികളെയും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ക്വാറന്റൈൻ ചെയ്യാൻ വൻ തയാറെടുപ്പുമായി കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്. അശോകപുരത്തെ ജവഹർ നഗർ ഹൗസിംഗ് കോളനിക്കടുത്ത ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ മുന്നൂറിലധകം പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്നെത്തുവരെ ചാത്തമംഗലം എൻഐടി ഹോസ്റ്റലിലാണ് താമസിപ്പിക്കുന്നത്. അവിടെ തിരക്ക് വർധിക്കുന്നപക്ഷം ആളുകളെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റും. ഏപ്രിൽ എട്ടിന് പ്രവർത്തനം തുടങ്ങിയ ഈ ക്വാറന്റൈൻ കേന്ദ്രത്തിലെ ഡോർമെറ്ററിയിൽ നിലവിൽ 22 പേർ താമസിക്കുന്നുണ്ട്. ഇവരിൽ കൂടുതലും ഇതര സംസ്ഥാനത്തുനിന്ന് വന്ന ലോറി തൊഴിലാളികളാണ്. രണ്ട് ബഹുനില ഡോർമറ്ററികളിലായി 275 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗസ്റ്റ്ഹൗസ് കെട്ടിടത്തിൽ 25ൽപരം മുറികളുമുണ്ട്. കൂടുതൽ ശ്രദ്ധവേണ്ടവർക്ക് സിംഗിൾ മുറി അനുവദിക്കും. ബീച്ച് ആശുപത്രിയിലെ നഴ്സ് വിപിന്റെ നേതൃത്വത്തിൽ ഗവ.ബീച്ച് ആശുപത്രിയിലെ മൂന്നു നഴ്സുമാർക്കാണ് കേന്ദ്രത്തിന്റെ ചുമതല. ബീച്ച് ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ…
Read Moreപൊതുഗതാഗതം പുനഃസ്ഥാപിക്കും വരെ മൂല്യനിർണയ ക്യാമ്പുകൾ മാറ്റി വയ്ക്കണമെന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ
കോഴിക്കോട്: ലോക് ഡൗൺ പിൻവലിയ്ക്കുന്നതിന് മുമ്പ് ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ മാത്രം ആരംഭിക്കാനുള്ള ക്യുഐപി കമ്മിറ്റി തീരുമാനം അപ്രായോഗികമാണെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഹയർ സെക്കൻഡറി അധ്യാപക സംഘടനകളുടെ പ്രാതിനിധ്യമില്ലാതെ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളെപ്പറ്റി ക്യുഐപി കമ്മിറ്റി തീരുമാനമെടുക്കുന്നത് പ്രതിഷേധാർഹമാണ്. മൂല്യ നിർണയ ക്യാമ്പുകളിൽ 400 – ൽ അധികം അധ്യാപകരെ കുത്തിനിറച്ച് സാമൂഹിക അകലം പാലിക്കാനാവാതെ മൂല്യനിർണ്ണയ ക്യാമ്പുകൾ നടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. അതിനാൽ നിലവിൽ ജില്ലാ കേന്ദ്രങ്ങളിൽ മാത്രമുള്ള ക്യാമ്പുകൾ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ വർധിപ്പിക്കുകയും ലോക്ക്ഡൗൺ പിൻവലിച്ച ശേഷം ക്യാമ്പുകൾ ആരംഭിക്കുകയുമാണ് ഉചിതമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് ചെയർമാൻ ആർ.അരുൺ കുമാറും , സംസ്ഥാന നേതാക്കളായ അനിൽ. എം. ജോർജ്ജ് , ഡോ.ജോഷി ആൻറണി, അബ്ദുൾ ലത്തീഫ് എന്നിവരും പ്രസ്താവനയിൽ…
Read Moreനാദാപുരത്തെ ഹോട്ട് സ്പോട്ടുകളിലെ അടച്ചിട്ട റോഡുകൾ തുറന്നു; ബാരിക്കേഡുകൾ നീക്കി തുടങ്ങി
നാദാപുരം: ഹോട്സ്പോട്ടുകളിലെ അടച്ചിട്ട റോഡുകൾ തുറന്നുകൊടുത്തു.റോഡ് അടയ്ക്കാൻ ഉപയോഗിച്ച ബാരിക്കേഡുകൾ നീക്കി തുടങ്ങി. കോഴിക്കോട് ജില്ല റെഡ് സോണായിരുന്നപ്പോൾ കോവിഡ് രോഗം സ്ഥിരീകരിച്ച നാദാപുരം പഞ്ചായത്തിലെ പതിനഞ്ചാം വാർഡും ചെക്യാട് പഞ്ചായത്തിലെ പത്താം വാർഡുമായിരുന്നു ഹോട്സ് പോട്ടുകളായി പ്രഖ്യാപിച്ചത്. രണ്ട് വാർഡുകളിലേക്കുള്ള റോഡുകളും ഊടുവഴികളും പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹോട്ട്സ്പോട്ടുകൾ ഒഴിവാക്കിയതോടെ പോലീസ് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം ടൗണുകളിൽ വാഹന ഗതാഗതം വർദ്ധിച്ചതോടെ വാഹനങ്ങൾ തോന്നിയപോലെയാണ് കടന്ന് പോകുന്നതെന്നും പാർക്കിംഗ് നിയന്ത്രണമില്ലെന്നും കഴിഞ്ഞ ദിവസം നാദാപുരത്ത് ചേർന്ന അവലോകന യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച ഹോട്സ്പോട്ടുകളായിരുന്ന കേന്ദ്രങ്ങളിൽ നിന്ന് ബാരിക്കേഡുകൾ എടുത്ത് മാറ്റിയത്.
Read Moreവ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റിന്റെ തുറന്ന കട പോലീസ് അടപ്പിച്ചു; ടി.നസിറുദ്ദീനെതിരേ കേസ്
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്റെ കട തുറന്നത് പോലീസ് മിനിട്ടുകൾക്കകം അടപ്പിച്ചു. കോഴിക്കോട് മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് വസ്ത്രവ്യാപാര കേന്ദ്രമാണ് ഇന്നു രാവിലെ 9.45 നോടെ തുറന്നത്. നസിറുദ്ദീനും നാലു തൊഴിലാളികളും കടയിൽ കയറിയ ഉടനെ ടൗൺ ഇൻസ്പെക്ടർ എ.ഉമേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി അടപ്പിക്കുകയായിരുന്നു. ലോക്ഡൗൺ ലംഘിച്ചതിന് നസിറുദ്ദീനടക്കം അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. കട അടച്ചശേഷം പുറത്തിറങ്ങിയ നസിറുദ്ദീൻ അവിടെ നിലയുറപ്പിച്ചിരിക്കയാണ്. ജില്ലാ കളക്ടർ പരിഹാരമുണ്ടാക്കിയശേഷമെ പിന്തിരിയൂ എന്ന നിലപാടിലാണ് അദ്ദേഹം. ഓറഞ്ച് സോണിൽപെട്ട കോഴിക്കോട്ട് മിക്ക വ്യാപാര സ്ഥാപനങ്ങൾക്കും അധികൃതർ ഇളവനുവദിച്ചെങ്കിലും മിഠായിത്തെരുവടക്കം ചിലയിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്.
Read More