വയനാട്ടിലെ കോ​വി​ഡ് ബാ​ധി​ത​നാ​യ യു​വാ​വി​നു നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സമ്പര്‍ക്കം; ബൈ​ക്കി​ലും ന​ട​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്

ക​ൽ​പ്പ​റ്റ:​ മാ​ന​ന്ത​വാ​ടി എ​ട​പ്പ​ടി​യി​ലെ 20കാ​ര​നാ​യ കോ​വി​ഡ് ബാ​ധി​ത​നു നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്കം. ഏ​പ്രി​ൽ 27നും ​മെ​യ് ര​ണ്ടി​നും ഇ​ട​യി​ൽ യു​വാ​വ് ബൈ​ക്കി​ലും ന​ട​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട സ​ഞ്ചാ​ര​പ​ഥം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 26നു ​ചെ​ന്നൈ​യി​ൽ​നി​ന്നു മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ ലോ​റി​യി​ലെ സ​ഹാ​യി​യു​ടെ മ​ക​നാ​ണ് യു​വാ​വ്. സ​ഹാ​യി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നാ​ൽ ലോ​റി ഡ്രൈ​വ​റി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ചെ​ന്നൈ​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ പി​താ​വു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ യു​വാ​വ് 27നു ​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നു ബൈ​ക്കി​ൽ എ​ട​പ്പ​ടി​ലെ പ​ല​ച​ര​ക്കു​ക​ട​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്നു ക​ളി​സ്ഥ​ല​ത്തും പോ​യി​രു​ന്നു.

28നു ​രാ​വി​ലെ ബൈ​ക്കി​ൽ എ​ട​പ്പ​ടി​യി​ൽ​ത്ത​ന്നെ​യു​ള്ള മു​ത്ത​ശി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് ഇ​വി​ടെ​നി​ന്നു മാ​ന​ന്ത​വാ​ടി​യി​ലെ ഹാ​ർ​ഡ്വെ​യ​ർ ക​ട​യി​ലും തു​ട​ർ​ന്നു സി​ൻ​ഡി​ക്ക​റ്റ്, ഗ്രാ​മീ​ണ ബാ​ങ്ക് ശാ​ഖ​ക​ളി​ലും എ​ത്തി.

ഉ​ച്ച​യോ​ടെ ചെ​റ്റ​പ്പാ​ല​ത്തെ പ​ന്പി​ലെ​ത്തി പെ​ട്രോ​ൾ അ​ടി​ച്ചു. ഇ​വി​ടെ​നി​ന്നു മു​ത്ത​ശി​യു​ടെ വീ​ട്ടി​ലും തു​ട​ർ​ന്നു സ്വ​ന്തം വീ​ട്ടി​ലു​മെ​ത്തി. 29, 30, മെ​യ് ഒ​ന്ന് തി​യ​തി​ക​ളി​ൽ യു​വാ​വ് വീ​ടി​നു പു​റ​ത്തു സ​ഞ്ച​രി​ച്ചി​ല്ല.

എ​ന്നാ​ൽ ര​ണ്ടി​നു ഉ​ച്ച​ക​ഴി​ഞ്ഞു എ​ട​പ്പ​ടി​യി​ലെ പ​ല​ച​ര​ക്കു​ക​ട​യി​ൽ പോ​യി. മൂ​ന്നി​നു രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് ആം​ബു​ല​ൻ​സി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു സ്ര​വം ശേ​ഖ​രി​ച്ച​ത്.

ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വി​നെ പി​റ്റേ​ന്നു രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ഞ്ചി​നു സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധി​ത​നാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്കെ​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​വ​രി​ക​യാ​ണ്.

ലോ​റി ഡ്രൈ​വ​റു​ടെ 88 വ​യ​സു​ള്ള അ​മ്മ, 49കാ​രി​യാ​യ ഭാ​ര്യ എ​ന്നി​വ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ അ​മ്മ ഏ​പ്രി​ൽ 28നും ​മെ​യ് മു​ന്നി​നും ഇ​ട​യി​ൽ ക്ഷീ​ര​സം​ഘം, മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി, സെ​ന്‍റ് വി​ൻ​സ​ന്‍റ്ഗി​രി ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി​രു​ന്നു.

Related posts

Leave a Comment