പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ വെട്ടിവീഴ്ത്തി മോഷണം; ബ​ന്ധു​വും സ​മീ​പ​വാ​സി​യു​മാ​യ യു​വ​തി പി​ടി​യി​ല്‍; സംഭവം വടകരയില്‍

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി​ക്ക​ടു​ത്തു കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണ​ത്തി​നി​ടെ‍ വീ​ട്ട​മ്മ​യ്ക്കു വെ​ട്ടേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​ന്ധു​വും സ​മീ​പ​വാ​സി​യു​മാ​യ യു​വ​തി പി​ടി​യി​ല്‍.

കാ​ര്‍​ഗി​ല്‍ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം പ​റ​മ്പ​ത്ത് മൂസ​യു​ടെ ഭാ​ര്യ അ​ലി​യു​മ്മ​യ്ക്കാ​ണ് (60) വെ​ട്ടേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ലെ സ​മീ​റ​യെ (40) എ​ട​ച്ചേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ജു​മു​അ ന​മ​സ്‌​കാ​ര സ​മ​യ​ത്ത് അ​ലി​യു​മ്മ​യെ വെ​ട്ടി​പ​രി​ക്കേ​ല്‍​പി​ച്ച് ദേ​ഹ​ത്തു​ള്ള ആ​ഭ​ര​ണ​വു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

മ​രി​ച്ചെ​ന്നു ക​രു​തി​യാ​ണ് പ്ര​തി സ്ഥ​ലം​വി​ട്ട​ത്. എ​ന്നാ​ല്‍ ബോ​ധം തി​രി​ച്ചു​കി​ട്ടി​യ അ​ലി​യു​മ്മ വി​വ​രം ഭ​ര്‍​ത്താ​വി​നോ​ടും പോ​ലീ​സി​നോ​ടും പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പി​ന്നി​ല്‍ ആ​രെ​ന്നു വ്യ​ക്ത​മാ​യ​ത്.

സ്വ​ര്‍​ണം ക​ട​യി​ല്‍ വി​റ്റ് വ​ട​ക​ര​യി​ല്‍ നി​ന്നു തി​രി​കെ കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മാ​ത്ര​മ​ല്ല മ​ണം​പി​ടി​ച്ച പോ​ലീ​സ് നാ​യ സ​മീ​റ​യു​ടെ വീ​ട്ടി​ന​ടു​ത്താ​ണ് നി​ന്ന​ത്.

എ​ട​ച്ചേ​രി പോ​ലീ​സ് സ​മീ​റ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment