ക​ട​ലാ​മ​ക​ളു​ടെ ഈ​റ്റില്ലം! മു​ട്ട​യി​ടാ​നു​ള്ള സു​ര​ക്ഷി​ത സ്ഥാ​നം തേ​ടി ക​ട​ലാ​മ​ക​ള്‍ കൊ​ളാ​വി​പ്പാ​ല​ത്തെ​ത്തി

പ​യ്യോ​ളി: ക​ട​ലാ​മ​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ കൊ​ളാ​വി​പ്പാ​ല​ത്തെ സം​ര​ക്ഷ​ണ​കേ​ന്ദ്രം തേ​ടി ഈ ​വ​ര്‍​ഷ​വും ക​ട​ലാ​മ​ക​ളെ​ത്തി. സു​നാ​മി​യും ക​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം കൂ​ട്ട​ത്തോ​ടെ​യു​ള്ള വ​ര​വി​ന്റെ അം​ഗ​സം​ഖ്യ കു​റ​ഞ്ഞെ​ങ്കി​ലും പ​തി​വു​തെ​റ്റി​ക്കാ​തെ​യാ​ണ് കൊ​ളാ​വി​പ്പാ​ല​ത്തെ ല​ക്ഷ്യ​മാ​ക്കി ക​ട​ലാ​മ​ക​ള്‍ എ​ത്തി​യ​ത്. സീ​സ​ണി​ല്‍ 65 ആ​മ​ക​ള്‍ വ​രെ മു​ട്ട​യി​ടാ​ന്‍ എ​ത്തി​യി​രു​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ര​ണ്ടു ആ​മ​ക​ളാ​ണ് എ​ത്തി​യ​ത്. ഒ​ലീ​വ് റീ​ഡ് ലി ​ഇ​ന​ത്തി​ല്‍​പ്പെ​ട്ട ഈ ​ആ​മ​ക​ളി​ല്‍ നി​ന്നും 266 മു​ട്ട​ക​ളാ​ണ് തീ​രം പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സം​ഭ​രി​ച്ച​ത്. ഇ​വ​ക​ള്‍ വി​രി​യി​ക്കാ​നാ​യി ഹാ​ച്ച​റി​യി​ല്‍ കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് തീ​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ 30 മീ​റ്റ​റോ​ളം ക​ര​യി​ലേ​ക്ക് ക​യ​റി​യാ​ണ് ആ​മ​ക​ള്‍ മു​ട്ട​യി​ടാ​ന്‍ എ​ത്തു​ന്ന​ത്. ഒ​ന്ന​ര അ​ടി താ​ഴ്ച​യി​ല്‍ ഫ​ണ​ലാ​കൃ​തി​യി​ല്‍ കു​ഴി കു​ഴി​ച്ച് മു​ക്കാ​ല്‍​മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്താ​ണ് മു​ട്ട​യി​ട​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ മു​ട്ട​യി​ടാ​ന്‍ എ​ത്തു​ന്ന ക​ട​ലാ​മ​ക​ള്‍ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഡി​സം​ബ​റി​ലാ​ണ് തീ​രം തേ​ടി എ​ത്തു​ന്ന​ത്. ഹാ​ച്ച​റി​യി​ല്‍ കു​ഴി​ച്ചി​ടു​ന്ന മു​ട്ട…

Read More

മാ​വൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; 12 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ലെ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 12 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് മാ​വൂ​ർ ക​ണ്ണി​പ​റ​മ്പ് പ​ഴ​യം​കു​ന്ന​ത്ത് ആ​ദ​ർ​ശ് ബാ​ബു (36) ആ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ച ഡ​ൻ​സാ​ഫ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി.​ക​മ്മീ​ഷ​ണ​ർ പി.​സി ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ക് ആ​ന്‍​ഡി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും (ഡ​ൻ​സാ​ഫ്) മാ​വൂ​ർ സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് ആ​ദ​ർ​ശ് പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ചി​ല്ല​റ വി​പ​ണി​യി​ൽ 15 ല​ക്ഷ​ത്തി​ല​ധി​കം വി​ല വ​രും. മാ​വൂ​രി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലെ യു​വാ​ക്ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​ത് ആ​ദ​ർ​ശാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പോ​ലീ​സ്…

Read More

ആത്മഹത്യ ചെയ്തതോ, അതോ മറ്റാരങ്കിലും കത്തിച്ചതോ? ശ്മ​ശാ​ന​ത്തി​ൽ പാ​തി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭാ​ഗി​ക​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബ​ത്തേ​രി ഗ​ണ​പ​തി​വ​ട്ടം ഹി​ന്ദു ശ്മ​ശാ​ന​ത്തി​ലാ​ണ് ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പു​രു​ഷ​ന്‍റേതെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടു​കൂ​ടി ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാന്‌ കു​ഴി എ​ടു​ക്കാ​ൻ ശ്മ​ശാ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണ് പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ട​ത്. ശ്മ​ശാ​നത്തില്‌ നി​ന്ന് അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ കു​ഴി​യെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ത്തേ​രി പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പു​രു​ഷ​ന്‍റെ​താ​ണെ​ന്നാണ് പ്ര​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ബ​ത്തേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ്മ​ശാ​ന​ഭൂ​മി​യി​ൽ വ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണോ അ​തോ മ​റ്റാ​ര​ങ്കി​ലും ക​ത്തി​ച്ച​താ​ണോ എ​ന്നും സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രും ത​ന്നെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാന്‌ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ സം​സ്കാ​രം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഗ​ണ​പ​തി​വ​ട്ടം ഹി​ന്ദു ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന​വ​രു​ടെ…

Read More

കൊ​റോ​ണ നേ​രി​ടാ​ന്‍ 30 സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര​ട​ക്ക​മു​ള്ള ടീം ​ഒ​രു​ങ്ങി; ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 310 പേ​ര്‍

കോ​ഴി​ക്കോ​ട്: കൊ​റോ​ണ വൈ​റ​സ് രോ​ഗം നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മ​റ്റു വ​കു​പ്പു​ക​ളും സ​ജ്ജം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്റ്റ​റേ​റ്റി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ അ​റി​യി​ച്ച​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ മാ​ന​സി​ക​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 30 സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ടീം ​ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വി​വ​രം ഫോ​ണ്‍ ചെ​യ്ത് ഈ ​ടീം ആ​രാ​യും. മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെന്ന് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ് ലൈ​ന്‍ ആ​രം​ഭി​ച്ച​താ​യും ഡി​എം​ഒ ഡോ.​വി. ജ​യ​ശ്രീ. അ​റി​യി​ച്ചു. 949500 2270 എ​ന്ന ന​മ്പ​റി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ വി​ളി​ക്കാം. ദി​ശ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 1056 ല്‍ 24 ​മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 310 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​നാ​ലു പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും .ഒ​രാ​ള്‍ ബീ​ച്ച്…

Read More

കൊ​റോ​ണ വൈ​റ​സ് ബാ​ധ ! വയനാട്ടിൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു 42 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​ത് സ​മ​യ​വും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 42 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്കാ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​തി​നി​ട​യി​ൽ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. വി​ദേ​ശ​ത്ത് നി​ന്നും ജി​ല്ല​യി​ൽ എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​റോ​ണ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഏ​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ൽ അ​വ​ലോ​ക​നം ചെ​യ്തു. വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​ഠ​ന​യാ​ത്ര​ക​ൾ​ക്ക് 14 വ​രെ…

Read More

കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് ഇം​ഗ്ലീ​ഷ് ചാ​ന​ല്‍ നീ​ന്തി​ക്ക​ട​ക്കാ​നൊ​രു​ങ്ങി ഡോ​ൾ​ഫി​ൻ ര​തീ​ഷ്

കൊ​യി​ലാ​ണ്ടി: ആ​ര്‍​ത്തി​ര​മ്പു​ന്ന തി​ര​മാ​ല​ക​ളെ ഭേ​ദി​ച്ച് ഡോ​ള്‍​ഫി​ന്‍ പോ​ലെ നീ​ന്തു​മ്പോ​ഴും ര​തീ​ഷി​ന്‍റെ ല​ക്ഷ്യം ഇം​ഗ്ലീ​ഷ് ചാ​ന​ല്‍ നീ​ന്തി​ക്ക​ട​ക്കു​ക​യെ​ന്ന​താ​ണ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ സാ​ക്ഷി​യാ​യി കൈ​കാ​ലു​ക​ള്‍ ബ​ന്ധി​ച്ച നി​ല​യി​ല്‍ ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് താ​ഴു​മ്പോ​ഴും മ​ന​സി​ലെ സ്വ​പ്‌​ന​ങ്ങ​ളാ​ണ് ര​തീ​ഷി​നെ ക​ര​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത്. കാ​പ്പാ​ട് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ര​തീ​ഷ് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. ച​രി​ത്ര​മു​റ​ങ്ങു​ന്ന കാ​പ്പാ​ടി​ന്‍റെ തീ​ര​ത്ത് ര​തീ​ഷി​ന്‍റെ പ്ര​ക​ട​നം കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കാ​ത്തു നി​ന്ന​ത്. ഡോ​ൾ​ഫി​ന്‍റെ നീ​ന്ത​ൽ മാ​തൃ​ക​യി​ൽ നീ​ന്തു​ന്ന​തി​ന് സ്വ​ത​ന്ത്ര​മാ​യ കൈ​കാ​ലു​ക​ൾ ത​ട​സ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് കൈ​കാ​ലു​ക​ൾ കെ​ട്ടി ഡോ​ൾ​ഫി​നെ പോ​ലെ നീ​ന്താ​ൻ തു​ട​ങ്ങി​യ​തെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്നാ​ണ് ര​തീ​ഷി​നെ ഡോ​ൾ​ഫി​ൻ എ​ന്ന പേ​ര് ചേ​ർ​ത്ത് വി​ളി​ച്ച് തു​ട​ങ്ങി​യ​ത്. സ്വ​യം പ​രി​ശീ​ലി​ച്ചാ​ണ് ര​തീ​ഷ് സാ​ഹ​സി​ക നീ​ന്ത​ലി​ൽ ക​രു​ത്ത് തെ​ളി​യി​ച്ച് മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 12ന് ​ക​ന്യാ​കു​മാ​രി വി​വേ​കാ​ന്ദ​പ്പാ​റയി​ലേ​ക്ക് ന​ട​ത്തി​യ സാ​ഹ​സി​ക നീ​ന്ത​ലാ​ണ് ഒ​ടു​വി​ലത്തേ​ത്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ് ഈ 38 ​കാ​ര​ൻ. 2002-ലാ​ണ് കൈയും കാ​ലും കെ​ട്ടി​യു​ള്ള…

Read More

കൂ​ട​ത്താ​യ് കൊലപാതക പരമ്പര; ഫോ​റ​ന്‍​സി​ക് ച​ല​ഞ്ചെന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കേ​സ് ഫോ​റ​ന്‍​സി​ക് ച​ല​ഞ്ച് ആ​ണെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ന് മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ന് ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡി​ജി​പി. പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 46 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ചു. പൊ​തു ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് നേ​രി​ട്ട് പ​രാ​തി സ്വീ​ക​രി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വ്യ​ക്തി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും പൊ​തു പ്ര​ശ്‌​ന​ങ്ങ​ളും പ​രാ​തി​യാ​യി ല​ഭി​ച്ച​താ​യി ഡി​ജി​പി അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ ട്രാ​ഫി​ക് സം​വി​ധാ​നം സം​ബ​ന്ധി​ച്ച് ഒ​രു വി​ദ്യാ​ര്‍​ഥി ന​ല്‍​കി​യ പ​രാ​തി പ​രി​ശോ​ധി​ച്ച​താ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ല്‍ മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ള്‍ വ​ണ്‍​വേ ആ​ക്കു​ക, ജം​ഗ്ഷ​നു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് പ​രാ​തി​യി​ല്‍ ഉ​ള്ള​ത്. ഡ്രൈ​വ​ര്‍​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍…

Read More

ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാമെന്ന് മന്ത്രി; സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു

കോ​ഴി​ക്കോ​ട്: ചൊ​വ്വാ​ഴ്ച മു​ത​ൽ തു​ട​ങ്ങാ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ബ​സു​ട​മ​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം നീ​ട്ടി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി 21 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങു​മെ​ന്നും ബ​സു​ട​മ​ക​ൾ ച​ർ​ച്ച​യ്ക്ക് ശേ​ഷം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക, മി​നി​മം ചാ​ര്‍​ജ് 10 രൂ​പ​യാ​ക്കു​ക, സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​ന​യം രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ബ​സുടമകൾ പ​ണി​മു​ട​ക്ക് പ്രഖ്യാപിച്ചിരുന്നത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് ഒ​രു രൂ​പ​യി​ല്‍ നി​ന്ന് അ​ഞ്ച് രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. സ്വാ​ശ്ര​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സെ​ഷ​ന്‍ അ​നു​വ​ദി​ക്കാൻ കഴിയില്ല. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം പു​തു​ക്ക​ണ​മെ​ന്നും ബസുടമകൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ലാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യമെന്ന് വിദ്യാഭ്യാസ മ​ന്ത്രി

പേ​രാ​മ്പ്ര : കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം സം​ര​ക്ഷി​ച്ചു കൊ​ണ്ട് ലോ​ക​ത്തെ വി​സ്‍​മ​യി​പ്പി​ക്കു​ന്ന പ്ര​തി​ഭ​ളെ വാ​ർ​ത്തെ​ടു​ക്ക​ലാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം​വയ്ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മാ​ന്ത്രി പ്രഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. വാ​ല്യ​ക്കോ​ട് എ​യു​പി സ്‌​കൂ​ൾ പു​തു​താ​യി നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെയും ഹൈ​ടെ​ക് ക്ലാ​സ്‌​റൂ​മു​ക​ളു​ടെ​യും ഉ​ദ്‌​ഘാ​ട​നം നി​ർ​വഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ഹൃ​ദ​യ​മാ​ണ് ആ​പ്ര​ദേ​ശ​ത്തെ സ്‌​കൂ​ൾ.​ന​മ്മ​ൾ ഹൃ​ദ​യ​ത്തെ കാ​ക്കു​ന്ന​ത് പോ​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലെ​യും എ​ല്ലാ ക്ലാ​സു​ക​ളി​ലും ലൈ​ബ്ര​റി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​ര​ൻ എം​പി യു​ടെ സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​ജി​ത കൃ​ഷ്ണ​കു​ള​ങ്ങ​ര, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. സ്‌​കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ പി.​പി മു​ഹ​മ്മ​ദ് ബ​ഷീ​ർ,…

Read More

പ്ലാ​സ്റ്റി​ക്കി​നെ തു​ര​ത്താ​ൻ പാ​ളകു​മ്പി​ളും തേ​ക്കി​ല​യുമാ​യി ജോ​ർ​ദാ​ൻ ചി​ക്ക​ൻ സ്റ്റാ​ൾ; സന്തോഷത്തെടെ എറ്റെടുത്ത് നാട്ടുകാരും

മു​ക്കം: ഇ​റ​ച്ചി​യും മീ​നു​മൊ​ക്കെ എ​ങ്ങി​നെ തു​ണി സ​ഞ്ചി​യി​ലാ​ക്കും? എ​ന്നാ​ണ് പ​ല​രു​ടെ​യും ചോ​ദ്യം… എ​ന്നാ​ൽ ഈ ​ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ ജോ​ർ​ദാ​ൻ ചി​ക്ക​ൻ സ്റ്റാ​ൾ ഉ​ട​മ ജോ​ർ​ദാ​ൻ സ​ത്താ​ർ. ഇ​വി​ടെ കോ​ഴി ഇ​റ​ച്ചി പാ​ള കു​മ്പി​ളി​ലും തേ​ക്കി​ല​യി​ലു​മാ​ണ് ന​ൽ​കു​ന്ന​ത്. രാ​വി​ലെ ക​ട​യി​ലേ​ക്കു വ​രു​മ്പോ​ൾ വ​ഴി​യി​ൽ നി​ന്നു കു​റ​ച്ചു ഇ​ല​യും പാ​ള​യും ശേ​ഖ​രി​ക്കും. ഇത് ന​ട​പ്പാ​ക്കി​യ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യം. സാ​മ്പ​ത്തി​ക ലാ​ഭ​വും. ഒ​രു കി​ലോ​യു​ടെ മീ​തെ കോ​ഴി ഇ​റ​ച്ചി പാ​ള കു​മ്പി​ളി​ലാ​ണു ന​ൽ​കു​ന്ന​ത്. കി​ലോ​ക്ക് താ​ഴെ തേ​ക്കി​ൻ ഇ​ല​യി​ലും. ” കി​ലോ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക്കു 400 രൂ​പ കൊ​ടു​ക്ക​ണം, പാ​ള​യും ഇ​ല​യു​മാ​ക​ട്ടെ വെ​റു​തെ കി​ട്ടും, ആ​ളു​ക​ൾ​ക്കാ​ണെ​ങ്കി​ൽ , ഒ​ഴി​ഞ്ഞ കു​മ്പി​ളും ഇ​ല​യും എ​വി​ടേ​ക്കും വ​ലി​ച്ചെ​റി​യാം. പേ​ടി​ക്കാ​നി​ല്ല. ഹോം ​ഡെ​ലി​വ​റി​യും പാ​ള​യി​ൽ ത​ന്നെ. വീ​ട്ടി​ൽ പാ​ത്ര​ത്തി​ൽ ചൊ​രി​ഞ്ഞ്, കു​മ്പി​ൾ തി​രി​ച്ചു കൊ​ണ്ടു​വ​രും. പ​ാത്ര​വും കു​മ്പി​ളു​മൊ​ക്കെ​യാ​യി വ​രു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടു…

Read More