ചൈ​ന​യി​ല്‍നി​ന്ന്‍ തി​രി​ച്ചെ​ത്തി​യ​ത് എ​ട്ട്‌ പ​യ്യോ​ളി സ്വ​ദേ​ശി​ക​ള്‍; ര​ണ്ടു​പേ​ര്‍ ബം​ഗളൂരു‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി; ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭ

പ​യ്യോ​ളി: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ന്നാ​മ​ത്തെ​യാ​ള്‍​ക്കും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​യ്യോ​ളി ന​ഗ​ര​സ​ഭ ജാ​ഗ്ര​ത സ​മി​തി വി​ളി​ച്ച് ചേ​ര്‍​ത്തു.

പ​യ്യോ​ളി സ്വ​ദേ​ശി​ക​ളാ​യ എ​ട്ട് പേ​രാ​ണ് ചൈ​ന​യി​ല്‍ നി​ന്ന്‍ ഇ​ത് വ​രെ തി​രി​ച്ചെ​ത്തി​യ​ത്. ഇ​വ​രെ​ല്ലാം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശം പാ​ലി​ക്കാ​തെ ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ബാം​ഗ്ലൂ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ചെ​യ​ർ​പേ​ഴ്സ​ൺ വി.​ടി. ഉ​ഷ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ സ​മി​തി മു​മ്പാ​കെ വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഉ​ഷ വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ നാ​ണു മാ​സ്റ്റ​ർ സം​സാ​രി​ച്ചു. ഇ​രി​ങ്ങ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു.

പ​യ്യോ​ളി എ​സ്ഐ സു​നി​ൽ​കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷാ​ഹു​ൽ ഹ​മീ​ദ്, എ​ച്ച്. ഐ ​ശാ​ലി​നി, ജെ​എ​ച്ച് ഐ ​വി​ജ​യ​ൻ , വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജെ​എ​ച്ച്ഐ അ​ശോ​ക​ൻ , സ​തീ​ശ​ൻ, ജി​നി ബി​യ​ർ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ആ​ശ​വ​ർ​ക്ക​ർ​മാ​ർ, സ്കൂ​ള്‍ ഹെ​സ് മാ​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ പ്രാ​ഥ​മി​ക യോ​ഗം മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഡി​വി​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജാ​ഗ്ര​താ സ​മി​തി ചേ​രു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

Related posts

Leave a Comment