കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത നിലനില്‍ക്കെ മുഖ്യമന്ത്രിയെ വിമർശിച്ചും വെല്ലുവിളിച്ചും കോൺഗ്രസ് നേതാവ് കെ.മുരളീധരന് എംപി. ഗവര്‍ണറെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ഗവര്‍ണറുടെ നിലപാടിനെ എതിര്‍ത്തതുപോലെയെങ്കിലും പിണറായി വിമര്‍ശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും തന്റെടം കാണിക്കണമെന്നും മുരളീധരന് പറഞ്ഞു. ഗവർണറെ വിമർശിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
Read MoreCategory: Kozhikode
വിദ്യാർഥിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ്! എസ്എഫ്ഐ നേതാക്കളുൾപ്പെടെ മൂന്നുപേർക്കെതിരേ വധശ്രമത്തിന് കേസ്
കളമശേരി: വിദ്യാർഥിയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കളുൾപ്പെടെ മൂന്ന് പേർക്കെതിരേ കളമശേരി പോലീസ് വധശ്രമത്തിനു കേസെടുത്തു.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ രാഹുൽ പേരാളം, പ്രജിത്ത് കെ.ബാബു എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് വധശ്രമത്തിന് കളമശേരി പോലീസ് കേസെടുത്തത്. ഹോസ്റ്റൽ വാർഷികത്തോടനുബന്ധിച്ച് ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ബിടെക് നാലാം സെമസ്റ്റർ വിദ്യാർഥി ആസിൽ അബൂബക്കറി (21) നെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കുസാറ്റിൽ ഒന്നാം വർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ വാർഷികം അരങ്ങേറിയിരുന്നു. ഇതിനോടനുബന്ധിച്ച് ജൂണിയർ – സീനിയർ വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ ഞായറാഴ്ച രാത്രി 11.30 ഓടെ കുസാറ്റ് ജംഗ്ഷനിൽ ബൈക്കിലെത്തിയ ആസിലിനെ കാറിപ്പിടിപ്പിച്ച് വീഴ്ത്തി കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ…
Read Moreശ്രദ്ധിക്കുക! ബത്തേരി നഗരസഭയിൽ പൊതുഇടങ്ങളിൽ തുപ്പിയാൽ പണി കിട്ടും!
സുൽത്താൻ ബത്തേരി: നഗരസഭയിലെ പൊതുഇടങ്ങളിൽ തുപ്പുന്നവർക്കെതിരെയും മലമൂത്രവിസർജനം നടത്തുന്നവർക്കെതിരെയും കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായി മുറിക്കിതുപ്പി വൃത്തിഹീനമാക്കിയ ടൗണിലെ പഴയ ബസ് സ്റ്റാൻഡ് പരിസരവും ടൗണിലെ വിവിധ കേന്ദ്രങ്ങളിലും നഗരസഭാ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. വരും ദിവസങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. വെറ്റില മുറുക്കാൻ വിൽപന നടത്തുന്ന കടകൾക്ക് നഗരസഭ ഹെൽത്ത് വിഭാഗം നിർദേശം നൽകും. നഗരത്തിലെ റോഡുകളിൽ തുപ്പുന്നവർക്ക് എതിരായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് രേഖാമൂലം കത്ത് നൽകും. ഇത്തരം കാര്യങ്ങൾ ചെയ്തതിന് ശേഷം ഒരാഴ്ചയ്ക്കകം പിഴ ഈടാക്കാൻ നടപടി സ്വീകരിക്കും. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന് വേണ്ടിയാണെന്നും നഗരം വൃത്തിയോടെയും ആരോഗ്യത്തോടെയും കൊണ്ടുപോകുന്നതിന് എല്ലാവരുടേയും സഹകരണങ്ങൾ ഉണ്ടാകണമെന്നും നഗരസഭാ ചെയർമാൻ ടി.എൽ. സാബു ആവശ്യപ്പെട്ടു.
Read Moreചാരിത്ര്യശുദ്ധിയില്‍ സംശയം! മഴുകൊണ്ടു ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; വിചാരണ തുടങ്ങി
മഞ്ചേരി: ചാരിത്യ്രശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ടു ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിച്ചു. കുഴിമണ്ണ ആക്കപ്പറന്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലി (54) ആണ് പ്രതി. 2017 നവംബർ 22ന് വൈകീട്ട് അഞ്ചര മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യയും ആക്കപ്പറന്പ് മേൽമുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകളുമായ ഖദീജ (41) ആണ് കൊല്ലപ്പെട്ടത്. ഏഴു മക്കളുള്ള ദന്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ വഴക്കു തീർക്കാനായി പലതവണ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു. സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും പ്രതി കദീജയെ മർദിക്കുകയും ചെയ്തു. തുടർന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടർന്നെത്തിയ പ്രതി വീടിനടുത്തുള്ള പറന്പിൽ വച്ച് മഴുകൊണ്ടു വെട്ടി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ. തലയ്ക്ക് വെട്ടേറ്റ് തലയോട്ടി പിളർന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read Moreസ്വത്ത് തട്ടിയെടുക്കാനായി അമ്മയേയും കൊല്ലാൻ സഹായിച്ചയാളെയും കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ് തുടരുന്നു; പ്രതിയെ ഇന്ന് നീലഗിരിയിലെത്തിക്കും
മുക്കം: സ്വത്ത് തട്ടിയെടുക്കാനായി സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയും ക്വട്ടേഷൻ തുക ചോദിച്ചതിന് അമ്മയെ കൊലപ്പെടുത്താൻ സഹായിച്ചയാളെയും കൊല ചെയ്ത് മൃത ദേഹാവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പ്രതി മുക്കം വെസ്റ്റ് മണാശ്ശേരി സ്വദേശി ബിർജുവിനെയുമായി ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. പ്രതി ബിർജുവിനെ ഇന്ന് നീലഗിരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രതിയെയുമായി അന്വേഷണ സംഘം നീലഗിരിയിലേക്ക് പോവുന്നത്. മൃതദേഹാവശഷ്ടങ്ങൾ അഗസ്ത്യൻ മുഴി പാലത്തിൽ നിന്ന് പുഴയിലേക്കും എസ്റ്റേറ്റ് ഗേറ്റിലെ റോഡരികിലും തള്ളാനായി കൊണ്ടുപോയതായി പറയുന്ന ബിർജുവിന്റെ ബൈക്കും കണ്ടെത്തുന്നതിനായാണ് നീലഗിരിയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോവുന്നത്. അതേ സമയം മൃതദേഹത്തിന്റെ ഭാഗങ്ങൾ ബൈക്കിൽ കൊണ്ടുപോയാണ് തള്ളിയതെന്ന ബിർജുവിന്റെ വാദം പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ബൈക്കിൽ ഇത്രയധികം ദൂരത്തിൽ കുറേ കവറുകൾ കൊണ്ടുപോവാൻ സാധിക്കുമെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നുമില്ല. കാറിൽ…
Read Moreരാഷ്ട്രീയകളിയിലൂടെ, അലൻ- താഹ വിഷയത്തിൽ ഇടപെടാൻ യുഡിഎഫ്; ചെന്നിത്തല വീട് സന്ദർശിക്കും
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കു വേണ്ടി യുഡിഎഫ് ഇടപെടുന്നു. ഇരുവർക്കുമെതിരെ യുഎപിഎ കേസ് ചുമത്തിയതിനെതിരെയാണ് ഇടപെടൽ. വിഷയത്തിൽ മുന്നണിതലത്തിൽ ഇടപെടുമെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ അറിയിച്ചു. അന്തിമതീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചശേഷമുണ്ടാകും. പ്രതിപക്ഷനേതാവ് ചൊവ്വാഴ്ച അലൻ, താഹ എന്നിവരുടെ വീടുകൾ സന്ദർശിക്കും. യുഎപിഎ ചുമത്താനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. അറസ്റ്റിലായ താഹയുടെയും അലന്റെയും വീടുകൾ സന്ദർശിച്ച ശേഷമാണു മുനീർ ഇക്കാര്യം വ്യക്തമാക്കിയത്. അലനും താഹയും മാവോയിസ്റ്റ് പ്രവർത്തകർ തന്നെയാണെന്ന നിലപാടിൽ മുഖ്യമന്ത്രിയും സിപിഎമ്മും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണു വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കാൻ യുഡിഎഫ് രംഗത്തെത്തുന്നത്.
Read Moreഅസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മുക്കാളി റെയില്‍വേ സ്റ്റേഷന്; കയറാനും ഇറങ്ങാനും യാത്രക്കാര്‍ സര്‍ക്കസ് കളിക്കേണ്ട അവസ്ഥ
വടകര: നൂറുകണക്കിന് യാത്രക്കാര്‍ എത്തിച്ചേരുന്ന മുക്കാളി റെയില്‍വേ സ്റ്റേഷന് അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്നു. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവും മേല്‍ക്കൂരയുടെ അഭാവവുമാണ് യാത്രക്കാര്‍ക്ക് ദുരിതം വിതക്കുന്നത്. പ്ലാറ്റ് ഫോമിന്റെ നീളം വര്‍ധിപ്പിച്ചെങ്കിലും ഉയരക്കുറവിനെ തുടര്‍ന്ന് കയറാനും ഇറങ്ങാനും യാത്രക്കാര്‍ സര്‍ക്കസ് കളിക്കേണ്ട അവസ്ഥ. പ്രായംചെന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്റ്റേഷന്റെ മുപ്പത് ശതമാനം ഭാഗത്ത് മാത്രമാണ് പ്ലാറ്റ്ഫോമിന് മേല്ക്കൂരയുള്ളു. ഇതുമൂലം മഴയത്തും വെയിലത്തും യാത്രക്കാര്‍ നേരിടുന്ന പ്രയാസം ഏറെയാണ്. പുതുതായി ഇരു ഭാഗങ്ങളിലുമായി നീട്ടിയ പ്ലാറ്റ്ഫോമില്‍ വെളിച്ചമില്ലാത്തതും ബുദ്ധിമുട്ടാണ്. ഇതുകാരണം രാത്രികാലങ്ങളില്‍ സ്റ്റേഷന് പരിസരം മദ്യ-മയക്കുമരുന്ന് ലോബികളുടെ പിടിയിലാണ്. നിലവില്‍ പത്ത് ട്രെയിനുകളാണ് ഇവിടെ നിര്‍ത്തുന്നത്. ദേശീയ പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന സ്റ്റേഷനായതിനാല്‍ ദൂര ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടാനും പൂര്‍ണ്ണമായി മേല്‍ക്കൂര സ്ഥാപിക്കാനും നടപടിയെടുക്കണമെന്ന് ടൗണ്‍…
Read Moreകേരളത്തിലെ ആദ്യ സൈക്കിള്‍ പാത കോഴിക്കോട് തുറന്നു; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഉപയോഗിക്കാം
കോഴിക്കോട്: കേരളത്തിലെ ആദ്യ സൈക്കിള്‍ ട്രാക്ക് യാഥാര്‍ത്ഥ്യമായി. നവീകരിച്ച സൗത് ബീച്ചിന് തെക്ക് കോതി തീരദേശ പാതക്ക് സമാന്തരമായി നിര്‍മിച്ച ട്രാക്ക് എം.കെ.മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയതു. കടലിന് അഭിമുഖമായി പരന്ന് കിടക്കുന്ന തീരദേശ പാതയിലാണ് ട്രാക്ക് നിര്‍മിച്ചത്. എം.കെ. മുനീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കടപ്പുറത്ത് ചെറിയ കൂട്ടായ്മകളും മെഹ്ഫിലും മറ്റും സംഘടിപ്പിക്കാനുള്ള ഇടവും ഉണ്ട്. രണ്ട് സൈക്കിളുകള്‍ക്ക് എതിര് ദിശകളില്‍ ഒരേ സമയം കടന്ന് പോകാനാവും വിധമാണ് നിര്‍മ്മിച്ചത്. സൈക്കിള്‍ തിരിക്കാനായി റൗണ്ടുകളും ട്രാക്കില്‍ വിവിധയിടങ്ങളില്‍ പണിതിട്ടുണ്ട്. 630 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് സൈക്കിള്‍ ട്രാക്കിനുള്ളത്. കോതി എം.കെ.റോഡ് ക്രോസ് മുതല്‍ പള്ളിക്കണ്ടി വരെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. പ്രഭാതഫസായ്ഹാന നടത്തക്കാര്‍ക്കായി ട്രാക്കിന് ഇരുവശവും പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും…
Read Moreസേനയെ അറിയാം! ചടുല വേഗവും കൃത്യതയും പ്രകടമാക്കി മലപ്പുറത്തിനു ദൃശ്യവിസ്മയമായി സൈനിക അഭ്യാസങ്ങൾ
മലപ്പുറം: കമാൻഡോ ഓപ്പറേഷനും അഭ്യാസ പ്രകടനങ്ങളും മോട്ടോർ സൈക്കിൾ പ്രകടനവുമൊക്കെയായി സൈനിക ശക്തിയുടെ വൈവിധ്യ ഭാവങ്ങൾ മലപ്പുറത്തിനു ദൃശ്യവിരുന്നായി. എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ’സേനയെ അറിയാം’ ആർമി മേളയിൽ സൈനികർ നടത്തിയ വിവിധ അഭ്യാസ പ്രകടനങ്ങളാണ് നവ്യാനുഭവമായത്. കുതിരപ്പടയാണ് ആദ്യം രംഗത്തെത്തിയത്. ചടുല വേഗവും കൃത്യതയും പ്രകടമാക്കി നാലംഗ സംഘം മൈതാനത്ത് ആവേശമുയർത്തിയത് കുതിരപ്പുറത്തേറിയുള്ള ആഭ്യാസത്തിലൂടെ ദേശീയ പതാക ഉയർത്തിയാണ്. യുദ്ധ മുഖത്ത് കുതിരപ്പടയുടെ സേവന പ്രാവീണ്യം വിളിച്ചോതിയ പ്രകടനം കയ്യടി നേടി. ഭീകരർ ബന്ദിയാക്കിയ ജനപ്രതിനിധിയെ കമാൻഡോ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തുന്നതായിരുന്നു അടുത്തയിനം. കമാൻഡോകളുടെ കൃത്യതയാർന്ന മുന്നേറ്റവും സങ്കീർണ ഘട്ടങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും പ്രദർശനത്തിലൂടെ കാണികൾക്കു മുന്നിൽ അനാവരണം ചെയ്തു. യുദ്ധ മുഖത്തും കാടുകൾ, മലനിരകൾ, മരുഭൂമികൾ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്ന സൈനികർ പാന്പുകളെ കൈകാര്യം ചെയ്യുന്ന രീതി എംഎസ്പി മൈതാനത്തു പുനരാവിഷ്കരിച്ചു. പുരാതന ആയോധന…
Read Moreപീഡനക്കേസിൽ യുവാവ് അറസ്റ്റിൽ! പെണ്‍കുട്ടിയുടെ സ്വർണാഭരണങ്ങൾ ഇയാൾ വിൽക്കുകയും ചെയ്തു
പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരിപ്ര സ്വദേശിയായ മുഹമ്മദ് അസ്ലം (22) ആണ് മങ്കട പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ സ്വർണാഭരണങ്ങൾ ഇയാൾ വിൽക്കുകയും ചെയ്തു. പരാതിയെ തുടർന്നു ഒളിവിൽ പോയ യുവാവ് സ്വന്തം മൊബൈൽ ഫോണ്‍ ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചിരുന്നു. വയനാട്ടിലെത്തി ഒരു ടാക്സി ഡ്രൈവറുടെ ഫോണിൽ നിന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ചതാണ് പോലീസിനു അന്വേഷണത്തിൽ തുന്പായത്. മങ്കട എസ്ഐ അബ്ദുൾ അസീസ്, എഎസ്ഐ ബൈജു കാലയിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു കുര്യാക്കോസ്, ജയമണി, ബിന്ദു, ഹോംഗാർഡ് ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More