കോഴിക്കോട് : നേപ്പാളിലെ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കുന്നമംഗലം താളിക്കുണ്ട് പുനത്തില്‍ രഞ്ജിത്ത് കുമാര്‍, ഭാര്യ കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങളാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കാഠ്മണ്ഡുവില്‍നിന്ന് ഇന്ന് വൈകുന്നേരം 3.30 ന് ഡല്‍ഹിയിലെത്തിക്കുന്നത്. നാളെ രാവിലെ ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം കോഴിക്കോടെത്തിക്കും വിധത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. ഉച്ചയോടെ മൃതദേഹം കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊകവൂരിലെ വീട്ടിലും പിന്നീട് കുന്നമംഗലത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്കാരം. പോസ്റ്റ്മോര്‍ട്ടം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ ഇന്നലെ രാത്രിയോടെ തന്നെ പൂര്‍ത്തിയായി. അതേസമയം അച്ഛനും അമ്മയും അനിയനും നഷ്ടപ്പെട്ടതറിയാതെ മാധവ് ഇന്നലെ രാത്രി നാട്ടിലെത്തി . ചില അത്യാവശ്യ കാര്യമുള്ളതിനാല്‍ അച്ഛനും…
Read MoreCategory: Kozhikode
മുഹമ്മദലി വധക്കേസ്; ആസൂത്രണം ചെയ്തത് ഭാര്യ; നടപ്പാക്കിയതു കാമുകൻ; പ്രതികളെ കുടുക്കിയത് ഇവരുടെ അതിബുദ്ധിയെന്ന് ക്രൈംബ്രാഞ്ച്
കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കൽ മൈലാടിയിലെ മുഹമ്മദലിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഭാര്യ ഉമ്മുൽസാഹിറയും അതു നടപ്പാക്കിയത് കാമുകൻ പത്തനംതിട്ട സ്വദേശി ജെയ്മോനും ചേർന്നെന്ന് മൊഴി. പ്രതികളെ കുടുക്കാൻ സഹായിച്ചത് ജെയ്മോന്റെ അതിബുദ്ധിയാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു. 2018 സെപ്തംബർ 21നാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ 20ന് തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നു ഉമ്മുൽസാഹിറയെയും ചൊവ്വാഴ്ച ദിണ്ടിഗലിൽ വച്ച് ജെയ്മോനെയും പിടികൂടുകയായിരുന്നു. ഒന്നര വർഷം മുന്‍പ് നടന്ന സംഭവത്തിൽ കേസുമായ ബന്ധപ്പെട്ട വിവരങ്ങളറിയാൻ മാധ്യമപ്രവർത്തകൻ ചമഞ്ഞ് നാട്ടിലുള്ള ഒരു നന്പറിലേക്കു ജെയ്മോൻ വിളിച്ചതാണ് പ്രതികൾ വലയിലാകാൻ കാരണം. ഈ നന്പറിനെ പിന്തുടർന്ന് പ്രത്യേകഅന്വേഷണ സംഘം തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു. ഭർത്താവിനെ വകവരുത്തിയാൽ തന്റെ പേരിലുള്ള ഒന്‍പതു സെന്റ് സ്ഥലവും വീടും ചരക്കു വണ്ടിയും ജെയ്മോന്റെ പേരിലാക്കാമെന്നു ഉമ്മുൽ സാഹിറ വാഗ്ദാനം ചെയ്തിരുന്നതായി പ്രതി പറഞ്ഞു. ചിതലിന് ഉപയോഗിക്കുന്ന…
Read Moreയുവതിയെ പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും റിമാൻഡിൽ; സംഭവം മാനന്തവാടിയില്‍
മാനന്തവാടി: പുൽപ്പള്ളി ചേകാടിയിൽ യുവതിയെ പീഡിപ്പിച്ച ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും റിമാൻഡിൽ. ഭർത്താവ് പാക്കം ചേകാടി കട്ടക്കണ്ടി സുധീഷ്, സുഹൃത്ത്, ചേകാടി തോണിക്കടവ് ടി.എ. സനൽകുമാർ എന്നിവരെയാണ് ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്്തത്. കഴിഞ്ഞ ദിവസം പുൽപ്പള്ളി സ്റ്റേഷനിൽ ഹാജരായ പ്രതികളെ മാനന്തവാടി എഎസ്പിയുടെ ചാർജ് വഹിക്കുന്ന എസ്എംഎസ് ഡി വൈഎസ്പി, കെ.പി. കുബേരൻ നന്പൂതിരിയാണ് അറസ്റ്റു ചെയ്തത്. ഡിസംബർ18ന് രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഭർത്താവ് ഭാര്യയെ സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും പിന്നീട് ഇരുവരും ചേർന്നു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിയും മുഴക്കി. യുവതി പിന്നീട് ബന്ധുക്കളോടു വിവരം പറയുകയും പരാതി നൽകുകയുമായിരുന്നു.
Read Moreതിരക്കേറിയ റോഡിൽ അനാവശ്യമായി ഹോണടിച്ചു; ബസ് ഡ്രൈവറെ ജഡ്ജി “പൊക്കി’
മഞ്ചേരി : തിരക്കേറിയ റോഡിൽ ജഡ്ജിയുടെ വാഹനത്തിനു പിറകിൽ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ നടപടി. മഞ്ചേരി-വഴിക്കടവ്-മരുതക്കടവ് റുട്ടിലോടുന്ന കെഎൽ 10 എ ഇ 8637 എവണ്‍ ബസ് ഡ്രൈവർ മരുത തെച്ചിയോടൻ അബ്ദുൾ റാഷിക്കി (28) നെതിരെയാണ് നടപടി. മരണവീട്ടിലേക്കു കോടതി ജീവനക്കാരൊത്തു പോവുകയായിരുന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി നാരായണൻ. നിലന്പൂർ ചെട്ടിയങ്ങാടിയിലെത്തിയപ്പോൾ റോഡിൽ ഗതാഗത തടസം നേരിട്ടു. ഈ സമയം പിറകിലെത്തിയ സ്വകാര്യ ബസ് നിരന്തരം ഹോണടിച്ചു ശല്യപ്പെടുത്തി. ശല്യം തുടർന്നപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ജഡ്ജി ഡ്രൈവറെ താക്കീത് നൽകിയെങ്കിലും ജനതപ്പടി വരെ ഹോണ്‍ അടിക്കുകയായിരുന്നു. തുടർന്നു ബസ് ഡ്രൈവറെ കോടതിയിൽ ഹാജരാക്കാൻ നിലന്പൂർ പോലീസിനു ജഡ്ജി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ അബ്ദുൾ റാഷിക്കിനെ കോടതി പിരിയും വരെ തടവിനു…
Read Moreമൊബൈല്‍ ഫോണ്‍: വരമോ ശാപമോ? വിദ്യാര്‍ഥികളുടെ സംവാദം ശ്രദ്ധേയമായി
വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ‘മൊബൈല്‍ ഫോണ്‍: വരമോ ശാപമോ’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംവാദം വേറിട്ട പരിപാടിയായി. ഇംഗ്ലീഷ് പാഠ്യ പദ്ധതിയുടെ ഭാഗമായി നടത്തിയ സംവാദം പൂര്‍ണമായും ഇംഗ്ലീഷ് മാധ്യമത്തിലാണ് നടത്തിയത്. ഉദ്ഘാടനം, മോഡറേറ്റര്‍ തുടങ്ങിയവ എല്ലാം വിദ്യാര്‍ഥികള്‍ തന്നെ കൈകാര്യം ചെയ്തു. സാംസങ്, ആപ്പിള്‍ എന്നീ വിഭാഗങ്ങളായി വേര്‍തിരിഞ്ഞ് ആയിരുന്നു സംവാദം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നെഷിന് ഫെറ ഉദ്ഘാടനം ചെയ്തു. റന ഫാത്തിമ മോഡറേറ്ററായി. മൊബൈല്‍ ഫോണിന്റെ ഗുണ ദോഷങ്ങളെ കുറിച്ച് വിദ്യാര്‍ഥികള്‍ വീറോടെ വാദിച്ചു. ദോഷവശങ്ങള്‍ ഏറെ ഉണ്ടെങ്കിലും നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു മൊബൈല്‍ ഫോണുകള്‍ എന്നും പരമാവധി അപകടരഹിതമായി ഉപയോഗിക്കണമെന്നും ഒടുവില്‍ നിഗമനത്തിലെത്തി. ഫാത്തിമത്ത് സഹ്റ, ഹിബ ഷെറിന്, കെ സി ജുമാന, ജസ്ര കുഞ്ഞമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കിയ പരിപാടിക്കു ക്ലബ്…
Read Moreകോഴിക്കോട് സിറ്റിപോലീസിന് കളങ്കമായി മാറിയ ടിവി മോഷണം! പോലീസിന്റെ ടിവി മോഷ്ടിച്ച കേസ്; സംശയ നിഴലില്‍ നാലുപേര്‍
കോഴിക്കോട്: സിറ്റിപോലീസിന് കളങ്കമായി മാറിയ ടിവി മോഷണ കേസില്‍ നാലുപേരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. മൊഫ്യൂസില്‍ ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് ഡ്രൈവര്‍മാരാണ് സംശയനിഴലിലുള്ളത്. സംശയത്തിലുള്ളവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവര്‍ നിരീക്ഷണത്തിലാണുള്ളത്. ബസ്, ഓട്ടോ, അതിരാവിലെ സാധനങ്ങള്‍ കയറ്റാനും ഇറക്കാനുമായി എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംശയാസ്പദമായ നാലുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മോഷണം നടക്കുന്നതിന് തലേദിവസം തന്നെ പദ്ധതി ആസൂത്രണം ചെയ്തിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണത്തില്‍ ഒരാള്‍ക്കു മാത്രമാണ് പങ്കുള്ളതെങ്കിലും മോഷ്ടിച്ച ടിവി കൊണ്ടുപോവുന്നതിന് സഹായികളുണ്ടാവാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വ്യക്തമായിരുന്നില്ല. സമീപത്തുണ്ടായിരുന്നു ഏതാനും ചുമട്ടുതൊഴിലാളികൾ സിസിടിവിലെ ദൃശ്യങ്ങളോട് രൂപസാദൃശ്യമുള്ള യുവാവിനെ കണ്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സിസിടിവി ദൃശ്യങ്ങളും ചുമട്ട്തൊഴിലാളി നല്കുന്ന വിവരങ്ങളും അടിസ്ഥാനമാക്കി രേഖാചിത്രം…
Read More11 മുതല്‍ രാത്രി 10 വരെ തടങ്കലില്‍ വെച്ചു, കുടിവെള്ളം പോലും നല്‍കിയില്ല, ഗുളിക കഴിക്കാനനുവദിച്ചില്ല! വൃക്കരോഗിയെ പോലീസ് മര്‍ദിച്ചതായി പരാതി
വടകര: വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയില്‍ കഴിയുന്ന യുവാവിനെ വടകര എസ്ഐ മര്‍ദിച്ചതായി പരാതി. മണിയൂര്‍ മന്തരത്തൂര്‍ മവ്വയില് താഴക്കുനി ലത്തീഫാണ് (38) എസ്ഐ ഷറഫുദീനെതിരെ റൂറല്‍ എസ്പിക്കു പരാതി നല്‍കിയിരിക്കുന്നത്. എസ്ഐ ആവശ്യപ്പെട്ടതു പ്രകാരം പോലീസ് സ്റ്റേഷനില്‍ എത്തിയ ലത്തീഫിനെ തിങ്കളാഴ്ച രാവിലെ 11 മുതല്‍ രാത്രി 10 വരെ തടങ്കലില്‍ വെക്കുകയും കുടിവെള്ളം പോലും നല്‍കാതിരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഗുളിക കഴിക്കാനനുവദിക്കാതെ എസ്ഐ മര്‍ദ്ദിക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ എസ്ഐ പിടിച്ചുവെച്ചിരിക്കുകയാണ്. പശുവിനെ വിറ്റ വകയിലുള്ള കാശ് ലഭിച്ചില്ലെന്ന വെള്ളൂക്കര സ്വദേശിയുടെ പരാതിയിലാണ് ലത്തീഫിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വെള്ളൂക്കരക്കാരനും കുറുന്തോടി സ്വദേശിയും തമ്മിലുള്ള പശുക്കച്ചവടത്തില്‍ ലത്തീഫാണ് ഇടനിലക്കാരനായി നിന്നത്. മര്‍ദിക്കരുതെന്നും വൃക്കരോഗിയാണെന്നും അറിയിച്ചിട്ടും എസ്ഐ പിന്മാറിയില്ലെന്നു പറയുന്നു. തെറി വിളിക്കുകയും മുടി കൂട്ടിപ്പിടിച്ച് കുനിച്ച് നിര്‍ത്തി പുറത്തടിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു.…
Read Moreപൗരത്വ നിയമ ഭേദഗതിക്കെതിരേ രോഷമിരമ്പി; വടകരയില്‍ പുതിയ സമരകാഹളം
വടകര: പൗരത്വം മതാതീതമായി വേണമെന്ന ഭരണഘടനാ തത്വത്തിനെതിരേ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരെ വടകരയുടെ രോഷമിരമ്പി. നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്ന റാലി പുതിയ സഹരകാഹളമായി. രാഷ്ട്രീയ-മത വ്യത്യാസമില്ലാതെ നടന്ന റാലി വടകരയുടെ വമ്പന്‍ പ്രതിഷേധമായി. ഇടതുപക്ഷ പാര്‍ട്ടികളോടൊപ്പം മുസ്ലിംലീഗ് നേതാക്കളും അണികളും കൈകോര്‍ത്തത് ഈരംഗത്ത് പുതിയ ചുവടുവയ്പ്പായി. ധാരാളം സ്ത്രീകളും കുട്ടികളും പ്രതിഷേധ പരിപാടിയില്‍ അണിചേര്‍ന്നു. പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരപിതാവ് കെ.ശ്രീധരന് നയിച്ചു. ഇതാദ്യമായാണ് സിപിഎമ്മിനോടൊപ്പം ലീഗിന്റെ നേതാക്കളും അണികളും ഒരുപോലെ പടയണി ചേര്‍ന്ന് രംഗത്തെത്തിയത്. നഗരം ചുറ്റി മുന്നേറിയ റാലി കോട്ടപ്പറമ്പില്‍ സമാപിച്ചു. കോട്ടപ്പറമ്പിലെ സമ്മേളനനഗരി ജനപ്രളയത്തില്‍ മുങ്ങി. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ.ദീപിക സിംഗ് രജാവത്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ നയിക്കുകയും ഒരുമിച്ചു കാണുകയും ചെയ്യുന്നവരാണ് നേതാക്കള്‍. ആ നിലക്ക് മോദിയും അമിത്ഷായും…
Read Moreആറ് ഇഞ്ച് നീളമുള്ള ആണികൾ തറച്ച കിടക്കയിൽ കിടന്ന് 800.30 കിലോ ഭാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ തകർത്തു! രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തിരുത്തി ആനക്കര സെയ്തലവി
മുക്കം: കരാട്ടെ പരിശീലകരുടെ സംഘടനയായ ഐ.ജി.എഫ്.കെയുടെ 38 ആം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടനയുടെ കീഴിൽ പരിശീലനം നേടിയ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കലാ, കായിക പ്രകടനങ്ങൾ സംഘടിപ്പിച്ചു. മാമ്പറ്റ കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാർഡിയോളജി വിദഗ്ധനും മാർഷ്യൽ ആർട്സ് ഗവേഷകനുമായ ഡോ. അവിനാഷ് ഡാൽ ഉദ്ഘാടനം ചെയ്തു. സെൻസായി കെ.ടി ഹഖീം അധ്യക്ഷനായി. പരിപാടിയിൽ ആറ് ഇഞ്ച് നീളമുള്ള ആണികൾ തറച്ച കിടക്കയിൽ കിടന്ന് 800.30 കിലോ ഭാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ തകർത്തുകൊണ്ട് ഐ.ജി.എഫ്.കെ പരിശീലകനായ ആനക്കര സെയ്തലവി പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു. നിലവിലെ ജേതാവായ ഓസ്ട്രേലിയക്കാരൻ നീൽ ഹാർഡ്ലിയെ മറികടന്നാണ് നേട്ടം കൈവരിച്ചത്. മറ്റൊരു പ്രകടനത്തിൽ ശിരസിൽവച്ച 22 പൈനാപ്പിൾ 30 സെക്കൻഡ് കൊണ്ട് വെട്ടിമുറിച്ച ഇന്തോനേഷ്യക്കാരന്റെ റെക്കോർഡ് 30 സെക്കൻഡിൽ 61 പൈനാപ്പിൾ വെട്ടിമുറിച്ചു കൊണ്ട് ആനക്കര സെയ്തലവി തിരുത്തി. കെ.ടി…
Read Moreനായയെ ചൊല്ലി വീട്ടിൽ കയറി ആക്രമണം: ഗൃഹനാഥനും ഭാര്യക്കും പരിക്ക്
നിലന്പൂർ: നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ഗൃഹനാഥനും ഭാര്യക്കും പരിക്ക്. സംഭവത്തിൽ വഴിക്കടവ് പോലീസിൽ പരാതി നൽകി. മണിമൂളി വരക്കുളം താഴത്ത്മലയിൽ ജിജി ജോർജ്(39), ഭാര്യയും എടക്കര സിവിൽ സപ്ലൈസ് ഓഫീസിലെ അസിസ്റ്റന്റ് സെയിൽസ് മാനേജരുമായ അജിമോൾ(37) എന്നിവർക്കുമാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവർ പറയുന്നതിങ്ങനെ. തിങ്കളാഴ്ച്ച രാത്രി 10.40 ഓടെ അയൽവാസികളായ അഞ്ചുപേരെത്തി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് പട്ടിയെ വളർത്തുന്നത് ചോദ്യം ചെയ്തു. ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ലെന്നും നേരം വെളുത്ത ശേഷം സംസാരിക്കാമെന്നും അറിയിച്ചു. വീട്ടിൽ ഇൻവെർറ്റർ സൗകര്യമുള്ളതിനാൽ ഒൻപതു വയസുകാരനായ മകൻ ലൈറ്റ് തെളിച്ചു. അപ്പോഴാണ് അക്രമിക്കാൻ തയാറായി നിൽക്കുന്ന സംഘത്തെ കണ്ടത.് അതോടെ താൻ വാതിൽ അടച്ചു. എന്നാൽ വന്നവർ ബലമായി വാതിൽ തുറന്ന് അടിക്കുകയായിരുന്നു. ഇടത് നെഞ്ചിലും കൈകൾക്കും കാലുകൾക്കും പുറത്തും ജിജിക്ക്…
Read More