നാദാപുരം: സോഷ്യല്‍ മീഡിയയില്‍ വീട്ടമ്മക്കെതിരേ അപകീര്‍ത്തികരമായ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു. ഇയ്യങ്കോട് സ്വദേശി മഠത്തില്‍ അസീസിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. യുവതിയെ കുറിച്ച് ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറിലും, കല്ലാച്ചി മേഖലയിലെ വിവിധ ഗ്രൂപ്പുകളിലും അസീസ് സന്ദേശങ്ങള്‍ അയച്ചത്. വാട്സാപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചെന്ന് കാണിച്ച് വീട്ടമ്മ നാദാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് വീട്ടമ്മയുടെ പരാതി കോടതിക്ക് കൈമാറുകയും നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Read MoreCategory: Kozhikode
കുട്ടികളുടെ ജീവനു പുല്ലുവില! പൊട്ടിക്കീറിയ കളിക്കോപ്പ് മാറ്റാതെ വനം വകുപ്പ്
പേരാമ്പ്ര: പിഞ്ചുകുട്ടികളുടെ ജീവനും ആരോഗ്യത്തിനും വില കൽപ്പിക്കാതെ പെരുവണ്ണാമൂഴി വനം വകുപ്പ്. തുരുമ്പെടുത്ത് പൊട്ടിക്കീറിയ കളിക്കോപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന വാക്കു പാലിക്കാതെ അപകടം ക്ഷണിച്ചു വരുത്തു കയാണവർ. പെരുവണ്ണാമൂഴി വനം വന്യ ജീവി പരിപാലന കേന്ദ്രത്തിലെ കുട്ടികളുടെ പാർക്കിലാണ് കാലഹരണപ്പെട്ട കളിക്കോപ്പുകൾ അപകട ഭീഷണി ഉയർത്തുന്നത്. കയറി ഊർന്നിറങ്ങുന്ന കളിക്കോപ്പിന്റെ തുരുമ്പെടുത്ത പൊട്ടിക്കീറിയ കമ്പിയിൽ പിടിച്ച ഒരു പിഞ്ചു കുഞ്ഞിന്റെ കൈപ്പത്തിക്കു മാരക മുറിവേറ്റ സംഭവം മുമ്പുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ കളിക്കോപ്പുകൾ മാറ്റി സ്ഥാപിക്കുമെന്നു വീമ്പിളക്കി കളിക്കോപ്പുകൾ ഉപയോഗിക്കുന്നതു അധികൃതർ വിലക്കിയിരുന്നു. എന്നാൽ തീരുമാനത്തിനു ദിവസങ്ങൾ മാത്രമായിരുന്നു ആയുസ്. പൊട്ടിയ കമ്പി മാറ്റി സ്ഥാപിച്ച് അപകടം വരുത്തിയ കളിക്കോപ്പടക്കം വീണ്ടും തുറന്നു കൊടുത്തു. അതേ കളിക്കോപ്പിന്റെ ഇരുന്നു ഊർന്നിറങ്ങുന്ന അടിഭാഗം പൊട്ടി ദ്വാരം വീണ നിലയിലാണിപ്പോൾ. ഊർന്നിറങ്ങുന്ന കുട്ടികൾക്കു മാരക മുറിവേൽക്കാൻ സാധ്യത കൂടുതലാണ്.
Read Moreകോടതി വിധിയുടെ മറവില്‍ കെട്ടിട ഉടമയുടെ അതിക്രമം! പ്രതിഷേധവുമായി വ്യാപാരികള്‍
വടകര: കോടതി വിധിയുടെ മറവില്‍ കെട്ടിട ഉടമ നടത്തിയ അതിക്രമത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. വൈക്കിലശേരി റോഡിലെ എവര്‍ഷൈന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കടയുടെ രണ്ട് മുറികള്‍ കെട്ടിട ഉടമയുടെ പരാതി പ്രകാരം കോടതി ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള മൂന്ന് മുറികളില്‍ കച്ചവടം ചെയ്യുന്ന ആളെ ഉടമയും സംഘവും ഭീഷണിപ്പെടുത്തുകയും ഒഴിയാന്‍ വേണ്ടി എടച്ചേരി പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പോലിസെത്തി കട തുറന്നപ്പോഴാണ് കടയിലെ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കടയുടമ കെ.ഇ. ഇസ്മായില്‍ അറിയുന്നത്. രാത്രിയുടെ മറവില്‍ പൂട്ടുപൊളിച്ച് സാധനങ്ങള്‍ കടത്തിയതാണെന്നാണ് വ്യാപാരി പറയുന്നത്. സംഭവത്തില്‍ ഓര്‍ക്കാട്ടേരിയിലെ വ്യാപാരികള്‍ സംരക്ഷണ സമിതിയുടെ പേരില്‍ പ്രതിഷേധിച്ചു. വ്യാപാരിക്കെതിരെ അന്യായമായി കെട്ടിട ഉടമ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്താനും നിയമപരമായി നേരിടാനും വ്യാപാരി സംരക്ഷണ സമിതി തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഓര്‍ക്കാട്ടേരിയില്‍ പ്രകടനം…
Read Moreസ്മാർട്ട് ഡയറ്റ്! കഞ്ഞിയും പറയും ഒൗട്ട്; മലപ്പുറത്തെ അങ്കണവാടികളിൽ പുട്ട് മുതൽ ബിരിയാണി വരെ
മലപ്പുറം: അങ്കണവാടികളിൽ കുട്ടികൾക്കു നൽകിയിരുന്ന കഞ്ഞിയും പയറുമെല്ലാം പഴങ്കഥയാവുകയാണ്. ചെലവ് വർധനവില്ലാതെ വൈവിധ്യവും ആകർഷകവും സന്പൂർണ പോഷണവും ഉൾക്കൊള്ളിച്ച് സ്മാർട്ട് ഡയറ്റ് ഒരുക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഐസിഡിഎസ്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രീസ്കൂൾ കുട്ടികൾ തുടങ്ങിയവർക്കാണ് പദ്ധതിയൊരുങ്ങുന്നത്. ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ ഐസിഡിഎസ് ഗുണഭോക്താക്കൾക്കു നൽകി വരുന്ന ഭക്ഷണം പരിഷ്കരിക്കുന്നതിനായി ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ’സ്മാർട്ട് ഡയറ്റ്’ എന്ന പേരിൽ കുഞ്ഞുങ്ങൾക്ക് രാവിലെയും ഉച്ചക്കും വൈകീട്ടും സുരക്ഷിത ഭക്ഷണം സന്പൂർണ പോഷണം എന്ന രീതിയിൽ നൽകാനാണ് പദ്ധതി. രാവിലെ റാഗി അല്ലെങ്കിൽ അരി പൊടിയിൽ പാകം ചെയ്ത അട, ഇഡലിയും സാന്പാറും, നൂൽപുട്ട്, വെജ് പുലാവ്, അരി പുട്ട് തുടങ്ങിയവയ്ക്കൊപ്പം വൈവിധ്യമാർന്ന കറികളും ഉച്ചക്ക് വെജിറ്റബിൾ ബിരിയാണി, എഗ് ഫ്രെയ്ഡ് റൈസ്,സദ്യ, കാഷ്മീരി പുലാവ് അതിനോടൊപ്പം ജ്യൂസും നൽകും. വൈകീട്ട് പായസം തുടങ്ങി രുചിയേറിയ സ്നാക്ക്സും അങ്കണവാടികളിൽ…
Read Moreരാഹുലിനെ ജയിപ്പിച്ചത് മലയാളികളുടെ ദുരന്തം, ആവർത്തിക്കരുതെന്ന് രാമചന്ദ്ര ഗുഹ
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ ദുരന്തമാണ് കാട്ടിയതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഠിനാധ്വാനം ചെയ്തു പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കെതിരേ പിടിച്ചുനിൽക്കാൻ പോലും ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ രാഹുലിനു കഴിയില്ലെന്നും ഗുഹ പറഞ്ഞു. രാഹുൽ ഗാന്ധിയോട് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അദ്ദേഹം വളരെ മാന്യനാണ്. നന്നായി പെരുമാറുന്നു. എന്നാൽ യുവ ഇന്ത്യക്ക് ഒരു കുടുംബത്തിലെ അഞ്ചാം തലമുറക്കാരനെ ആവശ്യമില്ല. കേരളം ഇന്ത്യക്കായി വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ള സംസ്ഥാനമാണ്. രാഹുൽ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ മണ്ടത്തരമാണ് കാട്ടിയത്. 2024-ലും അദ്ദേഹത്തെ മലയാളികൾ ജയിപ്പിച്ചാൽ നരേന്ദ്ര മോദിക്ക് അത് സഹായകമാകുമെന്ന് ഗുഹ പറഞ്ഞു. സ്വാതന്ത്ര്യ കാലത്തെ വലിയ പാർട്ടി എന്ന നിലയിൽനിന്ന് കുടുംബവാഴ്ചയിലേക്കു കോണ്‍ഗ്രസ് അധപതിച്ചതാണ് ഇപ്പോഴത്തെ തീവ്ര ഹിന്ദുവാദത്തിനും യുദ്ധവെറിക്കും കാരണമെന്നു…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി സൈതലവി കുത്തേറ്റു മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ; മൃതദേഹത്തിൽ പതിനാറോളം മുറിവുകള്‍
മഞ്ചേരി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കുത്തേറ്റു മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മഞ്ചേരിയ്ക്കടുത്തു പയ്യനാട് ചോലക്കൽ അത്താണിക്കൽ കല്ലിടുന്പിൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ മകൻ സൈതലവി (56) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പയ്യനാട് പുളിക്കൽ ജംഷീദി(35) നെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നു ഇയാളുടെ അറസ്റ്റ് കേസന്വേഷിക്കുന്ന മഞ്ചേരി സിഐ സി. അലവി ഇന്നു രാവിലെ രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ പ്രതിയാണ് സൈതലവി. 2016ലാണ് പീഡനക്കേസ് നടന്നത്. ഈ കേസിൽ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയതായിരുന്നു. കേസിൽ അടുത്തമാസം നാലിനു മഞ്ചേരി പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് സൈതലവി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ അത്താണിക്കലിലെ കമുകിൻ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്നു സിഐ സി. അലവിയുടെ നേതൃത്വത്തിലുള്ള…
Read Moreആ പരിപാടിയ്ക്ക് സര്‍ക്കാരിനെ കിട്ടില്ല! ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ളതല്ല കേരളം: മുഖ്യമന്ത്രി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ളതല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ആർഎസ്എസ് താൽപര്യങ്ങൾ സ്ഥാപിക്കാനുള്ള നീക്കത്തിനു സംസ്ഥാന സർക്കാരിനെ കിട്ടില്ലെന്നും നിയമം നടപ്പാക്കേണ്ട എന്നു തന്നെയാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്പോൾ രാഷ്ട്രീയ വിയോജിപ്പുകൾ മറന്ന് ഒന്നിച്ച് നിൽക്കേണ്ടത് ജനന·ക്ക് വേണ്ടിയാണ്. ഈ വിഷയത്തിൽ നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. ഇതിൽ പലഭാഗങ്ങളിൽ നിന്നു വലിയ ആക്ഷേപങ്ങളാണ് ഉയർന്നുവന്നത്. ഈ ആക്ഷേപം ഉന്നയിക്കുന്നവർ നിയമസഭയുടെ അധികാരം എന്തെല്ലാമാണെന്ന് പഠിക്കണം. രാജാക്കൻമാരുടെ കാലത്ത് അവർക്ക് ഉത്തരവുകൾ നടപ്പാക്കാൻ റസിഡന്റുമാരുണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ മുകളിൽ അത്തരമൊരു സംവിധാനമില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകി. നിയമസഭ പ്രമേയം പാസാക്കാൻ പാടുണ്ടോയെന്ന് ചോദിക്കുന്നവർക്ക്…
Read Moreആന്റി നെക്സല്‍ സ്ക്വാഡിനെ കൈയേറ്റം ചെയ്തു; സിപിഎം നേതാക്കള്‍ റിമാന്‍ഡില്‍
കോഴിക്കോട് : ആന്റി നെക്സല്‍ സ്ക്വാഡ് അംഗങ്ങളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കളെ റിമാന്‍ഡ് ചെയ്തു. പുതുപ്പാടി ഒടുങ്ങാക്കാട് കല്ലുംതൊടി കെ.ടി.അബ്ദുള്‍ റഫീഖ്(42), പുതുപ്പാടി കൈതപ്പൊയില്‍ തരിശേരിയില് പി.കെ.ഹേമന്ത്(34), എന്നിവരെയാണ് താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. മാവോയിസ്റ്റ് സാന്നിധ്യമേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ ആക്രമണസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആന്റി നെക്സല്‍ സ്ക്വാഡിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോടഞ്ചേരിയില്‍ വിന്യസിപ്പിച്ച സ്ക്വാഡ് അംഗങ്ങളോടാണ് ഇവര്‍ അസഭ്യം പറയുകയും കെയേറ്റം ചെയ്യുകയും ചെയ്തത്. ഡ്യൂട്ടിയ്ക്ക് ശേഷം സ്ക്വാഡ് അംഗങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. വിവരമറിഞ്ഞ് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. മെഡിക്കല്‍ പരിശോധനക്കായി താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും പരിശോധനയ്ക്ക് സമ്മതിച്ചില്ല. ഇക്കാര്യം വിശദമാക്കി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി കോടതിയില്‍ പോലീസ് ഹാജരാക്കിയതിനെ തുടര്‍ന്നാണ്…
Read Moreബസും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർക്കു പരിക്ക്; വാഹനങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുത്തത് പതിനഞ്ചോളം സിഐടിയു തൊഴിലാളികളും നാട്ടുകാരും
ചങ്ങരംകുളം: കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ കടവല്ലൂരിൽ സ്വകാര്യ ബസും പാർസൽ ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർക്കു പരിക്കേറ്റു. ലോറി ഡ്രൈവർ ഫായിസ്(22), ബസ് ഡ്രൈവർ എരമംഗലം താഴത്തേൽപടി സ്വദേശി വടാശേരി ചന്ദ്രൻ(45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ ചേർന്നു പെരുന്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫായിസിന്റെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കടവല്ലൂർ ഹൈസ്കൂൾ ബസ് സ്റ്റോപ്പിനടുത്ത് ഇന്നു രാവിലെ 7.15 നാണ് അപകടം. എടപ്പാളിൽ നിന്നു ഗുരുവായൂരിലേക്കു പോകുന്ന സംഗീത ബസിനു നേർക്കു തൃശൂർ ഭാഗത്തു നിന്നു മഞ്ചേരിയിലേക്കു ഹോം അപ്ലയൻസ് സാധനങ്ങളുമായി പോയിരുന്നു ലോറി നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. കല്ലുപുറത്തു നിന്നു വാഹനങ്ങളിലെത്തിയ പതിനഞ്ചോളം സിഐടിയു തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് വാഹനങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തെ തുടർന്നു സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം…
Read Moreതകരാത്ത റോഡിന് ലക്ഷങ്ങളുടെ പൊതുമരാമത്തുവക “സുഖചികിത്സ’
വെള്ളമുണ്ട: റോഡുകൾ തകർന്നിട്ടും നവീകരിക്കാൻ തയാറാവാത്ത പൊതുമരാമത്ത് വകുപ്പ് കേടുപാടില്ലാത്ത റോഡ് റിപ്പയർ ചെയ്ത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നു. യാതൊരു കേടുപാടുമില്ലാത്ത വെള്ളമുണ്ട കട്ടയാട് പാതിരിച്ചാൽ റോഡിലാണ് പാച്ച് വർക്ക് നടത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. എടവക, വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതിരിച്ചാൽ കട്ടയാട് റോഡിൽ ഒരാഴ്ച് മുന്‍പാണ് പാതിരിച്ചാലിൽ നിന്നും പ്രവൃത്തികൾ ആരംഭിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ പണി തടഞ്ഞതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്നലെ വീണ്ടും കട്ടയാട് നിന്നും പാച്ചിംഗ് ജോലികളെന്ന പേരിൽ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. നാട്ടുകാരിൽ നിന്നും പരാതി ഉയരാതിരിക്കാനായി വീടുകളിലേക്കുള്ള വഴിയുൾപ്പെടെ ടാറിംഗ് നടത്തിയാണ് പ്രവൃത്തി നടത്തുന്നത്. റോഡുകളിൽ ടാറൊഴിച്ച് നേരിയ തോതിൽ ആറ് എംഎം കല്ല് വിരിച്ചാണ് ടാറിംഗ് നടത്തുന്നത്. പൊതുമരാമത് വകുപ്പ് മാനന്തവാടി ഡിവിഷന്റെ കീഴിലുള്ള രണ്ടരകിലോമീറ്റർ റോഡിൽ 1050 സ്ക്വയർ മീറ്റർ ഭാഗങ്ങളിലാണ് പ്രവൃത്തികൾ നടത്തുന്നത്. നാല് ലക്ഷത്തോളം രൂപയ്ക്കാണ് കരാർ…
Read More