കേണിച്ചിറ: സൗത്ത് വയനാട് വനം ഡിവിഷൻ പരധിയിലെ അതിരാറ്റുകുന്നിൽ കടുവ ഇറങ്ങി. ഗുരുമന്ദിരം ഭാഗത്തെ തോട്ടത്തിൽനിന്നും കടുവ റോഡ് മുറിച്ചുകടക്കുന്നത് ഇന്നലെ പുലർച്ചെ പാൽ അളവുകേന്ദ്രത്തിലേക്കു പോകുകയായിരുന്ന കർഷകർ കണ്ടു. ഇവർ ഒച്ചയിട്ടതിനെത്തുടർന്നു കടുവ മറ്റൊരു തോട്ടത്തിലേക്കു കുതിച്ചു. വിവരമറിഞ്ഞ് ഇരുളം, പുൽപ്പള്ളി,ഫോറസ്റ്റ് സെക്ഷൻ ഓഫീസുകളിൽനിന്ന് എത്തിയ വനപാലകർ പ്രദേശവാസികളുടെ സഹകരണത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. അതിരാറ്റ്കുന്നിൽ കാടുമൂടിയ സ്വകാര്യഭൂമിയുണ്ട്. ഇവിടെ തെരഞ്ഞപ്പോൾ കാട്ടുപന്നികളെയാണ് കാണാനായത്. കടുവ മാരമല ഭാഗത്തേക്കു നീങ്ങിയെന്ന സംശയത്തിലാണ് വനപാലകർ. കടുവ ഇറങ്ങിയതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
Read MoreCategory: Kozhikode
പൈക്കാടൻമലയിലേത് സോയിൽ പൈപ്പിംഗ് പ്രതിഭാസമല്ലെന്ന് ജിയോളജിസ്റ്റ്; ക്വാറി മാഫിയയ്ക്ക് വേണ്ടിയുള്ള റിപ്പോർട്ടെന്ന് പരിസ്ഥിതി പ്രവർത്തകർ
മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ കണ്ടെത്തിയത് സോയിൽ പൈപ്പിംഗ്പ്രതിഭാസമല്ലെന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്.നേരത്തെ നടത്തിയ സംയുക്ത പരിശോധനയെ തുടർന്ന് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിനെ തള്ളുന്നതാണ് പുതിയ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ കൊല്ലേലത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജില്ലാ ജിയോളജിസ്റ്റിനെതിരെ പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയം കൊടുമ്പിരി കൊള്ളുന്ന സെപ്റ്റംബർ മാസത്തിലാണ് കുമാരനെല്ലൂർ വില്ലേജിൽപെട്ട പൈക്കാടൻമലയിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയത്. ഉടൻ തന്നെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് പഠനം നടത്തുകയും ചെയ്തു. സിഡബ്ല്യുആർഡിഎം, ജിയോളജി വകുപ്പ്, സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർ സംയുക്തമായി പരിശോധന നടത്തുകയും ഈ പ്രതിഭാസം സോയിൽ പൈപ്പിംഗ് തന്നെയാണെന്ന് ഈ വിദഗ്ധസംഘം ജില്ലാ കളക്ടർക്ക് റിപോർട്ട് സമർപ്പിക്കുകയും ചെയ്തു . സിഡബ്ല്യുആർഡിഎം സീനിയർ പ്രിൻസിപ്പൽ…
Read Moreഉള്ളിയില്ലാതെ സുരയുടെ കടയിൽ എന്ത് പലഹാരം..? രണ്ടാഴ്ച മുന്‍പുവരെ വൈകുന്നേരങ്ങളില്‍ തിരക്കായിരുന്നു; പക്ഷേ ഇപ്പോള്‍…
സ്വന്തം ലേഖകന്‍ മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ എരഞ്ഞിമാവിന് സമീപം നാട്ടുകാര്‍ സുര എന്ന് വിളിക്കുന്ന കെ.കെ. സുരേഷിന്റെ ഏക ഉപജീവന മാര്‍ഗമായ ചായക്കടയില്‍ രണ്ടാഴ്ച മുന്‍പുവരെ വൈകുന്നേരങ്ങളില്‍ തിരക്കായിരുന്നു. സുരേഷ് രാവിലെമുതല്‍ കട തുറക്കാറുണ്ടെങ്കിലും വൈകുന്നേരത്തോടെയാണ് ഇവിടെ തിരക്ക് വര്‍ധിക്കുന്നത്. ഉള്ളിവടയും പരിപ്പുവടയും പക്കവടയുമാണ് സുരേഷിന്റെ കടയിലെ പ്രധാന വിഭവങ്ങള്‍. കടയില്‍ വന്നു കഴിക്കുന്നവരും വീട്ടിലേക്ക് വാങ്ങിച്ചുകൊണ്ടു പോകുന്നവരും സുരേഷിന്റെ കടയിലെ നിത്യസന്ദര്‍ശകരായി. എന്നാല്‍ രണ്ടാഴ്ചയ്ക്കിപ്പുറം സ്ഥിതിയാകെ മാറി. വൈകുന്നേരങ്ങളില്‍ സുരേഷിന്റെ കടയില്‍ ആളുകളെ കാണാതായി. മേല്‍പ്പറഞ്ഞ പലഹാരങ്ങള്‍ ഒന്നും സുരേഷിന് ഉണ്ടാക്കാന്‍ കഴിയില്ല. മറ്റൊന്നും കൊണ്ടല്ല. അവശ്യസാധനങ്ങളുടെ വില കൂടുതല്‍ കൊണ്ടു തന്നെ . പരിപ്പിനും, ഓയിലിനും , മുട്ടയ്ക്കും വില കൂടി . പിന്നെ സുരേഷിന്റെ വിഭവങ്ങള്‍ക്ക് വേണ്ട പ്രധാന ഇനമായ ഉള്ളിക്ക് ആണെങ്കില്‍ തീ വില. വിലപിടിപ്പുള്ള ഈ സാധനങ്ങളെല്ലാം…
Read Moreവിനോദ യാത്രക്കിടെ ബസിന് മുകളില്‍ പൂത്തിരി ആഘോഷം! ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: താമരശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദ യാത്രക്കിടെ സംഘത്തിലെ ഒരു വിദ്യാര്‍ഥിനിയുടെ ജന്മദിനാഘോഷത്തി ന്റെ ഭാഗമായി ബസ് ജീവനക്കാരന് ബസിന് മുകളില്‍ കയറി പൂത്തിരി കത്തിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ പി.എ.സൈനുദ്ദീന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. സ്പീഡ് ഗവര്‍ണറിന്റെ കണക്ഷന് വിച്ഛേദിച്ചാണ് ബസ് സര്‍വീസ് നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഒപ്പം ബസിനെ്റ പെര്‍മിറ്റും ഫിറ്റ്നസും റദ്ദാക്കി. താമരശേരി ഹിറ ട്രാവല്‍സിന്റെ ബസാണ് കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എം. ഷബീര്‍ കസ്റ്റഡിയിലെടുത്തത്. ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചേവായൂരുള്ള ഗ്രൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബസിന് മുകളില്‍ കയറി പൂത്തിരി കത്തിച്ചത് ഗതാഗത നിയമ ലംഘനമാണെന്നും അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നുമാണ് ആരോപണം. ഈ മാസം മൂന്നിന് കൊടകില് വെച്ചായിരുന്നു സംഭവം. അഞ്ചു ബസുകളിലായി…
Read Moreസ്വന്തമായി കെട്ടിടമില്ല! കുരുന്നുകൾ പഠിക്കുന്നത് ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ
മുക്കം : വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൽപ്പള്ളി പാടത്തുംകണ്ടി അങ്കണവാടിക്ക് സ്വന്തം കെട്ടിടം വേണം. 2007 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിച്ച അങ്കണവാടി 13 വർഷം പൂർത്തിയാകുേമ്പാഴും അസൗകര്യങ്ങൾ മാത്രമുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 12 കുട്ടികളും രണ്ട് ജീവനക്കാരും അങ്കണവാടിയിലുണ്ട്. വിവിധ വാടകക്കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ച് ഇപ്പോൾ പഴയൊരു വീടിന്റെ വരാന്തയിലും ഒറ്റമുറിയിലുമായി അസൗകര്യത്തിൽ വീർപ്പുമുട്ടുകയാണ് ഈ സ്ഥാപനം. നിന്നുതിരിയാൻ ഇടമില്ലാത്തവിധമാണ് ഇവിടെ പ്രവർത്തനം. ഭക്ഷ്യധാന്യങ്ങൾ സുക്ഷിക്കുന്നതും കൗമാരക്കാർക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ധാന്യം വിതരണം ചെയ്യുന്നതും ഇവർക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് നടത്തുന്നതുമെല്ലാം വരാന്തയിലാണ്. കുട്ടികൾക്ക് ഓടിച്ചാടിയോ കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ കളിക്കാനുള്ള സ്ഥലംപോലും ഇവിടെയില്ല. ഗ്രാമപഞ്ചായത്ത് പരിധിയിലെ 29 അങ്കണവാടികളിൽ ഏറ്റവും മോശപ്പെട്ട അങ്കണവാടിയാണിത്. ഇതിനുമുന്നിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ രണ്ട് ഏക്കറിലധികം സ്ഥലമുണ്ട്. അങ്കണവാടി ക്കാവശ്യമായ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത്, ജില്ല അധികൃതർ,…
Read Moreട്രെയിനില്‍ എന്തെങ്കിലും വച്ച് മറന്നോ..? പേടിക്കേണ്ട ട്രെയിന്‍ ടൈം വാട്ട്സാപ്പ് ഗ്രൂപ്പില്‍
വടകര: ‘പരശുറാം എക്സ്പ്രസില്‍ ആരെങ്കിലും ഉണ്ടോ..ഒരു ബാഗ് മറന്നു വെച്ചിട്ടുണ്ട്. എസ് ആറ് കോച്ചില്‍ സൈഡ് ബര്‍ത്തിനോട് ചേര്‍ന്ന് കറുത്ത ബാഗ് മറന്നുവെച്ചു. ഒന്നു പരിശോധിച്ച് അത് കണ്ടെടുക്കൂ’… ട്രെയിന്‍ ടൈം വാട്ട്സാപ്പ് ഗ്രൂപ്പില്‍ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന മെസേജുകളില്‍ ഒന്നാണിത്. ചിലപ്പോള്‍ നഷ്ടപ്പെട്ടത് പേഴ്സ് ആകും. ചിലപ്പോഴത് മൊബൈല്‍ ഫോണ്‍ , അങ്ങിനെ പലതും. ഗ്രൂപ്പിലെ ആരെങ്കിലും സാധനം മറന്നു വെച്ച ട്രെയിനിലുണ്ടാവും. മറന്നു വെച്ച വസ്തു കോച്ച് ഏതെന്ന് തെരഞ്ഞുപിടിച്ച് കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ചാല്‍ ഈ കൂട്ടായ്മ സന്തോഷത്തോടെ അത് ആഘോഷിക്കുകയായി. മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ കൂട്ടായ്മയാണ് ട്രെയിന്‍ ടൈം വാട്ട്സ് ആപ്പ് ഗ്രൂപ്പ്. ഈ കൂട്ടായ്മയുടെ നന്മയില് ഇതുവരെ നൂറ്റി അറുപതോളം പേര്‍ക്ക് നഷ്ടപ്പെട്ടു പോയ സാധനങ്ങള്‍ തിരികെ ലഭിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍, ലാപ്ടോപ്പ്, കറന്‍സി എന്നിങ്ങനെ വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ കിട്ടുമ്പോള്‍ ഉടമസ്ഥന്റെ കണ്ണ്…
Read Moreചത്ത പശുവിനെ ഫാം പരിസരത്ത് ഉപേക്ഷിച്ചു; ഫാം ഉടമയ്ക്കെതിരേ ആക്ഷേപം
മുക്കം: മിണ്ടാപ്രാണികളോട് ക്രൂരത തുടർന്ന് ഫാം ഉടമ. കാരശ്ശേരി കറുത്തപറമ്പിലെ ഫാം ഉടമയാണ് പശു ഫാമിൽ ഇന്നലെ രാവിലെ പത്തിന് ചത്ത പശുവിനെ രാത്രിയായിട്ടും മറവ് ചെയ്യാതെ നിന്നത്. തുടർന്ന് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ഫാം ഉടമയെ ബന്ധപ്പെട്ടതോടെയാണ് ഫാം ഉടമ പശുവിനെ മറവ് ചെയ്യാൻ തയ്യാറായത്. കഴിഞ്ഞ ആഴ്ചയും കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പ് തരിപ്പാല പറമ്പിൽ നൂറുദ്ദീന്റെ പശുക്കളെ വളർത്തുന്ന ഫാമിൽവിവിധ കാരണങ്ങളാൽജീവൻ നഷ്ടപ്പെട്ട പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ അലക്ഷ്യമായി ചാണകക്കുഴിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിരുന്നു . തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് രാത്രിയോടെ ചാണക കുഴിയിൽ നിന്നും പശു കുട്ടികളുടെ ജഡം എടുത്തു മറവ് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ചത്ത പശുവിനെ മറവ് ചെയ്യാതെ ഫാമിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ പരിസരവാസികൾ…
Read Moreനാദാപുരത്ത് നായാട്ടിനിടെ യുവാവ് മരിച്ച സംഭവം; തിര നിര്‍മാണത്തിനുള്ള സാധനങ്ങള്‍ കണ്ടെത്തി
നാദാപുരം: നരിപ്പറ്റ പഞ്ചായത്തിലെ ഇന്ദിരനഗറില്‍ നായാട്ടിനിടെ സുഹൃത്തിന്റെ കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.വിലങ്ങാട് ഇന്ദിരനഗര്‍ സ്വദേശി മണ്ടേപുറം റഷീദ് (33) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെ പുള്ളിപ്പാറ വനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അപകടം നടന്നത്.റഷീദിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വളയംതോട്ടിയില് ലിബിന് മാത്യ (31)നെ കുറ്റ്യാടി സിഐ എന്‍.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. അപകടം നടന്ന സ്ഥലത്തിന് 200 മീറ്ററുകള്‍ അകലെയുള്ള കാരാല് സലീമിന്റെ വീടിന്റെ പിന്‍ഭാഗത്ത് ബാഗില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ തിരയ്ക്ക് ഉപയോഗിക്കാന്‍ സൂക്ഷിച്ച ഈയ്യക്കട്ട, പൊട്ടാസ്യം, ഗന്ധകം, രണ്ട് ടോര്‍ച്ച് ബാറ്ററി, നായാട്ടിനിടെ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ് എന്നിവ എഎസ്പി യുടെ നേതൃത്വത്തില്‍ ലിബിനെ തെളിവെടുപ്പ് നടത്തുന്നതിനിടെ…
Read Moreവിദേശത്തു മരിച്ച യുവാവിന്റെ മൃതദേഹത്തിനായി മാതാപിതാക്കളുടെ കാത്തിരിപ്പ് തുടരുന്നു; മരിക്കുന്നതിന്റെ തലേന്നു രാജ്കുമാർ അമ്മയ്ക്കു ടെലിഫോണ്‍ ചെയ്തിരുന്നു…
ഗൂഡല്ലൂർ: വിദേശത്തു മരിച്ച യുവാവിന്റെ മൃതദേഹത്തിനായി മാതാപിതാക്കളുടെ കാത്തിരിപ്പു തുടരുന്നു. ഓവാലി പഞ്ചായത്തിലെ ചിന്നചൂണ്ടി പരശൂറാമൻ-പൊട്ടു ദന്പതികളാണ് മകൻ രാജ്കുമാറി ന്റെ(29) മൃതദേഹത്തിനായി കാത്തിരിക്കുന്നത്. സൗദി അറേബ്യയിലെ ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ അഞ്ചു വർഷമായി ജോലി ചെയ്യുന്ന രാജ്കുമാർ ഒക്ടോബർ 17നു താമസസ്ഥലത്തു ജീവനൊടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നു രാജ്കുമാർ അമ്മയ്ക്കു ടെലിഫോണ്‍ ചെയ്തിരുന്നു. വിസയുടെ കാലാവധി എട്ടുമാസം മുന്‍പ് അവസാനിച്ചെന്നും മറ്റൊരു വിസയ്ക്കു ശ്രമിച്ചുവരികയാണെന്നും അമ്മയെ അറിയിച്ചു. പിന്നീട് രാജ്കുമാറിന്റെ മരണവാർത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കുടുംബം നടത്തിയ ശ്രമം ഫലവത്തായില്ല. സഹായം അഭ്യർഥിച്ച് പരശുരാമൻ തമിഴ്നാട് മുഖ്യമന്ത്രി, ജില്ലാ കളക്ടർ, നീലഗിരി എംപി, ഗൂഡല്ലൂർ എംഎൽഎ, ആർഡിഒ എന്നിവർക്കു കഴിഞ്ഞ ദിവസം നിവേദനം നൽകി.
Read Moreഎട്ടു പതിറ്റാണ്ടിലേറെ കാലം അട്ടപ്പാടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉജ്ജ്വല പോരാട്ടം നടത്തിയ സിപിഐ നേതാവ്! കോയമൂപ്പനോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം
അഗളി: എട്ടു പതിറ്റാണ്ടിലേറെ കാലം അട്ടപ്പാടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉജ്ജ്വല പോരാട്ടം നടത്തിയ സിപിഐ നേതാവായിരുന്ന കോയമൂപ്പനോട് പാർട്ടി അനാദരവ് കാട്ടിയെന്ന് ആക്ഷേപം ഉയർന്നു . അട്ടപ്പാടിയിൽ ഏറ്റവും കൂടുതൽ കാലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി പ്രവർത്തിച്ചയാളായിരുന്നു കോയമൂപ്പൻ . അദ്ദേഹത്തിന്റെ മരണം അട്ടപ്പാടിക്കാർ അറിയുന്നതിന് മുന്‍പ് തന്നെ സംസ്കാരം നടത്തിയതിലാണ് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുള്ളത്. വെള്ളിയാഴ്ച്ച പുലർച്ചെ 1:30 ന് മരണമടഞ്ഞ കോയമൂപ്പന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മുന്‍പായി തന്നെ സംസ്കരിക്കുകയായിരുന്നു . അട്ടപ്പാടിയിലെ വിദൂര ഉൗരുകളിലൊന്നായ മേലെ മഞ്ചിക്കണ്ടി ഉൗരിലായിരുന്നു കോയമൂപ്പന്റെ വീട്. മരണം പുറത്തറിഞ്ഞത് തന്നെ ഉച്ചക്ക് ശേഷമായിരുന്നു. അതുകൊണ്ട് തന്നെ മഞ്ചിക്കണ്ടി ഉൗരിലേക്ക് അട്ടപ്പാടിയിൽ നിന്നും പലർക്കും എത്തിച്ചേരാൻ കഴിഞ്ഞില്ല. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും അട്ടപ്പാടിയിലെ ഉൗര് നിവാസികൾക്കും വിവിധ പാർട്ടി പ്രവർത്തകർക്കും കഴിഞ്ഞില്ല…
Read More