ട്രെ​യി​നി​ല്‍ എ​ന്തെ​ങ്കി​ലും വ​ച്ച് മ​റ​ന്നോ..? പേ​ടി​ക്കേ​ണ്ട ട്രെ​യി​ന്‍ ടൈം ​വാ​ട്ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍

വ​ട​ക​ര: ‘പ​ര​ശു​റാം എ​ക്‌​സ്പ്ര​സി​ല്‍ ആ​രെ​ങ്കി​ലും ഉ​ണ്ടോ..​ഒ​രു ബാ​ഗ് മ​റ​ന്നു വെ​ച്ചി​ട്ടു​ണ്ട്. എ​സ് ആ​റ് കോ​ച്ചി​ല്‍ സൈ​ഡ് ബ​ര്‍​ത്തി​നോ​ട് ചേ​ര്‍​ന്ന് ക​റു​ത്ത ബാ​ഗ് മ​റ​ന്നു​വെ​ച്ചു. ഒ​ന്നു പ​രി​ശോ​ധി​ച്ച് അ​ത് ക​ണ്ടെ​ടു​ക്കൂ’… ട്രെ​യി​ന്‍ ടൈം ​വാ​ട്ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ പ​ല​പ്പോ​ഴാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മെ​സേ​ജു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്.

ചി​ല​പ്പോ​ള്‍ ന​ഷ്ട​പ്പെ​ട്ട​ത് പേ​ഴ്‌​സ് ആ​കും. ചി​ല​പ്പോ​ഴ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍ , അ​ങ്ങി​നെ പ​ല​തും. ഗ്രൂ​പ്പി​ലെ ആ​രെ​ങ്കി​ലും സാ​ധ​നം മ​റ​ന്നു വെ​ച്ച ട്രെ​യി​നി​ലു​ണ്ടാ​വും. മ​റ​ന്നു വെ​ച്ച വ​സ്തു കോ​ച്ച് ഏ​തെ​ന്ന് തെ​ര​ഞ്ഞു​പി​ടി​ച്ച് ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​നെ ഏ​ല്‍​പ്പി​ച്ചാ​ല്‍ ഈ ​കൂ​ട്ടാ​യ്മ സ​ന്തോ​ഷ​ത്തോ​ടെ അ​ത് ആ​ഘോ​ഷി​ക്കു​ക​യാ​യി.

മ​ല​ബാ​റി​ലെ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ട്രെ​യി​ന്‍ ടൈം ​വാ​ട്ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ്. ഈ ​കൂ​ട്ടാ​യ്മ​യു​ടെ ന​ന്മ​യി​ല്‍ ഇ​തു​വ​രെ നൂ​റ്റി അ​റു​പ​തോ​ളം പേ​ര്‍​ക്ക് ന​ഷ്ട​പ്പെ​ട്ടു പോ​യ സാ​ധ​ന​ങ്ങ​ള്‍ തി​രി​കെ ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, ലാ​പ്‌​ടോ​പ്പ്, ക​റ​ന്‍​സി എ​ന്നി​ങ്ങ​നെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ തി​രി​കെ കി​ട്ടു​മ്പോ​ള്‍ ഉ​ട​മ​സ്ഥ​ന്‍റെ ക​ണ്ണ് കൃ​ത​ജ്ഞ​ത കൊ​ണ്ട് നി​റ​ഞ്ഞു പോ​കാ​റു​ണ്ട്.

ന​ഷ്ട​പ്പെ​ട്ട വ​സ്തു​ക്ക​ള്‍ തി​രി​കെ ന​ല്‍​കു​ന്ന​തി​ന് ആ​ര്‍​പി​എ​ഫി​ന്‍റെ​യും റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ​യും ഭാ​ഗ​ത്തു നി​ന്ന് വ​ലി​യ സ​ഹാ​യ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഗ്രൂ​പ്പ് അ​ഡ്മി​ന്‍ പി.​കെ.​സി.​ഫൈ​സ​ല്‍ വ​ട​ക​ര പ​റ​ഞ്ഞു. സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു പോ​യ​താ​യി ആ​ര്‍​പി​എ​ഫി​ന് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ അ​വ​ര്‍ ട്രെ​യി​ന്‍ ടൈം ​ഗ്രൂ​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്യാ​റു​ണ്ട്.

2013 ല്‍ ​വ​ട​ക​ര നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച​താ​ണ് ട്രെ​യി​ന്‍ ടൈം ​എ​ന്ന പേ​രി​ലു​ള്ള വാ​ട്ട്‌​സ് ആ​പ്പ് കൂ​ട്ടാ​യ്മ. ഫൈ​സ​ല്‍ പി.​കെ.​സി​യാ​ണ് ഇ​തി​ന് മു​ന്‍​കൈ​യ്യെ​ടു​ത്ത​ത്. ആ​റ് വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ മെ​മ്പ​ര്‍​മാ​രു​ടെ എ​ണ്ണം നാ​ലാ​യി​രം തി​ക​ഞ്ഞി​ട്ടു​ണ്ട്.

മൂ​ന്ന് ലേ​ഡീ​സ് ഓ​ണ്‍​ലി അ​ട​ക്കം 17 ഗ്രൂ​പ്പു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സ്ത്രീ​ക​ള്‍​ക്കും മ​റ്റും ട്രെ​യി​നു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി ഈ ​കൂ​ട്ടാ​യ്മ സ​ഹാ​യ​ത്തി​ന് എ​ത്താ​റു​ണ്ട്.

Related posts