കുറ്റിപ്പുറം: വിവാഹവാഗ്ദാനം നൽകി കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരാതി. പീഡിപ്പിച്ചശേഷം മേൽവിലാസവും ഫോണ്‍ നന്പറും സഹിതം ദൃശ്യങ്ങൾ പോണ്‍സൈറ്റുകളിലും പ്രചരിപ്പിച്ചു. കോഴിക്കോട് അത്തോളി സ്വദേശിയും കുറ്റിപ്പുറത്ത് അധ്യാപികയുമായ യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശി മുഹമ്മദ് ഹാഫിസിനെതിരേ ഐടി ആക്ട് പ്രകാരം കേസെടുത്തതായി മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു. യുഎഇ അജ്മാനിലെ വസ്ത്രനിർമാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷൻ മാനേജരായ പ്രതി തിങ്കളാഴ്ച വൈകിട്ടാണ് ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്. ഫോട്ടോയ്ക്കൊപ്പം പേരും അഡ്രസും ഫോണ്‍ നന്പറും ചേർത്തതിനാൽ അധ്യാപികയുടെ നന്പരിലേക്കു അശ്ലീല കോളുകളും ഫേസ് ബുക്കിലേക്കു കമന്റുകളും വന്നതോടെയാണ് അധ്യാപിക പോലീസിനെ സമീപിച്ചത്. എറണാകുളം പാസ്പോർട്ട് ഓഫീസിൽനിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ പ്രതിക്കായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നു എസ്പി അറിയിച്ചു. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസു…
Read MoreCategory: Kozhikode
അടക്കാകുണ്ടിൽ വിദ്യാർഥിനിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ; യുവാവിനെപ്പറ്റി നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…
കാളികാവ്: സ്കൂൾ വിട്ടുവീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് മർദിച്ചു. അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് വച്ചാണ് സംഭവം. ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് കൈകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയാണ് ചെയ്തത്. സ്കൂളിന് സമീപത്തെ വാഴപ്പുറവൻ ഹരീഷ് (28) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ലഹരിക്കടിമയായ യുവാവിനെ മുന്‍പ് പിരിവെടുത്ത് ചികിത്സിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വീണ്ടും ലഹരിക്കടിമയായ യുവാവ് പെണ്‍കുട്ടിയെ മർദിക്കുകയാണുണ്ടായത്. കുട്ടിയെ അപായപ്പെടുത്തുന്ന വിധത്തിൽ അക്രമിച്ച് പരിക്കേൽപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്. കാളികാവ് എസ്ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Read Moreകണ്ണു തുറക്കുമോ ? ഇതും ഒരു പൊതുവിദ്യാലയമാണ്..! കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍; ശൗചാലയം കാടുമൂടിയ നിലയിലും
മുക്കം: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോഴും അധികൃതരുടെ ദുരിതം പേറി പൊതു വിദ്യാലയം. മുക്കം നഗരസഭയിലെ വട്ടോളിപ്പറമ്പ് എഎല്‍പി സ്കൂളാണ് “ദുരിതത്തിന്റെ പാഠ’ങ്ങളുമായി പ്രവര്‍ത്തിക്കുന്നത്. ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുക്കം നഗരസഭ ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തിയാണ് സ്കൂള്‍ മാനേജര്‍ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയത്. സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലായി 84 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇവരെ പഠിപ്പിക്കാന്‍ ആറ് അധ്യാപകരും ഇവിടെയുണ്ട്. 40 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും ഓരോരോ ശൗചാലയങ്ങള്‍ വീതം വേണമെന്നാണ് ചട്ടം. എന്നാല്‍ 84 കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി ഇവിടെയുള്ളത് രണ്ട് ശൗചാലയങ്ങള്‍ മാത്രമാണ്. സ്കൂളിന് സമീപത്തെ…
Read Moreഎന്താണ് ആ പൊടി? സ്കൂള്‍ കുട്ടികള്‍ക്ക് പാചകം ചെയ്യാന്‍ സൂക്ഷിച്ച കടലയില്‍ അജ്ഞാത വസ്തു; പോലീസിന്റെ നിഗമനം ഇങ്ങനെ…
നാദാപുരം: വാണിമേല്‍ എംയുപി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കഴിക്കാന്‍ സൂക്ഷിച്ച കടലയില്‍ അജ്ഞാത വസ്തു . പോലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. സ്ക്കൂളിലെ അടുക്കള പുരയിലെ പാത്രത്തില്‍ സൂക്ഷിച്ച കടലയിലാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചാര നിറത്തോട് കൂടിയ പൊടി കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.സ്ക്കൂളിലെ പാചകക്കാരി തിങ്കളാഴ്ച്ച കടല വെള്ളത്തിലിട്ട് പാത്രം മൂടി വെച്ചതായിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരം ആരോഗ്യ വകുപ്പിലും, വളയം പോലീസിലും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എ ഇ ഒ,ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതര്‍ എന്നിവര്‍ സ്ക്കൂലിലെത്തി പരിശോധന നടത്തുകയും പൊടി എന്തെന്നറിയാന്‍ കോഴിക്കോട് ലാബിലേക്ക് അയക്കുകയും ചെയ്തു.സ്കൂള്‍ കോമ്പൗണ്ടിനകത്ത് കയറിയ ആരോ തുണിയില്‍ പൊതിഞ്ഞ വസ്തു കടലയുടെ പാത്രത്തില്‍ ഇട്ടതാവാമെന്ന നിഗമനത്തിലാണ് പോലീസ്.
Read Moreപുതുക്കയത്ത് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍; 2 018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം
നാദാപുരം: പുതുക്കയത്ത് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുംബൈ വിമാനത്തവളത്തില്‍ അറസ്റ്റിലായ പ്രതി റിമാന്റില്‍.കക്കട്ട് നമ്പ്യത്താം കുണ്ട് സ്വദേശി ഏലാംപറമ്പത്ത് റഫീഖ് (28)നെയാണ് കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തത്.2 018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.വാണിമേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വയനാട്,മൈസുരു എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ റഫീഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു.തുടര്‍ന്ന് പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും കഴിഞ്ഞ ദിവസം മുംബൈയ് ഛത്രപതി ശിവജി വിമാനത്തവളത്തില്‍ ദുബായില്‍ നിന്ന് എത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് വെച്ച് വളയം പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പോലീസ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിതാക്കളൊപ്പം വയനാട്,മൈസുരു എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ഈ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയും പോലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നിരുന്നു.
Read Moreനാലാള് അറിയണമെന്ന് ഒട്ടും ആഗ്രഹിക്കാത്ത ഗായകന്! റഹീം യാത്രയായി; ഗസല്‍ കമ്പം ബാക്കിയാക്കി…
വടകര: ഗസലുകള്‍ ആലപിച്ച് ആസ്വാദക ഹൃദയം കീഴടക്കിയ കസ്റ്റംസ്റോഡിനു സമീപം തൈക്കണ്ടിയില്‍ റഹീം (54) ഏവരേയും ദുഃഖത്തിലാഴ്ത്തി യാത്രയായി. ഗസലിനോട് അതിയായ അഭിനിവേശം പ്രകടിപ്പിച്ചിരുന്ന റഹീം നിരന്തരം ഗസലുകള്‍ ആലപിച്ച് ഈ രംഗത്ത് സജീവസാന്നിധ്യം അറിയിച്ച കലാകാരനായിരുന്നു. പൊടുന്നനെയാണ് രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം റഹീമിനെ തട്ടിയെടുത്തത്. നാലാള് അറിയണമെന്ന് ഒട്ടും ആഗ്രഹിക്കാതെ മെഹ്ഫില്‍ പോലുള്ള ചെറു സദസുകളില്‍ സ്ഥിരമായി പാടുക എന്നതായിരുന്നു റഹീമിന്റെ രീതി. ഗസല്‍ രാജാവ് എന്നു വിശേഷിപ്പിക്കുന്ന മെഹ്ദി ഹസന്റെ പാട്ടുകളെ താലോലിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്ത റഹീം ഗസല്‍ പാടുന്നുണ്ടെങ്കില്‍ അത് മെഹ്ദി ഹസന്റേത് മാത്രമെന്ന നിലപാടുകാരനായിരുന്നു. പ്രണയവും വിഷാദവും ഇഴ ചേര്‍ന്ന പാട്ടുകള്‍ ആസ്വാദകരെ എളുപ്പം കീഴ്പെടുത്തി. താഴെഅങ്ങാടിയിലും വടകരയുടെ സമൂപ പ്രദേശത്തുമായി ചെറുസദസുകളില് റഹീമും കൂട്ടരും പതിവായി ഗസല്‍ ആലപിച്ചുപോന്നു. സൂഹൃത്തുക്കളുടെ ഒത്തുകൂടലില്‍ നിന്നാണ് മെഹ്ഫിലുകളിലേക്ക് നീങ്ങിയിരുന്നത്. ഇതിനു റഹീം…
Read Moreമന്ത്രി കെ.കെ.ശൈലജയെ ഫെയ്സ് ബുക്കിൽ അപകീർത്തിപ്പെടുത്തിയ ബി.ജെ.പി പ്രവർത്തകന് അറസ്റ്റില്‍
താനൂർ: ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഫെയ്സ് ബുക്കിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കളരിപ്പടി സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ മേച്ചേരി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. മന്ത്രിയുടെ മകൻ കണ്ണൂർ എയർപോർട്ടിൽ അനധികൃതമായ ജോലി നേടിയെന്ന തരത്തിൽ വ്യാജ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടി. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreകൃഷിയിടം കയ്യടക്കി കാട്ടാനകൾ: കർഷകർ പ്രക്ഷോഭത്തിന്
കരുവാരകുണ്ട്: കൽകുണ്ടിലെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിൽ തന്പടിക്കുന്ന കാട്ടാനകൾ കർഷക ജീവിതം ദുസ്സഹമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കൽക്കുണ്ട് ആനത്താനം എസ്റ്റേറ്റിലാണ് ഇവ വൻകൃഷി നാശം വരുത്തിയത്. നിരവധി തെങ്ങുകൾ കമുക്, കൊക്കോ തുടങ്ങിയ കാർഷിക വിളകളാണ് നിമിഷ നേരം കൊണ്ട് കാട്ടാനകൾ നാശം വരുത്തിയത്. കൊന്പനടക്കം ഒൻപതു കാട്ടാനകളാണ് കൃഷിയിടത്തിൽ മാസങ്ങളായി തന്പടിക്കുന്നത്. എന്നാൽ ഇക്കാര്യം വനം വകുപ്പധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും കർഷകർ പറയുന്നു. ഒരാഴ്ച മുന്‍പ് ആനത്താനം എസ്റ്റേറ്റിനു സമീപത്തെ കൃഷിയിടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളെ കാട്ടാനകൾ വിരട്ടി ഓടിച്ചിരുന്നു. കൽകുണ്ട് കേരളാംകുണ്ട് റോഡിൽ കാട്ടാനകൾ തന്പടിക്കുന്നതായുള്ള വാർത്തയെ തുടർന്ന് കേരളാംകുണ്ട് വെള്ളച്ചാട്ട വിനോദസഞ്ചാര മേഖലയിലേക്കുള്ള സന്ദർശകർ കുറഞ്ഞുവരികയാണന്ന് ബന്ധപ്പെട്ടവർ പറയുന്നു. കൃഷിയിടങ്ങളിൽ നാശം വിതക്കുന്ന കാട്ടാനശല്യത്തിന് പരിഹാരം വേണമെന്ന കർഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വൈകുന്നതിൽ…
Read Moreബൈക്കിൽ കഞ്ചാവ് കടത്തിയ മൂന്നുപേര്‍ പിടിയിൽ
നാദാപുരം: കക്കട്ടില്‍ കുന്നുമ്മല്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിലായി.കടിയങ്ങാട് മുതുവണ്ണാച്ചയില്‍ ചെറുപുത്തലത്ത് ഹര്‍ഷാദ് (19),തിനൂര് മുള്ളമ്പത്ത് സ്വദേശികളായ കൊല്ലിയില്‍ വിഷ്ണുവിനോദ് (19),വേരങ്കോളി വീട്ടില്‍ വിഷ്ണു (19) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പ്രിവന്റീവ് ഓഫീസര്‍ സി.പി.ചന്ദ്രന്, പി.പി.ജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 18 വൈ 0970 നമ്പര്‍ സുസുക്കി എക്സസ് ബൈക്കും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 20 ഗ്രാം കഞ്ചാവ് യുവാക്കളില്‍ നിന്ന് കണ്ടെത്തി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് കോളയാട്, കെ.സിനീഷ്, പി.വിജേഷ്, നിഷ ഡ്രൈവര്‍ പുഷ്പരാജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Read Moreബധിര കായികമേള: അഭിമാന താരമായി അഞ്ജന; സ്പോര്‍ട്സില്‍ മാത്രമല്ല അഞ്ജനയുടെ തിളക്കം…
നാദാപുരം: പരിമിതിയെ തോല്‍പ്പിച്ച് മുന്നേറുകയാണ് വിലാതപുരത്തിന്റെ അഭിമാനമായ അഞ്ജന. തുടര്‍ച്ചയായി അഞ്ചാം തവണയും ദേശീയ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലത്ത് ശനിയാഴ്ച അവസാനിച്ച 25-ാമത് സംസ്ഥാന ബധിര കായികമേളയില്‍ സ്വര്‍ണവും വെള്ളിയും അനായസമാണ് അഞ്ജന സ്വന്തമാക്കിയത്. ഡിസ്കസ് ത്രോയില്‍ സ്വര്‍ണ മെഡലും ജാവലിംഗ് ത്രോയില്‍ വെള്ളിയും കരസ്ഥമാക്കി ഡിസംബറില്‍ ഹരിയാനയില്‍ നടക്കുന്ന ദേശിയ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ഈ ഗ്രാമീണ വിദ്യാര്‍ഥിനി. അഞ്ജന മത്സരത്തിനിറങ്ങിയാല്‍ വിജയമുറപ്പെന്ന് ഏവര്‍ക്കുമറിയാം. നേരത്തെ വടകര കരുണ ബധിര വിദ്യാലയം, ഇരിട്ടി ബധിര ഹൈസ്കൂള്‍,കോഴിക്കോട് കരുണ ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് ദേശീയ മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. സ്പോര്‍ട്സില്‍ മാത്രമല്ല അഞ്ജനയുടെ തിളക്കം. പഠിപ്പിലും കലാരംഗത്തും ഒന്നാമത് തന്നെ.വിവിധ തലത്തിലുള്ള കലാ മത്സരത്തിലും ഒന്നാമത് തന്നെ. അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി…
Read More