അ​ട​ക്കാ​കു​ണ്ടി​ൽ വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; യുവാവിനെപ്പറ്റി നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

കാ​ളി​കാ​വ്: സ്കൂ​ൾ വി​ട്ടു​വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് മ​ർ​ദി​ച്ചു. അ​ട​ക്കാ​ക്കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത് യു​വാ​വ് കൈ​കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

സ്കൂ​ളി​ന് സ​മീ​പ​ത്തെ വാ​ഴ​പ്പു​റ​വ​ൻ ഹ​രീ​ഷ് (28) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ചാ​വ് ല​ഹ​രി​ക്ക​ടി​മ​യാ​യ യു​വാ​വി​നെ മു​ന്പ് പി​രി​വെ​ടു​ത്ത് ചി​കി​ത്സി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ണ്ടും ല​ഹ​രി​ക്ക​ടി​മ​യാ​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കാ​ളി​കാ​വ് എ​സ്ഐ സി.​കെ.​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് മ​ഞ്ചേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts