വടകര: സാന്റ്ബാങ്ക്സ് പരിസരത്ത് ഐസ്ക്രീം വിൽക്കുന്നയാൾക്ക് അയ്യായിരത്തി പത്ത് രൂപ പിഴയിട്ട സംഭവം വിവാദത്തിൽ. പാക്കറ്റിൽ പൊതിഞ്ഞ ഐസ്ക്രീം വാങ്ങുന്നവർ കവർ അലക്ഷ്യമായി തള്ളുന്നതിന്റെ പേരിലാണ് ഐസ്ക്രീം വിറ്റയാൾക്കെതിരെ മുനിസിപ്പൽ ഹെൽത്ത് വിഭാഗം നടപടി എടുത്തിരിക്കുന്നത്. ഒരാൾ വാങ്ങുന്ന സാധനത്തിന്റെ കവർ പൊതുസ്ഥലത്ത് തള്ളിയാൽ വിൽപനക്കാരനെതിരെ എന്തടിസ്ഥാനത്തിലാണ് നടപടിയെന്ന ചോദ്യം ഉയരുകയാണ്. സാന്റ്ബാങ്ക്സ് പോലെ ആളുകൾ ഒത്തുകൂടുന്ന സ്ഥലമായതിനാൽ ഐസ്ക്രീമിനോടൊപ്പമുള്ള കവറുകൾ മിക്ക ദിവസങ്ങളിലും വിൽപനക്കാർ തന്നെയാണ് ശേഖരിച്ച് കൊണ്ടുപോകുന്നത്. പരിസര ശുചിത്വം ഉറപ്പുവരുത്താൻ ഇവരും ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ ഐസ്ക്രീം വാങ്ങുന്നവർ ഏതെങ്കിലും സ്ഥലത്ത് കവർ വലിച്ചെറിഞ്ഞുപോകും. ഇത് ശ്രദ്ധയിൽപെടാതെ പോയപ്പോഴാണ് ഐസ്ക്രീം വിൽപനക്കാരന്റെ വാഹനം ഹെൽത്ത് വിഭാഗം പിടിച്ചെടുത്ത് പിഴ ചുമത്തിയിരിക്കുന്നത്. ഈ നടപടി ശരിയായില്ലെന്ന് മുനിസിപ്പൽ കൗണ്‍സിലർമാർ തന്നെ അഭിപ്രായപ്പെടുന്നു. ഒരു താക്കീതുപോലും ചെയ്യാതെയായി പിഴ ചുമത്തൽ. മാലിന്യത്തിന്റെ പേരിൽ നഗരത്തിലെ വൻകിടക്കാരെ പോലും…
Read MoreCategory: Kozhikode
മിന്നൽ വാഹന പരിശോധന! കോഴിക്കോട് ഒറ്റദിവസം കൊണ്ട് പിഴയായി ലഭിച്ചത് 7.30 ലക്ഷം
കോഴിക്കോട്: ഉത്തരമേഖല പരിധിയിൽ ഇന്നലെ നടത്തിയ മിന്നൽ വാഹന പരിശോധനയിൽ 728600 രൂപ പിഴ ഈടാക്കി. ഹെൽമറ്റ് ധരിക്കാത്ത 340 ഇരുചക്രവാഹനയാത്രക്കാരെ പിടികൂടി. സീറ്റ് ബൽറ്റ് ധരിക്കാത്തതിന് 95 പേരിൽനിന്നും, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് എട്ടു പേരിൽനിന്നും പിഴ ഈടാക്കി. മറ്റ് കേസുകൾ: ഹെഡ് ലൈറ്റ് തകരാർ- 21, പരുക്കൻ ഡ്രൈവിംഗ്- രണ്ട്, ലൈസൻസ് ഇല്ലാത്തവർ- 25, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ – 24, ഇൻഷുറൻസ് ഇല്ലാത്തവർ- 52, രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തവർ- എട്ട്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് – ഒന്‍പത്, എയർ ഹോൺ ഉപയോഗിചതിന്- 21, സൺ കൺട്രോൾ ഫിലിം ഉപയോഗിച്ചതിന് – എട്ട്, ബ്രേക്ക് ലൈറ്റിന്റെ തകരാർ – 27, വാഹനങ്ങളിൽ അനധികൃത കൂട്ടിചേർക്കൽ- 52 , റോഡ് നികുതി അടയ്ക്കാത്തതിന്- 11, മറ്റ് നിയമലംഘനങ്ങൾ 244. എൻഫോഴ്സ്മെന്റ് ആർടിഒ പി.എം.…
Read Moreഹേമന്തിനെ കണ്ടവരുണ്ടോ ? കര്‍ണാടകയില്‍ കാണാതായ യുവാവിനെ തേടി രക്ഷിതാക്കള്‍ വടകരയില്‍; രണ്ടു ദിവസം മുമ്പുവരെ ഇവിടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല
വടകര: കർണാടകയിലെ ഹാസനിൽ നിന്നു കാണാതായ യുവാവിനെ തേടി രക്ഷിതാക്കൾ വടകരയിൽ. ഹേമന്ത് എന്ന ചെറുപ്പക്കാരൻ വടകരയിലെ ഹോട്ടൽ ഉൾപെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തതായി വ്യക്തമായിട്ടുണ്ട്. പുതിയ സ്റ്റാന്റ് പരിസരത്തെ സരസ്വതി ഭവൻ ഹോട്ടലിൽ രണ്ടു ദിവസം മുന്‍പു വരെ ഉണ്ടായിരുന്നെങ്കിൽ അവിടെ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണ്. ഹാസനിലെ അരശിക്കരയിൽ വി.ജി നാഗേന്ദ്രപ്പയുടെ മകനാണ് ഹേമന്ത്. ഇയാളെ കാണാതായത് സംബന്ധിച്ച് ഹാസനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്നു മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് വടകരയിലുണ്ടെന്ന് വ്യക്തമായത്. കഴിഞ്ഞ ദിവസം മീനാക്ഷി ഗുരുക്കളുടെ കളരിയിൽ പോയിരുന്നെന്ന് അറിയാൻ കഴിഞ്ഞു. ഹേമന്തിനെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Read Moreകോളജ് വളപ്പില്‍നിന്ന് ചന്ദനമരവും മോഷ്ടിക്കാം..! പോലീസ് അന്വേഷണം തുടങ്ങി; വിദ്യാര്‍ഥികളുടെ പരാതി ഇങ്ങനെ…
കോഴിക്കോട്: ഗുരുവായൂരപ്പന് കോളജില്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ വിഷയത്തില്‍ നടപടിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കോളജിലെ ചന്ദനമോഷണം തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. വിദ്യാര്‍ഥികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസില്‍ പരാതിപ്പെടാന്‍ പ്രിന്‍സിപ്പല്‍ തയാറാവുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയാണ് ഗുരുവായൂരപ്പന് കോളജ് കാമ്പസില്‍ നിന്ന് ചന്ദനമരം കട്ടിംഗ് മെഷീന് ഉപയോഗിച്ച് മുറിച്ച് കടത്തിയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായി സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈഭാഗത്തെ സിസിടിവി കാമറകള്‍ നേരത്തെ തന്നെമാറ്റിയതായും ആരോപണമുണ്ട്. സംഭവമറിഞ്ഞയുടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചിരുന്നെന്നും ഉച്ചയോടെ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വി. ഇന്ദിരാദേവി പറഞ്ഞു. കോളജില്‍ പരീക്ഷകള്‍ നടക്കുന്നതുകൊണ്ടാണ് പരാതി നല്കാന് വൈകിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അതേസമയം മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കസബ പോലീസ് അറിയിച്ചു. മാനേജ്മെന്റ് ഭൂമിയില്‍ നിന്നുമാണ് മരം മുറിച്ചത് എന്നതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നാണ് പ്രിന്‍സിപ്പല്‍…
Read Moreനിയമവിരുദ്ധം! പ്രധാന റോഡുകള്‍ കുളമായി കിടക്കുന്പോള് നഗരസഭയുടെ അറിവോടെ വീടുകളിലേക്ക് ടാറിംഗ് തകൃതി; കരാറുകാരന് പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന നഗരത്തിലെ പ്രധാന റോഡുകൾ പൊട്ടിത്തകർന്ന് കുളമായി കിടക്കുന്പോൾ , നഗരസഭയുടെ അറിവോടെ വീടുകളിലേക്കുള്ള ടാറിംഗ് തകൃതി. വാർഡ് ഫണ്ടിന്റെ മറവിലാണ് സ്വകാര്യവ്യക്തികളുടെ വീടുകളിലേക്ക് ടാറിംഗ് നടത്തിക്കൊടുക്കുന്നത്. ഏറെ വാഹനങ്ങൾ കടന്നുപോകുന്നതും നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്നതുമായ സിവിൽസ്റ്റേഷൻ- കോട്ടൂളി റോഡിന്റെ വിവധഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്പോൾ,ഇതിനടുത്ത ഇടവഴികളിൽ കഴിഞ്ഞദിവസം ടാറിങ്ങ് പൂർത്തിയാക്കി. വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾ ഉപയോഗിക്കുന്ന റാക്സ് റോഡിനോടു ചേർന്ന് സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കും ഇതിനൊപ്പം ടാറിംഗ് നടത്തി. റാക്സ് റോഡ് ആകെയുള്ള 125 മീറ്റർ നീളത്തിൽ ടാർചെയ്യാൻ വാർഡ് കൗൺസിലർ അനുമതി നൽകിയതായാണ് നഗരസഭയുടെ രേഖകളിലുള്ളത്. എന്നാൽ ഇവിടെ 225 മീറ്റർ ടാറിംഗ് നടത്തിയെന്നാണ് കരാറുകാരൻ പറയുന്നത്. വ്യാഴാഴ്ച നടന്ന ടാറിംഗിൽ റോഡിനുപുറമെ വീടുകളിലേക്കും മീറ്റർ കണക്കിന് ഭാഗം ടാർ ചെയ്തിരുന്നു. ഇന്ന് മറ്റു രണ്ട് വീടുളിലേക്കുള്ള അൻപത്…
Read Moreമകള്‍ വിളിച്ചിട്ട് എടുത്തില്ല! അയല്‍വാസികള്‍ കണ്ടത് അടിവസ്ത്രം ധരിച്ച് വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ശാന്തയെ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
വടകര: അങ്കണവാടി ജീവനക്കാരി പുറങ്കരയിലെ ആനാടിക്കല് ശാന്തയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന ആവശ്യം ഉയരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പകല്‍ പതിനൊന്നോടെയാണ് ശാന്തയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ ബന്ധുക്കളും പരിസരവാസികളും കണ്ടെത്തിയത്. ഏക മകള്‍ അഞ്ജിത കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നേഴ്സിംഗ് വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച രാവിലെ മുതല്‍ അമ്മയെ നിരന്തരം ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തത് കൊണ്ട് അയല്‍വാസിയെ വിളിച്ച് പറയുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും ശാന്തയെ അബോധാവസ്ഥയില്‍ വീട്ടിനുള്ളില്‍ കണ്ടത്. ഉടന്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഇടത് കണ്ണിന് കീഴിലായി ആഴത്തിലുള്ള മുറിവും ഇടത് വാരിഭാഗം ഭാഗികമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വയറിന്റെ ഇടത് ഭാഗത്ത് പോറലേറ്റതായും കാണപ്പെട്ടു. വീടിനുള്ളില്‍ അടിവസ്ത്രം ധരിച്ച രീതിയിലാണ് ബന്ധുക്കള്‍ ശാന്തയെ അബോധാവസ്ഥയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ വടകര…
Read Moreകോളജ് അധ്യാപികയെ പീഡിപ്പിച്ച സംഭവം! പ്രതിയെ നാട്ടിലെത്തിക്കാന്‍ പോലീസ്; അന്വേഷണം കോഴിക്കോട് കമ്മീഷണര്‍ക്ക് കൈമാറി
കോഴിക്കോട് : കോളജ് അധ്യാപികയായ യുവതിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. കുറ്റപ്പുറം സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസാണ് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജിന് കൈമാറിയത്. പരാതിക്കാരിയായ അധ്യാപിക കോഴിക്കോടായതിനാലാണ് മലപ്പുറം എസ്പി കേസ് കോഴിക്കോടേക്ക് കൈമാറിയത്. അജ്മാനിലെ വസ്ത്രനിര്‍മാണ ശാലയില്‍ ജോലി ചെയ്യുന്ന പെരുമ്പിലാവ് സ്വദേശിയാണ് പ്രതി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രതിയെ നാട്ടിലെത്തിക്കാനാണ് പോലീസ് തീരുമാനം. പൊന്നാനിയില്‍ കോളജ് അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചത്. രണ്ടു വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ പിന്നീട് യുവാവ് വിദേശത്തേക്ക് പോയി. ഒരുമിച്ച് താമസിച്ചപ്പോള്‍ എടുത്ത ദൃശ്യങ്ങളാണിപ്പോള്‍ യുവാവ് പുറത്തുവിടുന്നത്. ഇൗ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും പ്രചരിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് അശ്ലീല ഫോണ്‍കോളുകളും മറ്റും എത്താന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കിയത്.
Read Moreമാവോയിസ്റ്റ് കേസ്! ഉസ്മാനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; വനാതിര്‍ത്തി വഴി കേരളം വിട്ടതായി സൂചന
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി ഒടോംമ്പറ്റ മേലേതില്‍ ഉസ്മാന് (40) നായാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറിക്കിയത്. തൃശൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലായി ഉസ്മാന്റെ പേരില്‍ അഞ്ച് യുഎപിഎ കേസുകളുണ്ട്. മറ്റു കേസുകളിലും ഇയാള്‍ പ്രതിയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. തമിഴ്നാട് -കര്‍ണാടക പോലീസിന്റെ സഹായത്തോടെയും ഉസ്മാനെ കുറിച്ച് അന്വേഷി ച്ചു വരികയാണ്. ഉസ്മാന് വനാതിര്‍ത്തി വഴി കേരളം വിട്ടതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. നേരത്തെ പോരാട്ടം പ്രവര്‍ത്തകനായിരുന്ന ഉസ്മാനെ 2016-ലാണ് പോലീസ് അവസാനമായി പിടികൂടുന്നത്. അന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും സിഡികളും പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുഎപിഎ കുറ്റം ചുമത്തി…
Read Moreഅറക്കാന്‍ കൊണ്ടുപോകുന്നതിനിടെ പോത്ത് വിരണ്ടോടി; പിടിച്ചു കെട്ടാന്‍ ശ്രമിച്ചയാള്‍ക്ക് പരിക്ക്
താമരശേരി: അറക്കാന്‍ കൊണ്ടുപോകുന്നതിനിടെ പോത്ത് വിരണ്ടോടി. പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. കോരങ്ങാട് അങ്ങാടിയില്‍ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. കോരങ്ങാട് ആനപ്പാറ പൊയില്‍ ചുമട്ടുതൊഴിലാളിയായ മജീദിനാണ് പരക്കേറ്റത്. സാരമായി പരിക്കേറ്റ മജീദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്കൂളില്‍ പോവുന്ന കുട്ടികളെ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മജീദ് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചത്. മജീദിന്റെ തുടയ്ക്കാണ് പരിക്കേറ്റത്.
Read Moreരോഗികളെ പരിശോധിക്കാതെ ഡോക്ടർമാർ മടങ്ങിയതായി പരാതി; താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ വിശദീകരണം തേടി
പുൽപ്പള്ളി: പട്ടികവർഗ വകുപ്പിന്റേയും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പിന്േറയും നേതൃത്വത്തിൽ പട്ടിക വർഗത്തിൽപ്പെട്ട ഭിന്നശേഷിയുള്ളവർക്കായി നടത്തിയ മെഡിക്കൽ ക്യാന്പിലെത്തിയ മുഴുവൻ രോഗികളെ ഡോക്ടർമാർ പരിശോധിക്കാൻ തയാറായില്ലെന്ന് പരാതി. പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിൽ ഇന്നലെ നടന്ന ക്യാന്പിലെത്തിയ ഇരുന്നൂറോളം ആദിവാസികളാണ് പരിശോധന ലഭിക്കാതെ മടങ്ങിയത്. ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. രാവിലെ 10ന് പരിശോധന തുടങ്ങുമെന്ന് അറിയിച്ചെങ്കിലും 12 മണിയോടെയാണ് ഡോക്ടർമാർ എത്തിയത്. എന്നാൽ ഒരു മണിക്കൂർമാത്രം പരിശോധന നടത്തി മറ്റ് രോഗികളെ പരിശോധിക്കാൻ തയ്യാറാകാതെ മടങ്ങുകയായിരുന്നു. പട്ടിക വർഗ വകുപ്പ് പ്രമോട്ടർമാരാണ് വിവിധ കോളനികളിൽ നിന്ന് ഭിന്നശേഷിയിലുള്ളവരെ ക്യാന്പിലെത്തിച്ചത്. എന്നാൽ പരിശോധന നടത്താൻ സാധിക്കാതെ വന്നതോടെ വയോജനങ്ങളടക്കമുള്ള ഭിന്നശേഷിക്കാർ ബുദ്ധിമുട്ടിലായി. ഇതിനെതിരെ പരാതി നൽകിയതിനെ തുടർന്ന് ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൈനാട്ടി താലൂക്ക് ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരാണ് പരിശോധനക്കായി എത്തിയത്. കഴിഞ്ഞ ദിവസം ബത്തേരിയിൽ…
Read More