പേരാമ്പ്ര: കോടേരിച്ചാലില്‍ വീടുകളിലെ ജനലുകളില്‍ “സി സി’ എന്ന് രേഖപ്പെടുത്തി വൃത്തം വരച്ചുവച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയില്‍. കോടേരിച്ചാല്‍ താഴപ്പള്ളി റോഡില്‍ വെങ്ങപ്പറ്റ ഭാഗത്താണ് ഇന്ന് ഇംഗ്ലീഷില്‍ സി സി എന്നത് പ്രത്യക്ഷപ്പെട്ടത്. ഇവിടെ പത്തോളം വീടുകളുടെ ജനലില്‍ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. ഈ പ്രദേശത്ത് വീടുകളില്‍ യാതൊരുവിധ സര്‍വേയും അടുത്ത കാലത്തായി നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മെയിൻ റോഡിന് ചേര്‍ന്നുള്ള വീടുകളിലും ഉള്ളിലേക്കുള്ള വീടുകളിലും ഇങ്ങനെ രേഖപ്പെടുത്തിയതായി കാണുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഇത് എന്തിന്റെ സൂചനയാണെന്ന ചിന്തയില്‍ ഭയത്തിലാണ്. ഇന്നലെ നൊട്ടിക്കണ്ടി ജയദാസന്റെ വീട്ടിലാണ് ഇത് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ പല വീടുകളിലും ഇത്തരം അടയാളം കണ്ടെത്തുകയായിരുന്നു. കോമച്ചം കണ്ടി രജികുമാര്‍, കണിയാങ്കണ്ടി ശിവദാസന്‍ , കണിയാങ്കണ്ടി സുലൈമാന്‍, കോമച്ചംകണ്ടി മോഹന്‍ദാസ്, കണിയാങ്കണ്ടി ശങ്കരന്, കോടേരി കുഞ്ഞനന്തന്, ഒ.കെ. പ്രകാശന് കോടേരി,…
Read MoreCategory: Kozhikode
വിഭാസ് വധക്കേസ്! ഒളിവിലായിരുന്ന പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍; ഇനി പിടിയിലാവാനുള്ളത് ഒരാള്‍ മാത്രം
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച മാവൂര്‍ വിഭാസ് വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. പാലക്കാട് ഒഴലപ്പതി സ്വദേശി ആനന്ദന് (37) ആണ് പിടിയിലായത്. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി ബിജു. കെ. സ്റ്റീഫന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ വി.എസ്. മുരളീധരനും സംഘവുമാണ് ഇന്നലെ പ്രതിയെ തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ വച്ച് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ശിവാനന്ദകോളനി നിവാസി കുമാര്‍ എന്ന സയനൈഡ് കുമാറിനെ കണ്ടെത്താനുണ്ട്. ഇയാളെ കുറിച്ചുള്ള അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ടെന്ന്ഇന്സ്പെക്ടര് പറഞ്ഞു. 2007 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മാവൂരിലെ “ഭാവന’ വീട്ടില്‍ വിഭാസിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ വിഭാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ബന്ധുക്കള്‍ അന്നുതന്നെ മാവൂര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് 2007 ൽ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനിടെ ഗ്രാസിം കമ്പനിയുടെ കിണറ്റില്‍…
Read Moreതാനൂർ കൊലപാതകം: പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്
മലപ്പുറം: താനൂർ അഞ്ചുടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ സിപിഎം നേതാവ് പി.ജയരാന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൊലയ്ക്ക് പിന്നിൽ. അതിനാൽ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കൽ സൈതലവിയുടെ മകൻ ഇസ്ഹാഖ് എന്ന റഫീഖാണ് (36) മരിച്ചത്. അഞ്ചുടി മദ്രസക്കു സമീപത്തു വച്ചായിരുന്നു ആക്രമണം. മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച തീരദേശ മേഖലയിലെ ഹർത്താൽ പൂർണമാണ്. ഹർത്താലിൽ പൊതുജനം പെരുവഴിയിലായി.
Read Moreലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവം; പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി ;അന്വേഷണം നാലുപേരെ കേന്ദ്രീകരിച്ച്
താനൂർ: സിപിഎം-മുസ്്ലിംലീഗ് സംഘർഷം നിലനിൽക്കുന്ന താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞതായും നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു. അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കൽ സൈതലവിയുടെ മകൻ ഇസ്ഹാഖ് എന്ന റഫീഖാണ് (36) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴര മണിയോടെ അഞ്ചുടി മദ്രസക്കു സമീപം വച്ചാണ് ഇസ്ഹാഖിനു വെട്ടേറ്റത്. യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റുമോർട്ടം നടത്തും. വൈദ്യുതി നിലച്ച സമയത്താണ് അക്രമികൾ ഇസ്ഹാഖിനെ അക്രമിച്ചതെന്ന് പറയുന്നു. ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. പരുക്കേറ്റ ഇയാളെ തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വൻ പോലിസ് സംഘം ക്യാംപ് ചെയ്യുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ലീഗ്…
Read Moreഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച സംഭവം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം
നാദാപുരം: പെരുവങ്കരയിലെ ഗൃഹനാഥൻ ചങ്ങരം കണ്ടിയിൽ കുമാരനെ കാറിലെത്തിയ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ പെരുവങ്കരയിലെ വീട്ടിൽ നിന്നും ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയത്. പോലീസും നാട്ടുകാരും കുമാരനെ അന്വേഷിക്കുന്നതിനിടയിലാണ് രാത്രി പത്തരയോടെ മർദ്ദിച്ചവശനാക്കി പുളിയാവ് കോളന്‍ സമീപത്തെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ പരിക്കേറ്റ കുമാരനെ നാദാപുരം ആശുപത്രിയിൽ സന്ദർശിച്ചു. ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രതികളെ പോലീസ് ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വി.പി .കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
Read Moreഒളിംപിക് യോഗ്യത നേടിയ നോഹയ്ക്കു ചക്കിട്ടപാറ പൗരാവലിയുടെ ആദരം
പേരാമ്പ്ര: ജിൻസൺ ജോൺസനു പിന്നാലെ മറ്റൊരു ചക്കിട്ടപാറക്കാരൻ കൂടി ഒളിംപിക്സിലേക്ക്. പൂഴിത്തോട് മാവട്ടത്തെ തൈക്കടുപ്പിൽ ടോമിച്ചൻ- ആലീസ് ലി ദമ്പതികളുടെ മകൻ നോഹ നിർമൽ ടോമാണു പുതിയ താരം. ഇനി പരിശീലനവും ലക്ഷ്യവും അടുത്തവർഷം നടക്കുന്ന ഒളിംപിക്സിനു വേണ്ടി കൂടുതൽ യോഗ്യത നേടുകയെന്നതാണെന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തി ചക്കിട്ടപാറ പൗരാവലിയുടെ സ്നേഹാദരം ഏറ്റുവാങ്ങിയ നോഹ വെളിപെടുത്തി. വ്യോമസേനയിൽ സർജന്റായ നോഹ ഇക്കഴിഞ്ഞ ദോഹ ലോക അത്ലറ്റിക്സിലാണ് 4×400 മിക്സഡ് റിലേ ഇനത്തിൽ ഒളിംപിക്സ് യോഗ്യത നേടിയത്. പത്താം ക്ലാസുവരെ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ പഠിച്ച കാലത്ത് കോച്ച് ജോസ് സെബാസ്റ്റ്യന്റെ കീഴിലാണു പ്രഥമ കായിക പരിശീലനം. 800, 1500 മീറ്ററിലായിരുന്നു താത്പര്യം. തുടർന്നു പ്ലസ് ടു, ഡിഗ്രി പഠന കാലത്തു കോഴിക്കോട് സായിയിലെ കോച്ച് ജോർജ് പി. ജോസഫാണു നോഹയ്ക്കും പുതുവഴി നല്‍കിയത്. 400 മീറ്ററിൽ…
Read Moreവട്ടിയൂർക്കാവിൽ ആർഎസ്എസ് എൽഡിഎഫിനു വോട്ടുമറിച്ചു; സിപിഎമ്മിന്റെ ജാതി പറഞ്ഞുള്ള വോട്ട് പിടുത്തതിന് തെളുവുണ്ടെന്ന ആരോപണവുമായി മുരളിധരൻ
കോഴിക്കോട്: വട്ടിയൂർക്കാവിൽ ആർഎസ്എസ് എൽഡിഎഫിനു വോട്ടുമറിച്ചെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നും എൻഎസ്എസിനെ എതിർക്കാൻ സിപിഎം ആർഎസ്എസിനെ കൂട്ടുപിടിച്ചെന്നും വട്ടിയൂർക്കാവ് തോൽവിക്കു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കവെ മുരളി കുറ്റപ്പെടുത്തി. മുരളീധരൻ എംപിയായ ഒഴിവിലാണു വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് നടന്നത്. വട്ടിയൂർക്കാവിൽ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചതിന് തന്റെ പക്കൽ തെളിവുകളുണ്ട്. ഇപ്പോൾ അതു പുറത്തുവിടുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടാണ് അതു ചെയ്തത്. എൻഎസ്എസിനെ എതിർക്കാൻ ആർഎസ്എസിനെ കൂട്ടുപിടിക്കുകയാണ് സിപിഎം ചെയ്തത്. ആർഎസ്എസ് വോട്ടുകൾ എൽഡിഎഫിലേക്കു മറിച്ചിട്ടുണ്ടെന്നും മുരളീധരൻ ആരോപിച്ചു. പ്രളയകാലത്ത് റസിഡൻസ് അസോസിയേഷനുകൾ ശേഖരിച്ചു നൽകിയ സാധനങ്ങൾ കൊടി വീശി കയറ്റിയയക്കുകയല്ലാതെ പ്രശാന്ത് ഒന്നും ചെയ്തില്ല. ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രശാന്തിനെ മേയർ ബ്രോ ആയി അവതരിപ്പിക്കുകയായിരുന്നു. എംഎൽഎമാരെ രാജിവയ്പിച്ച് എംപിമാരാക്കിയത് ജനങ്ങൾക്ക് ഇഷ്ടമായിട്ടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കണ്ണിലെ…
Read Moreബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷം; പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട്; ബിജെപിയില്‍ നേതൃമാറ്റത്തിന് മുറവിളി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം പോലും ഉപതെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയാത്ത ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷം. ഇപ്പോഴത്തെ പരാജയത്തിനുകാരണം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടുതല്‍ കിട്ടിയതും കോന്നിയില്‍ സുരേന്ദ്രന് കഴിഞ്ഞ നിയമസഭയേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടിയതും ചൂണ്ടിക്കാണിച്ച് ഇതിനെ പ്രതിരോധിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. പരാജയ കാരണങ്ങള്‍ക്കു പിന്നില്‍ സംഘടനാ സെക്രട്ടറിമാരുടെ പിടിപ്പുകേടാണെന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പ്രദേശിക തലങ്ങളില്‍ മുതല്‍ സംഘടനാ ഭാരവഹിത്വത്തിലും മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി . കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. അനവസരങ്ങളിലുള്ള സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനങ്ങളും പരാജയത്തിന്റെ വേഗത കൂട്ടിയെന്നതും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരകലഹത്തിനിടവരുത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുണ്ടാവുമെന്ന രീതിയില്‍ പ്രദേശിക സംഘടനാ സെക്രട്ടറിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. രണ്ടാം സ്ഥാനത്തുണ്ടായ കോന്നിയില്‍…
Read Moreആഭ്യന്തര സുരക്ഷ വർധിപ്പിക്കൽ; കാളികാവിൽ ദ്രുതകർമസേനയുടെ റൂട്ട് മാർച്ച്
കാളികാവ്: ആഭ്യന്തര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാളികാവിൽ ആർഎഎഫ് റൂട്ട് മാർച്ച് നടത്തി. കാളികാവ് മുതൽ ചോക്കാട് വരെയാണ് ദ്രുതകർമ സേന റൂട്ട് മാർച്ച് നടത്തിയത്. രാജ്യത്തു ആഭ്യന്തര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോയന്പത്തൂർ ആർഎഎഫ് 105 ബറ്റാലിയനിലെ 30 ലധികം വരുന്ന അംഗങ്ങളാണ് റൂട്ട് മാർച്ച് നടത്തിയത്. ഡെപ്യൂട്ടി കമാൻഡന്റ് എം.പി രജിത, ഇൻസ്പെക്ടർ സി. പ്രഭാകരൻ, കാളികാവ് എസ്ഐ ഷാരോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു. ജില്ലയിലെ 15 പോലീസ് സ്റ്റേഷൻ പരിധിയിൽ റൂട്ട് മാർച്ച് നടത്തുന്നുണ്ട്. ഈ മാസം 20ന് വഴിക്കടവ് നിലന്പൂർ പോലീസ് സ്റ്റേഷനിലാണ് റൂട്ട് മാർച്ച് ആരംഭിച്ചത്. 21 ന് താനൂർ, തിരൂർ പോലീസ് സ്റ്റേഷനുകളിലും 23ന് കാളികാവ്, കരുവാരകുണ്ട്, സ്റ്റേഷനുകളിലും റൂട്ട് മാർച്ച് നടത്തി. ഇന്നു അവസാനിക്കും. ആഭ്യന്തര സുരക്ഷയുടെ ഭാഗമായി ഓരോ പ്രദേശത്തെയും വിവര…
Read Moreകോടേരിച്ചാലില്‍ ഇരൂക്കുന്നുമ്മല്‍ രാധയുടെ വീട്ടിലെത്തിയ കാട്ടു താറാവുകളും മക്കളും
പേരാമ്പ്ര : കോടേരിച്ചാലില്‍ ഇന്നലെ കാലത്ത് വിരുന്നെത്തിയ 2 താറാവുകളും മക്കളും നാട്ടുകാര്‍ക്ക് കൗതുകമായി. കാലത്ത് ഇരൂക്കുന്നുമ്മല്‍ രാധയുടെ വീട്ടിലാണ് ഇവ വിരുന്നെത്തിയത്. വീട്ടുമുറ്റത്തെത്തിയ ഇവയെ കാണാന്‍ ആളുകള്‍ എത്തി. പലരും ആദ്യമായാണ് കാട്ടുതാറാവിനെ കാണുന്നത്. രാവിലെ കാണുമ്പോള്‍ ഏഴ് മക്കളുണ്ടായിരുന്നത് പിന്നീട് ആറായി.ഒന്നിനെ മറ്റെന്തോ ജീവി കടിച്ചതാണെന്ന് കരുതുന്നു. പെരുവണ്ണാമൂഴിയില്‍ നിന്നെത്തിയ വനപാലകര്‍ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഇവയെ പിടികൂടി കാട്ടിലേക്ക് വിടാന്‍ കൊണ്ടു പോയി.
Read More