കൊണ്ടോട്ടി: ചുമട്ടുതൊഴിലാളിയിൽ നിന്നു തൊഴിൽ കാർഡ് അനുവദിക്കുന്നതിനു ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ മലപ്പുറം വിജിലൻസിന്റെ പിടിയിലായി. കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ മഞ്ചേരി കാരക്കുന്ന് സ്വദേശി കൃഷ്ണൻ (52) ആണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ അരീക്കോട് ഐടിഐ യൂണിറ്റ് ട്രഷറർ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി അബ്ദുൾ വാഹിദിൽ നിന്നു തൊഴിൽ കാർഡ് അനുവദിക്കുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അബ്ദുൾ വാഹിദ് ഉൾപ്പടെ 14 പേർ കഴിഞ്ഞ ഫെബ്രുവരിയിലാണ് ലേബർ കാർഡ് ലഭിക്കുന്നതിനായി കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. കാർഡ് അനുവദിക്കുന്നതിനായി ലേബർ ഓഫീസർ 15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനും യൂണിറ്റ് അംഗങ്ങളം ചേർന്നു 5,000 രൂപ പിരിച്ചെടുത്ത് അസിസ്റ്റന്റ് ലേബർ ഓഫീസർക്കു നൽകിയിരുന്നു. തുടർന്നു അഞ്ചു പേരുടെ ലേബർ…
Read MoreCategory: Kozhikode
പൊന്നാനിയിൽ പിടിയിലായ വ്യാജചികിത്സകർ റിമാൻഡിൽ; പ്രധാന ചികിത്സ സ്ത്രീകളെ കേന്ദ്രീകരിച്ച്
പൊന്നാനി: പൊന്നാനി കടവനാട് മേഖലയിൽ ചികിത്സ നടത്തിവന്നിരുന്ന രണ്ടു വ്യാജ സിദ്ധൻമാരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി പൊന്നാനി കടവനാട് കോളക്കോടൻ റോഡ് ഭാഗത്ത് വീടിനോടു ചേർന്നു മജ്ലിസു ശിഫ എന്ന പേരിൽ അനധികൃതമായി വ്യാജ ചികിത്സയും പണപ്പിരിവും നടത്തിവന്ന തവനൂർ അയങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരെയാണ് പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരുടെയും നേതൃത്വത്തിൽ നാളുകളായി വ്യാജ ചികിത്സയാണ് കടവനാട് കേന്ദ്രീകരിച്ച് നടക്കുന്നതെന്നു പ്രദേശവാസികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് എസ്പി യു. അബ്ദുൾകരീം തിരൂർ ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിനു വിവരം നൽകുകയും ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം പൊന്നാനി…
Read Moreകടൽ തന്നതെല്ലാം തീയെടുത്തു, തല ചായ്ക്കാനിടമില്ലാതെ സാവിത്രിയും കുട്ടികളും
കൊയിലാണ്ടി: കടൽ തന്നതെല്ലാം തീയെടുത്തതോടെ സാവിത്രിയുടേയും കുടുംബത്തിന്റേയ ും ജീവിതം വഴിമുട്ടി . കൊയിലാണ്ടി കടലോരത്തെ ചീനമാരകം പറമ്പിൽ താമസിക്കുന്ന പരേതനായ മുക്രി ക്കണ്ടി രവി സ്വാമിയുടെ ഭാര്യ സാവിത്രിയും അസുഖബാധിതനായ മകൻ ബാബു, മകൾ ബീന (ബീനയുടെ പേരിലാണ് വീട് ) എന്നിവരും ഒരായുസ് മുഴുവൻ അധ്വാനിച്ച് സ്വരൂപിച്ച് വാങ്ങിയ വീടും സാധനങ്ങളും ചികിൽസക്കായി കരുതിയ 70800 രൂപയുമാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ടുമൂലം കത്തി ചാമ്പലായത്. തീ പിടിക്കുമ്പോൾ സാവിത്രിയും ബാബുവിന്റെ രണ്ടു ചെറിയ കുട്ടിക്കളും വീട്ടിനകത്ത് ഉണ്ടായിരുന്നു. അടുത്തുള്ളവരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാത്ത സ്ഥിതിയാണുള്ളത്. വീട്ടിലെ എല്ലാ സാധനങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. കുറച്ചു മുമ്പാണ് മകൻ ബാബുവിന്റെ് ഭാര്യ കാൻസർ ബാധിച്ചാണ് മരിച്ചത്. തുടർന്ന് ബാബുവിനും അസുഖം ബാധിച്ച് ചികിൽസിലായി. സംഭവസമയത്ത് ജീവിക്കാനായി ബാബു കടലിൽ…
Read Moreകൂടത്തായ് കൊലപാതകം; രഹസ്യ അറയിൽ രാസവസ്തു; ജോളിയുടെ കാർ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ നിന്നും സയനൈഡ് എന്നു കരുതുന്ന വിഷം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷമാണെന്ന് സ്ഥിരീകരിച്ചെങ്കിലും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സയനൈഡാണോ എന്ന് ഉറപ്പാക്കാൻ കഴിയൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കാറിന്റെ ഡ്രൈവർ സീറ്റിന് ഇടതു ഭാഗത്തായി ഡാഷ് ബോർഡിന് സമീപം രഹസ്യ അറയുണ്ടാക്കിയാണ് ജോളി വിഷം സൂക്ഷിച്ചിരുന്നത്. പ്രത്യേകം കവറുകളാക്കിയ നിലയിലാണ് വിഷം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് കാറിനുള്ളിൽ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പോലീസിനോട് പറഞ്ഞത്. പിന്നാലെ ഇന്ന് രാവിലെ എത്തി അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ജോളി ഈ കാറാണ് ഉപയോഗിച്ചിരുന്നത്. കേസിൽ അറസ്റ്റുണ്ടായതിന് പിന്നാലെ പൊന്നാമറ്റം വീട്ടിൽ നിന്നും മാറ്റിയ കാർ സമീപത്തെ വീടിന്റെ പരിസരത്താണ് പാർക്ക് ചെയ്തിരുന്നത്. ഇവിടെയെത്തിയാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്.…
Read Moreഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ പുറത്തൂർ മേടൻ നൻപ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.മനോഹരൻ അറസ്റ്റ് ചെയ്തത്. 2019 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ യുവതിയുമായി ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി വളാഞ്ചേരി മുക്കിലപീടികയിൽ പ്രതിയുടെ സുഹൃത്തിന്റെ വാടക വീട്ടിൽ കൊണ്ടുവന്നു പീഡിപ്പിച്ചതെന്നാണ് പരാതി. അന്വേഷണാവസ്ഥയിൽ ഒളിവിൽ പോയ റംഷാദ് ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലൂടെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയ റംഷാദിനെ അറസ്റ്റ് ചെയ്ത് അന്വേഷണ നടപടികളും മെഡിക്കൽ പരിശോധന എന്നിവí് ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്സിപിഒമാരായ ടി. ശിവകുമാർ, ജി. അനിൽകുമർ, എം.ജെറീഷ്, സുനിൽ ദേവ് എന്നിവരുമുണ്ടായിരുന്നു.
Read Moreവീട്ടുകാരെ വെട്ടിലാക്കി വന്യമൃഗങ്ങൾ കിണറ്റിൽ ചാടുന്നത് പതിവാകുന്നു;ശുചീകരണം നടത്താതെ വനംവകുപ്പ് മുങ്ങുന്നെന്നു പരാതി
പേരാമ്പ്ര: വന്യമൃഗങ്ങൾ നാട്ടിലെത്തി വീടുകളിലെ ശുദ്ധജല കിണറുകളിൽ ചാടി ചാകുന്നതു പതിവായതോടെ കഷ്ടത്തിലാകുന്നത് വീട്ടുകാർ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇങ്ങനെ രണ്ടു സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. ഇന്നലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പിള്ളപ്പെരുവണ്ണയിലാണു ഒടുവിലത്തെ സംഭവം. ഡ്രൈവർ പണിയെടുത്തു ജീവിക്കുന്ന കിഴക്കനാത്ത് മോഹനന്റെ കിണറ്റിലാണ് കാട്ടുപന്നി വീണുചത്തത്. പന്നി സ്വയം വന്നു ചാടിയതാണ്. വനപാലകരെത്തിയപ്പോൾ പഴി വീട്ടുകാർക്കായി. വിഷം തിന്നാണു പന്നി ചത്തതെന്നു ഉദ്യോഗസ്ഥന്റെ ഭീഷണി. വയർ വീർത്തിരിക്കുന്നത് അതിന്റെ ലക്ഷണമെന്നണ് ഉദ്യോഗസ്ഥ ഭാഷ്യം. പന്നി കിണറ്റിൽ വീണത് ആരോടും പറയേണ്ടെന്ന താക്കീതും ഇവർ വീട്ടുകാർക്കു നൽകി. ഒടുവിൽ കിണർ വൃത്തിയാക്കാനായി മോട്ടോർ വാടകക്കെടുത്തതിനും മറ്റുമായി 2500 രൂപയോളമാണ് മോഹനന് ചെലവായത്. മൂന്നാഴ്ച മുമ്പ് ചക്കിട്ടപാറയിലെ കണക്കഞ്ചേരിയിൽ മേരി കുരുവിളയുടെ വീട്ടുകിണറ്റിൽ വന്നു ചാടി ചത്തത് പുള്ളിമാനായിരുന്നു. ദുർഗന്ധം വമിക്കുന്നത് അന്വേഷിച്ചപ്പോഴാണു പുഴുവരിക്കുന്ന നിലയിൽ കിണറ്റിൽ…
Read Moreദുരന്തം ഉണ്ടാകാൻ കാത്തുനിൽക്കരുതേ; സ്കൂളിന് സമീപം കാറ്റിൽ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ നിലയിൽ
സുൽത്താൻ ബത്തേരി: ഏത് സമയത്തും നിലംപൊത്താവുന്ന വിധത്തിൽ ഭീഷണിയുയർത്തി വൈദ്യുതി പോസ്റ്റ്. ബത്തേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പാട്ടവയൽ-ഉൗട്ടി റോഡിലാണ് ഭീതി പരത്തി പോസ്റ്റ് നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലാണ് പോസ്റ്റ് ചരിഞ്ഞുതുടങ്ങിയത്. നൂറുകണക്കിന് വിദ്യാർഥികളുടക്കമുള്ള യാത്രക്കാരാണ് ഈവഴി ദിനംപ്രതിയെന്നോണം നടന്നുപോകുന്നത്. അപകടം വന്നതിനുശേഷം മാറ്റാൻ നീക്കാതെ അടിയന്തരമായി പോസ്റ്റ് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Moreട്രാഫിക് ബോധവത്കരണം സാർവത്രികമായി നടപ്പാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: ഡ്രൈവിംഗ് ലൈസൻസിനുള്ള കാഴ്ച പരിശോധനയോടൊപ്പം ട്രാഫിക് ബോധവൽക്കരണം സാർവത്രികമായി നടപ്പാക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും മോട്ടോർ വാഹനവകുപ്പും മഹാത്മാ ഐ റിസർച്ച് ഫൗണ്ടേഷനും സംഘടിപ്പിച്ച “കണ്ണ് പരിശോധനയോടൊപ്പം റോഡ് സുരക്ഷ’എന്ന പദ്ധതി ഉദ്ഘടനം ചെയ്യുകയായിരുന്നു മന്ത്രി. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് കാഴ്ചപരിശോധന നിർബന്ധമാണ്. അതിനായി നേത്രരോഗവിദഗ്ദനെ സമീപിക്കുന്നവർക്ക് ആ പരിശോധനാസമയത്ത് തന്നെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും “ഞാൻ സുരക്ഷിതമായേ ഡ്രൈവ് ചെയ്യു”എന്നൊരു മനോഭാവം അവരിൽ ആഴത്തിലുറപ്പിക്കുകയുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ മുന്നോടിയായി വിവിധ കണ്ണാശുപത്രികളിൽനിന്നുള്ള റിഫ്രാക്ഷനിസ്റ്റുകൾക്ക് എംവിഐയുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിക്കുകയും ചെയ്തു. ജോയിന്റ് ട്രാൻസ്പോർട് കമ്മിഷണർ രാജീവ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് പുത്തലത്ത് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ആർടിഒ സുഭാഷ് ബാബു…
Read Moreകൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം; വനംമന്ത്രിയുടെ പ്രത്യേക ഓർഡർ നടപ്പിലാക്കണമെന്ന് കേരളാ കോൺഗ്രസ് (എം)
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിയിൽപ്പെട്ട കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നി കളെ വെടിവെച്ചു കൊല്ലാമെന്ന് താമരശേരി അദാലത്തിൽ വനം മന്ത്രി നൽകിയ സ്പെഷൽ ഓർഡർ ഉടൻ നടപ്പിലാക്കണമെന്നു കേരളാ കോൺഗ്രസ് (എം) ചെമ്പനോട മണ്ഡലം പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. വന്യമൃഗശല്യം കൊണ്ടു പൊറുതി മുട്ടിയ മലയോര കർഷകർക്ക് വളരെ ആശ്വാസമുണ്ടാക്കുന്ന പ്രഖ്യാപനമാണു മന്ത്രി നടത്തിയതെന്നു യോഗം ചൂണ്ടിക്കാട്ടി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബേബി കാപ്പുകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ സുരേന്ദ്രൻ പാലേരി, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരൻ മുതുവണ്ണാച്ച, മത്തായി ചുണ്ടേൽ, ഫിലിപ്പ് കണ്ടത്തിൽ, ജോസ് വെട്ടിക്കൽ, ജെയിംസ് കാവിൽ പുരയിടത്തിൽ, ജോർജ് പൈനാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Read Moreവഴി തെറ്റിച്ചും കാണാമറയത്തും ദിശാബോർഡുകൾ; ദീർഘദൂര വാഹനങ്ങൾ വട്ടം കറങ്ങുന്നു
ചങ്ങരംകുളം: വഴിതെറ്റിച്ചും കാണാമറയത്തും ദിശാബോർഡുകൾ. ചങ്ങരംകുളത്ത് സ്ഥാപിച്ച ദിശാബോർഡുകൾ ആണ് വാഹനങ്ങളെയും വട്ടം മാസങ്ങളായി വട്ടം കറക്കുന്നത്. പല തവണ ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ ഒരു നടപടിയും എടുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാവുന്നുണ്ട്. തൃശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കണ്ടയ്നർ അടക്കമുള്ള ദീർഘദൂര വാഹനങ്ങൾ ഇത്തരം ദിശാബോർഡുകൾ കാരണം ചങ്ങരംകുളം ടൗണ് വഴി കയറി മറ്റു റോഡുകളിൽ മണിക്കൂറുകളോളം വട്ടം കറങ്ങുന്നു. ചങ്ങരംകുളം ടൗണിൽ കോഴിക്കോട് റോഡിൽ വ്യക്തമായ ദിശാബോർഡുകൾ സ്ഥിതി ചെയ്യുന്നതാവട്ടെ വാഹനങ്ങൾക്കും യാത്രക്കാർക്കും കാണാൻ കഴിയാത്ത അവസ്ഥയിൽ ട്രാർസ്ഫോമറിന് പുറകിലെ മരച്ചില്ലകൾക്കിടയിലാണ്. എടപ്പാളിൽ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ മൂലം വലിയ വാഹനങ്ങൾ പലതും ഇടുങ്ങിയ മറ്റു റോഡുകൾ തേടിപ്പോവുകയും വഴിയിൽ കുടുങ്ങുന്നതും പതിവാണ്. പ്രദേശത്തെ റോഡുകളിൽ വ്യക്തമായ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ ദിശാബോർഡുകൾ സ്ഥാപിച്ച് വാഹനങ്ങൾക്കും യാത്രക്കാർക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ…
Read More