താനൂർ കൊലപാതകം: പി.ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: താ​നൂ​ർ അ​ഞ്ചു​ടി​യി​ൽ മുസ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സിപിഎം നേതാവ് പി.ജയരാന്‍റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൊലയ്ക്ക് പിന്നിൽ. അതിനാൽ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അ​ഞ്ചു​ടി സ്വ​ദേ​ശി കു​പ്പ​ന്‍റെ​പു​ര​ക്ക​ൽ സൈ​ത​ല​വി​യു​ടെ മ​ക​ൻ ഇ​സ്ഹാ​ഖ് എ​ന്ന റ​ഫീ​ഖാ​ണ് (36) മരിച്ചത്. അ​ഞ്ചു​ടി മ​ദ്ര​സ​ക്കു സ​മീ​പത്തു വച്ചായിരുന്നു ആക്രമണം. മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച തീ​ര​ദേ​ശ ​മേ​ഖ​ല​യി​ലെ ഹ​ർ​ത്താ​ൽ പൂ​ർ​ണമാണ്. ഹർത്താലിൽ പൊതുജനം പെരുവഴിയിലായി.

Related posts