മുക്കം: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിദ്യാർത്ഥികൾക്ക് ഭീഷണിയായി വാട്ടർ ടാങ്ക്. നവംബർ നാലു മുതല്‍ ആറ് വരെ ആനയാം കുന്ന് ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ഈ വർഷത്തെ മുക്കം ഉപജില്ല കലോത്സവം നടക്കുകുന്നത്. ഈ സ്കൂളിന് തൊട്ടു മുകളിലാണ് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിലേക്ക് കുടിവെള്ള മെത്തിക്കുന്ന ടാങ്കാണിത്. കൂറ്റൻ സിമന്റ് ഭീമിന്റെ മുകൾഭാഗത്താണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. ടാങ്കും ടാങ്കിനെ താങ്ങി നിർത്തുന്ന കാലുകളും പല ഭാഗത്തും പൊട്ടിയിട്ടുണ്ട്. സിമന്റ് അടർന്ന് പോയി ഇരുമ്പ് കമ്പി പല ഭാഗങ്ങളിലും പുറത്ത് കാണുന്ന അവസ്ഥയാണ്. സ്കൂളിന് പുറമെ പ്രദേശവാസികൾക്കും ഈടാങ്ക് വലിയ ഭീഷണി തന്നെയാണ്. എന്നാൽ വാട്ടർടാങ്ക് ശോചനീയാവസ്ഥയിലാണെങ്കിലും അപകടാവസ്ഥയിലല്ല എന്നാണ് വാട്ടർ അതോറിറ്റിയുടെ കണ്ടെത്തൽ. 1.5 ലക്ഷം ലിറ്റർ…
Read MoreCategory: Kozhikode
തലശേരിയിലെ ഹണി ട്രാപ്പ്! മട്ടന്നൂർ സ്വദേശിയെ വിളിച്ചു വരുത്തിയത്; കാമുകിയെ ഉപയോഗിച്ച്
തലശേരി: മട്ടന്നൂർ സ്വദേശിയായ യുവാവിന്റെ ഫോണും എടിഎം കാർഡും പണവും കവർന്നത് പ്രതികളിലൊരാളുടെ കാമുകിയെ ഉപയോഗിച്ചെന്ന് പോലീസ്.സംഭവത്തിൽ തലശേരി കസ്റ്റംസ് റോഡിലെ കൊളത്തായി വീട്ടിൽ സുനീർ (31), മട്ടാമ്പ്രം ഉമ്മറപ്പുറത്ത് വീട്ടിൽ യൂനുസ് (30), പാറാൽ കളത്തിപ്പറമ്പത്ത് മരക്കാർ എന്ന അലി (49) എന്നിവരെ തലശേരി സിഐ സനിൽകുമാർ, എസ്ഐ വിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതിരുന്നു. കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. മട്ടന്നൂർ ആലച്ചേരി കീച്ചേരിയിലെ റസിയ മൻസിലിൽ കെ.കെ.മുഹമ്മദ് റയീസാണ് തട്ടിപ്പിനിരയായത്. പരിചയക്കാരി വിളിച്ചതുപ്രകാരം തലശേരിയിലെ വിക്ടോറിയ ഹോട്ടലിലെത്തിയ റയീസിനെ പിന്നീട് പേൾവ്യൂ ഹോട്ടൽ ബാറിലേക്കും വാധ്യാർ പീടിക ഭാഗത്തേക്കും കൂട്ടിക്കൊണ്ടുപോയി പെണ്ണുകേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കൈവശമുണ്ടായ ഫോണും എടിഎം കാർഡും ലൈസൻസും 1200 രൂപയും കവരുകയായിരുന്നു. തട്ടിക്കൊണ്ടുപോയി കൊന്നുതള്ളുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിലപിടിച്ചതെല്ലാം കൈക്കലാക്കിയത്. റയീസിന്റെ വാഹനവും തട്ടിയെടുത്താണ്…
Read Moreഭർത്താവിന്റെ ദുരൂഹ മരണം; നാലുവർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഭസവന്റെ ഭാര്യ ഗൗരി കാക്കിയണിഞ്ഞു
കാട്ടിക്കുളം: നാല് വർഷത്തിന് ശേഷം ഭസവന്റെ ഭാര്യ ഗൗരി കാക്കിയണിഞ്ഞു. തോൽപ്പെട്ടി കക്കേരി കോളനിയിലെ ജെ.എസ്. ഗൗരിയാണ് വനം വകുപ്പിന്റെ വാച്ചറായി കാക്കിയിട്ടത്. 2015 നവംബർ 24ന് വൈൽഡ് ലൈഫിന്റെ കട്ടപാളം ആന്റിസ് പോച്ച് ക്യാന്പിൽ ജോലിക്ക് പോയ ഭസവൻ ദുരൂഹ സാഹചര്യത്തിലാണ് വനത്തിൽ മരണപ്പെട്ടത്. ഡിസംബർ 18 നാണ് താടിയെല്ലും തലയോട്ടിയും വനത്തിൽ നിന്നും കണ്ടെടുത്തത്. ഉന്നതതല അന്വേഷണം നടത്തണമെന്ന് നിരവധി തവണ പരാതി നൽകിയെങ്കിലും ആരും ഗൗനിച്ചില്ല. ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്നാണ് ഗൗരിയുടെ ആരോപണം. ഭസവന്റെ മരണശേഷം ഭർത്താവിന്റെ ജോലിക്ക് വേണ്ടി നാല് മക്കളുടെ മാതാവായ ഗൗരി നിയമ പോരാട്ടം നടത്തിയാണ് വാച്ചറായി നിയമന ഉത്തരവ് ലഭിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലാണ് നിയമനത്തിൽ ജോലിക്ക് കയറിയത്.
Read More108 ൽ വിളിക്കൂ… “കനിവ്’ ആംബുലൻസ് സേവനം ഇനി കൊയിലാണ്ടിയിലും
‘കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ 108 ആംബുലൻസിന്റെ സേവനം കൊയിലാണ്ടിയിലും. പുതിയ ആംബുലൻസിൽ പരിശീലനം ലഭിച്ച ഡ്രൈവറടക്കം വിദഗ്ധ ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാവും.റോഡപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ വേണ്ടിയാണ് “കനിവ്’ എന്ന പേരിൽ ആംബുലൻസ് ഇറക്കിയത്. ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് സൗകര്യം ഉണ്ടായിരിക്കും. കൊയിലാണ്ടിയിൽ പന്തലായനി ബ്ലോക്കിന്റെ കീഴിൽ തിരുവങ്ങൂർ പ്രൈമറി ഹെൽത്ത് സെന്ററിലാണ് ഇപ്പോൾ ആംബുലൻസ് ഉള്ളത്.108 നമ്പറിൽ വിളിച്ചാൽ സേവനം ലഭ്യമാവും.
Read Moreവിനോദയാത്രാ സംഘത്തിനുനേരെ ഗുണ്ടാ ആക്രമണം ; പ്രതിഷേധം വ്യാപകമാകുന്നു
മുക്കം: വിനോദയാത്രക്ക് പോയ എന്റെ മുക്കം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗങ്ങളെ പാലക്കാട്ട് വച്ച് വഴിയിൽ തടഞ്ഞ് ആൾക്കൂട്ടം ആക്രമിച്ചതിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക സന്നദ്ധ സംഘടനകളുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തി. മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് പോയ സംഘത്തിനു നേരെ മേലാറ്റൂര്‍ മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കോട്ടോപ്പാടത്തുവച്ചാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച്ച രാത്രി 12 ഓടെയായിരുന്നു ആക്രമണം നടന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള നാട്ടുകല്‍ പോലിസ് സ്റ്റേഷനില്‍ സംഘം അഭയം പ്രാപിക്കുകയായിരുന്നു. പോലിസിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസാദ് മുക്കം, സൗഫീഖ് വെങ്ങളത്ത്, ബിജു പാറക്കല്‍, ശ്രീനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനത്തിന്റെ ഡോർ ഗ്ലാസ് ഉൾപ്പെടെയുള്ളവ അക്രമികൾ അടിച്ചു തകര്‍ത്തു. കഴിഞ്ഞകാല പ്രളയങ്ങളിലും അപകടങ്ങളിലും രക്ഷാപ്രവർത്തകരായും ജീവകാരുണ്യ പ്രവർത്തകരായും മലയോര മേഖലയിൽ നിറസാന്നിധ്യമായവരാണ് ആക്രമണത്തിനിരയായത്. ആക്രമിക്കപ്പെട്ടത് മലയോര മേഖലയിലെ മുഴുവൻ ജനങ്ങൾക്കും പ്രിയപ്പെട്ടവരായ സന്നദ്ധ പ്രവർത്തകരായതുകൊണ്ട് പ്രതിഷേധം വളരെ…
Read More“ദുരിതക്കിടക്കയില്‍’ ഡെന്റൽ കോളജ് ; ജീവനക്കാരുടെ അഭാവവും സൗകര്യകുറവും കോഴിക്കോട് ഗവ.ദന്തല്കോളജിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു
മെഡിക്കല്‍കോളജ്: ജീവനക്കാരുടെ അഭാവവും സൗകര്യകുറവും കോഴിക്കോട് ഗവ.ദന്തല്കോളജിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കോളജില്‍ ഓറല്‍ മെഡിസിന് ആന്‍ഡ് റേഡയോളജി, പീഡോഡോണ്ട്രിക്സ് വിഭാഗം, ഓറല്‍ ആന്‍ഡ് മാക്സലോഫേഷ്യല് സര്‍ജറി, പെരയോഡോണ്ടിക്സ്(മോണരോഗ വിഭാഗം), ഓര്ത്തോഡോണ്ടിക്സ്, ഓറല്‍ പതോളജി വിഭാഗം, പ്രൊസ്തോഡോണ്ടിക്സ്, കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി, കമ്യൂണിറ്റി ഡെന്റിസ്ട്രി എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളാണ് ഉള്ളത്. ദിവസവും 200 നും 250 നും ഇടയില്‍ രോഗികളെത്തുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നാണ് ഉയരുന്ന ആരോപണം. സ്ഥലപരിമിതിയും ജോലിക്കാരുടെ കുറവുമാണ് ആശുപത്രി നേരിടുന്ന പ്രധാന വെല്ലുവിളി. 30 വര്‍ഷം മുമ്പുണ്ടാക്കിയ കെട്ടിടത്തിലാണ് ആശുപത്രി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ കുറവും സ്ഥല പരിമിതിയും മൂലം പലപ്പോഴും ഈ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടു പോകാന്‍ അധികൃതര്‍ക്ക് സാധിക്കാറില്ല. ആശുപത്രിക്ക് സ്വന്തമായി ഒരു ഓപ്പറേഷന് തീയറ്ററോ വാര്‍ഡുകളോ ഇല്ല. ചികിത്സ കഴിഞ്ഞ രോഗികളെ മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലാണ് പ്രവേശിപ്പിക്കുന്നത്. സ്ഥലമില്ലാത്തതിനാല്‍ മരുന്നുകള്‍…
Read Moreകൂടത്തായി കൊലക്കേസ്; ആല്ഫൈന് വധക്കേസിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യന്റെ പിഞ്ചുകുഞ്ഞ് ആല്‍ഫൈനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ ജോളി എന്ന ജോളിയമ്മ ജോസഫി(47)ന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് അനുമതി തേടി തിരുവമ്പാടി ഇന്‍സ്പെക്ടര്‍ ഷജു ജോസഫ് ശനിയാഴ്ച കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് അന്വേഷണസംഘം ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ജോളിക്ക് പുറമേ കാക്കവയല്‍ മഞ്ചാടി വീട്ടില്‍ എംഎസ് മാത്യു, മാത്യുവിന് സയനൈഡ് നല്കിയ പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ എന്നിവരെയും കസ്റ്റഡിയില്‍ വാങ്ങും. അതേസമയം സൗജന്യ നിയമസഹായമൊരുക്കുന്നതിനായി കോടതി നിയോഗിച്ച അഭിഭാഷകന് കെ.ഹൈദര്‍ ജോളിക്ക് വേണ്ടി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഈ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
Read Moreപി. ജയരാജന് താനൂരില്‍ എത്തിയത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍! താനൂർ കൊലപാതകത്തിൽ പി. ജയരാജനെ ബന്ധിപ്പിക്കുന്നതു ദൗർഭാഗ്യകരം: സിപിഎം
മലപ്പുറം: താനൂർ അഞ്ചുടിയിൽ ഇസ്ഹാഖ് എന്ന യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ബന്ധിപ്പിക്കുന്ന പ്രചാരണം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. തീരദേശ ലോക്കൽ കമ്മിറ്റി അംഗം അലവിക്കുട്ടിയുടെ മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പി. ജയരാജൻ ഒരാഴ്ച മുന്‍പ് താനൂരിൽ വന്നത്. സുരക്ഷയുള്ള വ്യക്തി എന്ന നിലയിൽ പോലീസിനെ മുൻകൂട്ടി അറിയിച്ചാണ് അദ്ദേഹം എത്തിയത്. വിവാഹശേഷം മടങ്ങുന്പോൾ താനൂരിലെ പാർട്ടി പ്രവർത്തകരുടെ നിർബന്ധപൂർണമായ അപേക്ഷയനുസരിച്ചാണ് അദ്ദേഹം മുന്‍പ് അക്രമത്തിൽ പരിക്കേറ്റ ഷംസുവിനെയും അഫ്സൽ ഉണ്യാലിനെയും വീട്ടിൽ പോയി കണ്ടു ആശ്വസിപ്പിച്ചത്. നേരത്തെ താനൂർ പ്രദേശത്ത് സംഘർഷം ഉണ്ടായപ്പോഴെല്ലാം സിപിഎം ജില്ലാ നേതൃത്വം സമാധാനമുണ്ടാക്കാൻ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം തന്നെ അംഗീകരിക്കുന്നതാണ്. അത്തരം സമാധാന ശ്രമങ്ങളോട് ലീഗ് സംസ്ഥാന, ജില്ലാ…
Read Moreതാനൂർ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ; *പ്രദേശത്ത് വ്യാപക തെരച്ചിൽ; കനത്ത പോലീസ് സന്നാഹം
തിരൂർ: താനൂർ അഞ്ചുടിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കുപ്പന്റെപുരക്കൽ ഇസ്ഹാഖ് (35) വെട്ടേറ്റു മരിച്ച കേസിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുപ്പൻന്റെ പുരക്കൽ മുഈസ് (25), വെളിച്ചാന്റെ പുരക്കൽ മഷ്ഹൂദ്(24) താഹമോൻ (22), എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലൊണ് താനൂർ സിഐ ജസ്റ്റിൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. തിരൂർ ഡിവൈഎസ്പി കെ.എ സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ താനൂർ സിഐയാണ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മൂവരെയും ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ കേസിൽ അകപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തും മറ്റും വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. പ്രദേശത്തു വൻ പോലീസ് സ്ന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മത്സ്യത്തൊഴിലാളിയായ ഇസ്ഹാഖ് വെട്ടേറ്റു മരിച്ചത്. അഞ്ചുടി മുസ്ലിം യൂത്ത് ലീഗ് മുൻ…
Read Moreഉദ്യോഗസ്ഥര്‍ വഞ്ചിച്ചു! ദിനം പ്രതി 10 മുതല്‍ 20 ലിറ്റര്‍ പാല്‍വരെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം; ഗുണമേന്മ ഇല്ലാത്ത പശുക്കളെ നല്കി ആദിവാസി ക്ഷീരകര്‍ഷകരെ വഞ്ചിച്ചതായി പരാതി
നാദാപുരം :വാണിമേല്‍ പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ മിൽമ വിതരണം ചെയ്ത പശുക്കള്‍ ഉത്പാദന ശേഷി കുറഞ്ഞവയും, രോഗം ബാധിച്ചവയുമാണന്ന് ആരോപണം.ദിനം പ്രതി 10 മുതൽ 20 ലിറ്റര്‍ പാല്‍വരെ ലഭിക്കുമെന്നായിരു പശുകളെ എത്തിച്ച ഉദ്യോഗസ്ഥരുടെ വാഗ്ദാനം ഇത് പാളിയതോടെയാണ് കോളനികളിലെ ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായത്. മാടാഞ്ചേരി,പന്നിയേരി,ഉരുട്ടി,കുറ്റല്ലൂര്‍ എന്നിവിടങ്ങളിലെ നിരവധി കര്‍ഷകരാണ് കൂടുതൽ ലിറ്റര്‍ പാല് എന്ന ഉദ്യോഗസ്ഥരുടെ വാഗ്ദാനത്തില്‍ വഞ്ചിതരായത്. പട്ടിക വര്‍ഗ വകുപ്പില്‍ നിന്നാണ് ഒരു കോടിയോളം രൂപ ചിലവിട്ട് മിൽമയാണ് പശുക്കളെ വിതരസ്ഥ ചെയ്തത്. എന്നാല്‍ ആറ് ലിറ്ററില്‍ കൂടുതല്‍ പാല് പശുക്കളില്‍ നിന്ന് നാളിത് വരെയായി ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.75 ഓളം പശുക്കളെയാണ് ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്.ഇതില്‍ അഞ്ച് പശുക്കളും,ആറ് കിടാക്കളും ചത്തെന്നും മിക്ക പശുക്കളും പല രോഗബാധയാല്‍ വലയുകയാണെന്നുമാണ് ഉടമകള്‍ പറയുന്നത്. കേരളത്തിൽ വിവിധ ഫാമുകളിൽ കേരളത്തിന് ഇണങ്ങുന്ന പശുക്കളെ…
Read More