മുക്കം: കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ഗേറ്റുംപടിയിൽ 2017 ജൂലൈ ആറിന്തലയും ഇരുകൈ കാലുകളും ഛേദിച്ച മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധന റിപ്പോർട്ട് പുറത്ത്. വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങൾ ഒരാളുടേത് തന്നെയാണന്ന് പരിശോധനയിൽ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. രണ്ടുവർഷം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് വീണ്ടും സമഗ്രമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐജി ജയരാജ്, കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ബിജിൻ കെ. സ്റ്റീഫൻ, എസ്ഐ ജിതേഷ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇവർ സമീപത്തെ തിരുവമ്പാടി എസ്റ്റേറ്റ്, കാരശേരി ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചു. കൊല്ലപ്പെട്ടത് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. അതിനാൽ പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.…
Read MoreCategory: Kozhikode
കാറിടിച്ച് പരിക്കേറ്റ സംഭവം! ഇരയായ വ്യക്തിക്ക് നിയമപരമായ സഹായങ്ങൾ ഇല്ല; അപകടം വരുത്തിയ ആൾക്ക് പോലീസിന്റെ ഒത്താശ; ഡിജിപിക്ക് പരാതി
വടകര: കാറിടിച്ചു ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കൈക്കൊണ്ട നിലപാടിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. ഇക്കാര്യത്തിൽ നടപടി തേടി മനുഷ്യാവകാശ പ്രവർത്തകർ വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപെടുത്തിയിരിക്കുകയാണ്. അപകടത്തിന് ഇരയായ വ്യക്തിക്ക് നിയമപരമായ സഹായങ്ങൾ ചെയ്യുന്നതിനു പകരം അപകടം വരുത്തിയ ആൾക്ക് ഒത്താശ ചെയ്യാനാണ് പോലീസ് തയാറായതെന്ന ആരോപണമാണ് ഉയർന്നത്. മദ്യപിച്ച കാർ ഡ്രൈവറെ ആൾക്കഹോൾ സംബന്ധമായ പരിശോധന നടത്താൻ പോലീസ് തയാറായില്ലെന്നതാണ് പ്രധാന പരാതി. പരിക്കേറ്റ യുവാവ് അവശ നിലയിൽ കഴിയുകയാണ്. സംഭവത്തിൽ വടകര പോലീസിനു സാരമായ വീഴ്ച പറ്റിയെന്നാണ് മനസിലാക്കുന്നത്.
Read Moreആശുപത്രി മാലിന്യങ്ങൾ വ്യാപകമായി ഉപേക്ഷിച്ച നിലയിൽ; പ്രതികളെ കണ്ടെത്താതെ പോലീസ്
വെള്ളമുണ്ട: തരുവണയുടെ പരിസര പ്രദേശങ്ങളിൽ വ്യാപകമായി തോതിൽ ആശുപത്രിമാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗിച്ച് കഴിഞ്ഞ സിറിഞ്ചുകൾ കാലാവധി കഴിഞ്ഞ മരുന്നുകളും ഗുളികളും പ്ലാസ്റ്റിക് റബ്ബർ കൈയ്യുറകൾ, ഒപ്പറേഷൻ ഉപകരണങ്ങൾ, തുടങ്ങിയുള്ള ലോഡ് കണക്കിന് മാലിന്യങ്ങളാണ് പ്രദേശത്ത് പലയിടങ്ങളിലായി തള്ളിയിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് മാലിന്യം ഉപേക്ഷിച്ച സംഭവത്തിൽ വെള്ളമുണ്ട പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തരുവണ നടക്കലിലെ റിഗ്പണി നടക്കുന്ന സ്വകാര്യ വ്യക്തിയുടെ വയൽ, ആറാംമൈൽ കുന്ന്, പുലിക്കാട് കുന്ന് എന്നീ സ്ഥലങ്ങളിലാണ് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. ഇവിടങ്ങളിലെല്ലാം ആശുപത്രിയിൽ നിന്നും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നാട്ടുകാർ കണ്ടെത്തിയത്. വടകരയിലെ സ്വകാര്യ ആശുപത്രിയായ സിഎം ഹോസ്പിറ്റലിലെ ബില്ലുകളും രോഗികളുടെ ചീട്ടും മാലിന്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിൽ ഉപേക്ഷിച്ച മാലിന്യങ്ങൾ രൂക്ഷമായ ദുർഗന്ധം പരത്തുകയും തൊട്ടുത്ത വീടുകളിലും കിണറുകളിലും അവശിഷ്ടങ്ങൾ എത്തുകയും…
Read Moreകുറ്റിപ്പുറത്ത് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 25 പേർക്കു പരിക്ക്; റെയിൽവേ മേൽപ്പാലത്തിൽ തടഞ്ഞുനിന്നതിനാൽ ഒഴിവായത് വൻദുരന്തം
കുറ്റിപ്പുറം: സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 25 പേർക്കു പരിക്കേറ്റു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് അപകടം. വളാഞ്ചേരി ഭാഗത്തു നിന്നു കുറ്റിപ്പുറം ഭാഗത്തേക്കു നിറയെ യാത്രക്കാരുമായി വരികയായിരുന്ന ‘റോയൽ’ ബസാണ് ദേശീയ പാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിനു മുകളിൽ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നു കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ഗവ.ആശുപത്രിയിലും നടക്കാവ്, എടപ്പാൾ എന്നീ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ എടയൂർ സ്വദേശി ജാഫർ (28), ആലപ്പുഴ ബിനു (36), ഷെഫീക്ക് (19), അഭിലാഷ് (32), വടപ്പാറ മുഹമ്മദ് റാഫി (35), ദേവസ്യ (53), തമിഴ്നാട് സ്വദേശി നിത്യാനന്ദ (22), രാജസ്ഥാൻ സ്വദേശി ഗുട്ടിമീണ (32), നവാസ് (32), നീതു (19), ഫവാസ് (15), റക്കിൽ ലബീൽ (15), ഷെഫീക്ക് (19), ഫർസാന (18), മുഫീദ (30), സുബീഷ് (37), ത്വയ്ബ…
Read Moreതോട്ടഭൂമിയിൽ ഖനനം; പൂട്ടു വീഴുന്നത് 700 ഓളം ക്വാറികൾക്ക്; സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ
മുക്കം: തോട്ടഭൂമിയില്‍ ഖനനം പാടില്ലെന്ന സുപ്രീംകോടതിവിധി സംസ്ഥാനത്തെ ഖനന പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയാവും. വിധി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ 700 ഓളം ക്വാറികള്‍ക്ക് പൂട്ടുവീഴും. ഇവയെല്ലാം തന്നെ സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ ഉള്ളവയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ക്വാറികൾ പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിലടക്കം നിരവധി ക്വാറികൾ ഇതോടെ പൂട്ടേണ്ടതായി വരും. ജസ്റ്റിസ് നാഗേശ്വരറാവു, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ക്വാറി ഉടമകള്‍ നല്കിയ അപ്പീല്‍ തള്ളിയാണ് തോട്ടഭൂമിയില്‍ ഖനനം പാടില്ലെന്ന ഹൈകോടതിവിധി കഴിഞ്ഞദിവസം ശരിവെച്ചത്. വിധിയോട് സംസ്ഥാന സര്‍ക്കാറിന് കണ്ണടക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ഇതോടെ 15 ഏക്കറില്‍ കൂടുതലുള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശംവയ്ക്കാന്‍ സാധിക്കാതെ വരും. ക്വാറി വാണിജ്യമായി കണക്കാക്കി തോട്ടഭൂമിയില്‍ ഇളവ് കൊടുത്ത സ്ഥലത്ത് ഖനനം നടത്താമെന്നായിരുന്നു…
Read Moreചികിത്സ ലഭിച്ചില്ല; എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ആദിവാസി കുഞ്ഞ് മരിച്ചു
മലപ്പുറം: നിലന്പൂർ മേഖലയിൽ ചികിത്സ ലഭിക്കാതെ ആദിവാസി കുഞ്ഞ് മരിച്ചു. നിലന്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു-സുനിത ദമ്പതികളുടെ മൂന്നു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ജനിച്ച കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ ഒന്നിനു ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നു ദമ്പതികൾ കുട്ടിയെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു ഡോക്ടറെ കാണിച്ചു. തുടർന്നു കുട്ടിക്ക് കഫകെട്ടിനുള്ള മരുന്നു നൽകി വിട്ടയച്ചു. രോഗം മൂർഛിച്ചതോടെ പിറ്റേന്നു പുലർച്ചെ വീണ്ടും ആശുപത്രിയിൽ കൊണ്ടുവന്ന കുട്ടിക്ക് കഫകെട്ടിനു തന്നെ മരുന്നു നൽകി വിട്ടുയക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ ശ്വാസതടസം കൂടിയതോടെ വീണ്ടും ജില്ലാശുപത്രിയിലേക്കു കൊണ്ടുവന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായിരുന്നു നിർദേശം. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് പുലർച്ചെ അഞ്ചോടെ മരിച്ചു. അണുബാധയെത്തുടർന്നു ആന്തരികാവയവങ്ങളുടെ പ്രവർത്തനം തടസപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കൽ കോളജിൽ നിന്നു ലഭിച്ച വിവരമെന്നു…
Read Moreദേശീയപാത 766ലെ രാത്രിയാത്ര നിരോധനം; നിരാഹാരസമരം ഒമ്പതാം ദിവസത്തിലേക്ക്; പിൻതുണയുമായി നിരവധി സംഘടനകൾ
സുൽത്താൻബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവജനക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാരസമരം ഒന്‍പതാം ദിവസവും തുടരുന്നു. സമരത്തിന്റെ മാറ്റൊലികൾ അധികാരികളുടെ അടുത്തെത്തിയതു വയനാടിനു പ്രതീക്ഷയായി. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ ചർച്ചയിൽ ബദൽപാതയെക്കുറിച്ചു പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നു അറിയിച്ചതാണ് പ്രതീക്ഷക്ക് വക നൽകുന്നത്. കേരളത്തിന്റെ അവസ്ഥ സമിതിക്കുമുന്‍പിൽ ബോധ്യപ്പെടുത്താൻ അവസരം ലഭിക്കുമെന്നാണ് യുവജനക്കൂട്ടായ്മയുടെ കണക്കുകൂട്ടൽ. ദേശീയപാതയിലെ രാക്കുരുക്കും റോഡ് പൂർണമായി അടയ്ക്കാനുള്ള നീക്കവും വയനാട് എം.പി രാഹുൽഗാന്ധി മുഖ്യമന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തിരുന്നു. സർവകക്ഷിസംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായും കേന്ദ്രമന്ത്രി വി .മുരളീധരനുമായും ചർച്ച നടത്തി. നഗരത്തിൽ കഴിഞ്ഞദിവസം നടന്ന കൂറ്റൻ വിദ്യാർഥി റാലി പ്രശ്നം ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നതിനും ഉതകി.പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ സമരത്തിൽനിന്നു പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യുവജനക്കൂട്ടായ്മ. പ്രശാന്ത് മലവയൽ, എം.എസ്.ഫെബിൻ, സംഷാദ്, റിനു…
Read Moreകാക്കിക്കുള്ളിലെ കർഷകഹൃദയം; കരനെല്ലിൽ വിളഞ്ഞത് നൂറുമേനി; മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സലീം മുട്ടത്തിനോട് തന്റെ കൃഷി സ്നേഹത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…
മുക്കം: ഈ പോലീസുകാർക്ക് കൃഷി ചെയ്യാനൊക്കെ സമയം കിട്ടുമോ? അതും നിരവധി കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്ന മുക്കം സ്റ്റേഷനിലെ ഒരു പോലീസുകാരന്. മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയും കാരശേരി കക്കാട് സ്വദേശിയുമായ സലീം മുട്ടത്തിനോട് നാട്ടുകാരും സഹപ്രവർത്തകരും നിരവധി തവണ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. പക്ഷെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഈ പോലീസുകാരന് മുന്നിൽ ഒന്നും ഒരു തടസ്സമായില്ല എന്ന് വേണം പറയാൻ. ഔദ്യോഗിക ജീവിതത്തിരക്കിനിടയിൽ കൃഷിയിലേക്കിറങ്ങിയ സലിം ഭൂമിയിൽ പൊന്നുവിളയിക്കുകയും ചെയ്തു . സലീമും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അഞ്ചു വർഷം മുന്‍പാണ് വീടിന് സമീപത്ത് ഒന്നരയേക്കർ സ്ഥലം വാങ്ങിയത്. ഭൂമി തരിശാക്കിയിടുന്നതിന് പകരം എന്തെങ്കിലും കൃഷി ചെയ്യാമെന്ന ചിന്തയാണ് സലീമിനെ കരനെൽ കൃഷിയിലെത്തിച്ചത്. ആഗ്രഹം കാരശ്ശേരി കൃഷി ഓഫീസർ ശുഭയുമായി പങ്കുവച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി കൃഷി ഭവനും രംഗത്തെത്തി. പഞ്ചായത്തിന്റെ…
Read Moreവയോധികന്റെ കൊലപാതകം; തലയ്ക്ക് ചവിട്ടി കൊലപ്പെടുത്തിയെന്ന് ദൃക്സാക്ഷി; യുപി സ്വദേശി ശിവയെ തേടി പോലീസ്
കോഴിക്കോട്: ചിന്താവളപ്പിനും കോട്ടപ്പറമ്പിനും ഇടയിലെ റോഡരികില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉത്തര്പ്രദേശകുമാരനായ ശിവ(30). കൊലപാതകത്തിന് ശേഷം ഇയാള്‍ മുങ്ങിയിരിക്കുകയാണ്. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ ആക്രിസാധാനങ്ങള് ശേഖരിക്കുന്ന ശിവയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നുണ്ട്. തലയ്ക്ക് ചവിട്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് സാക്ഷിമൊഴി. അതേസമയം മുങ്ങിയ ശിവയെ കണ്ടെത്താന്‍ സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ശിവയുടെ ഫോട്ടോ പോലീസ് കൈമാറിയിട്ടുണ്ട്. ശിവ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അതിനാല്‍ എവിടെയാണുള്ളതെന്ന് കണ്ടെത്തുക പ്രയാസമാണ്. ഇയാളുമായി അടുത്ത ബന്ധമുള്ളവരും കുറവാണെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം 23 നാണ് നടുവട്ടം സ്വദേശി രാജന് (70) കൊല്ലപ്പെട്ടത്. ഈസ്റ്റ് കോട്ടപ്പറമ്പ് അല്‍ മുബാറഖ് ബില്‍ഡിംഗിന് താഴെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. നഗരത്തില്‍ പെയ്ന്റിംഗ് ജോലിയും ആക്രിസാധന വില്പനയും…
Read Moreപക്ഷാഘാതത്താൽ അവശനിലയിലായ അമ്മയ്ക്കും മകൾക്കും കൈത്താങ്ങായി ജനമൈത്രി പോലീസ്
ഓർക്കാട്ടേരി: പക്ഷാഘാതത്താൽ അവശനിലയിലായ സ്ത്രീക്കും മകൾക്കും ജനമൈത്രി പോലീസ് തുണയായി. ഇരുവരേയും എടച്ചേരി തണലിലേക്ക് മാറ്റി. ഓർക്കാട്ടേരി സംസം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുറമേരിയിലെ കൂവേരി കീഴ്പ്പള്ളി കല്ലാണി (80), മകൾ സുരജ എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പുനരധിവസിപ്പിച്ചത്. എടച്ചേരി പോലീസ് സ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിജു കുമാറും ഹേമന്ത് കുമാറും വീട് സന്ദർശനവേളയിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ സന്ദർശിച്ചപ്പോഴാണ് ദുരവസ്ഥ ശ്രദ്ധയിൽ പ്പെട്ടത്. എടച്ചേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.സുഭാഷ് തണലുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. തണൽ വളണ്ടിയർമാർ പരിശോധന നടത്തിയതിന്റെ തുടർച്ചയായാണ് ഇരുവരേയും തണലിലേക്ക് മാറ്റിയത്. എടച്ചേരി സ്റ്റേഷൻ പിആർഒ തങ്കരാജ്, സിവിൽ പോലീസ് ഓഫീസർ രമേശൻ, പുറമേരിയിലെ പൊതു പ്രവർത്തകരായ വത്സൻ, സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പുനരധിവസിപ്പിച്ചത്.
Read More