ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ; ആരോപണ വിധേയനായ വാ​സു പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്തേ​ക്കെ​ന്നു സൂ​ച​ന

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ലി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​പി​എം മു​ൻ നേ​താ​വും ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി. ​വാ​സു പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക്. ത​വി​ഞ്ഞാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​നി​ൽ​കു​മാ​ർ 2018 ന​വം​ബ​ർ 30 നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​ന്ന് ര​ക്തം കൊ​ണ്ട് ഒ​പ്പി​ട്ട അ​നി​ൽ​കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി. ​വാ​സു, സെ​ക്ര​ട്ട​റി ന​സീ​മ, ജീ​വ​ന​ക്കാ​ര​ൻ സു​നീ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് എ​ഴു​തി വെ​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പി. ​വാ​സു​വി​നെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ത​ല​പ്പു​ഴ 44 പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഈ ​മാ​സം ആ​റി​ന് ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യും തീ​രു​മാ​ന​മാ​ണ് വാ​സു​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ പു​റ​ത്താ​ക്ക​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​തു…

Read More

എ​തി​രാ​ളി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന​വ​ന്‍റെ ഭാ​ഷ ന​ഷ്ട​പ്പെ​ട്ടുവെന്ന്  എം.​എ​ൻ. കാ​ര​ശേ​രി

മു​ക്കം: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ എ​തി​രാ​ളി​ക​ളെ വി​മ​ർ​ശി​ക്കു​ന്ന ഭാ​ഷ ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​ധി​കാ​ര​ത്തി​ന്‍റെ ഭാ​ഷ ഹിം​സ​യു​ടേ​താ​യെ​ന്നും ഡോ​ക്ട​ർ എം.​എ​ൻ. കാ​ര​ശേരി.ധാ​ർ​മ്മി​ക​മൂ​ല്യ​ങ്ങ​ൾ​ക്ക് സ്വാ​ധീ​നം ഇ​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ അ​ധി​കാ​ര​ത്തി​ന്‍റെ സ്ഥി​തി അ​രാ​ജ​ക​ത്വ​മാ​യി​രി​ക്കും എ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.​ ബ​ഹു​സ്വ​രം സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ “ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ കൊ​ല​വി​ളി സം​സ്കാ​രം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​താ​ധി​പ​ത്യ​വും ധ​നാ​ധി​പ​ത്യ​വു​മാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ത്രു​ക്ക​ൾ.​ വി​യോ​ജി​ക്കു​ന്ന​വ​രെ വേ​ട്ട​യാ​ടു​ന്ന രീ​തി​യാ​ണ് രാ​ജ്യ​ത്തൊ​ട്ടാ​കെ.​കേ​ര​ളം പോ​ലും അ​തി​ൽ നി​ന്ന് വി​ഭി​ന്ന​മ​ല്ല. ഹി​ന്ദു രാ​ഷ്ട്ര​മാ​വു​ന്ന​തോ​ടെ ഗാ​ന്ധി​യാ​യി​രി​ക്കി​ല്ല, ഗോ​ഡ്സെ​യാ​യി​രി​ക്കും ഇ​ന്ത്യ​യി​ൽ വീ​ര​നാ​യ​ക​ൻ.​ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ ആ​ൾ​ക്കൂ​ട്ടം നീ​തി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന്‍റെ ദു​ര്യോ​ഗം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു. ​പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യാ​ൽ പൗ​ര​നുനേ​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​മാ​ണ് ചു​മ​ത്തു​ന്ന​തെ​ങ്കി​ൽ പി​ന്നെ​യെ​ന്ത് ജ​നാ​ധി​പ​ത്യ​മാ​ണു​ള്ള​ത്‍?-അ​ദ്ദേ​ഹം ചോദിച്ചു.​ സ​ലാം​ കാ​ര​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

ജോ​ളി​യിൽ നിന്നും കടമായി വാങ്ങിയ പണം ഞാൻ തിരിച്ചു കൊടുത്തിരുന്നു; എനിക്ക് കൂടത്തായിലെ കൊ​ല​യി​ൽ പങ്കില്ലെന്ന് ലീഗ് നേതാവ്

കോ​ഴി​ക്കോ​ട്: ജോ​ളി വ്യാ​ജ ഒ​സ്യ​ത്തു​ണ്ടാ​ക്കി കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച ഭൂ​മി​യു​ടെ നി​കു​തി അ​ട​യ്ക്കാ​ൻ താ​ൻ പോ​യി​രു​ന്നെ​ന്നു ലീ​ഗ് നേ​താ​വ് ഇ​ന്പി​ച്ചി മൊ​യ്തീ​ൻ. എ​ന്തോ പ്ര​ശ്ന​മു​ള്ള ഭൂ​മി​യാ​ണ​തെ​ന്ന് വി​ല്ലേ​ജോ​ഫീ​സി​ൽ​നി​ന്നു പ​റ​ഞ്ഞ​തി​നാ​ൽ ത​നി​ക്ക​ത് അ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ണ്ട​ര​ക്കൊ​ല്ലം മു​ന്പു ജോ​ളി​യി​ൽ നി​ന്ന് അ​ര​ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. മൂ​ന്നു ത​വ​ണ​യാ​യി താ​ൻ ഈ ​പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ചു ക്രൈം​ബ്രാ​ഞ്ചി​നു വി​ശ​ദ​മാ​യ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്പി​ച്ചി മൊ​യ്തീ​ൻ പ​റ​യു​ന്നു. ഒ​രു അ​യ​ൽ​വാ​സി വ​ഴി​യാ​ണു ജോ​ളി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു ത​നി​ക്ക് ഒ​ര​റി​വു​മി​ല്ലെ​ന്നും ലീ​ഗ് നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Read More

യുവാവിന്‍റെ മരണം: അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ  ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ; പിടിയിലായ സിജീഷ് പീഡനക്കേസിലെ പ്രതിയെന്ന് പോലീസ്

മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട പാ​തി​രി​ച്ചാ​ൽ പൊ​യ്ക്കു​ന്നേ​ൽ ഷി​നു​വി​നെ(38) ക​ഴി​ഞ്ഞ 28നു ​രാ​വി​ലെ വീ​ടി​നു സ​മീ​പം വാ​ഴ​ത്തോ​പ്പി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ നി​ർ​മ​ല​ഗി​രി കൈ​തേ​രി പു​തി​യ​വീ​ട്ടി​ൽ​സി​ജീ​ഷി​നെ​യാ​ണ്(37)​വെ​ള്ള​മു​ണ്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഷി​നു​വി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് സി​ജീ​ഷ് പാ​തി​രി​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ ചി​ല​രെ ഫോ​ണി​ൽ വി​ളി​ച്ച് ചി​ല സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്ത് സി​ജീ​ഷി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ഉ​ളി​ക്ക​ലി​ൽ ആ​ദ്യ​ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

പാറമടയുടെ ആഴങ്ങളിലേക്ക് താണ കുട്ടികൾക്ക് രക്ഷകനായി; കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ജ​യ​കൃ​ഷ്ണ​ന് ത​രു​വ​ണ പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം

വെ​ള്ള​മു​ണ്ട: ര​ണ്ടു കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ ഒ​ന്പ​താം ക്ലാ​സു​കാ​ര​ന് അ​ള​വി​ല്ലാ​ത്ത സ്നേ​ഹ​വും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി ത​രു​വ​ണ​യി​ൽ പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം. എ​ട​വ​ക പാ​തി​രി​ച്ചാ​ലി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ മൂ​ന്നു കു​ട്ടി​ക​ളി​ൽ ര​ണ്ടു പേ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ക​ല്ലോ​ടി ഹൈ​സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​ട​വ​ക പാ​തി​രി​ച്ചാ​ൽ എ​ര​ണ​ക്കൊ​ല്ലി ജ​യ​കൃ​ഷ്ണ​നാ​ണ് പൗ​ര​സ​മി​തി വേ​റി​ട്ട സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. അ​ന്പ​തോ​ളം സ​മ്മാ​ന​പ്പൊ​തി​ക​ൾ, സ്വ​ർ​ണ​പ്പ​ത​ക്കം,സൈ​ക്കി​ൾ, ക​ന്പ്യൂ​ട്ട​ർ ടേ​ബി​ൾ, കാ​ഷ് പ്രൈ​സ്, മെ​മെ​ന്േ‍​റാ തു​ട​ങ്ങി​യ​വ പൗ​രാ​വ​ലി ജ​യ​കൃ​ഷ്ണ​നു കൈ​മാ​റി. സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു അ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ജ​നാ​വ​ലി ജ​യ​കൃ​ഷ്ണ​നെ​യും കു​ടും​ബ​ത്തെ​യും തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ 29 ന് ​പാ​തി​രി​ച്ചാ​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ആ​ന്പ​ൽ പ​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ത​രു​വ​ണ സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടു​മ​ഠ​ത്തി​ൽ അ​മീ​ൻ, സ​ഫ്വാ​ൻ എ​ന്നീ കു​ട്ടി​ക​ളെ​യാ​ണ് ജ​യ​കൃ​ഷ്ണ​ൻ ര​ക്ഷി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​തി​മൂ​ന്നു വ​യ​സു​ള്ള ഷാ​മി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. സ്വീ​ക​ര​ണം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം…

Read More

ശബരിമല വിഷയത്തിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥി ശ​ങ്ക​ർ റൈ​യു​ടെ നി​ല​പാ​ടാ​ണോ എ​ൽ​ഡി​എ​ഫി​ന്; ചോദ്യവുമായി പ്രതിപക്ഷനേതാവ്

മ​ഞ്ചേ​ശ്വ​രം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ​യു​ടെ നി​ല​പാ​ടാ​ണോ എ​ൽ​ഡി​എ​ഫി​നെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ന​വോ​ത്ഥാ​ന സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം സ്ഥി​ര​മാ​ക്കി​യ സ​ർ​ക്കാ​ർ നീ​ക്കം സി​പി​എ​മ്മി​ന് ശ​ബ​രി​മ​ല നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ​യാ​ണ് എ​തി​ർ​ത്ത​ത്. കൂ​ടി​യ പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന് ബാ​ധ്യ​ത​യാ​കും. പ​വ​ർ ഗ്രി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​റെ സ​മീ​പി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ജോ​ളി​ക്ക് കൂ​ടെ​ത്താ​ങ്ങാ​യി, പുറത്തായി; ജോളിയുമായി പണമിടപാട് നടത്തിയ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി

വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ സ​ഹാ​യി​ച്ച സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി പു​റ​ത്താ​ക്കി. കാ​ട്ടാ​ങ്ങ​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. മ​നോ​ജും ജോ​ളി​യു​മാ​യു​ള്ള പ​ണ​മി​ട​പാ​ട് രേ​ഖ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് മ​നോ​ജി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ പി​ന്നീ​ട് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​നോ​ജ് പ​റ​ഞ്ഞു.

Read More

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം: കൊ​തി​ച്ച​തു കേ​ൾ​ക്കാ​നാ​കാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ൽ ജ​ന​ക്കൂ​ട്ടം

സുൽത്താൻബത്തേരി: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര വി​ല​ക്കു നീ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും പാ​ത അ​ട​ച്ചി​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യും സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ബ​ത്തേ​രി സ്വ​ത​ന്ത്ര​മൈ​താ​നി​യി​ൽ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന നി​രാ​ഹാ​ര​സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നെ​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി​യി​ൽ​നി​ന്നു കൊ​തി​ച്ച​തു കേ​ൾ​ക്കാ​നാ​കാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ൽ ജ​ന​ക്കൂ​ട്ടം. രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ലും പാ​ത അ​ട​യ്ക്കു​ന്ന​തു ഒ​ഴി​വാ​ക്കു​ന്ന​തി​നു ഉ​ത​കു​ന്ന സ​ത്യ​വാ​ങ്മൂ​ലം സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലും ഇ​ട​പെ​ടു​മെ​ന്ന പ്ര​ഖ്യാ​പ​നം രാ​ഹു​ൽ​ഗാ​ന്ധി​യി​ൽ​നി​ന്നു ഉ​ണ്ടാ​കു​മെ​ന്നാ​ണ് സ്വ​ത​ന്ത്ര​മൈ​താ​നി​യി​ൽ തി​ങ്ങി​ക്കൂ​ടി​യ ആ​ൾ​ക്കൂ​ട്ടം പ്ര​തീ​ക്ഷി​ച്ച​ത്. ദേ​ശീ​യ​പാ​ത വി​ഷ​യം ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ട് അ​വ​ത​രി​പ്പി​ക്കു​മെ​ന്നു ലോ​ക​നേ​താ​ക്ക​ളു​ടെ നി​ര​യി​ലു​ള്ള രാ​ഹു​ൽ​ഗാ​ന്ധി പ്ര​സ്താ​വി​ക്കു​മെ​ന്നും ജ​ന​ക്കൂ​ട്ടം ക​രു​തി. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ വ​യ​നാ​ട്ടു​കാ​ർ​ക്കൊ​പ്പം നി​ൽ​ക്കും. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ബു​ദ്ധി​പ​ര​വും സൂ​ക്ഷ്മ​ബോ​ധ​മു​ള്ള​തു​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തും. സു​പ്രീം കോ​ട​തി​യി​ലു​ള്ള കേ​സി​ൽ പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തും…​എ​ന്നി​ങ്ങ​നെ ജ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ…

Read More

കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ്, മ​ര​പ്പ​ട്ടി ! വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി വി​ള​യാട്ടം; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

കൂ​രാ​ച്ചു​ണ്ട്: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ൽ പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ.​പ​ഞ്ചാ​യ​ത്തി​ലെ പൊ​റാ​ളി, ആ​ന​പ്പാ​റ, പ​തി​യി​ൽ, ഓ​ഞ്ഞി​ൽ, പു​ള്ള​വ​യ​ൽ, കാ​റ്റു​ള്ള​കാ​റ്റു​ള്ള​മ​ല,ക​രി​യാ​ത്തും​പാ​ട, ക​ക്ക​യം പൂ​വ്വ​ത്താം​കു​ന്ന് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​ത്യേ​ന കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ്, മ​ര​പ്പ​ട്ടി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​മാ​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ട​യി​ൽ ഈ ​പ്ര​ദേ​ശ​ത്തെ എ​ക്ക​റു​ക​ളോ​ളം സ്ഥ​ല​ത്തെ ക​പ്പ​കൃ​ഷി, ചേ​ന, ചേ​മ്പ്, വാ​ഴ, മ​റ്റ് ഇ​ട​വി​ള​കൃ​ഷി​ക​ളാ​ണ് ത​ക​ർ​ത്ത് നാ​മാ​വ​ശേ​ഷ​മാ​ക്കി​യ​ത്. വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു വി​ള​വു​ക​ളും ല​ഭി​ക്കു​ന്നി​ല്ല. വ​നാ​തി​ർ​ത്തി​യി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ലു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വ​ന്യ ജീ​വി​ക​ളു​ടെ വി​ള​യാ​ട്ടം. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ക​ർ​ഷ​ക​ർ. നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഇ​തി​നെ​തി​രെ വ​നം വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ പ​റ​ഞ്ഞാ​ലും തുഛ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​ണ് ല​ഭ്യ​മാ​കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും കാ​ട്ടു​പ​ന്നി​ക​ൾ റോ​ഡി​ലൂ​ടെ ഇ​റ​ങ്ങു​ക​യും പ​ല​രും ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ക​യും…

Read More

ആ പരിപാടി വേണ്ട! പു​ലി​യെ​ച്ചൊ​ല്ലി നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും തമ്മിൽ കൈ​യാ​ങ്ക​ളി

ഇ​രു​ളം:​ മാ​ത​മം​ഗ​ല​ത്തു ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ തു​ര​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി നാ​ട്ടു​കാ​രു​മാ​യി വ​ന​പാ​ല​ക​രു​ടെ കൈ​യാ​ങ്ക​ളി. പ​രി​ക്കേ​റ്റെ​ന്ന പ​രാ​തി​യു​മാ​യി ട്രൈ​ബ​ൽ വാ​ച്ച​ർ പി.​ജെ. ജ​യേ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ആ​ർ. മ​ധു എ​ന്നി​വ​ർ ചി​കി​ത്സ നേ​ടി. എ​ന്നാ​ൽ വ​ന​പാ​ല​ക​ർ ത​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വാ​ദം. കൈ​യാ​ങ്ക​ളി​ക്കൊ​ടു​വി​ൽ പു​ലി​യെ പി​ടി​ക്കാ​ൻ പ്ര​ദേ​ശ​ത്തു കൂ​ട് സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വ​ന​പാ​ല​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ച് പു​ലി​യെ തു​ര​ത്തു​ന്ന​തി​നെ നാ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. ശ​ബ്ദം​കേ​ട്ട് പേ​ടി​ച്ചോ​ടു​ന്ന പു​ലി വീ​ടു​ക​ളി​ലേ​ക്കു ക​യ​റു​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത​ത്. ശ​ല്യ​ക്കാ​ര​ൻ പു​ലി​യെ കൂ​ടു​വ​ച്ചു പി​ടി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. പ​രി​ക്കോ രോ​ഗ​മോ മൂ​ലം അ​വ​ശ​ത​യി​ലാ​യ പു​ലി​യാ​ണ് മാ​ത​മം​ഗ​ല​ത്തു ഇ​റ​ങ്ങി​യ​തെ​ന്നും കൂ​ടു സ്ഥാ​പി​ച്ച സ്ഥ​ലം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​ര​തീ​ശ​ൻ പ​റ​ഞ്ഞു.

Read More