കൽപ്പറ്റ: ആനപ്പാലത്തു വാഹനപരിശോധന നടത്തുകയായിരുന്ന സംഘത്തിലെ പോലീസുകാരനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എമിലി ഷംസുദ്ദീനെയാണ് (35) അറസ്റ്റു ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽവന്ന ഷംസുദ്ദീനെ കൈകാണിച്ചുനിർത്തിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെയായിരുന്നു പോലീസുകാരനു ദുരനുഭവം. പോലീസുകാരന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ഷംസുദ്ദീൻ നാട്ടുകാർ കണ്ടുനിൽക്കെ ഭീഷണിപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kozhikode
കോഴിക്കോട് കടല്പാലം ഇനി ഓര്‍മകളില്‍; സൗത്ത് ബീച്ചിലെ പാലം പൊളിച്ചുനീക്കി
കോഴിക്കോട്: നൂറ്റാണ്ടുകളുടെ ചരിത്രമേറിയ കോഴിക്കോട് കടല്പാലം ഇനി ഓര്മ. കോഴിക്കോട് തുറമുഖത്തിന്റെ പ്രതാപകാലത്ത് നിര്‍മിച്ച തെക്ക് ഭാഗത്തുള്ള കടല്പാലം ഇന്ന് പുലര്‍ച്ചെയോടെയാണ് പൊളിച്ചു മാറ്റിയത്. ഇന്നലെ രാത്രിയില്‍ കടല്പാലത്തിന്റെ ഒരു സ്ലാബ് അടര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് പാലം പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ സാംബവശിവ റാവു ഉത്തരവിട്ടത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെ ജില്ലാ കളക്ടര്‍, റീജണല്‍ ഫയര്‍ഓഫീസര്‍ അബ്ദുള്‍റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍ ടി. രജീസ്, ബീച്ച് സ്റ്റേഷന് ഓഫീസര്‍ പാനോത്ത് അജിത്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 20 അംഗ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ പാലം പൊളിച്ചു മാറ്റുകയായിരുന്നു. പാലത്തിന്റെ സ്ലാബുകള്‍ തീരത്ത് നിന്ന് അല്പം മാറ്റിയാണിട്ടിരിക്കുന്നത്. പൈതൃകം നിലനിര്‍ത്തുന്നതിനായി കടല്പാലത്തിന്റെ ഏതാനും തൂണുകള്‍ മാത്രമാണ് അവശേഷിപ്പിച്ചത്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം പൂര്‍ണമായും നീക്കിയെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ഏഴരയോടെയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സിന്റെ…
Read Moreജില്ലാ ആശുപത്രി പരിസരം കൈയടക്കി തെരുവ് നായ്ക്കൾ; കടിയേറ്റൽ നൽകാൻ വേണ്ട പ്രതിരോധ മരുന്നുപോലും ആശുപത്രിയില്ല; രോഗികളും കൂട്ടിരിപ്പുകാരും പറയുന്നതിങ്ങനെ
വടകര: ജില്ലാ ആശുപത്രി പരിസരത്ത് തെരുവു നായകള്‍ വിലസുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് നായകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തുന്നവരുടെ പിന്നാലെ കൂടുന്ന നായകള്‍ ഭീതി ജനിപ്പിക്കുകയാണ്. രോഗികളെ വാഹനത്തില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും നായകളുടെ സാമീപ്യമാണ് പലപ്പോഴും അനുഭവപ്പെടുന്നത്. കാഷ്വാലിറ്റി പരിസരത്താണ് നായകള്‍ കൂടുതലായുള്ളത്. പ്രധാന കെട്ടിടത്തിനു സമീപവും നായകള്‍ കൈയടക്കിയിരിക്കുകയാണ്. ഇവയുടെ ശല്യം രൂക്ഷമായിട്ടും നടപടി മാത്രം ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാണ്. ഏത് സമയമാണ് നായകള്‍ തനി സ്വഭാവം കാണിക്കുക എന്നാണ് പേടി. പുറത്ത് കറങ്ങുകയും പരസ്പരം ശണ്ഠ കൂടുകയും ചെയ്യുന്ന നായകള്‍ എപ്പോഴാണ് വാര്‍ഡുകളില്‍ കയറിപ്പറ്റുക എന്നേ ഇനി അറിയേണ്ടതുള്ളൂ. ആളുകളെ ഒന്നും ഭയക്കാതെയാണ് ഇവയുടെ സഞ്ചാരം. സൂക്ഷിക്കുക പട്ടിയുണ്ട് എന്ന ബോര്‍ഡ് വയ്ക്കേണ്ട അവസ്ഥയാണ് ഇവിടെ. നായയുടെ കടിയേറ്റാലാവട്ടെ ഈ ആശുപത്രിയില്‍ മതിയായ ചികിത്സയുമില്ല. കുത്തിവയ്പ്പിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയാണ്…
Read Moreരാത്രിയാത്ര നിരോധനം; കുറ്റ്യാടി പാതയില്‍ പ്രതീക്ഷയര്‍പ്പിച്ച് യാത്രികർ; ടൗൺ ടു ടൗൺ, ദീർഘദൂര ബസുകൾ കുറ്റ്യാടി വഴി വിടണമെന്ന് ആവശ്യം
കോഴിക്കോട്: ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ കുറ്റ്യാടി പാതയില്‍ പ്രതീക്ഷയര്‍പ്പിച്ച് യാത്രക്കാര്‍. മൈസൂരിലേക്ക് കുറ്റ്യാടി-പക്രന്തളം ചുരം-മാനന്തവാടി-ഗോണിക്കുപ്പ വഴി മൈസൂരിലേക്കുള്ള എളുപ്പവഴിയാണിത്. കൂടാതെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് കുറ്റ്യാടി വഴി എളുപ്പത്തില്‍ എത്തിച്ചേരാനാവും. ദൂരക്കുറവ് കാരണം സ്വകാര്യ വാഹനങ്ങള്‍ ഏറെയും ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് ഈ റൂട്ടിലാണ്. യാത്രക്കാര്‍ക്ക് മാനന്തവാടിയില്‍ നിന്ന് കല്പറ്റ വഴി കോഴിക്കോട് എത്തുന്നതിനേക്കാള്‍ മുക്കാല്‍ മണിക്കൂറോളം സമയവും ഇതുവഴി സഞ്ചരിക്കുമ്പോള്‍ ലാഭിക്കാനാവും. അതേസമയം ഈ പാതയ്ക്കു സര്‍ക്കാര്‍ വേണ്ടത്ര പ്രധാന്യം നല്‍കാതെ അവഗണിക്കുകയാണെന്നാണ് ആരോപണമുയരുന്നത്. നിലവില്‍ രാത്രിയിലുള്ള രണ്ട് ബംഗളൂരു സര്‍വീസ് മാത്രമാണ് ഇതുവഴിയുള്ളത്. മൈസൂരിലേക്ക് ഇതു വഴി ദീര്‍ഘദൂര ബസുകള്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാത്രിയാത്ര നിരോധനമില്ലാത്ത ഈ റൂട്ടിലൂടെ എറണാകുളം, കോട്ടയം,വടകര, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ വേണമെന്നായിരുന്നു ആവശ്യം. ഈ റോഡ്…
Read Moreആതിര വധക്കേസ് വിചാരണ വേളയില്‍ കോടതിയോട് തർക്കുത്തരം; കൂറുമാറിയ സാക്ഷിക്ക് കോടതി പിരിയും വരെ തടവ് ശിക്ഷ
മഞ്ചേരി: ഏറെ കോളിളക്കം സൃഷ്ടിച്ച അരീക്കോട് ആതിര വധക്കേസ് വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ പുരോഗമിക്കവെ ഇന്നലെ ചോദ്യങ്ങൾക്ക് നിഷേധാത്മക സമീപനം അനുവർത്തിച്ച സാക്ഷിയെ കോടതി ശിക്ഷിച്ചു.കേസിലെ പതിനാറാം സാക്ഷിയായ അബ്ദുൽ ഗഫൂർ (52)നെയാണ് ജഡ്ജി എ.വി.നാരായണൻ കോടതി പിരിയും വരെ തടവ് ശിക്ഷ നൽകിയത്. അരീക്കോട് കീഴുപറന്പ് വാലില്ലാപുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ വേലു മകൻ രാജൻ (43) ആണ് കേസിലെ പ്രതി. 2018 മാർച്ച് 22ന് വൈകീട്ട് 4.45നാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ മകളായ ആതിര(21)യാണ് കൊല്ലപ്പെട്ടത്.ആതിരയും ഹരിജൻ വിഭാഗത്തിൽപ്പെട്ട യുവാവും തമ്മിൽ പ്രണയിക്കുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.ഇത് പിതാവായ രാജൻ എതിർത്തെങ്കിലും പിൻമാറാൻ മകൾ തയ്യാറാകാത്തതിനെ തുടർന്ന് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്നലെ ഹാജരായ എട്ടു സാക്ഷികളിൽ അബ്ദുൽ ഗഫൂർ അടക്കം രണ്ടു പേർ കൂറുമാറി.പ്രതിയുടെ സഹോദരിയും…
Read Moreനവവധുവിന്റെ മരണം! നിമിഷ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ചാറ്റിംഗുകളും കോടതി മുന്‍പാകെ ഹാജരാക്കി; ഭർത്താവിനെ കോടതി വെറുതേവിട്ടു
മഞ്ചേരി: നവവധു എലിവിഷം കഴിച്ചു മരിച്ച കേസിൽ പ്രതിയായ ഭർത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. പരപ്പനങ്ങാടി വള്ളിക്കുന്ന് മങ്ങാശ്ശേരി കുഞ്ഞികൃഷ്ണന്റെ മകൻ ഷൈജു (39)വിനെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.വി. നാരായണൻ വെറുതെവിട്ടത്.ഷൈജുവിന്റെ ഭാര്യയും മലപ്പുറം താമരക്കുഴി ദാമോദരൻ-വത്സല ദന്പതികളുടെ മകളുമായ നിമിഷ (27) ആണ് മരിച്ചത്. 2011 സെപ്റ്റംബർ 14നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഷൈജു ജോലി തേടി വിദേശത്തു പോയി. പിതാവ് ദാമോദരൻ മരണപ്പെട്ടതിനെ തുടർന്ന് നിമിഷ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. 2012 മാർച്ച് 19ന് സ്വന്തം വീട്ടിൽ വെച്ചാണ് നിമിഷ ആത്മഹത്യ ചെയ്യുന്നത്. ആത്മാഹുതിക്ക് കാരണം ഭർതൃപീഡനമാണെന്ന് കാണിച്ച് നിമിഷയുടെ ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. നിമിഷയുടെ ആഭരണങ്ങൾ ഭർത്താവ് എടുത്തുപറ്റിയെന്ന കേസ് 2013ൽ മലപ്പുറം കുടുംബ കോടതി തള്ളിയിരുന്നു. 27 സാക്ഷികളുള്ള കേസിൽ ഫോറൻസിക്…
Read Moreകാമുകന് വിവാഹപ്രായമായില്ല; പെണ്‍കുട്ടിയെ കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടു; സംഭവം മഞ്ചേരിയില്‍
മഞ്ചേരി: വിവാഹത്തലേന്ന് കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കാമുകന് വിവാഹ പ്രായമായില്ലെന്ന് കണ്ടെത്തിയാണ് മഞ്ചേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 19 കാരിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. മഞ്ചേരി സ്വദേശിനിയായ യുവതിയുടെ വിവാഹം. എന്നാൽ ശനിയാഴ്ച പുലർച്ചെ മുതൽ ഇവരെ കാണാനില്ലെന്ന് സഹോദരൻ മഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൃത്താല സ്വദേശിയായ ഇരുപതുകാരനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Read Moreമാലിന്യ നിക്ഷേപം പകര്‍ത്തൂ, റിവാര്‍ഡ് നേടാം…! വാട്സ് ആപ്പ് വഴി പരാതി അയയ്ക്കാന്‍ സംവിധാനം
കോഴിക്കോട്: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇനി വാട്സ് ആപ്പ് വഴി പരാതി നല്‍കാം. കോഴിക്കോട് കോര്‍പറേഷനാണ് പുതിയ ആശയവുമായി രംഗത്തെത്തിയത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും പൊതുറോഡുകളിലും പൊതുജലാശയങ്ങളിലും നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് കണ്ടാല്‍ അത് പകര്‍ത്തി വാട്സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഫോട്ടോയോ വീഡിയോ ദൃശ്യങ്ങളോ ആക്കി വേണം ഇവ അയയ്ക്കുവാന്. ഇപ്രകാരം അയയ്ക്കുന്നവര്‍ക്ക് റിവാര്‍ഡും കോര്പറേഷന് നല്‍കും. കുറ്റകൃത്യം ചെയ്തവര്‍ക്ക് ചുമത്തുന്ന പിഴയുടെ 15 ശതമാനമാണ് പരാതി അറിയിക്കുന്നവര്‍ക്ക് റിവാര്‍ഡായി നല്‍കുക. നിരോധിച്ച പ്ലാസ്റ്റിക് കപ്പുകള്‍, പ്ലെയിറ്റുകള്‍, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍ തുടങ്ങിയ വില്പന നടത്തുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ അക്കാര്യവും ഫോട്ടോയോ ദൃശ്യങ്ങളോ സഹിതം വാട്സ് ആപ്പ് വഴി അയയ്ക്കാം. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായാണ് സൂക്ഷിക്കുക. 9400394497 എന്ന നമ്പറിലേക്കാണ് വാട്സ് ആപ്പ് വഴി അയയ്ക്കേണ്ടത്. വാട്സ് ആപ്പ്…
Read Moreമാലിന്യത്തിൽ കൈക്കൂലി “കണ്ടെത്തി’ പോലീസ്; കൈക്കൂലിക്കാരെ തേടി രഹസ്യാന്വേഷണവിഭാഗം
കോഴിക്കോട്: മാലിന്യനിക്ഷേപം കൈക്കൂലിക്കുള്ള ഉപാധിയാക്കി പോലീസ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനിടെ പിടിയിലാവുന്നവരാണിപ്പോള് പോലീസിന്റെ കറവപ്പശുവെന്നാണ് ആരോപണമുയരുന്നത്. അടുത്തിടെ പോലീസ് തന്നെ ദൃക്സാക്ഷികളായ രണ്ടു കേസുകളിലും മാലിന്യത്തെ പോലീസ് “ശുദ്ധീകരിച്ചു’. ഇതോടെയാണ് കൈക്കൂലി ആരോപണവും ശക്തമായത്. രാത്രിയില്‍ പൊതുസ്ഥലങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ അതത് ലോക്കല്‍ പോലീസിനേയോ കണ്ട്രോള് റൂം പോലീസിനേയോ ആണ് ബന്ധപ്പെടുന്നത്. ഇപ്രകാരം പോലീസെത്തി മാലിന്യം നിക്ഷേപിച്ചവരേയും വാഹനവും കസ്റ്റഡിയിലെടുക്കും. പിന്നീട് എന്തുണ്ടായെന്നത് പിടികൂടി പോലീസിലേല്‍പ്പിച്ച നാട്ടുകാര്‍ അറിയാറില്ല. ഏതെങ്കിലും നാട്ടുകാര്‍ ചോദിച്ചാല്‍ പിഴ ചുമത്തിയെന്ന മറുപടിയാണ് നല്‍കാറുള്ളത്. കഴിഞ്ഞ രണ്ടു സംഭവങ്ങളിലും കേസ് ഒതുക്കി തീര്‍ത്തതിന് പോലീസുകാര്‍ തന്നെ ദൃക്സാക്ഷികളാണ്. ഫ്ളൈയിംഗ് സ്ക്വാഡ് പോലീസുകാര്‍ കൈയോടെ പിടികൂടിയ മാലിന്യം ഒരിക്കല്‍ കല്ലും മണ്ണുമാക്കിയ പോലീസ് അടുത്തിടെ പിടികൂടിയ മാലിന്യ ചാക്കുകളുടെ എണ്ണം കുറച്ചും കൃത്രിമം കാണിച്ചു. കഴിഞ്ഞാഴ്ച മലാപ്പറമ്പ്…
Read Moreചെമ്മീന്‍ സ്പെഷല്‍! മുറിച്ച് ഉപ്പും മുളകും മഞ്ഞളുമിട്ട് പാത്രത്തിലാക്കി അടുപ്പത്ത് വച്ചു; ചൂട് പിടിച്ചതോടെ ചെമ്മീനില്‍ നിന്നു പുഴുക്കള്‍ പുറത്തേക്ക്…
വടകര: വീട്ടില്‍ കറി വെക്കാന്‍ വാങ്ങിയ ചെമ്മീനില്‍ പുഴുക്കളെ കണ്ടെത്തി. കസ്റ്റംസ്റോഡ് അമ്മാണ്ടിയില്‍ പ്രവീണിന്റെ വീട്ടില്‍ വാങ്ങിയ ചെമ്മീനിലാണ് പുഴുക്കള്‍ നുരഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ വിധുഷ ഇന്നു രാവിലെ ഇവിടെ എത്തിയ മത്സ്യവില്പനക്കാരനില് നിന്നാണ് ഉച്ചയ്ക്ക് കറി വെക്കുന്നതിനു ചെമ്മീന്‍ വാങ്ങിയത്. മുറിച്ച് ഉപ്പും മുളകും മഞ്ഞളുമിട്ട് പാത്രത്തിലാക്കി അടുപ്പത്ത് വെച്ചപ്പോഴാണ് സംഭവം. ചൂട് പിടിച്ചതോടെ ചെമ്മീനില്‍ നിന്നു പുഴുക്കള്‍ ഓരോന്നായി പുറത്തുവരികയായിരുന്നു. ആഴ്ചകളോളം പഴകിയ ചെമ്മീനാണ് ഇതെന്ന് വ്യക്തമായി. ഒറ്റനോട്ടത്തില്‍ ചെമ്മീന്‍ ചീഞ്ഞതായി തോന്നുന്നില്ല. ഇത് മനസിലാകാതിരിക്കാന്‍ രാസവസ്തു ചേര്‍ത്തോ എന്ന സംശയമുണ്ട്. ഈ പ്രദേശങ്ങളില്‍ വീടുകള്‍ തോറും വില്പന നടത്തുന്ന ഒട്ടേറെ പേരുണ്ട്. ഇതില്‍ ഒരാളില്‍ നിന്നാണ് പ്രവീണിന്റെ വീട്ടില്‍ ചെമ്മീന്‍ വാങ്ങിയത്. ഇക്കാര്യം വീട്ടുകാര്‍ മുനിസിപ്പല്‍ ഹെല്‍ത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി.
Read More