കോഴിക്കോട്: ശകത്മായ കാറ്റില്‍ നഗരത്തില്‍ വ്യാപക നാശനഷ്ടം. കല്ലായ് റോഡിലെ വുഡ്ഡീസ് ഹോട്ടലിന്റെ ഹോര്‍ഡിംഗിന്റെ തൂണുകള്‍ മീറ്ററുകളോളം പറന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളിന് മുകളിലേക്ക് വീണു. രണ്ട് തൂണുകളാണ് പറന്ന് വീണത്. ഇതില്‍ ഒരു തൂണ് ക്ലാസ് റൂമിലേക്ക് വീണ് ബഞ്ചും ഡസ്കും ചുവരുകളും തകര്‍ന്നു. അഞ്ച് ആറ് ക്ലാസ് മുറികളുടെ ഭിത്തിയും തകര്‍ന്നു. ഒരു തൂണ് വരാന്തയിലേക്കാണ് വീണത്. സ്കൂള്‍ അവധിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് ഹോള്‍ഡിംഗ് തകര്‍ന്ന് വീണത്. നഗരത്തില്‍ പത്തിലേറെ സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതവും തടസപ്പെട്ടു. പുതിയങ്ങാടി, സൗത്ത് ബീച്ച്, പുതിയാപ്പ, ചാലപ്പുറം, റാംമോഹന്റോഡ്, സി.എച്ച്.മേല്‍പാലത്തിന് താഴെ, എ.ജി.റോഡ്, ടാഗോര്ഹാളിന് മുന്‍വശം, നാലാംഗേറ്റ് എ്ന്നിവിടങ്ങളിലാണ് മരംവീണത്. ഇതേതുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. റാംമോഹന് റോഡില്‍ പൂതേരി ക്വട്ടേഴ്സിനു മുന്നിലെ കൂറ്റന്‍മരമാണ്…
Read MoreCategory: Kozhikode
പ്രിയപ്പെട്ട ശിഷ്യ! രാഷ്ട്രീയത്തിനതീതമായി സനേഹ ബന്ധം കാത്തു സൂക്ഷിച്ച സുഷമാ സ്വരാജിന്റെ സൗഹൃദം നാദാപുരം പാറക്കടവിലും
നാദാപുരം: രാഷ്ട്രീയത്തിനതീതമായി സനേഹ ബന്ധം കാത്തു സൂക്ഷിച്ച സുഷമാ സ്വരാജിന്റെ സൗഹൃദം നാദാപുരം പാറക്കടവിലും. സോഷ്യലിസ്റ്റ് പാര്ട്ടിയിലായിരുന്നപ്പോള് സൗഹൃദത്തിലായിരുന്ന പാറക്കടവിലെ സി.എച്ച്. മായന്‍ ഹാജിയുടെ കുടുംബവുമായി ഏറെക്കാലം അവര്‍ സൗഹൃദം നിലനിര്‍ത്തി. പാറക്കടവ് ചെറ്റക്കണ്ടി റോഡിലെ മൂക്കോത്ത് വീട്ടിൽ സി.എച്ച്. മായിൻഹാജി മേഖലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു. എഴുപതുകളില്‍ സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങില്‍ ശ്രീധരന്, പി.ആര്. കുറുപ്പ്, എം.പി. വിരേന്ദ്രകുമാര്‍ എന്നിവരുടെ സന്തത സഹചാരിയായ മായന്‍ ഹാജി സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയ സമിതി അംഗം, ജില്ലാ കമ്മറ്റി അംഗം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. അന്തരിച്ച മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസാണ് പ്രിയപ്പെട്ട ശിഷ്യയെന്ന് സംബോധന ചെയ്ത് സുഷമസ്വരാജിനെ മായന്‍ ഹാജിക്ക് പരിചയപ്പെടുത്തിത്. തുടര്‍ന്ന് കേരളത്തിലെത്തുമ്പോഴൊക്കെ സൗഹൃദം പുതുക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സുഷമ സ്വരാജ് ബിജെപിലെത്തിയിട്ടും മായന്‍ ഹാജി അവരെ കാണാന്‍ പോയിരുന്നു. ഇരുപത്തി…
Read Moreആസിഡ് ആക്രമണം! പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി കോടതിയിൽ കീഴടങ്ങി; വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്നും വ്യക്തം
മുക്കം: കാരശേരി ആനയാംകുന്നിൽ യുവതി യുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് സെക്കന്റ് കോടതിയിലാണ് പ്രതി സുഭാഷ് കീഴടങ്ങിയത്. പ്രതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ടായതിനെ തുടർന്ന് പോലീസ് വിമാനതാവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നതിനിടെയാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയിൽ കീഴടങ്ങിയത്. കിഴടങ്ങിയ സുഭാഷിനെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു. സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഭാഷിന്റെ മുൻ ഭാര്യ സ്വപ്നയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ സംഭവസ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടിരുന്നു. ഇത് സുഭാഷ് എടുത്തതാവാമെന്നും സംശയം ഉയർന്നിരുന്നു. എന്നാൽ ഇതു…
Read More29 വര്‍ഷം, അടിമപ്പണി! സിപിഎം നേതാവിന്റെ വീട്ടില്‍ നിന്നും യുവതിയെ മോചിപ്പിക്കണമെന്ന് ബന്ധുക്കള്‍; സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: സിപിഎം നേതാവിന്റെ വീട്ടില്‍ 29 വര്‍ഷമായി അടിമ വേലയ്ക്ക് നിര്‍ത്തിയ ആദിവാസി യുവതിയെ ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്. സഹോദരി, സഹോദരന് എന്നിവരാണ് യുവതിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയത്. വീട്ടുകാരോടൊപ്പം വരില്ലെന്ന് യുവതി പറയുന്നത് വീട്ടുടമസ്ഥന്റെ ഭീഷണിമൂലമാണെന്ന് സംശയിക്കുന്നതായി സഹോദരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവരെ കാണാന്‍ കഴിഞ്ഞ മാസം കല്ലായിലെ വീട്ടില്‍ എത്തിയപ്പോള്‍ ശുചിമുറിയോട് ചേര്‍ന്ന് പായയും തലയണയും ഉള്‍പ്പെടെ കണ്ടിരുന്നു. എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന വീട്ടുകാരുടെ വാദത്തില്‍ സംശയമുണ്ടെന്നും യുവതി ഇപ്പോഴും അടിമപണി തുടരുകയാണെന്നും സഹോദരി പറഞ്ഞു. ശക്തമായ സിപിഎം പിന്തുണയുള്ളതിനാല്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചവരെ പോലും മോശക്കാരായി ചിത്രീകരിക്കാന്‍ വീട്ടുടമ ശ്രമിക്കുന്നതായും അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ ഫോറം വയനാട് ജില്ല സെക്രട്ടറി മുജീബ് റഹ്മാന് പറഞ്ഞു. യുവതിയെ അടിമപ്പണി എടുപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും…
Read Moreചതിക്കുഴി തീര്‍ത്ത് റോഡുകള്‍! ജീവന് പൊലിഞ്ഞ ശേഷം കണ്ണ് തുറന്ന് അധികൃതര്‍
കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളില്‍ വാ പിളര്‍ന്ന് ചതിക്കുഴികള്‍. മഴക്കാലത്തിന് മുമ്പേ റോഡുകളുടെ അറ്റകുറ്റപണി തീര്‍ക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ വാഗ്ദാനം നടപ്പാക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. റോഡിലെ കുഴിയില്‍ വീണ് കോഴിക്കോട് കഴിഞ്ഞ ദിവസം സ്കൂട്ടര്‍യാത്രക്കാരി ധാരുണമായി കൊല്ലപ്പെട്ടിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുറ്റക്കാരനായ പൊതുമരാമത്ത് വകുപ്പ് എന്‍ജീനയര്‍ക്ക് നേരെ നടപടിയെടുക്കുകയും റോഡിലെ കുഴിയടയ്ക്കുകയും ചെയ്ത അധികൃതര്‍ മരണത്തിന് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. കണ്മുന്നിലെ അപകടസാധ്യത കണ്ടിട്ടും അധികൃതരെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ ജനപ്രതിനിധികളും തയാറാവാത്തതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നാണ് പൊതുഅഭിപ്രായം. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് സ്കൂട്ടര്‍ യാത്രക്കാര്‍ മരിക്കാനിടയായ സംഭവം അധികൃതരുടെ നിസംഗതയുടെ അവസാന ഉദാഹരമാണ്. ജില്ലാ സഹകരണ ആശുപത്രി ജീവനക്കാരി മലാപ്പറമ്പ് കണിയാംമ്പറ്റപറമ്പ് ‘രേവതി’യില്‍ അജിത (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡിലെ കുഴിയില്‍ വീണതോടെ സ്കൂട്ടറില്‍ നിന്ന്…
Read Moreഹൈപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഉന്നത പോലീസ് ; വ്യാജ ന്യൂസ് ചാനൽ വീഡിയോ ക്ലിപ്പിങ്ങിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി
കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് എന്‍ഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ അസി.ജനറൽ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഇന്‍വന്ററി മാനേജര്‍ കമല്‍രൂപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഇരുവരേയും കഴിഞ്ഞ ദിവസം ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് പുറത്താക്കിയതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന് പിന്നിലുള്ളത് മാനേജ്മെന്റു തന്നെയാണെന്നാണ് വിവരം. കൊള്ളയടിക്കപ്പെട്ട പ്രൊഫസറെ മോഷ്ടാവായി ചിത്രീകരിച്ച് മാനേജ്മെന്റ് പുറത്തിറക്കിയ വ്യാജ ന്യൂസ് ചാനൽ വീഡിയോ ക്ളിപ്പിങ്ങിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വ്യാജ ചാനലിലെ വനിതാ ന്യൂസ് റീഡറെ കണ്ടെത്താൻ തിരക്കിട്ട അന്വേഷണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരസ്യവീഡിയോകൾ തയാറാക്കുന്ന സ്റ്റുഡിയോകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ കടുത്ത സമ്മർദ്ദമാണുള്ളത്. ഉന്നതപോലീസുദ്യോഗസ്ഥരുമായി അടുത്തബന്ധമാണ്…
Read Moreകോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഇതേതുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാവാനുള്ള സാഖ്യത കണക്കിലെടുത്ത് മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്കി. കേരള തീരത്ത് പടിഞ്ഞാറ് /തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് മുന്നറിയിപ്പ്. 10 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍…
Read Moreസഡാക്കോ സ്മാരകത്തിൽ സമർപ്പിക്കാൻ കോഴിക്കോട് ചിങ്ങപുരത്തുനിന്ന് സഡാക്കോ കൊക്കുകള്‍ ഹിരോഷിമയിലേക്ക് പറന്നു
ചിങ്ങപുരം: ജപ്പാനിലെ ഹിരോഷിമയിലെ സമാധാന പാര്‍ക്കിലെ സഡാക്കോ സ്മാരകത്തില്‍ അര്‍പ്പിക്കാനായി ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎൽപിസ്കൂളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആയിരം സഡാക്കോ കൊക്കുകള്‍ ഹിരോഷിമ ദിനമായ ചൊവ്വാഴ്ച ഹിരോഷിമയിലേക്ക് പറന്നു. ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങള്‍ക്കിരയാവുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമാണ് സഡാക്കോ സസക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടി. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ ആറ്റംബോംബ് വീഴുമ്പോള്‍ സഡാക്കോക്ക് രണ്ട് വയസ്സായിരുന്നു. ആറ്റംബോംബിന്റെ വികിരണങ്ങളേറ്റ അവളുടെ ശരീരം രക്താര്‍ബുദത്തിന് കീഴടങ്ങി. ആശുപത്രി കിടക്കയില്‍ മരണത്തോടുമല്ലടിക്കുമ്പോള്‍ ജപ്പാനില്‍ നിലനിന്നിരുന്ന ഒരു വിശ്വാസം അവള്‍ക്ക് ആശ്വാസമേകി. പേപ്പര്‍കൊണ്ട് ആയിരം കൊക്കുകളെ നിര്‍മിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കും എന്നതായിരുന്നു വിശ്വാസം. മികച്ച ഓട്ടക്കാരിയാകാന്‍ കൊതിച്ച സഡാക്കോ കൊക്കുകളെ നിര്‍മിക്കാന്‍ തുടങ്ങി. ആയിരം കൊക്കുകള്‍ തികയുംമുമ്പേ 1955 ഒക്ടോബര്‍ 25ന് സഡാക്കോ ഈ ലോകത്തോട് വിടവാങ്ങി. സഡാക്കോയുടെ ഓര്‍മക്കായി സഹപാഠികള്‍ ഹിരോഷിമയിലെ സമാധാന പാര്‍ക്കില്‍ സ്മാരകം നിര്‍മിച്ചു.…
Read Moreപ്രവാസി വ്യവസായിയെ വീടുകയറി ആക്രമിച്ച കേസ് ;കാരാടന്‍ സുലൈമാനടക്കം അഞ്ചുപേർ പോലീസ് പിടിയിൽ
കോഴിക്കോട്: വീട്ടില്‍ കയറി ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ച കേസിലെ മുഖ്യപ്രതി കാരാടന്‍ സുലൈമാനും സഹോദരന് ഹാരീസുമുള്പ്പെടെ അഞ്ചുപേര്‍ അറസ്റ്റിൽ . കാരാടൻ സുലൈമാൻ (52), കാരാടൻ ഹാരിസ്(36), സഹ്രാദ്( 25), ഹനീഷ്( 39), റഹീസ് ബാബു (38) എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് ഇൻസ്പെക്ടർ ടി.കെ.അഷ്റഫിനു മുമ്പാകെ ഇവര്‍ ഇന്നു രാവിലെ കീഴടങ്ങുകയായിരുന്നു. അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ പ്രതികള്‍ക്ക് ജൂലൈ 31 വരെ ആദ്യം ഹൈകോടതി സമയം അനുവദിച്ചിരുന്നു. പിന്നീട് വീണ്ടും 10 ദിവസത്തേക്ക് നീട്ടി. അതിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. തുടര്‍ന്ന് അഞ്ചുപേരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതികളെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്നും,വധശ്രമകേസായതിനാൽ ജാമ്യം ലഭിക്കാനിടയില്ലെന്നും പോലീസ് സൂചിപ്പിച്ചു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടും പോലീസ് സുലൈമാനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല. കോടതി ഉത്തരവുള്ളതിനാലാണ് പ്രതികള്‍ ഇപ്പോള്‍ കീഴടങ്ങിയത്. ബിനോയ്…
Read Moreയുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
പെരിന്തൽമണ്ണ: കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാരോപിച്ച് തുവ്വൂരിൽ നിന്ന് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. താമരശേരി പരപ്പൻപൊയിൽ സ്വദേശികളായ പറന്പിൽതൊടിക മുഹമ്മദ് ഷെഫീഖ് എന്ന കുട്ടാവ (25), ആശാരിക്കണ്ടി വീട്ടിൽ നിസാർ (32) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മേയ് 29ന് രാത്രിയാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് തുവ്വൂരിൽ വച്ച് കണ്ണൂർ കൂത്തുപറന്പ് സ്വദേശികളായ രണ്ടു യുവാക്കളെ അവരുടെ കാറിൽ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 15 പേർ മൂന്നു കാറുകളിലായി എത്തി പിടിച്ചുകൊണ്ടുപോയത്. തുടർന്നു അരീക്കോട് ആളൊഴിഞ്ഞ ഭാഗത്ത് ഒരു വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയും പുറത്ത് ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത് മംഗലാപുരം ഭാഗത്തുള്ള സംഘത്തിനു കൈമാറുകയായിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്നു മനസിലാക്കിയ സംഘം യുവാക്കളെ മംഗലാപുരം-കാസർഗോഡ് അതിർത്തിയിൽ ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു.…
Read More