മലപ്പുറം: വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാത്തതിനു നല്ലനടപ്പിനു ശിക്ഷിച്ച സ്വകാര്യ ബസ് കണ്ടക്ടർ വി.പി സക്കീറലിയെ ജില്ലാ കളക്ടർ ജാഫർ മാലിക് ആദരിച്ചു. നിയമലംഘകനായല്ല സക്കീറലിയെ കാണുന്നതെന്നും മറ്റു ബസ് ജീവനക്കാർക്കു മാതൃകയായിട്ടാണെന്നും കളക്ടർ പറഞ്ഞു. തവനൂർ ശിശുഭവനിൽ കെയർ ടേക്കറായി ഏഴു ദിവസം ജോലി ചെയ്ത അദ്ദേഹത്തിന്റെ സേവനം തൃപ്തികരമായിരുന്നുവെന്നും അത് കണക്കിലെടുത്താണ് ആദരിച്ചതെന്നും കളക്ടർ പറഞ്ഞു. പത്തു ദിവസം ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് കളക്ടർ ഇടപെട്ടു ഏഴു ദിവസമാക്കി കുറക്കുകയായിരുന്നു. ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാർഥതയും സംബന്ധിച്ച് സൂപ്രണ്ട് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഏഴു ദിവസമാക്കി കുറച്ചത്. ചൈൽഡ്ലൈൻ പ്രവർത്തകരുടെ ഓണറേറിയത്തിൽ നിന്നു ശേഖരിച്ച തുകയും കളക്ടർ അദ്ദേഹത്തിനു കൈമാറി. അവിടെ പോയ ദിവസങ്ങളിൽ ജോലി ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്നാണ് സക്കീറിനു തുക നൽകാൻ ചൈൽഡ്ലൈൻ തീരുമാനിച്ചത്. ജൂലൈ 23ന് വൈകീട്ട്…
Read MoreCategory: Kozhikode
അപ്രതീക്ഷതമായെത്തിയ മലവെള്ളപ്പാച്ചില്‍! ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
താമരശേരി: പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പ്രജീഷ് എന്ന ഉണ്ണി(32)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് നാലുകിലോമീറ്റര്‍ അകലെ കൈപ്പുറം പാലത്തിന് സമീപത്തു നിന്നാണ് ഇന്ന് രാവിലെ ഒന്‍പതിന് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ജോലികഴിഞ്ഞെത്തിയ പ്രജീഷ് സുഹൃത്തിനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപ്രതീക്ഷതമായെത്തിയ മലവെള്ളപ്പാച്ചില്പ്പെടുകയായിരുന്നു. താമരശേരി പോലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്സും ചുരം സംരണ സമിതി പ്രവര്‍ത്തകരും പുതുപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരും നാട്ടുകാരും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ നിര്‍മ്മാണ തൊഴിലാളിയായ പ്രജീഷ് പൊട്ടിക്കൈയ്യില് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.
Read Moreവളയത്ത് നാടന്‍ ബോംബ് കണ്ടെത്തി; തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബ്
നാദാപുരം: ആയുധങ്ങള്‍ക്കും സ്ഫോടക വസ്തുക്കള്‍ക്കുമായി നാദാപുരം സബ് ഡിവിഷനിൽ നടത്തിയ പോലീസ് റെയ്ഡില്‍ വളയത്ത് നാടൻ ബോംബ് കണ്ടെത്തി. റൂറല്‍ എസ് പി കെ.ജി.സൈമണിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി ജി.സാബു, കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വളയം സി ഐ എ.വി.ജോണ്‍,എസ് ഐ ആര്.സി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ കുറുവന്തേരി,കല്ലമ്മല്‍ ,അന്തിയേരി, ഒ.പി.മുക്ക്, ചെറുമോത്ത് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കല്ലമ്മലില്‍ ആള് താമസമില്ലാത്ത വെള്ളിലാട്ട് പറമ്പില്‍ നിന്നാണ് നാടന്‍ ബോംബ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബ്. കണ്ടെടുത്ത ബോംബിന് ഏറെ പഴക്കമുണ്ടെന്ന് ബോംബ് സ്ക്വാഡ് അധികൃതര്‍ പറഞ്ഞു. പയ്യോളി ഡോഗ് സ്ക്വാഡിലെ സ്നിഫര്‍ ഡോഗുകളായ ലക്കി, ടൈസണ്‍,ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരായ എ എസ് ഐ രാജേഷ്,പി.മൊയ്തു,എന്‍. കെ.നവാസ്,ഷൈബു,ദില്‍ജിത്ത്,ലിനീഷ്,ഷൈജു,സന്തോഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കുറ്റ്യാടി എസ്…
Read Moreപുഞ്ചക്കൊല്ലി ഉൾവനത്തിൽ ഉരുൾപൊട്ടൽ; കോരൻ പുഴ വഴി മാറിയൊഴുകി; ഒഴിവായത് വന്‍ദുരന്തം
എടക്കര: വഴിക്കടവ് പുഞ്ചക്കൊല്ലി ഉൾവനത്തിൽ ഉരുൾപൊട്ടൽ. പുഞ്ചകൊല്ലി വനാന്തർഭാഗത്ത് തമിഴ്നാട് അതിർത്തി മലയിലാണ് ഉരുൾപൊട്ടൽ. കോരൻ പുഴ വഴി മാറിയൊഴുകിയതിനാൽ പുഞ്ചകൊല്ലി ആദിവാസി കോളനിയിൽ കനത്ത നാശം നേരിട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് കോളനിവാസികളെയാകെ അന്പരിപ്പിച്ച് കനത്ത ശബ്ദത്തിൽ പുഴ കുലംകുത്തിയൊഴുകിയത്. കോളനിയിലെ അങ്കണവാടിയുടെ മതിൽ പൂർണമായും പുഴ കവർന്നെടുത്തു.ഏകാധ്യാപക വിദ്യാലയത്തിനും നാശം നേരിട്ടു. കോരൻ പുഴയുടെ തീരത്ത് തകർന്ന പഴയ കോളനി വീടുകളുടെ തറയിൽ നിന്നു 20 മീറ്റർ ദൂരം വിട്ട് പുതിയ കോളനി വീടുകൾ നിർമിച്ചതു രക്ഷയായി. ഇതു വൻ ദുരന്തം വഴി മാറാൻ കാരണമായി. വനത്തിനകത്ത് ഉരുൾപൊട്ടലുണ്ടായതാണ് കഴിഞ്ഞ പ്രളയകാലത്ത് പോലും കാണാത്ത വിധം പുഴ നിറഞ്ഞൊഴുകുന്നതെന്ന് പഴമക്കാർ പലകുറി ഉരുവിട്ടെങ്കിലും ആരും ചെവികൊണ്ടില്ല. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകൻ നാരായണന്റെ ഇടപെടലാണ് പുഞ്ചകൊല്ലിയിലെ ഉരുൾപൊട്ടൽ വിവരം വൈകീട്ടോടെ നാട്ടിലിറയാൻ കാരണമായത്. തുടർന്നു വനം…
Read Moreഅന്പലവയൽ പീഡനശ്രമക്കേസ്! സജീവാനന്ദ് രണ്ടാഴ്ച ചെലവഴിച്ചത് കർണാടകയിലെ പരിചയക്കാരുടെ ഇഞ്ചിത്തോട്ടത്തിൽ
കൽപ്പറ്റ: യുവാവിനേയും യുവതിയേയും അന്പലവയൽ ടൗണിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം മുഖ്യപ്രതിയെ പിടികൂടി പോലീസ്. ജൂലൈ 21ന് തമിഴ്നാട് സ്വദേശികളായ യുവതിയേയും യുവാവിനേയും മർദിച്ചശേഷം നാടുവിട്ട സജീവാനന്ദൻ കഴിഞ്ഞത് കർണാടകയിലെ മഥൂരിലെ പരിചയക്കാരുടെ കൃഷിയിടത്തിൽ ജോലിക്കാരനായി. സംഭവത്തിനുശേഷം സജീവാനന്ദൻ മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെയാണ് കഴിഞ്ഞത്. നാട്ടിലെ സുഹൃത്തുക്കൾവഴി മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. പ്രതിയുടെ കൂട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസ് പിടിയിലായത്. സജീവാനന്ദന്റെ മുൻകൂർ ജാമ്യ ഹർജി കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കർണാടകയിൽനിന്ന് സജീവാനന്ദ് പിടിയിലായത്.
Read Moreകാലിക്കട്ട് യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിൽ പുഴു; വിദ്യാർഥികൾ പ്രതിഷേധിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാന്പസിലെ ലേഡീസ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റലിനുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് ഹോസ്റ്റൽ ചുമതലയുള്ള അധികാരികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഭക്ഷണം പാകം ചെയ്ത ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റി നിർത്തുകയും തുടർഅന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. മുന്‍പും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് പിവിസി ഉൾപ്പടെയുള്ള അധികൃതരെ ഉപരോധിക്കുകയും കൃത്യനിർവഹണത്തിൽ വീഴ്ച്ച വരുത്തുന്ന ജീവനക്കാർക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള കടുത്ത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായി സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു.
Read Moreകിഴക്കൻ മലയോര മേഖല വീണ്ടും പ്രളയഭീതിയിൽ ; ശക്തമായ മഴയിൽ പുഴകൾ കരകവിഞ്ഞൊഴുക്കുന്നു
മുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖല വീണ്ടും ഭീതിയിൽ. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞു.മലയോര മേഖലയിലൂടെ ഒഴുകുന്ന ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയുമാണ് കര കവിഞ്ഞത്. ഇതോടെ മലയോര ജനത വീണ്ടുടുമൊരു പ്രളയഭീതിയിലാണ്. കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴയാണ് മൂന്ന് ദിവസത്തിന് ശേഷം മലയോര മേഖലയിൽ വലിയ നാശ നഷ്ടങ്ങൾക്ക് കാരണമായത്. അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത്. മാത്രമല്ല 2012 ഓഗസ്റ്റ് ആറിനാണ് പുല്ലൂരാംപാറ ഉരുൾപൊട്ടലും ഉണ്ടായത്. അത്കൊണ്ട് ഭീതി മലയോര മേഖലയിൽ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്തുകളിൽ മാത്രം 30 ഓളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി ,മാവൂർ, പെരുവയൽ പഞ്ചായത്തുകളിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം കയറി വലിയ നാശ നഷ്ടങ്ങളും ഉണ്ടായിരുന്നു. ഈവർഷം ഉണ്ടായതിൽ…
Read Moreപന്നിയങ്കര മേല്പാലത്തില് തെരുവ് വിളക്കുകള്‍ കത്തുന്നില്ല; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍
കോഴിക്കോട്: പന്നിയങ്കര റെയില്‍വെ ഓവര്‍ബ്രിഡ്ജിലെ തെരുവ് വിളക്കുകള്‍ കത്താതെയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ബ്രഡ്ജിനു മുകളിലെ ജംഗ്ഷന് മുതല്‍ പന്നിയങ്കര ജംഗ്ഷന് വരെ രണ്ട് ഭാഗത്തുമുള്ള വിളക്കുകളാണ് കത്താത്തത്. ഡിഎംആര്‍സി. അധികൃതരോട് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കെഎസ്ഇബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്ന് അറിയിച്ചതായി വ്യാപാരികള്‍ വ്യക്തമാക്കി. കെഎസ്ഇബി. അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ വൈദ്യുതി കേബിള്‍ കട്ടായതിനാലാണ് വിളക്കുകള്‍ പ്രകാശിക്കാത്തത്, ഇതിന് കോഴിക്കോട് കോര്‍പ്പറേഷനാണ് ഫണ്ട് വകയിരുത്തേണ്ടതെന്ന് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലറോടും വിഷയങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തിരക്കുപിടിച്ച റോഡില്‍ വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ ഈ വഴിയുള്ള യാത്രക്കാര്‍ക്കും മദ്റസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും പള്ളി, കല്യാണ മണ്ഡപം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നു. ഫുട്പാത്തില്‍ ഇടയ്ക്കിടെ കട്ടിങ്ങ് ഉള്ളതിനാല്‍ അതില്‍ചാടി പരിക്ക് പറ്റുന്നതും സാധാരണയാണ്. ഈ വിഷയത്തില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Read Moreആസാം ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുവാക്കൾ കാശ്മീരിലേക്ക്; 8000 കിലോ മീറ്റർ സൈക്കിളിൽ ബോധവത്ക്കരണം
മുക്കം: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ആസാം ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായാഭ്യർത്ഥന നടത്തിയും സൈക്കിളിൽ ബോധവത്ക്കരണ യാത്രയുമായി രണ്ടു യുവാക്കൾ കാശ്മീരിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കോഴിക്കോട് മാനാഞ്ചിറയിൽനിന്നാണ് പന്നിക്കോട് സ്വദേശി ത്വൽഹത്ത് പാണക്കാടനും അരീക്കാട് സ്വദേശി ഇർഷാദ് മരക്കാരുമാണ് സൈക്കിൾയാത്ര തുടങ്ങിയത് . 8000 കിലോമീറ്റർ യാത്ര കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് ഇവർ തിരിച്ചു വരിക. കോഴിക്കോട് നിന്ന് കൽപ്പറ്റ, മൈസൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, നിസാമാബാദ്, നാഗ്പൂർ, ജാൻസി, ആഗ്ര, ഡൽഹി, അമൃത്സർ വഴി പുൽവാമയിൽ യാത്ര അവസാനിക്കും. യാത്രക്കാവശ്യമായ മുഴുവൻ ചിലവും ഇവർ സ്വന്തം തന്നെയാണ് വഹിക്കുന്നത്. പോവുന്ന വഴികളിലെല്ലാം ആസാം ജനതക്ക് സഹായം നൽകേണ്ടതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കും. നാടാകെ പ്രളയങ്ങൾ ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് കാരണം പ്രകൃതി ചൂഷണമാണന്നും ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കിയാൽ ഒരു…
Read Moreവിദേശത്ത് നിന്നെത്തിയത് കൊല്ലണമെന്ന ഉദ്യോശത്തോടെ തന്നെ; മുൻഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി വിദേശത്തേക്ക് കടന്നതായി സൂചന; യുവതി അപകടനില തരണംചെയ്തു
മുക്കം: കാരശ്ശേരി ആനയാംകുന്നിൽ യുവതി യുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി സംശയം. മുൻ ഭർത്താവ് മാവൂർ തെങ്ങിലക്കടവ് സ്വദേശി സുഭാഷാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ സ്വപ്ന പോലീസിന് മൊഴി നൽകിയിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിലെത്തിയതായി വീട്ടുകാർ ഉൾപ്പെടെ ആർക്കും വിവരമില്ല. യുവതിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഗൾഫിൽ നിന്ന് ഇവിടേക്ക് നേരിട്ടെത്തിയ ഇയാൾ വ്യക്തമായി ആസൂത്രണം ചെയ്ത് യുവതി ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയിൽ കാത്തിരുന്ന് ആസിഡൊഴിച്ച് കുത്തുകയായിരുന്നു വെന്നാണ് കരുതുന്നത്. അടുത്ത വീട്ടിലേക്ക് ഓടികയറിയതിനാലാണ് യുവതി രക്ഷപ്പെട്ടത്. സംഭവം നടന്നയുടനെ തന്നെ ഇയാൾ വിദേശത്തേക്ക് തന്നെ കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. യുവതി യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി ലുക്ഔട്ട് നോട്ടീസ് ഇറക്കുമെന്ന് മുക്കം പോലീസ് പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരം ആറോടെ ആനയാത്ത്ക്ഷേത്രത്തിനടുത്ത കോളനി…
Read More