കരുവാരകുണ്ട്: വീടിന്റെ അടുപ്പിൽ നിന്ന് രാജവെന്പാലയെ പിടികൂടി. കരുവാരകുണ്ട് കക്കറ വായനശാലയ്ക്കു സമീപത്തെ മുതിരികുളയാൻ മുഹമ്മദിന്റെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് രാജവെന്പാലയെ കണ്ടത്. മുഹമ്മദ് തന്റെ കാർഷിക വിളകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വീടാണിത്. ഇത്തരത്തിൽ കാർഷിക വിളകളുമായി മുഹമ്മദും ഭാര്യയും എത്തിയ സമയത്ത് ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാന്പിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും നിലന്പൂർ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ വിളിച്ചു വരുത്തുകയുമായിരുന്നു. പാന്പുപിടുത്ത വിദഗ്ദൻ സി.ടി.അബ്ദുൾ അസീസ് എത്തിയാണ് പാന്പിനെ പിടികൂടിയത്. ആർആർടി അംഗങ്ങളായ.വിപിൻ, തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. രണ്ട് വയസ് പ്രായമായ പെണ്രാജവെന്പാലയ്ക്ക് എട്ടുഅടിയോളം നീളമുണ്ട്. ഇതിനെ ഉൾവനത്തിൽ തുറന്നു വിടുമെന്ന് ടീം അംഗങ്ങൾ അറിയിച്ചു.
Read MoreCategory: Kozhikode
ബാലുശേരി കള്ളനോട്ട്! വിദേശബന്ധം അന്വേഷിച്ചില്ല; കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട് : ബാലുശേരി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ടുള്ള വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കാതെ പോലീസ് കേസ് അവസാനിപ്പിച്ചു. പിടിയിലായ പ്രതികള്‍ക്ക് വിദേശബന്ധമുണ്ടായിട്ടും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനോ മറ്റും പോലീസ് തയാറവാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍ ) കേന്ദ്രീകരിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറിയതോടെ കൂടുതല്‍ അന്വേഷണം നടന്നില്ല. ബാലുശേരിയിലെ വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മാണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നീ ഏജന്‍സികള്‍ വ്യാജ നോട്ട് നിര്‍മാണത്തെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നോട്ട് നിര്‍മാണത്തിലെ വൈദഗ്ധ്യവും സംവിധാനങ്ങളും ഇതിനായി ഇവര്‍ക്ക് ലഭിച്ച സഹായങ്ങളെക്കുറിച്ചുമായിരുന്നു പ്രധാനമായും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യവാരമാണ് കോഴിക്കോട് ബാലുശേരിയില്‍…
Read Moreകള്ളനോട്ട് വേട്ട! മുഖ്യപ്രതിയുടെ വിദേശബന്ധം അന്വേഷിക്കുന്നു; പ്രതികളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിക്കുന്നു
കോഴിക്കോട്: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയ്ക്ക് വിദേശബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. മാസങ്ങളായി സംഘം കള്ളനോട്ടുകള്‍ അടച്ചടിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത് ആരെല്ലാമാണ് വിതരണം ചെയ്തതെന്നും ആര്‍ക്കെല്ലാം നല്‍കിയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. കള്ളനോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷമീറിന് ഏതെങ്കിലും രീതിയില്‍ വിദേശത്ത് നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. ഷമീറിന്റെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചുവരികയാണ്. ഷമീര്‍ ഇപ്പോള്‍ ആറ്റിങ്ങല്‍ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കോടതി വഴി കുന്ദമംഗലം പോലീസ് ഷമീറിനെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും. അതേസമയം കഴിഞ്ഞ ഡിസംബറില്‍ പോലീസ് പിടികൂടിയ ബാലുശേരി കള്ളനോട്ട് കേസിലെ പ്രതികളുമായി ഷമീറിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രണ്ടു ജില്ലകളില്‍ നിന്നായാണ് 20 ലക്ഷം രൂപയുടെ വ്യാജനോട്ടും കറന്‍സി അച്ചടിക്കുന്ന ഉപകരണങ്ങളുമായി അഞ്ചുപേരെ പോലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം പുല്പറമ്പില് ഷമീര്‍(38), കടയ്ക്കാവൂര്‍ തെക്കുഭാഗം രാജന് പത്രോസ് (61),…
Read Moreപണത്തിനുമീതേ പരുന്തും പറക്കത്തില്ല..! സ്വകാര്യ കെട്ടിടത്തിലേക്ക് വഴിയൊരുക്കാന്‍ തണല്‍മരം മുറിച്ചുമാറ്റി പൊതുമരമത്ത് വകുപ്പ്; സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
നാദാപുരം: സംസ്ഥാന പാതയില്‍ കല്ലാച്ചി പയന്തോംഗിനടുത്ത് സ്വകാര്യ കെട്ടിടത്തിലേക്ക് വഴിയൊരുക്കാന്‍ കൂറ്റന്‍ തണല്‍ മരം മുറിച്ച് മാറ്റിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസമാണ് വടകര തഹസില്‍ ദാരുടെ ഉത്തരവിനെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതരാണ് പാതയോരത്തെ തണല്‍ മരം മുറിച്ച് മാറ്റിയത്. അപകടാവസ്ഥയിലാണെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് പൊതുമാരാമത്ത് വകുപ്പ് നടപടി ഊര്‍ജിതമാക്കിയത്. അതേസമയം സമീപത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്ക് വാഹനങ്ങള്‍ കടന്നുപോകാന്‍ തടസ്സമായിരുന്ന മരം മുറിച്ച് മാറ്റുകയാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.നാദാപുരം മുട്ടുങ്ങല്‍ സംസ്ഥാന പാതയില്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി റോഡരികിലെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നാദാപുരം എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇത് വരെ നടപടികള്‍ സ്വീകരിക്കാന്‍ മരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല. പാതയോരത്ത് തന്നെ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കാലതാമസം എടുക്കുമ്പോഴാണ് യുദ്ധകാലാടിസ്ഥാനത്തില്‍ മരം…
Read Moreനടുറോഡിൽ ദമ്പതികൾക്ക് മർദനമേറ്റ സംഭവം; സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായി സൂചന; ജാമ്യം തേടി വക്കീൽ മുഖേന അപേക്ഷ നൽകി പ്രതിയും
കൽപ്പറ്റ: അന്പലവയലിൽ യുവതിയേയും യുവാവിനേയും മർദ്ദിച്ച സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായി സൂചന. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. പ്രതി സജീവാനന്ദന്റെ മൊബൈൽഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ പ്രതിയുടെ വീട്ടിലും ബന്ധിവീടുകളിലും പോലീസ് എത്തിയിരുന്നു. ഇതിനിടെ പ്രതി സജീവാനന്ദ് കർണാടകയിലേക്ക് കടന്നതായാണ് സൂചന. പ്രതിയുടേയും സുഹൃത്തുക്കളുടേയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ടിപ്പർ ഡ്രൈവറായ പ്രതി കർണാടകയിലെ ബന്ധങ്ങൾ ഉപയോഗിച്ച് അവിടെ ഒളിവിൽ കഴിയുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സജീവാനന്ദ് മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. കൽപ്പറ്റ സെഷൻസ് കോടതിയിൽ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
Read Moreഇതോ ദൈവത്തിന്റെ സ്വന്തം നാട്! സ്വത്തിനുവേണ്ടി മാതാപിതാക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു
കോഴിക്കോട്: പിതാവിന്റെ സ്വത്തിന്റെ പേരില്‍ വൃദ്ധരായ മാതാപിതാക്കളെയും സഹോദരങ്ങളെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് . ഭര്‍ത്താവ് മരിച്ച സ്ത്രീ ഇതുമായി ബന്ധപ്പെട്ട പരാതിയുമായി കമ്മീഷനെ സമീപിച്ചിരുന്നു. പോലീസ് പോലും ഇവര്‍ക്ക് നീതി ഉറപ്പിക്കാന്‍ ഒപ്പം നിന്നില്ലെന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് മരിച്ച് ഏതാനും ദിവസം കഴിഞ്ഞതോടെ മക്കള്‍ സ്വത്ത് വീതം വയ്ക്കാന്‍ ശ്രമം തുടങ്ങി. വൃദ്ധയായ മാതാവിനെ തീര്‍ത്തും അവഗണിക്കുകയാണ് മക്കള്‍ ചെയ്തത്. മകളാണ് ഇതിന് നേതൃത്വം നല്‍കിയത്. ഭിന്നശേഷിക്കാരനായ സഹോദരനെതിരേയും ക്രിമിനല്‍ കേസ് കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉചിതമായ നടപടി ഉണ്ടായിട്ടില്ല. പരാതിക്കാരെ വനിതാ കമ്മീഷന് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചതായും ജോസഫൈന് പറഞ്ഞു. ഫറോക്ക് പോലീസ് സ്റ്റേഷനെതിരേ ഒന്നില്‍ കൂടുതല്‍ പരാതികള്‍ കിട്ടിയിട്ടുണ്ട്.…
Read Moreകേസുകൾ വിട്ടൊഴിയാതെ മലയാള സിനിമാ മേഖല; ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മന്ദിരം നിർമാണത്തിൽ അഴിമതി ആരോപണവുമായി രണ്ട് നിർമാതാക്കൾ
കോഴിക്കോട്: സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയെന്ന് നിര്‍മാതാക്കളായ കെ.ടി. രാജീവ്, ടി.കെ. സുരേന്ദ്രന്‍എന്നിവര്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2014-ൽ നിലവിൽ വന്ന ഭരണസമിതി 2016 ല്‍ മാറേണ്ടതായിരുന്നു. എന്നാൽ ഭരണസമിതി തെരഞ്ഞെടുപ്പിന് തയാറായില്ല.ഒടുവില്‍ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് 27-ന് തെരഞ്ഞെടുപ്പിനു നിര്‍ബന്ധിതരായത്. അടുത്തയിടെ അഴിമതി അന്വേഷിക്കാനായി മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി ജനറല്‍ ബോഡി നിയമിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
Read Moreകാട്ടാനകൾക്ക് കാട്ടിൽ തന്നെ തീറ്റയൊരുക്കാൻ ചക്കക്കുരുവും മാങ്ങാ വിത്തും വിതച്ച് നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ വിദ്യാർഥികൾ
നടവയൽ: ചക്കയും മാങ്ങയും തേടി നാട്ടിലെ കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടാനകൾക്ക് കാട്ടിൽ തന്നെ ഭാവിയിൽ തീറ്റയൊരുക്കാൻ ഫലവൃക്ഷവിത്തുകൾ വിതച്ച് വിദ്യാർഥികൾ. വോയിസ്ക ഇന്റർനാഷണൽ ചാപ്റ്ററും നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ വിദ്യാർത്ഥികളും സംയുക്തമായാണ് പുതിയ പരീക്ഷണവുമായി നെയ്ക്കുപ്പ വനത്തിൽ എത്തി ഫല വൃക്ഷ വിത്തുകൾ വിതച്ചത്. കാട്ടിൽ തീറ്റയില്ലാത്തതും മുളങ്കൂട്ടങ്ങളുടെ നാശവുമാണ് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ പ്രധാനകാരണമെന്ന തിരിച്ചറിവാണ് വിദ്യാർഥികളെ വനത്തിൽ ഫലവൃക്ഷവിത്തുകൾ വിതക്കാൻ പ്രേരിപ്പിച്ചത്. ആയിരം ചക്കക്കുരുവും മാങ്ങാ വിത്തും കാട്ടിൽ വലിച്ചെറിയുന്പോൾ അതിൽ പത്തെണ്ണം എങ്കിലും മരമായി വളരും. അതിൽ ചക്കയും മാങ്ങയും കായ്ക്കും. ആനകൾക്ക് അത് ആഹാരമാവും. ഭാവിയിൽ ചക്കയും മാങ്ങയും തേടി ആനകൾ നാട്ടിലേക്കിറങ്ങുന്നത് ഒരു പരിധി വരെ തടയാൻ കഴിയും. ഈ ചിന്തയിൽ നിന്നും ഉരുതിരിഞ്ഞ കാര്യം വിദ്യാർഥികൾവഴി നടപ്പിലാക്കാനാണ് വോയിസ്ക നടവയൽ ചാപ്റ്ററും സെന്റ് തോമസ്…
Read Moreക്ലറിക്കൽ മിസ്റ്റേക്ക് മാത്രം; നീലേശ്വരം ജിഎച്ച്എസ്എസിൽ പരീക്ഷ ക്രമക്കേടിൽ പ്രതിയായ അധ്യാപകന് നിയമനം; വിവാദമായപ്പോൾ പിൻവലിച്ചു
മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷയെഴുതിയ സംഭവത്തിലെ മൂന്നാം പ്രതിയായ അധ്യാപകനെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടാക്കി നിയമനം നൽകി. നടപടി വിവാദമായതോടെ പിന്നീട് പിൻവലിച്ചു. അധ്യാപകനെ നിയമിച്ചത് ബോധപൂർവമല്ലെന്നും ക്ലറിക്കൽ മിസ്റ്റേക്ക് ആണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പി.കെ ഫൈസലിനെയാണ് നായർകുഴി ജിഎച്ച്എസ് സ്കൂളിൽ പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി നിയമനം നൽകി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. നിലവിൽ ഇയാൾ പരീക്ഷ ക്രമക്കേടിനെ തുടർന്ന് സസ്പെൻഷനിലാണ്. ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുത്തതിനെ തുടർന്ന് പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഹയർസെക്കൻഡറി പരീക്ഷാ നടത്തിപ്പിനെ തന്നെ സംശയ നിഴലിലാക്കി വിദ്യാഭ്യാസ വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതിയെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടാക്കിയതിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് നടപടി പിൻവലിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരുന്ന ഇയാൾ…
Read Moreപോലീസും എക്സൈസും അറിയാൻ… ലഹരിക്കായി വിദ്യാര്‍ഥികളുടെ ഒപി ചീട്ട് തട്ടിപ്പ്; മരുന്ന് എഴുതുന്നത് വിദ്യാര്‍ഥികള്‍; ഗുളികകള്‍ ലഭിച്ചാല്‍ ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്താനും സംഘങ്ങള്‍
കോഴിക്കോട്: ലഹരി ഉപയോഗത്തിന് പുതു തന്ത്രവുമായി വിദ്യാര്‍ഥികള്‍. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന വീര്യം കൂടിയ വേദനസംഹാരികള്‍ മെഡിക്കല്‍ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്നതിനായാണ് വിദ്യാര്‍ഥികള്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ചീട്ട് വാങ്ങി അതില്‍ ഡോക്ടറുടേതെന്ന് തോന്നിപ്പിക്കും വിധത്തില്‍ രോഗവിവരങ്ങളും മരുന്നുകളും എഴുതി ചേര്‍ത്താണ് “തട്ടിപ്പ്’ നടത്തുന്നത്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ മരുന്നു കുറപ്പടിയുമായി എത്താറുണ്ടെന്ന് നഗരത്തിലെ പ്രമുഖ മെഡിക്കല്‍ഷോപ്പ് ജീവനക്കാര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ കഞ്ചാവ്, ലഹരി ഗുളികകള്‍ എന്നിവ വ്യാപകമായി വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് എക്സൈസും പോലീസും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പരിശോധന കര്‍ശനമാക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നവരെ പിടികൂടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ലഹരി ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് കുറയുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ വേദനസംഹാരികളും മറ്റു ഉത്തേജകമരുന്നുകളും വില്പന നടത്തരുതെന്ന് നാര്‍ക്കോട്ടിക് സ്ക്വാഡുകളും ഡ്രഗ്സ് കണ്ട്രോള്…
Read More