വയനാട്: വയനാട് അന്പലവയലിൽ ദന്പതികളെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിലാണ് കേസിലെ പ്രതി സജീവാനന്ദൻ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. സംഭവം നടന്നു നാലു ദിവസത്തിനുശേഷവും സജീവാനന്ദനെ പിടികൂടാനും മർദനത്തിരയായവരോടു വിശദാംശങ്ങൾ തേടാനും പോലീസിന് കഴിഞ്ഞിട്ടില്ല. സജീവാനന്ദൻ ജില്ല വിട്ടതായി പോലീസ് സംശയിക്കുന്നു. അയൽ സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡിൽ മർദനമേറ്റത്. എന്നാൽ ചൊവ്വാഴ്ച രാവിലെ മാത്രമാണ് അക്രമം നടത്തിയ അന്പലവയൽ പായിക്കൊല്ലി സജീവാനന്ദന് എതിരേ പോലീസ് കേസെടുക്കുന്നത്. ടിപ്പർ ഡ്രൈവറാണ് പ്രതി. സ്വദേശത്തേക്കു മടങ്ങുന്നതിനു നഗരത്തിൽ എത്തിയതിനു പിന്നാലെയാണ് ദന്പതികളും സജീവാനന്ദനുമായി വഴക്കുണ്ടായത്. ഇത് മർദനത്തിൽ കലാശിക്കുകയായിരുന്നു. ദന്പതികളിൽ ഭർത്താവിനാണ് ആദ്യം മർദനമേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കരണത്തടിച്ചു.…
Read MoreCategory: Kozhikode
അമേച്വര്‍ റേഡിയോ ഓപ്പറേറ്റർ സനില്‍ ദീപിനെ തേടി ഒടുവിൽ ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും
കോഴിക്കോട്: കേരള ബാങ്ക് റിട്ട.സീനിയര്‍ മനേജരും അമേച്വര്‍ റേഡിയോ ഓപ്പറേറ്ററുമായ കോഴിക്കോട് കണ്ണഞ്ചേരി സ്വദേശി സനില്‍ ദീപ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്. ഷോട്ട് വേവ് റേഡിയോ കേള്‍ക്കുന്നവര്‍ക്കായി കഴിഞ്ഞ മുപ്പത് വര്‍ഷമായി തന്റെ ഹാം റേഡിയോയിലുടെ നടത്തുന്ന ബിസിഡിഎക്സ് നെറ്റ് എന്ന പ്രക്ഷേപണമാണ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് ഇദ്ദേഹത്തിന് ഇടം നേടികൊടുത്തത്. 1988 മുതല്‍ 2019 വരെയുള്ള വിലമതിക്കാനാവാത്ത സേവനം പരിഗണിച്ചാണിതെന്ന് അധികൃതര്‍ അറിയിച്ചു. ലോകമെമ്പാടും റേഡിയോ സ്റ്റേഷന്റെ ഫ്രീക്വന്‍സി, സമയം, ഭാഷ, എന്നിവ എല്ലാ ഞായറാഴ്ചയും സ്വന്തം ഹോം റേഡിയോവിലൂടെ ഇദ്ദേഹം പ്രക്ഷേപണം നടത്തിവരികയാണ്. 31ാം വയസ്സില്‍ അമേച്വര്‍ റേഡിയോ ലൈസന്‍സ് കരസ്ഥമാക്കിയ സനില്‍ ദീപിന് ഇത്തരം പ്രവര്‍ത്തനം പുതുമയല്ല. 29 വര്‍ഷത്തിനിടെ ഇരുന്നൂറോളം രാജ്യങ്ങളുമായി ഹാം റേഡിയോ വഴി ബന്ധം സ്ഥാപിക്കുകയും “അമേരിക്കന്‍ റേഡിയോ റിലേ ലീഗ് (എആര്ആര്എല്) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് മുന്നുതവണ…
Read Moreവെറുതേയാണ് പോലീസ്..! യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവര്‍ച്ച ചെയ്ത സംഭവം; ഇരുപത് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതികള്‍ കാണാമറയത്ത്
കോഴിക്കോട്: ബൈക്ക് യാത്രികനെ തട്ടികൊണ്ടുപോയി നാലുലക്ഷം രൂപ കവര്‍ന്ന സംഘത്തെ കണ്ടെത്താനായില്ല. സംസ്ഥാനത്തിന് പുറത്തേക്ക് സംഘം പോയതായുള്ള സൂചനകള്‍ ലഭിച്ചെങ്കിലും തുടരന്വേഷണത്തിന് പോലീസ് തയാറായില്ല. ഇതോടെ കേസിന്റെ അന്വേഷണം നിലച്ചു. പ്രതികള്‍ തട്ടിയെടുത്ത സ്കൂട്ടര്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തിയതല്ലാതെ പ്രതികളെ കുറിച്ച് യാതൊരു അന്വേഷണവും പിന്നീട് പോലീസ് നടത്തിയില്ല. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ കസ്റ്റഡില്‍ വച്ച് ചോദ്യം ചെയ്യുന്നതും മറ്റും വിവാദക്കരുതെന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കവര്‍ച്ചാസംഘത്തിന് പിന്നാലെ പോലീസ് പോവാത്തതെന്നാണറിയുന്നത്. ജൂലൈ രണ്ടിന് കോട്ടാംപറമ്പ് മദ്രസയ്ക്ക് സമീപത്തായിരുന്നു കവര്‍ച്ച. കൊടുവള്ളി ആവിലോറ കിഴക്കെ നെച്ചിപൊയിലില് മഷ്ഹൂദിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ സംഘം പിടികൂടി നാല് ലക്ഷം കവര്‍ന്നത്. മഷ്ഹൂദ് സഞ്ചരിച്ച ബൈക്കിനെ കാര്‍ തടസപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബൈക്കില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മഷ്ഹൂദിനെ സംഘം പിടികൂടി കാറില്‍ കയറ്റുകയായിരുന്നു. പണം കവര്‍ന്ന ശേഷം…
Read Moreകനത്ത മഴ ;കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; വെള്ളക്കെട്ടിൽ വീണ് ഒരു മരണം
കോഴിക്കോട് /കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകനാശനഷ്ടം. വയലിലെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. രാമല്ലൂർ പുതുക്കുളങ്ങര കൃഷ്ണൻകുട്ടി (65) യെയാണ് രാമല്ലൂർ സ്കൂളിനു സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറാഴ്ച നാല് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ കൃഷ്ണൻകുട്ടി രാത്രി പത്തുമണി വരെ വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് കൃഷ്ണൻകുട്ടി വെള്ളത്തിൽ മരിച്ചു കിടക്കുന്നത് കണ്ടത്. കാക്കൂർ സബ് ഇൻസ്പെക്ടർ കെ.കെ.ആഗേഷ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രണ്ടു വീടുകള്‍ക്കാണ് ഇന്നലെ കേടുപാടുകള്‍ സംഭവിച്ചതെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ . അതേസമയം കൂടുതല്‍ വീടുകള്‍ക്ക് കനത്ത മഴയില്‍ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ അങ്കണവാടികള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് രാവിലെ അവധി…
Read Moreചീഞ്ഞുനാറുന്നു, ഇതരസംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങൾ; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാവ്ച; കെട്ടിടം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി
നാദാപുരം: പാറക്കടവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെക്യാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന നടത്തി കെട്ടിടം അടച്ച് പൂട്ടാൻ നോട്ടീസ് നൽകി. കുറുവന്തേരി, ഉമ്മത്തൂർ.പാറക്കടവ്., ചെക്യാട്, എന്നിവിടങ്ങളിലെ ഇതര സംസ്ഥാനക്കാരുടെ താമസസ്ഥലവും ജോലി സ്ഥലവുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ചത്. രണ്ട് താമസസ്ഥലങ്ങളിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ടതിന് കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കി. കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയ ഒരു താമസ സ്ഥലം അടച്ചു പൂടാൻ ഉടമയ്ക്ക് നോട്ടീസ് നൽകി. ഇവിടെ കക്കൂസ് ടാങ്ക് പൊട്ടിമാലിന്യം പുറത്തേക്കൊഴുകുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. മഴക്കാലമായതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ മലീമസമായതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പരിശോധനയിൽ ചെക്യാട് പിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ സിജു.കെ.നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്മദ്, രോഷ്ന എന്നിവർ പങ്കെടുത്തു. ജൈവഅജൈവ മാലിന്യങ്ങൾ തരംതിരിച്ച് പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ…
Read Moreബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ വണ്ടൂർ സ്വദേശി അജ്മലിന്റെ മോചനം കാത്ത് നാട്; നടപടികൾ വേഗത്തിലാക്കണമെന്ന് കുടുംബം
നിലന്പൂർ: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലുള്ള വണ്ടൂർ സ്വദേശിയായ കെ.കെ.അജ്മലിന്റെ കുടുംബം കടുത്ത ആശങ്കയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കിടുകിടപ്പൻ അബ്ബാസിന്റെ മകൻ കെ.കെ.അജ്മലാണ്(27) ബ്രിട്ടീഷ് ആർമി പിടിച്ചെടുത്ത ഗ്രേസ് വണ്‍ എന്ന കപ്പലിലുള്ളത്. കപ്പലിൽ ജൂണിയർ ഓഫീസറാണ് അജ്മൽ. അജ്മൽ ഉൾപ്പടെ മൂന്നു മലയാളികളാണ് കപ്പലിലുള്ളത്. ഗുരുവായൂർ, കാസർഗോഡ് സ്വദേശികളാണ് മറ്റു രണ്ടുപേർ. അജ്മൽ ജൂണിയർ ഓഫിസറായി കയറിയത് മൂന്നു മാസം മുൻപാണ്. നേരത്തേ യുഎസ് കപ്പലിൽ അടക്കം രണ്ടു വർഷം ജോലി ചെയ്തിട്ടുണ്ട്. പുതിയ കപ്പലിൽ ജോലിക്ക് ചേരാൻ മേയിലാണ് പോയത്. മേയ് 13നു തന്നെ ഫുജൈറയിൽ നിന്നു കപ്പൽ പുറപ്പെടുകയും ചെയ്തു. ജൂലൈ നാലിനു ബ്രിട്ടൻ സൈന്യം കപ്പൽ പിടിച്ചെടുക്കുന്ന സമയത്തു ക്യാപ്റ്റനു സമീപം നിയന്ത്രണച്ചുമതലയിലായിരുന്നു അജ്മൽ. ഹെലികോപ്റ്ററിൽ വന്ന് കപ്പലിലേക്ക് ഉൗർന്നിറങ്ങിയ ബ്രിട്ടിഷ് നാവികസേനയുടെ റോയൽ മറീൻസ് വിഭാഗം എല്ലാവരെയും തടഞ്ഞുവച്ചു.…
Read Moreതഹസില്‍ദാര്‍ നിയമത്തിന് “കീഴടങ്ങി’;കയ്യേറിയ ഭൂമി സ്വയം ഒഴിഞ്ഞുകൊടുത്തു
മുക്കം: കോഴിക്കോട് താലൂക്ക് ഭൂരേഖാ തഹസിൽദാർ അനിതകുമാരിയും കുടുംബവും കയ്യേറിയ പുറമ്പോക്ക് ഭൂമി സ്വയം ഒഴിഞ്ഞു കൊടുത്തു. ഭൂമി കയ്യേറി നിർമിച്ച നടവഴിയും കെട്ടിടവും സ്വന്തം ചിലവിൽ പൊളിച്ചു മാറ്റുകയായിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരുടെ മുക്കം-കുറ്റിപ്പാല റോഡിലെ വീടിനോട് ചേർന്ന മൂന്ന് സെന്റ് ഭൂമിയോളം കയ്യേറിയതായി കണ്ടെത്തിയിരുന്നത്. പരിശോധനാ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർക്കെതിരെ വകുപ്പ് തല നടപടികൾ അടക്കമുള്ളവ സ്വീകരിക്കാനിരിക്കെയാണ് ഇന്നലെ കയ്യേറ്റം ഒഴിഞ്ഞത്. കോഴിക്കോട് ജില്ലയിലെ സർക്കാർ ഭൂമി കയ്യേറ്റം കണ്ടെത്തി നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥ സർക്കാർ ഭൂമി കയ്യേറിയതായി കണ്ടെത്തിയെന്നത് വിവാദമായിരുന്നു. തഹസിൽദാർ ഭൂമി കൈയ്യേറിയതായി ആരോപിച്ച് കോഴിക്കോട് സ്വദേശിയായ രത്നാകരൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മുൻപ് നടത്തിയ പരിശോധനയിൽ ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും കോഴിക്കോട് കലക്ടർക്ക്…
Read Moreമെഡിസെപ് ; മാരക രോഗങ്ങള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കുന്നതായി പരാതി
കോഴിക്കോട്: മെഡിസെപ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലെ നിബന്ധനകള്‍ മാരക രോഗങ്ങള്‍ക്കുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്നതായി പരാതി. ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതിയിലെ പല മാനദണ്ഡങ്ങളും തലാസീമിയ പോലുള്ള രോഗികള്‍ക്ക് ചികിത്സാ ആനുകൂല്യവും ജീവന്‍രക്ഷാ മരുന്നുകളും നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്ന് ബ്ലെഡ് പേഷ്യന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പരാതിപ്പെട്ടു. ഒപി വിഭാഗത്തിലെ രോഗികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന നിബന്ധന തലാസീമിയ രോഗികളെ പ്രതിസന്ധിയിലാക്കും. ആനുകൂല്യം ലഭിക്കണമെങ്കില്‍ 24 മണിക്കൂര്‍ എങ്കിലും അഡ്മിഷനുണ്ടാകണമെന്നാണ് ഉത്തരവിലുള്ളത്. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള 14 ലക്ഷം രൂപയുടെ ധനസഹായം ലുക്കീമിയ രോഗികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുകയും മറ്റു രക്തജന്യരോഗികളായ തലാസീമിയ, സിക്കിള്ബെല് അനീമിയ, ,ഹിമോഫീലിയ തുടങ്ങിയ രോഗികളെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയതും തിരിച്ചടിയാണ്. മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എല്ലാവര്ക്കും ആനുകൂല്യം പ്രഖ്യാപിക്കേണ്ടതിന് പകരം ഏതാനും ഏതാനും വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ് രോഗികളെ പ്രതിസന്ധിയിലിലാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ദേദ്ദഗതി വരുത്താന്‍ സര്‍ക്കാര്‍…
Read Moreഹജ്ജ് തീർഥാടനം; കേരളത്തിൽ നിന്നുളളവർ സൗദിയിൽ ചെലവഴിക്കുന്നത് 55 കോടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനു പോയവർ ഈ വർഷം ഹജ്ജ് വേളയിൽ സൗദിയിൽ ചെലവഴിക്കുന്നത് 55 കോടി രൂപ. ഓരോ ഹജ്ജ്് തീർഥാടകനും 2100 (39,900 രൂപ) റിയാൽ ആണ് ഹജ്ജ് വേളയിൽ ചെലവഴിക്കാനായി ഹജ്ജ്് ക്യാന്പിൽ നിന്നു നൽകിയത്.കരിപ്പൂർ, നെടുന്പാശേരി ഹജ്ജ്് ക്യാന്പുകളിൽ നിന്നായി പുറപ്പെട്ട 13809 പേർക്ക് 2,89,98,900 സൗദി റിയാൽ (550,979,100 കോടി) രൂപയാണ് നൽകിയത്. കേരളത്തിൽ നിന്നു ഈ വർഷം കരിപ്പൂർ, നെടുന്പാശേരി എന്നിവടങ്ങളിൽ നിന്നു യാത്രയായത് 13,829 തീർഥാടകരാണ്. കരിപ്പൂരിൽ നിന്നു 11059 പേരും നെടുന്പാശേരിയിൽ നിന്നു 2750 പേരുമാണ് ഹജ്ജിനു പോയത്. ഇവരിൽ 20 കുട്ടികളും ഉൾപ്പെടും. കുട്ടികൾക്കു വിമാന ടിക്കറ്റിൻറെ നിരക്കിൻറെ പത്തു ശതമാനം മാത്രമാണ് ആകെയുള്ള ഹജ്ജ്് നിരക്ക്. ആയതിനാൽ ഇവർക്കു ചെലവിനുളള പണമുണ്ടാകില്ല. എന്നാൽ മറ്റുള്ള ഓരോ തീർഥാടകനും 2100 സൗദി…
Read Moreമൂല്യനിർണയത്തിലെ അപാകത; നഷ്ടപരിഹാരം ആവശ്യപ്പെട്ടു വിദ്യാർഥി ബാലവകാശ കമ്മീഷനിൽ
മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിലെ അപാകത മൂലം അധ്യയന വർഷം നഷ്ടമായ വിദ്യാർഥി നഷ്ടപരിഹാരം തേടി ബാലാവകാശ കമ്മീഷനെ സമീപിച്ചു. വളാഞ്ചേരി സ്വദേശിയായ വിദ്യാർഥിയാണ് കഴിഞ്ഞ മാർച്ചിൽ നടന്ന ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷയിലെ മൂല്യനിർണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഇന്നലെ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫൻസ് ഹാളിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായെത്തിയത്. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതിരുന്നതിനെ തുടർന്നു ഉത്തരപേപ്പറിന്റെ പകർപ്പ് ലഭ്യമാക്കി പരിശോധിച്ചപ്പോൾ മൂന്നു അഡീഷണൽ ഷീറ്റുകൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്നു കണ്ടെത്തി. തുടർന്നു നടപടി ആവശ്യപ്പെട്ടു വിദ്യാർഥി നേരത്തെ കമ്മീഷനെ സമീപിച്ചിരുന്നു. ഇതനുസരിച്ചു കമ്മീഷൻ നോട്ടീസ് നൽകി. മൂല്യനിർണയം നടത്തിയ രണ്ടു അധ്യാപകരിൽ നിന്നു പ്രതിഫല തുകയും മറ്റു ആനുകൂല്യങ്ങളും ഹയർസെക്കൻഡറി വകുപ്പ് തിരിച്ചു പിടിച്ചു. എന്നാൽ അപാകത മൂലം അധ്യയന വർഷം നഷ്ടമായെന്നും മറ്റും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വിദ്യാർഥി ഇന്നലെ കമ്മീഷനെ…
Read More