ചങ്ങരംകുളം: രേഖകളില്ലാത്ത ബൈക്കുകളുമായി റോഡുകൾ കൈയടക്കിയ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ പോലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത നിരവധി ബൈക്കുകളാണ് പിടികൂടിയത്. പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉപയോഗിക്കുന്ന ബൈക്കുകൾ രേഖകൾ ഒന്നും തന്നെ ഇല്ലാത്തതാണെന്നും ബൈക്ക് ഉപയോഗിക്കുന്നവർക്കു ലൈസൻസില്ലെന്നും വ്യാപകമായ പരാതികളെ തുടർന്നാണ് ചങ്ങരംകുളം പോലീസ് പരിശോധന കർശനമാക്കിയത്. സംസ്ഥാനത്ത് ദിനം പ്രതി ജോലി തേടിയെത്തുന്നത് നൂറുക്കണക്കിന് തൊഴിലാളികളാണ്. ഇവർക്ക് ഏജന്റുമാരായി പ്രവർത്തിക്കുന്ന ചില മലയാളികൾ തന്നെയാണ് രേഖകൾ ഒന്നുമില്ലാത്ത ബൈക്കുകൾ കുറഞ്ഞ വിലയിൽ സംഘടിപ്പിച്ച് നൽകുന്നതും. ഏതെങ്കിലും രീതിയിൽ അപകടങ്ങൾ സംഭവിച്ചാൽ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനോ മറ്റു നിയമ സഹായങ്ങൾക്കോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏതാനും മാസം മുന്‍പ് എടപ്പാളിൽ രേഖകളും ലൈസൻസുമില്ലാതെ ബൈക്കുമായി വന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ബൈക്ക് തട്ടി റോഡ് മുറിച്ച് കടക്കാൻ…
Read MoreCategory: Kozhikode
വനം വകുപ്പിന്റെ നിയന്ത്രണം: ടൂറിസ്റ്റ് ടാക്സി ജീപ്പുകൾക്ക് വിനയായി
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വനത്തിൽപോകുന്ന ടൂറിസ്റ്റുകൾക്ക് വനം വകുപ്പ് ഏർപ്പെടുത്തിയ കർശന സമയക്രമം വനത്തിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന ടാക്സി ജീപ്പുകൾക്ക് വിനയായി. ഇതോടെ ടൂറിസ്റ്റുകൾക്ക് വനത്തിലേക്ക് പ്രവേശിക്കുന്നതിന് അവസരവും കുറഞ്ഞു. വനത്തിൽ പ്രവേശിക്കുന്നതിന് വനം വകുപ്പ് അനുവദിച്ചിരിക്കുന്ന സമയം രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ചുവരെയുമാണ്. ഈ സമയത്തിനുള്ളിൽ മാത്രമെ വനത്തിലേക്ക് പ്രവേശിക്കാൻ ടിക്കറ്റ് നൽകുകയുള്ളു. അഞ്ച് മിനിറ്റ് താമസിച്ചാൽ പിന്നെ വനത്തിൽ പ്രവേശനം നിഷേധിക്കപ്പെടും. രാവിലെയും വൈകിട്ടും മൂന്ന് മണിക്കൂർ വീതമാണ് വനത്തിൽ പ്രവേശിക്കാനുള്ള സമയം. ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ടൂറിസ്റ്റുകൾക്ക് വനം വകുപ്പിന്റെ ഈ പരിമിതമായ സമയം പാലിക്കാൻ കഴിയാത്തതിനാൽ പലപ്പോഴും കാടും മൃഗങ്ങളെയും കാണാനുള്ള മോഹം പാതി വഴിയിൽ ഉപേക്ഷിച്ച് പോകേണ്ടി വരുന്നു. 30 ടാക്സി ജീപ്പുകൾക്കാണ് വനം വകുപ്പ് വനത്തിൽ പോകുന്നതിന് അനുവാദം നൽകിയിട്ടുള്ളത്.…
Read Moreകൈക്കൂലി ; ജെഎച്ച്ഐയെ സസ്പന്‍ഡ് ചെയ്തേക്കും
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ സസ്പന്റ് ചെയ്തേക്കും. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന് ബ്യൂറോ കോഴിക്കോട് യൂണിറ്റ് ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് കൈമാറിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാറിലേക്കും കൈമാറും. ഇതിനു ശേഷമാണ് നടപടി സ്വീകരിക്കുക. അതേസമയം ജെഎച്ച്ഐയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്നലെയാണ് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മരുതോങ്കര പാറയുള്ള പറമ്പത്ത് എസ്കെ.സിനിലിനെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന് ബ്യൂറോ കോഴിക്കോട് യൂണിറ്റ് പിടികൂടിയത്. കോഴിക്കോട് തങ്ങള്‍സ് റോഡ് ഹെല്‍ത്ത്സെന്ററില്‍ വച്ചാണ് ജെഎച്ച്ഐ കൈക്കൂലി വാങ്ങിയത്. സൗത്ത് ബീച്ചില്‍ ആരംഭിക്കാന്‍ പോവുന്ന സ്ഥാപനത്തിന് ഡി ആൻഡ് ഒ (ലൈസന്‍സ് ടു ഡെയ്ഞ്ചറസ് ആന്റ് ഒഫന്‍സീവ് ട്രേഡ് ആൻഡ് ഫാക്ടറീസ്) ലൈസന്‍സ് ലഭിക്കുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പക്ടറെ സമീപിച്ചപ്പോഴാണ് പരാതിക്കാരനോട് 3000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം…
Read Moreകുരങ്ങുശല്യം! തുരുത്തമലയിലെ കര്‍ഷരുടെ ജീവിതം വഴിമുട്ടിയനിലയിലായി; കൂടാതെ മുള്ളന്‍പന്നി, കാട്ടുപന്നി എന്നിവയുടെ ശല്യവും
കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ എട്ടാം വാർഡിലുൾപ്പെട്ട ചെറുക്കാട് തുരുത്തമലയിലെ കുരങ്ങുശല്യം നിമിത്തം കർഷകർ പൊറുതിമുട്ടുന്നു. ഈ മേഖലയിലെ ഒട്ടേറെ കർഷകരാണ് ഇതുമൂലം ദുരിതത്തിലായത്. കാർഷിക വിളകളുടെ വിലത്തകർച്ചയോടൊപ്പം കുരങ്ങുകൾ കാർഷിക വിളകൾ പാടെ നശിപ്പിക്കുകയും ചെയ്യുന്നതോടെ കർഷരുടെ ജീവിതം വഴിമുട്ടിയനിലയിലായി. തെങ്ങുകളിൽ ഇളനീർ പാകമാകുമ്പോൾ തന്നെ കുരങ്ങുകൾ കായകൾ പറിച്ച് നശിപ്പിക്കുകയാണ്. ഇതോടെ തെങ്ങുകളിൽനിന്നുള്ള വരുമാനം ഈ മേഖലയിൽ പാടെനിലച്ചു. കൂടാതെ മുള്ളൻന്നി, കാട്ടുപന്നി എന്നിവയുടെ ശല്യവും വ്യാപകമാണ്. ഇടവിളകൃഷികളായ കപ്പ, ചേമ്പ്, ചേന, കമുക്, വാഴ തുടങ്ങിയവും നശിപ്പിക്കുന്നതിനാൽ പലരും കാർഷിക മേഖലയിൽനിന്നും പിൻതിരിയുകയാണ്.പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള ഈ പ്രദേശത്തെ കർഷകർ വനംവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. കർഷകരായ പ്ലാത്തോട്ടം സണ്ണി, പ്ലാത്തോട്ടം രാജു, മുട്ടത്ത് അഗസ്റ്റിൻ, കോളിക്കടവിൽ ബാലൻ, കൊച്ചുമാരി ബാബ, മുട്ടത്ത് റോസമ്മ, കൊച്ചുമാരി കരീം, പുത്തൻപുരയിൽ മേരി, പ്ലാത്തോട്ടം ജോസഫ്,…
Read Moreതിരികക്കയം വെള്ളച്ചാട്ടം; സന്ദർശകർക്ക് കർശന നിയന്ത്രണവുമായി നാട്ടുകാരൂടെ ആക്ഷൻ കൗൺസിൽ; നിയന്ത്രണം വേണ്ടിവന്നതിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ….
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് കർശന നിയന്ത്രണവുമായി നാട്ടുകാർ രംഗത്ത്. ജില്ലക്കകത്തും, പുറത്ത് നിന്നും എത്തുന്ന സന്ദർശകരെ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ നിയന്ത്രണങ്ങളുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി വാർഡ് മെമ്പർ കെ.ടി.ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതൽ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളു. രാത്രി വരുന്നവരെ മടക്കി അയക്കുന്നതായിരിക്കും. സന്ദർശകർ കൊണ്ട് വരുന്ന പ്ലാസ്റ്റിക്ക് ഉൾപെടെയുള്ള മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മദ്യപാനികളുടെ അഴിഞ്ഞാട്ടവും നാട്ടുകാർക്ക് ദുരിതമായി. പ്രദേശവാസികളുമായി പലപ്പോഴും സംഘർഷത്തിൽ കലാശിച്ചിരുന്നു. സ്കൂൾ കോളജ് വിദ്യാർത്ഥികൾ ക്ലാസുകൾ ഒഴിവാക്കി ഇവിടങ്ങളിൽ കേന്ദ്രീകരിക്കുന്നതും പതിവായി. മഴക്കാലമായതോടെ അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് പേരാണ് ഇവിടെ എത്തുന്നത്. കുടുംബങ്ങളായി വെള്ളച്ചാട്ടം…
Read Moreകണ്ടക്ടർ “നല്ലനടപ്പ്’ തുടങ്ങി! സ്കൂൾ കുട്ടിയെ വഴിയിലിറക്കി വിട്ട സംഭവം; കളക്ടർ നല്ലനടപ്പിനു ശിക്ഷിച്ച ബസ് കണ്ടക്ടർ ശിശുഭവനിൽ ജോലിക്കെത്തി
മലപ്പുറം: സ്കൂൾ കുട്ടിയെ ബസ് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട സംഭവത്തെത്തുടർന്നു കളക്ടർ നല്ലനടപ്പിനു ശിക്ഷിച്ച ബസ് കണ്ടക്ടർ ശിശുഭവനിൽ ജോലിക്കെത്തി. മഞ്ചേരി-പരപ്പനങ്ങാടി റൂട്ടിലോടുന്ന കൊരന്പയിൽ ബസിലെ കണ്ടക്ടർ സക്കീർ ആണ് തവനൂരിലെ ശിശുഭവനിലെത്തി കെയർടേക്കർ ജോലിയിൽ പ്രവേശിച്ചത്. കുട്ടികളോടു സഹാനുഭൂതിയില്ലാതെ പെരുമാറിയ സംഭവത്തെത്തുടർന്നാണ് ഇയാൾക്കു മാതൃകാപരമായ ശിക്ഷ നൽകിയത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ പത്തു ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യാനാണ് കളക്ടറുടെ ഉത്തരവ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതിനിടയാക്കിയ സംഭവം നടന്നത്. മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിലോടുന്ന കൊരന്പയിൽ ബസിൽ യാത്ര ചെയ്ത വിദ്യാർഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് മലപ്പുറം കളക്ടറുടെ നടപടി. വേങ്ങര കഴിഞ്ഞുള്ള സ്റ്റോപ്പിൽ ബസിറിങ്ങിയ കുട്ടി സഹോദരൻ ഇറങ്ങാനുണ്ടെന്നു വിളിച്ചുപറഞ്ഞിട്ടും ബസ് ജീവനക്കാർ ചെവിക്കൊള്ളാതെ ബസ് ഓടിച്ചുപോവുകയായിരുന്നു. ആ സമയത്ത് തിരക്കിനിടയിൽ നിന്നു കൊച്ചുകുട്ടി ബസിന്റെ…
Read Moreചിറ്റാരി മലയില്‍ ഖനനത്തിന് അപേക്ഷ വീണ്ടും പഞ്ചായത്ത് സ്വീകരിച്ചില്ല; ക്വാറിപരിസരത്ത് വനമില്ലെന്ന് വനംകുപ്പിന്റെ റിപ്പോര്‍ട്ട്
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ ചിറ്റാരി മലയില്‍ കരിങ്കല്‍ ഖനനത്തിന് ക്വാറി ഉടമ നല്കിയ അപേക്ഷ പഞ്ചായത്ത് വീണ്ടും മടക്കി. ക്വാറിയോട് ചേര്‍ന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വനഭൂമി ഇല്ലെന്ന് വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റേയും,സിനിമാ നടന്റേയും ഉടമസ്ഥതയിലുള്ള മലയോരം റോക്ക് പ്രൊഡക്ട് കമ്പനിയുടെ പേരില്‍ ഭാസി എന്ന രാമുവാണ് കഴിഞ്ഞ ദിവസം ഖനനത്തിന് അപേക്ഷ നല്‍കിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതാണ് അപേക്ഷ സ്വീകരിക്കാതിരുന്നെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 2010 ല്‍ കമ്പനി ഖനനത്തിന് അപേക്ഷ നല്‍കിയിരുന്നെന്നും അത് പഞ്ചായത്ത് നിരസിച്ചിട്ടില്ലെന്നും ഇത് കാണിച്ചാണ് ക്വാറി ഉടമകള്‍ വീണ്ടും അപേക്ഷനല്‍കിയത്. എന്നാല്‍ 2018 ല്‍ മാത്രമാണ് ക്വാറി ഉടമകള്‍ മലിനീകരണ ബോര്‍ഡിന് അപേക്ഷ നല്കിയിട്ടുള്ളൂവത്രേ. ഒരു മാസം മുമ്പ് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ക്ലിയറന്‍സ് കിട്ടിയതായി കാണിച്ച് ക്വാറി ഉടമകള്‍…
Read Moreപ്രളയത്തിനും തകർക്കാനായില്ല! ടുട്ടുവിന് കുടുംബത്തെ തിരിച്ചുകിട്ടി; ഒരുവര്‍ഷം മുമ്പ് മുക്കത്ത് നടന്ന സംഭവം ആരുടേയും കരളലിയിപ്പിക്കും
മുക്കം : ഒരു വർഷം മുൻപ് പ്രളയം വീടും വീട്ടുകാരേയും തകർത്തെറിഞ്ഞപ്പോൾ മുതൽ വളർത്തുനായ ടുട്ടു അനാഥനായി അലയുകയായിരുന്നു. കൂമ്പാറ-കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശനും ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും താമസിച്ചിരുന്ന വീട് കഴിഞ്ഞ വർഷത്തെ പെരുമഴയിലെ ഉരുൾപൊട്ടൽ തകർത്തെറിയുകയായിരുന്നു. പ്രകാശന്റേയും മകൻ പ്രബിന്റേയും ജീവൻ ദുരന്തം തട്ടിയെടുത്തു. എല്ലാത്തിനും മൂകസാക്ഷിയായിരുന്നു വളർത്തുനായയായിരുന്നു ടുട്ടു . സര്‍വം തകര്‍ന്ന ആ വീട്ടില്‍ പട്ടിക്കൂട് മാത്രം അവശേഷിച്ചു. ദുരന്തത്തിൽ അവശേഷിച്ച വരെ രക്ഷാപ്രവർത്തകർ കൊണ്ടുപോയി. പക്ഷെ ടുട്ടു തകർന്ന കൂട്ടിൽ പുറത്തിറങ്ങാതെ കഴിഞ്ഞു. കൂട്ടിൽ കഴിയുന്ന ടുട്ടുവിന്റെ ചിത്രം ഫ്രീലാന്‍സ് ഫോട്ടോഗ്രാഫർ സാലിം ജി.റോഡ് പകർത്തിയത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രകാശന്റെ അച്ഛൻ ഗോപാലനും അവശേഷിച്ച കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലും പിന്നീട് വാടക വീട്ടിലും അഭയം തേടി. ടുട്ടു കാവൽക്കാരനായി അവിടെത്തുടർന്നു. ഒരു വര്‍ഷം അങ്ങനെ കഴിഞ്ഞുകൂടി. ഇടക്കൊക്കെ ഗോപാലൻ…
Read Moreട്രാഫിക് നിയന്ത്രണങ്ങൾക്ക് പുല്ലുവില! കുരുക്കഴിയാതെ മുക്കം
മുക്കം: മുക്കം അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. മുൻസിപ്പൽ അധികൃതർ വൺവേയടക്കമുള്ള ട്രാഫിക് പരിഷ്ക്കരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. തിരക്കനുഭവപ്പെടുന്ന മുക്കം അങ്ങാടിയിലേത് വീതി കുറഞ്ഞ റോഡുകളാണ്.ഈ റോഡുകളുടെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നതോടെയാണ് ഗതാഗതകുരുക്ക് മുറുകുന്നത്. ഓർഫനേജ് – മുക്കം കടവ് റോഡിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായി ഉണ്ടാവുന്നത്. ഈ റോഡിന് ഒരു ബസിന് കടന്നു പോകാനുള്ള വീതിയേയുള്ളു. ഓർഫനേജ് പള്ളിയുടെ മുൻപിലാണ് വീതി ഏറ്റവും കുറവ്. ഇവിടെ റോഡിന്റെ വശങ്ങളിൽ കാറുകളും ഇരുചക്രവാഹനങ്ങളും നിർത്തിയിടുന്നത് സ്ഥിരമാണ്. കുരുക്ക് അഴിക്കാൻ കഴിയാതെ വാഹനനിര നീളുമ്പോൾ മാർക്കറ്റിലെ ഓട്ടോ ത്തൊഴിലാളികളും കച്ചവടക്കാരും മറ്റും രംഗത്തിറങ്ങി ഏറെ പണിപ്പെട്ടാണ് പലപ്പോഴും തടസം നീക്കുന്നത്. ഓർഫനേജ് കവാടം മുതൽ എസ്.കെ.പാർക്ക് വരെ റോഡ് വൺവെ ആണ്. പക്ഷെ പല സ്വകാര്യ വാഹനങ്ങളും…
Read Moreനാടിനെ വിറപ്പിച്ച് കാട്ടാനക്കൂട്ടം! ഇറങ്ങിയത് അമ്മാനി വനത്തിൽ നിന്നും ആറ് കാട്ടു കൊന്പൻമാർ
പനമരം: പനമരം പ്രദേശത്തെ മുൾമുനയിൽ നിർത്തി കാട്ടുകൊന്പൻമാർ. ഇന്നലെ പുലർച്ചെ 6.30 ന് നടവയൽ-നെല്ലിയന്പം-പനമരം റൂട്ടിൽ മാത്തൂർ വയൽ ഇഷ്ടികകളത്തിനു സമീപമുള്ള ഏക്കർ കണക്കിന് കിടക്കുന്ന മുളങ്കൂട്ടങ്ങൾക്കിടയിലാണ് മൂന്ന് കാട്ടാനകളെ വഴിയാത്രക്കാർ കണ്ടത്. വിവരമറിഞ്ഞതോടെ ആനകളെ കാണാൻ നാട്ടുകാർ തടിച്ച് കൂടി. ഇതേതുടർന്ന് ആനകൾ ഇഷ്ടികകളത്തിന് സമീപത്തുകൂടി ഒഴുകുന്ന ചെറിയ പുഴക്കരയിലെ തുരുത്തിലേക്ക് നീങ്ങി. തുടർന്ന് നെയ്ക്കുപ്പ, വെള്ളമുണ്ട സെക്ഷനിൽ നിന്ന് വനപാലകരും പനമരം പോലീസും സ്ഥലത്ത് എത്തി ആനകളെ വനത്തിലേക്ക് തുരത്താൻ നടപടിആരംഭിച്ചു. രാവിലെ ഗതാഗതം തടഞ്ഞ് ആനകളെ റോഡിന് അപ്പുറത്തേക്ക് കടത്താൻ ശ്രമിച്ചെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. തുടർന്ന് 11 ഓടെ മാത്തൂർവയൽ റോഡ് മുറിച്ചുകടന്ന ആനകൾ താഴെ നെല്ലിയന്പത്തെ കൃഷിയിടത്തിൽ എത്തി. പുറകെ എത്തിയ വനപാലകരും വാച്ചർമാരും തോട്ടത്തിൽ തെരച്ചിൽ നടത്തുന്നതിനിടയിലാണ് വേറെ മൂന്ന് കൊന്പൻമാരേ കൂടി കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ മുഴുവൻ പരിഭ്രാന്തിയിലായി.…
Read More