നാദാപുരം: റോഡില്‍ നിന്ന് ലഭിച്ച ആറ് പവന് സ്വര്‍ണാഭരണം വീട്ടമ്മ ഉടമസ്ഥയ്ക്ക് തിരിച്ചേല്‍പ്പിച്ചു. വളയം കുയ്തേരിയിലെ തുണ്ടിയില്‍ ജാനുവിനാണ് റോഡില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണം ഉടമസ്ഥയായ പെരിങ്ങത്തൂര്‍ സ്വദേശി പടിക്കലക്കാട്ടില് ഷരീഫയ്ക്ക് തിരികെ നല്‍കിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെയായിരുന്നു സംഭവം. വളയത്ത് നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ കള്ളുഷാപ്പിന് മുന്‍വശത്തെ റോഡില്‍നിന്നാണ് ജാനുവിന് സ്വര്‍ണമെന്ന് തോന്നിക്കുന്ന മാല ലഭിച്ചത്. വീട്ടമ്മ മാല വളയം പോലീസിന് കൈമാറുകയുമായിരുന്നു. മാല സ്വര്‍ണമാണോ എന്ന് പരിശാധിക്കാന്‍ പോലീസ് വളയം ടൗണിലെ ജ്വല്ലറിയെ സമീപിച്ചു. ആറ് പവന്റെ സ്വര്‍ണ മാലയാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ജ്വല്ലറി ഉടമ റോഷിബ് സമൂഹ മാധ്യമങ്ങളില്‍ മാല ലഭിച്ച വിവരം അറിയിക്കുകയായിരുന്നു. ആഭരണം പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ച ഉടമസ്ഥ പെരിങ്ങത്തൂര്‍ സ്വദേശി പടിക്കലക്കാട്ടില് ഷരീഫ വളയം സ്റ്റേഷനില്വന്ന് മാല തിരിച്ചറിഞ്ഞു. തുടര്‍ന്ന് വൈകിട്ടോടെ മാല ലഭിച്ച…
Read MoreCategory: Kozhikode
കൈക്കൂലി;ഇപിഎഫ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ പരിശോധിക്കുന്നു
കോഴിക്കോട്: അരലക്ഷം രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ പരിശോധിക്കുന്നു. അനധികൃതമായ രീതിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. ഇദ്ദേഹത്തിന്റേയും കുടംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിബിഐ സംഘം ശേഖരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മറ്റ് സ്ഥാപനങ്ങളില്‍നിന്ന് പ്രതി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇന്നലെയാണ് കോട്ടക്കല്‍ സ്വദേശിയും കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറുമായ പ്രേമകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടെ എരഞ്ഞിപ്പാലത്തെ ഓഫീസില്‍നിന്ന് സിബി ഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ദേവരാജന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പെരിന്തല്‍മണ്ണ പാത്തിക്കല്‍ മോട്ടോര്‍സ് എന്ന ഓട്ടോ മൊബൈല്‍ സ്ഥാപന ഉടമകളില്‍നിന്ന് പ്രേമകുമാരന് 50000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിന്റെ പിഎഫ് വിഹിതം കുടിശ്ശികയായതിനാല്‍ നടപടിയെടുക്കാതിരിക്കാനായിരുന്നു തുക ആവശ്യപ്പെട്ടത്. ഉടമ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍…
Read Moreവയനാടിന്റെ വികസനം രാഹുൽ ഗാന്ധി എംപിയിലൂടെ; മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ വസതിയിൽ
നിലന്പൂർ: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചു കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുമായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കൾ ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ ചർച്ച തുടങ്ങി.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കൾ ചർച്ചക്കായി ഇന്നലെ ഡെൽഹിയിൽ എത്തിയിരുന്നു. രാവിലെ പതിനൊന്നോടെ ചർച്ച ആരംഭിച്ചു. മണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് എംഎൽഎമാരായ ഐ.സി ബാലകൃഷ്ണൻ, എ.പി.അനിൽകുമാർ, പി.കെ.ബഷീർ, രാജ്യസഭാംഗം പി.വി.അബ്ദുൾ വഹാബ് എംപി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, പി.കെ.ജയലക്ഷമി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദിഖ്, മുൻ എംഎൽഎ, കെ.സി.റോസക്കുട്ടി, എൻ.ഡി.അപ്പച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റുമാർ എന്നിവരടങ്ങിയ സംഘമാണ് രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിയിലെത്തിയത്. നിലന്പൂർ -നഞ്ചൻഗോഡ് പാത, മുണ്ടേരി – മേപ്പാടി ബദൽ റോഡ്. മൈസുരൂ റോഡിലെ രാത്രി കാലഗതാഗത നിരോധനം,…
Read Moreകോടഞ്ചേരിയിലേത് വിഷമദ്യദുരന്തമല്ല ; കോളനിയിൽനിന്നും മദ്യം കണ്ടെത്താനായില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ എസ്റ്റേറ്റ് തൊഴിലാളി മരിക്കാനിടയായത് വിഷമദ്യം മൂലമല്ലെന്ന് പോലീസ്. പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പൻ (68) മരിച്ചത് മദ്യം കഴിച്ചതുമൂലമല്ലെന്ന് താമരശേരി ഡിവൈഎസ്പി പറഞ്ഞു. പരിശോധനയിൽ കോളനിയിൽനിന്നും മദ്യം കണ്ടെത്താനായില്ലെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊളമ്പനൊപ്പമുണ്ടായിരുന്ന നാരായണൻ(60), ഗോപാലൻ (50) എന്നിവർ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.വായിൽനിന്നു നുരയും പതയും വന്ന് അവശനായ നിലയിലാണ് കൊളമ്പനെ ആശുപത്രിയിലെത്തിച്ചത്. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളായ മൂന്നു പേരും വെള്ളിയാഴ്ച രാത്രി ഏഴോടെ പണി കഴിഞ്ഞ് വരുന്നവഴി ഒരു കുപ്പി ലഭിച്ചെന്നും മൂവരും അത് കഴിച്ചെന്നുമുള്ള വിവരമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ദ്രാവകം കഴിച്ച ഉടനെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കൊളമ്പൻ മരിച്ചു.
Read Moreനിയമലംഘനം ട്രാഫിക്കിന്റെ വാട്സ്ആപ്പില്‍ “ലൈവ്’..! ട്രാഫിക് പോലീസിന്റെ വാട്സ് ആപ്പിലെത്തിയത് 8000 പരാതികള്‍
കോഴിക്കോട്: നഗരത്തിലെ റോഡുകളിലെ നിയമലംഘനങ്ങള്‍ക്ക് കണ്ടെത്താന്‍ വാട്സ്ആപ്പ് “സജീവം’. സിറ്റി പോലീസ് ആവിഷ്കരിച്ച സിസി വിജില്‍ പദ്ധതിയിലൂടെ നാലുമാസം കൊണ്ട് 8000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 5,60,000 രൂപയോളം പിഴ ഈടാക്കുകയും ചെയ്തു. അനധികൃത വാഹന പാര്‍ക്കിംഗ്, ഹെല്‍മറ്റില്ലാതെയുള്ള ബൈക്ക് യാത്ര, സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിങ്, വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റംവരുത്തല് എന്നിവയാണ് കൂടുതലായി പിടിക്കപ്പെട്ടത്. വാഹനാപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ നഗര റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക ലക്ഷ്യമിട്ട് ഫെബ്രുവരി 15നാണ് പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ മൊബൈലില്‍ പകര്‍ത്തി 6238488686 എന്ന വാട്സ്ആപ് നമ്പറിലേക്ക് സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ എന്നിവ സഹിതം അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിയമ ലംഘനം സംബന്ധിച്ച ഫോേട്ടാ അയക്കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും എന്ത് നടപടിയെടുത്തു എന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാന്‍ അവസരമുണ്ടാകുമെന്നും പ്രഖ്യാപിച്ചതോടെ…
Read Moreഗുരു ചേമഞ്ചേരി @104; ജീവിതം കഥകളി എന്ന കലാരൂപത്തിനായി സമര്‍പ്പിച്ച കലാകാരന്; പിറന്നാള്‍ ഞായറാഴ്ച
കൊയിലാണ്ടി: ജീവിതം കഥകളി എന്ന കലാരൂപത്തിനായി സമർപ്പിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ 104-ാം വയസിലേക്ക്. നറും പുഞ്ചിരിയുടെ ആഹ്ലാദവുമായി കളിയരങ്ങുകളിൽ ഇന്നും നിറസാന്നിധ്യമായ ഈ മഹാനടന്റെ 104- ാം പിറന്നാളാഘോഷം മിഥുനമാസത്തിലെ കാർത്തിക നാളായ ജൂൺ 30നാണ്. അന്നേദിവസം സാംസ്കാരിക പ്രവർത്തകരും, ശിഷ്യരും കഥകളി വിദ്യാലയത്തിൽ ഒത്തുചേരും. വൈകീട്ട് ചേരുന്ന സംഗമത്തിൽ ജില്ലാ കലക്ടർ എസ്.സാംബശിവറാവു , ഡോ.എം.ആർ.രാഘവവാരിയർ, യു.കെ.രാഘവൻ, കലാനിലയം പത്മനാഭൻ,നവാഗത സംവിധായകൻ മനു അശോക്, കൂമുള്ളി കരുണാകരൻ, പ്രിയ ഒരു വമ്മൽ, ശിവദാസ് ചേമഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഗുരുവിന്റെ ഇഷ്ട വേഷമായ കുചേലവൃത്തം കഥകളി അരങ്ങേറും. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാനിലയം രാഘവനാശാൻ, കലാമണ്ഡലം പ്രേംകുമാർ, ആർദ്ര പ്രേം ,കോട്ടക്കൽ നാരായണൻ, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ശിവദാസ്, കോട്ടക്കൽ ശബരീഷ്, വി.കെ.ചേമഞ്ചേരി തുടങ്ങിയവർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കും.
Read Moreകളക്ടറുടെ ഉറപ്പിന് പുല്ലുവില! ജീവനൊടുക്കാൻ ശ്രമിച്ച കർഷകനും രക്ഷയ്ക്കെത്തിയ നേതാക്കൾക്കുമെതിരെ ക്രിമിനൽ കേസ്
കോഴിക്കോട്: വീടിനു ഭീഷണിയായതിനെതുടർന്ന് മുറിച്ചുമാറ്റിയ തേക്കുമരം ഇർച്ചമില്ലിലെത്തിക്കാൻ പാസ് നിക്ഷേധിച്ച ഡിഎഫ്ഒയുടെ നടപടിയിൽ പ്രതിക്ഷേധിച്ച് വനംവകുപ്പിന്റെ ജില്ലാ ഓഫീസിൽ ആത്മഹത്യാശ്രമം നടത്തിയ കർഷകനെതിരെയും വിവരമറിഞ്ഞെത്തിയ കർഷക നേതാക്കൾക്കെതിരെയും ഡിഎഫ്ഒയുടെ പരാതിയിൽ ക്രിമിനൽ കേസ്. വനംവകുപ്പ് പീഡിപ്പിച്ചതിൽ മനംനൊന്ത് ഡിഎഫ്ഒ ഓഫീസിൽ ജീവനൊടുക്കാൻ ശ്രമിച്ച പേരാന്പ്ര ചക്കിട്ടപ്പാറ വില്ലേജിലെ മുതുകാട് സ്വദേശി കൊമ്മറ്റത്തിൽ ജോസഫ് എന്ന സണ്ണി( 55), ഇദ്ദേഹത്തെ അനുനയിപ്പിക്കാനെത്തിയ സംയുക്ത കർഷകസമരസമിതി നേതാക്കളായ ജിതേഷ് മുതുകാട്, ജോയി കണ്ണംചിറ, രാജൻ വർക്കി എന്നിവർക്കെതിരെയാണ് നടക്കാവ് പോലീസ് വ്യാഴാഴ്ച കേസെടുത്തത്. കർഷകനെ നിരന്തരം പീഡിപ്പിച്ചതായി പറയുന്ന ഡിഎഫ്ഒ കെ.ജയപ്രകാശിന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമം 309, 355 വകുപ്പുകൾപ്രകാരം ആത്മഹത്യാശ്രമത്തിന് ജോസഫിനെതിരെയും, ഓഫീസിൽ അതിക്രമിച്ചുകടന്ന് പ്രകോപനം സൃഷ്ടിച്ചതിന് ജോസഫടക്കം അഞ്ചുപേർക്കെതിരെയുമാണ് കേസ്. നിവൃത്തികേടുകൊണ്ട് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യസ്ഥനായെത്തിയ ജില്ലാ കളക്ടർ എസ്.സാംബശിവറാവു ഇടപെട്ട് പ്രശ്നം രണ്ടാഴ്ച്ചക്കകം പരിഹരിക്കുമെന്ന്…
Read Moreവിധവയുടെ പരാതി! നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തി; ജലവകുപ്പ് ജില്ലാ കാര്യാലയം ജപ്തി ചെയ്യാൻ ഉത്തരവ്
മഞ്ചേരി: വിധവയുടെ പരാതിയിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ കേരള വാട്ടർ അഥോറിറ്റിയുടെ മലപ്പുറത്തെ ജില്ലാ കാര്യാലയം ജപ്തി ചെയ്യാൻ ഉത്തരവ്. കോഡൂർ ചട്ടിപ്പറന്പ് പരേതനായ നെല്ലിക്കുന്നൻ മുഹമ്മദിന്റെ ഭാര്യ ജമീല (54)യുടെ പരാതിയിലാണ് മഞ്ചേരി സബ്കോടതി ജഡ്ജി കെ. പ്രിയ ജപ്തി ഉത്തരവിട്ടത്. ജമീലയുടെ ഭർത്താവ് മുഹമ്മദ് ഏറെക്കാലം വാട്ടർ അഥോറിറ്റി മലപ്പുറം എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിനു കീഴിൽ കരാർ ജോലി ചെയ്തു വരികയായിരുന്നു. ഈയിനത്തിൽ വൻതുക അഥോറിറ്റി കുടിശിക വരുത്തി. ഇതിനായി ഏറെക്കാലം മുഹമ്മദ് ഉദ്യോഗസ്ഥരുടെ പിറകെ നടന്നെങ്കിലും ഫലമുണ്ടായില്ല. 2006 ഡിസംബർ 12ന് മഞ്ചേരി സബ് കോടതിയെ സമീപിച്ച മുഹമ്മദിനു 38,49,923 രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. ഈ വിധിക്കെതിരെ വാട്ടർ അഥോറിറ്റി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ 2018 ഏപ്രിൽ 12ന് അഥോറിറ്റിയുടെ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ഒന്‍പതു…
Read Moreഅരലക്ഷം രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായി; ഇപിഎഫ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ പരിശോധിക്കുന്നു
കോഴിക്കോട്: അരലക്ഷം രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ പരിശോധിക്കുന്നു. അനധികൃതമായ രീതിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. ഇദ്ദേഹത്തിന്റേയും കുടംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിബിഐ സംഘം ശേഖരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മറ്റ് സ്ഥാപനങ്ങളില്‍നിന്ന് പ്രതി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇന്നലെയാണ് കോട്ടക്കല്‍ സ്വദേശിയും കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറുമായ പ്രേമകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടെ എരഞ്ഞിപ്പാലത്തെ ഓഫീസില്‍നിന്ന് സിബി ഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ദേവരാജന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പെരിന്തല്‍മണ്ണ പാത്തിക്കല്‍ മോട്ടോര്‍സ് എന്ന ഓട്ടോ മൊബൈല്‍ സ്ഥാപന ഉടമകളില്‍നിന്ന് പ്രേമകുമാരന് 50000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിന്റെ പിഎഫ് വിഹിതം കുടിശ്ശികയായതിനാല്‍ നടപടിയെടുക്കാതിരിക്കാനായിരുന്നു തുക ആവശ്യപ്പെട്ടത്. ഉടമ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍…
Read Moreഅന്തര്‍സംസ്ഥാന ബസ്സമരം; സ്വകാര്യ ബസുകളുടെ സമരം ഏശിയില്ല ; കോഴിക്കോട്നിന്ന് കര്‍ണാടകത്തിലേക്ക് 21 ബസുകള്‍ക്ക് പുറമേ അധികസര്‍വീസും
സ്വന്തംലേഖകന്‍ കോഴിക്കോട്: അന്തര്‍സംസ്ഥാന ബസ് സമരത്തെ തുടര്‍ന്ന് അധികസര്വീസുകളില് പ്രതീക്ഷയുമായി കെഎസ്ആര്‍ടിസി. ഉത്തരമേഖലയില്‍ നിന്ന് സാധാരണയായി 40 സര്‍വീസുകളാണ് ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നത്. സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി നാല് അധികസര്‍വീസുകള്‍ കൂടി പുറപ്പെട്ടിരുന്നു. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും വിധത്തില്‍ കെഎസ്ആര്‍ടിസി സജ്ജമാണെന്ന് ഉത്തരമേഖലാ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയരക്ടർ രാജേന്ദ്രന് ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ യാത്രക്കാരുണ്ടാവുക. സമരത്തിനു മുമ്പും ഈ ദിവസങ്ങളില്‍ പതിവിലും കൂടുതല്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്താറുണ്ട്. സമരം നീളുകയാണെങ്കില്‍ അധികസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. സാധാരണ സര്‍വീസുകളില്‍ സീറ്റുകള്‍ നിറഞ്ഞാലാണ് അഡീഷണല്‍ സര്‍വീസിലേക്കുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്രം ദിവസേന 21 ബസുകളിലായി 940 സീറ്റുകളാണ് കര്ണാടകത്തിലേക്കുള്ളത്. ഇതില്‍ 490 സീറ്റ് ബംഗളൂരുവിലേക്കും 450 സീറ്റ് മൈസൂരിലേക്കുമാണുള്ളത്.…
Read More